Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജറെമിയാ 7

അധ്യായങ്ങൾ

ദേവാലയത്തിലെ പ്രസംഗം

1കർത്താവ് ജറെമിയായോട് അരുളിച്ചെയ്തു: നീ കർത്താവിന്റെ ആലയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട് ഇങ്ങനെ വിളംബരം ചെയ്യുക:
2കർത്താവിനെ ആരാധിക്കാൻ ഈ വാതിലുകളിലൂടെ പ്രവേശിക്കുന്ന യൂദാനിവാസികളേ, കർത്താവിന്റെ വാക്കു കേൾക്കുവിൻ.
3ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ മാർഗങ്ങളും പ്രവൃത്തികളും നേരേയാക്കുവിൻ. എങ്കിൽ ഈ സ്ഥലത്തു വസിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കാം.
4കർത്താവിന്റെ ആലയം, കർത്താവിന്റെ ആലയം, കർത്താവിന്റെ ആലയം എന്ന പൊള്ളവാക്കുകളിൽ ആശ്രയിക്കരുത്.
5നിങ്ങളുടെ മാർഗങ്ങളും പ്രവൃത്തികളും തിരുത്തിയാൽ, അയൽക്കാരനോടുയഥാർഥമായ നീതി പുലർത്തിയാൽ,
6പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണം ചെയ്യാതെയും ഇവിടെ നിഷ്കളങ്കരക്തം ചിന്താതെയുമിരുന്നാൽ, നിങ്ങളുടെതന്നെ നാശത്തിന് അന്യദേവൻമാരുടെ പിറകേ പോകാതിരുന്നാൽ,
7ഇവിടെ, നിങ്ങളുടെ പിതാക്കൻമാർക്കു ഞാൻ നൽകിയ ഈ ദേശത്ത്, എന്നേക്കും വസിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.3
8ഇതാ, പൊള്ളവാക്കുകളിലാണു നിങ്ങൾ ആശ്രയിക്കുന്നത്, അതു വ്യർഥമാണ്.
9നിങ്ങൾ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്ഷി പറയുകയും ബാലിനു ധൂപമർപ്പിക്കുകയും നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ദേവൻമാരെ പിഞ്ചെല്ലുകയും ചെയ്യുന്നു.
10എന്നിട്ട് എന്റെ നാമത്തിലുള്ള ഈ ആലയത്തിൽ എന്റെ സന്നിധിയിൽ, വന്നുനിന്നു ഞങ്ങൾ സുരക്ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്ഷിതമായി തുടരാമെന്നോ?
11എന്റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങൾക്കു മോഷ്ടാക്കളുടെ ഗുഹയോ? ഇതാ ഞാൻ, ഞാൻ തന്നെ ഇതു കാണുന്നുണ്ട്- കർത്താവ് അരുളിച്ചെയ്യുന്നു.
12എന്റെ നാമം ഞാൻ ആദ്യം പ്രതിഷ്ഠിച്ച ഷീലോയിൽ ചെന്നുനോക്കുവിൻ. എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടതമൂലം ഞാൻ അവിടെ എന്താണുചെയ്തതെന്നു കാണുവിൻ.
13കർത്താവ് അരുളിച്ചെയ്യുന്നു: ഈ പ്രവൃത്തികളെല്ലാം നിങ്ങൾ ചെയ്തു. ഞാൻ വീണ്ടും വീണ്ടും സംസാരിച്ചിട്ടും നിങ്ങൾ ചെവിക്കൊണ്ടില്ല. ഞാൻ വിളിച്ചു; നിങ്ങൾ വിളികേട്ടില്ല.
14അതുകൊണ്ടു ഷീലോയോടു ചെയ്തതുതന്നെ എന്റെ നാമത്തിലുള്ള, നിങ്ങൾ ആശ്രയിക്കുന്ന ഈ ആലയത്തോടും നിങ്ങളുടെ പിതാക്കൻമാർക്കും നിങ്ങൾക്കുമായി നൽകിയ ഈ സ്ഥലത്തോടും ഞാൻ പ്രവർത്തിക്കും.
15നിങ്ങളുടെ സഹോദരങ്ങളായ എഫ്രായിംസന്തതികളെ പുറന്ത ള്ളിയതുപോലെ നിങ്ങളെയും എന്റെ സന്നിധിയിൽനിന്നു ഞാൻ പുറന്തള്ളും.

ആരാധനയിലെ അനാചാരങ്ങൾ

16ഈ ജനത്തിനുവേണ്ടി നീ പ്രാർഥിക്കരുത്; അവർക്കുവേണ്ടി നിലവിളിക്കുകയോയാചിക്കുകയോ വേണ്ടാ. അവർക്കുവേണ്ടി എന്റെ മുൻപിൽ നീ മാധ്യസ്ഥ്യം പറയരുത്; ഞാൻ നിന്റെ അപേക്ഷ കേൾക്കുകയില്ല.
17 യൂദായിലെ നഗരങ്ങളിലും ജറുസലെമിലെ തെരുവീഥികളിലും അവർ ചെയ്യുന്നതെന്തെന്നു നീ കാണുന്നില്ലേ?
18ആകാശരാജ്ഞിക്കു സമർപ്പിക്കുന്നതിനുവേണ്ടി അപ്പംചുടാൻ കുഞ്ഞുങ്ങൾ വിറകുപെറുക്കുന്നു; പിതാക്കൻമാർ തീ ഊതുന്നു; സ്ത്രീകൾ മാവു കുഴയ്ക്കുന്നു. എന്നെ പ്രകോപിപ്പിക്കാൻവേണ്ടി, അവർ അന്യദേവൻമാർക്കു പാനീയനൈവേദ്യം ഒഴുക്കുന്നു.
19എന്നെയാണോ അവർ പ്രകോപിപ്പിക്കുന്നത് - കർത്താവ് ചോദിക്കുന്നു. അല്ല, തങ്ങളെത്തന്നെയാണു പ്രകോപിപ്പിച്ചു പരിഭ്രാന്തിയിൽ ആഴ്ത്തുന്നത്.
20ആകയാൽ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഈ ദേശത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും ഭൂമിയിലെ ഫലങ്ങളുടെയുംമേൽ എന്റെ കോപ വും ക്രോധവും ഞാൻ ചൊരിയും; അതു ശമിക്കാതെ കത്തിയെരിയും.
21ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ബലികളും അവയ്ക്കുമേൽ ദഹനബലികളും അർപ്പിക്കുവിൻ. അവയുടെ മാംസം മുഴുവൻ നിങ്ങൾ തന്നെതിന്നുവിൻ.
22ഈജിപ്തിൽനിന്നു നിങ്ങളുടെ പിതാക്കൻമാരെ കൊണ്ടുവന്നപ്പോൾ ബലികളെപ്പറ്റിയോ ദഹന ബലികളെപ്പറ്റിയോ ഞാൻ അവരോടു സംസാരിക്കുകയോ കൽപിക്കുകയോ ചെയ്തിരുന്നില്ല.
23എന്നാൽ ഒരു കാര്യം ഞാൻ അവരോടു കൽപിച്ചിരുന്നു: എന്റെ വാക്ക് അനുസരിക്കുവിൻ; ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും. ഞാൻ നിങ്ങളോടു കൽപിക്കുന്ന മാർഗത്തിലൂടെ ചരിക്കുവിൻ; നിങ്ങൾക്കു ശുഭമായിരിക്കും.
24അവരാകട്ടെ, അനുസരിക്കുകയോ കേൾക്കുകപോലുമോ ചെയ്തില്ല. തങ്ങളുടെ ദുഷ്ടഹൃദയത്തിൻെറ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ അവർ നടന്നു; അവരുടെ നടപ്പ് മുന്നോട്ടല്ല, പിന്നോട്ടായിരുന്നു.
25നിങ്ങളുടെ പിതാക്കൻമാർ ഈജിപ്തിൽനിന്നു പുറപ്പെട്ട നാൾ മുതൽ ഇന്നുവരെ തുടർച്ചയായി എന്റെ ദാസൻമാരായ പ്രവാചകൻമാരെ അവരുടെ അടുക്കലേക്കു ഞാൻ അയച്ചു.
26എന്നാൽ അവർ എന്നെ അനുസരിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. പ്രത്യുത മർക്കടമുഷ്ടിയോടെ അവർ തങ്ങളുടെ പൂർവികൻമാരെക്കാളധികം തിൻമചെയ്തു.
27ആകയാൽ നീ ഇക്കാര്യങ്ങളെല്ലാം അവരോടു പറയണം; എന്നാൽ, അവർ കേൾക്കുകയില്ല. നീ അവരെ വിളിക്കണം; അവർ വിളി കേൾക്കുകയില്ല.
28നീ അവരോട് പറയണം: തങ്ങളുടെ ദൈവമായ കർത്താവിന്റെ സ്വരം ശ്രവിക്കാത്ത, ശിക്ഷണം സ്വീകരിക്കാത്ത, ഒരു ജനമാണിത്. സത്യം അസ്തമിച്ചിരിക്കുന്നു; അവരുടെ നാവിൽനിന്ന് അതു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു.
29നീ മുടി അറുത്തെറിയുക; മലമുകളിൽ കയറി വിലാപഗാനം ആലപിക്കുക. താൻവെറുക്കുന്ന സന്തതിയെ കർത്താവ് ഉപേക്ഷിച്ചു പുറന്തള്ളിയിരിക്കുന്നു.
30കർത്താവ് അരുളിച്ചെയ്യുന്നു: യൂദായുടെ സന്തതി എന്റെ മുൻപിൽ തിൻമ ചെയ്തു. എന്റെ നാമംവഹിക്കുന്ന ആലയം അശുദ്ധമാക്കാൻ അവർ അവിടെ തങ്ങളുടെ മ്ലേച്ഛതകൾ സ്ഥാപിച്ചു.
31തങ്ങളുടെ പുത്രൻമാരെയും പുത്രിമാരെയും ഹോമിക്കാൻ ബൻഹിന്നോംതാഴ്വരയിൽ അവർ തോഫെത്തിനുയാഗ പീഠം നിർമിച്ചു. അതു ഞാൻ കൽപിച്ചതല്ല; ചിന്തിച്ചതുപോലുമല്ല.
32ആകയാൽ കർത്താവ് അരുളിച്ചെയ്യുന്നു: തോഫെത് എന്നോ ബൻഹിന്നോംതാഴ്വര എന്നോ അല്ല, കൊലയുടെ താഴ്വര എന്ന് അതു വിളിക്കപ്പെടുന്ന കാലം വരുന്നു. വേറെ സ്ഥലമില്ലാത്തതിനാൽ തോഫെത് ശ്മശാനമായി മാറും.
33ഈ ജനത്തിന്റെ മൃതശരീരങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഭക്ഷണമായിത്തീരും; അവയെ ഓടിച്ചുകളയാൻ ആരുമുണ്ടായിരിക്കുകയില്ല.
34 യൂദായിലെ നഗരങ്ങളിൽനിന്നും ജറുസലെമിലെ തെരുവീഥികളിൽനിന്നും ആഹ്ലാദത്തിമിർപ്പും ആനന്ദാരവവും മണവാളന്റെയും മണ വാട്ടിയുടെയും മധുരസ്വരവും ഞാൻ ഇല്ലാതാക്കും; ദേശം വിജനമായിത്തീരും.

അടിക്കുറിപ്പുകൾ

  1. 3ഞാൻ ഈ ദേശത്തു വസിക്കും എന്നും വിവർത്തന സാധ്യതയുണ്ട്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്