Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജറെമിയാ 42

അധ്യായങ്ങൾ

ഈജിപ്തിലേക്കു പലായനം

1പടത്തലവൻമാരും കരേയായുടെ മകൻ യോഹനാനും ഹോഷായായുടെ മകൻ അസറിയായും വലിപ്പച്ചെറുപ്പമെന്നിയേ സകലജനവും വന്ന്,
2ജറെമിയാപ്രവാചകനോടു പറഞ്ഞു: ഞങ്ങളുടെ അപേക്ഷ കേട്ടാലും. അവശേഷിച്ചിരിക്കുന്ന ഞങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ കർത്താവിനോടു പ്രാർഥിക്കുക. വലിയ ജനമായിരുന്ന ഞങ്ങളിൽ കുറച്ചുപേർ മാത്രമേ അവശേഷിച്ചിട്ടുള്ളു എന്നു നീ കാണുന്നുവല്ലോ.
3ഞങ്ങൾ ചരിക്കേണ്ട മാർഗവും ചെയ്യേണ്ട കാര്യങ്ങളും നിന്റെ ദൈവമായ കർത്താവ് ഞങ്ങൾക്കു കാണിച്ചുതരുമാറാകട്ടെ.
4ജറെമിയാ അവരോടു പറഞ്ഞു: ഞാൻ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. നിങ്ങളുടെ അഭ്യർഥനയനുസരിച്ച് നിങ്ങളുടെ ദൈവമായ കർത്താവിനോടു ഞാൻ പ്രാർഥിക്കാം. അവിടുന്ന് നൽകുന്ന മറുപടി നിങ്ങളെ അറിയിക്കാം; ഒന്നും മറച്ചു വയ്ക്കുകയില്ല.
5അവർ ജറെമിയായോടു പറഞ്ഞു: നിന്റെ ദൈവമായ കർത്താവ് നീ വഴി കൽപിക്കുന്നതെല്ലാം ഞങ്ങൾ അനുസരിക്കാതിരുന്നാൽ അവിടുന്നുതന്നെ ഞങ്ങൾക്കെതിരേ സത്യസന്ധ നും വിശ്വസ്തനുമായ സാക്ഷിയായിരിക്കട്ടെ.
6നമ്മുടെ ദൈവമായ കർത്താവിന്റെ അടുത്തേക്ക് ഞങ്ങൾ നിന്നെ അയയ്ക്കുന്നു. അവിടുത്തെ കൽപന ഗുണമോ ദോഷമോ ആകട്ടെ, ഞങ്ങൾ അനുസരിക്കും. നമ്മുടെ ദൈവമായ കർത്താവിന്റെ കൽപന അനുസരിച്ചാൽ ഞങ്ങൾക്കു ശുഭം ഭവിക്കും.
7പത്തുദിവസം കഴിഞ്ഞ് ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടു ലഭിച്ചു.
8അവൻ കരേയായുടെ മകനായ യോഹനാനെയും പടത്തലവൻമാരെയും വലിപ്പച്ചെറുപ്പമെന്നിയേ സകല ജനത്തെയും വിളിച്ചുകൂട്ടി.
9അവൻ അവരോടു പറഞ്ഞു: ആരുടെ അടുക്കൽ നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാൻ നിങ്ങൾ എന്നെ അയച്ചുവോ ഇസ്രായേലിന്റെ ദൈവമായ ആ കർത്താവ് അരുളിച്ചെയ്യുന്നു:
10നിങ്ങൾ ഈ ദേശത്തു തന്നെ വസിച്ചാൽ ഞാൻ നിങ്ങളെ പണിതുയർത്തും; ഇടിച്ചുതകർക്കുകയില്ല. ഞാൻ നിങ്ങളെ നട്ടുവളർത്തും; പിഴുതുകളയുകയില്ല. എന്തെന്നാൽ, നിങ്ങൾക്കു വരുത്തിയ അനർഥങ്ങളെക്കുറിച്ചു ഞാൻ ദുഃഖിക്കുന്നു.
11നിങ്ങൾ ഭയപ്പെട്ടിരുന്ന ബാബിലോൺരാജാവിനെ ഇനി നിങ്ങൾ ഭയപ്പെണ്ടോ. കർത്താവ് അരുളിച്ചെയ്യുന്നു: അവനെ നിങ്ങൾ പേടിക്കേണ്ടാ. ഞാൻ നിങ്ങളുടെ കൂടെയുണ്ട്. ഞാൻ നിങ്ങളെ അവനിൽനിന്നു മോചിപ്പിക്കും.
12ഞാൻ നിങ്ങളോടു കാരുണ്യം കാണിക്കും. അങ്ങനെ അവൻ നിങ്ങളോടു ദയാപൂർവം പെരുമാറുകയും നിങ്ങളുടെ ദേശത്തുതന്നെ വസിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യും.
13എന്നാൽ, ഞങ്ങൾ ഈദേശത്തു വസിക്കുകയില്ല, കർത്താവിന്റെ വാക്കുകൾ അനുസരിക്കുകയുമില്ല.
14ഞങ്ങൾ ഈജിപ്തിലേക്കുപോയി അവിടെ വസിക്കും, അവിടെയുദ്ധമോയുദ്ധകാഹളമോ ഇല്ല, ക്ഷാമം ഉണ്ടാവുകയുമില്ല എന്നു നിങ്ങൾ പറഞ്ഞാൽ,
15 യൂദായിൽ അവശേഷിച്ചിരിക്കുന്നവരേ, കർത്താവിന്റെ വചനം കേൾക്കുവിൻ. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തിലേക്കു പോയി അവിടെ വസിക്കാനാണു നിങ്ങൾ ഉറച്ചിരിക്കുന്നതെങ്കിൽ,
16നിങ്ങൾ ഭയപ്പെടുന്ന വാൾ ഈജിപ്തിൽവച്ച് നിങ്ങളുടെമേൽ പതിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം നിങ്ങളെ വേട്ടയാടും; അവിടെവച്ച് നിങ്ങൾ മരിക്കും.
17ഈജിപ്തിലേക്കു പോയി അവിടെ വസിക്കാൻ തീരുമാനിക്കുന്ന സകലരും അവിടെവച്ച് വാളും ക്ഷാമവും പകർച്ചവ്യാധിയുംമൂലം മരിക്കും. ഞാൻ വരുത്തുന്ന അനർഥങ്ങളിൽനിന്ന് ആരും രക്ഷപെടുകയില്ല, ആരും അവശേഷിക്കുകയില്ല.
18ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ജറുസലെംനിവാസികളുടെമേൽ എന്റെ കോപവും ക്രോധവും നിപതിച്ചതുപോലെ, ഈജിപ്തിലേക്കു പോകുന്ന നിങ്ങളുടെ മേലും എന്റെ ക്രോധം ഞാൻ വർഷിക്കും. നിങ്ങൾ ശാപത്തിനും വിഭ്രാന്തിക്കും ഇരയാകും. നിന്ദയ്ക്കും പരിഹാസത്തിനും പാത്രമാകും. ഇവിടം ഇനി ഒരിക്കലും നിങ്ങൾ കാണുകയില്ല.
19 യൂദായിൽ അവശേഷിക്കുന്നവരേ, നിങ്ങൾ ഈജിപ്തിലേക്കു പോകരുതെന്നു കർത്താവ് കൽപിക്കുന്നു. സംശയിക്കേണ്ടാ, വ്യക്തമായ മുന്നറിയിപ്പ് നിങ്ങൾക്കു ഞാൻ തന്നിരിക്കുന്നു.
20നിങ്ങളുടെ ദൈവമായ കർത്താവിനോടു ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക, അവിടുന്ന് പറയുന്നതെല്ലാം ഞങ്ങളെ അറിയിക്കുക, ഞങ്ങൾ അനുസരിച്ചുകൊള്ളാം എന്നു പറഞ്ഞ് നിങ്ങളുടെ ദൈവമായ കർത്താവിന്റെ അടുക്കലേക്ക് എന്നെ അയച്ചപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ മാരകമായി വഞ്ചിക്കുകയായിരുന്നു.
21ഇന്നു ഞാൻ എല്ലാ കാര്യങ്ങളും നിങ്ങളെ വ്യക്തമായി അറിയിച്ചു. എന്നാൽ, നിങ്ങളുടെ ദൈവമായ കർത്താവിന്റെ വാക്ക് നിങ്ങൾ ചെവിക്കൊണ്ടില്ല. നിങ്ങളെ അറിയിക്കാൻ അവിടുന്ന് എന്നെ ഏൽപിച്ച ഒരു കാര്യവും നിങ്ങൾ അനുസരിച്ചില്ല.
22ആകയാൽ, നിങ്ങൾ ചെന്നു വസിക്കാൻ ആഗ്രഹിക്കുന്ന ദേശത്തുവച്ച് വാളും ക്ഷാമവും പകർച്ചവ്യാധിയുംകൊണ്ട് നിങ്ങൾ മരിക്കുമെന്ന് ഉറച്ചുകൊള്ളുവിൻ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്