ജറെമിയാ 45
അധ്യായങ്ങൾ
ബാറൂക്കിനു സന്ദേശം
1 യൂദാരാജാവായ ജോസിയായുടെ മകൻ യഹോയാക്കിമിൻെറ വാഴ്ചയുടെ നാലാം വർഷം നേരിയായുടെ മകനായ ബാറൂക്ക്, ജറെമിയാ പറഞ്ഞുകൊടുത്തതെല്ലാം ഒരു പുസ്തകത്തിലെഴുതി.
2ബാറൂക്ക്, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് നിന്നോട് അരുളിച്ചെയ്യുന്നു:
3ഞാനെത്ര ദുർഭഗൻ! കർത്താവ് എന്റെ യാത നകൾക്കുമേൽ ദുഃഖം കുന്നുകൂട്ടുന്നു. നെടുവീർപ്പുകളാൽ ഞാൻ തളർന്നു. എനിക്ക് ഒരാശ്വാസവും ഇല്ല എന്നു നീ പറഞ്ഞു.
4അവനോട് ഇപ്രകാരം പറയുക എന്നു കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ പണിത തു ഞാൻ തന്നെ ഇടിച്ചു തകർക്കുന്നു. ഞാൻ നട്ടത് ഞാൻ തന്നെ പിഴുതെടുക്കുന്നു. ഈ ദേശത്തോടു മുഴുവൻ ഞാൻ ഇതുചെയ്യും.
5നീ വലിയ കാര്യങ്ങൾ നിനയ്ക്കുന്നുവോ? ഒന്നും ആഗ്രഹിക്കേണ്ടാ. ഇതാ, സർവമർ ത്യരുടെയുംമേൽ ഞാൻ അനർഥം വരുത്തുന്നു. എന്നാൽ, നീ എവിടെപ്പോയാലും നിനക്കു ജീവൻമാത്രം സുരക്ഷിതമായിരിക്കും.