Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജറെമിയാ 51

അധ്യായങ്ങൾ
1കർത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണിനും കൽദായ നിവാസികൾക്കുമെതിരേ ഞാൻ ഒരു സംഹാരകനെ അയയ്ക്കും.
2പാറ്റുന്നവരെ ഞാൻ ബാബിലോണിലേക്ക് അയയ്ക്കും. ദുരിതത്തിൻെറ നാളിൽ അവർ വന്ന് അവളെ പാറ്റി ശൂന്യമാക്കും.
3അവളുടെ വില്ലാളികളെ വില്ലുകുലയ്ക്കാനും പടയാളികളെ പോർച്ചട്ട അണിയാനും അനുവദിക്കരുത്. അവളുടെയുവാക്കൾ അവശേഷിക്കരുത്, സൈന്യം മുഴുവൻ നശിക്കട്ടെ.
4അവർ കൽദായ ദേശത്തു മരിച്ചുവീഴും; തെരുവീഥികളിൽ മുറിവേറ്റു കിടക്കും.
5ഇസ്രായേലിനെയും യൂദായെയും അവരുടെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് ഉപേക്ഷിച്ചിട്ടില്ല. ഇസ്രായേലിന്റെ പരിശുദ്ധനെതിരായ തിൻമകൾകൊണ്ടു കൽദായരുടെ നാടു നിറഞ്ഞിരിക്കുന്നു.
6ബാബിലോണിൽനിന്ന് ഓടിയകലുവിൻ, ജീവൻ രക്ഷിക്കുവിൻ, അവളുടെ ശിക്ഷയിൽ നിങ്ങൾ നശിക്കാതിരിക്കട്ടെ. ഇതു കർത്താവിന്റെ പ്രതികാരദിനമാണ്. അവിടുന്ന് അവൾക്കു പ്രതിഫലം നൽകുന്നു.
7ഭൂമി മുഴുവൻ ഉൻമത്തമാക്കിയ സ്വർണചഷകമായിരുന്നു കർത്താവിന്റെ കൈകളിൽ ബാബിലോൺ. അതിൽനിന്നു വീഞ്ഞുകുടിച്ച് ജനതകൾക്കു ഭ്രാന്തുപിടിച്ചു.
8ബാബിലോൺ പെട്ടെന്നു വീണു തകർന്നു; അവളെ ഓർത്തു വിലപിക്കുവിൻ. അവളുടെ മുറിവുകൾക്കു തൈലം അനേ്വഷിക്കുവിൻ. അവൾ സുഖം പ്രാപിച്ചേക്കും.
9ബാബിലോണിനെ നമ്മൾ ചികിത്സിച്ചു. എങ്കിലും, അവൾ സുഖം പ്രാപിച്ചില്ല. അവളെ മറന്നേക്കുക. നമുക്കു നമ്മുടെ ദേശങ്ങളിലേക്കു മടങ്ങാം. അവളുടെ ശിക്ഷാവിധി സ്വർഗംവരെ എത്തുന്നു. അത് ആകാശംവരെ ഉയരുന്നു.
10കർത്താവ് നമുക്കുവേണ്ടി നീതി നടത്തിയിരിക്കുന്നു. വരുവിൻ, നമ്മുടെ ദൈവമായ കർത്താവിന്റെ പ്രവൃത്തികൾ സീയോനിൽ നമുക്കു പ്രഘോഷിക്കാം.
11അസ്ത്രങ്ങൾക്കു മൂർച്ചകൂട്ടുവിൻ. ആവനാഴി നിറയ്ക്കുവിൻ. മിദിയാൻ രാജാക്കൻമാരെ കർത്താവ് ഇളക്കിവിട്ടിരിക്കുന്നു. ബാബിലോണിനെ നശിപ്പിക്കാൻ അവിടുന്ന് നിശ്ചയിച്ചിരിക്കുന്നു. ഇതു കർത്താവിന്റെ പ്രതികാരമാണ് - അവിടുത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം.
12ബാബിലോണിൻെറ കോട്ടകൾക്കെതിരേയുദ്ധക്കൊടി ഉയർത്തുവിൻ. കാവൽപ്പടയെ ശക്തമാക്കുവിൻ. കാവൽഭടൻമാർ സ്ഥാനം പിടിക്കട്ടെ. കെണികളൊരുക്കുവിൻ. ബാബിലോൺ നിവാസികൾക്കെതിരേ പറഞ്ഞകാര്യങ്ങൾ കർത്താവ് നിറവേറ്റിയിരിക്കുന്നു.
13സമൃദ്ധമായ ജലാശയത്തിനരികേ വസിക്കുന്ന അളവറ്റ ധനത്തിനുടമയായ നിന്റെ അന്ത്യം ആസന്നമായി. ഇതാ, നിന്റെ ജീവധാര അറ്റിരിക്കുന്നു.
14സൈന്യങ്ങളുടെ കർത്താവ് സ്വന്തം നാമത്തിൽ ശപഥം ചെയ്തിരിക്കുന്നു. വെട്ടുകിളികളെപ്പോലെ എണ്ണമറ്റ ഭടൻമാരെ ഞാൻ നിനക്കെ തിരേ നിരത്തും. അവർ വിജയാരവം മുഴക്കും.
15തൻെറ ശക്തിയാൽ അവിടുന്ന് ഭൂമിയെ സൃഷ്ടിച്ചു; ജ്ഞാനത്താൽ ലോകത്തെ ഉറപ്പിച്ചു; അറിവിനാൽ ആകാശത്തെ വിരിച്ചു.
16അവിടുന്ന് ഗർജിക്കുമ്പോൾ ആകാശത്തിനു മുകളിലെ ആഴികൾ അലറുന്നു. ദിഗന്തങ്ങളിൽനിന്നു കാർമേഘങ്ങളെ ഉയർത്തുന്നു. മഴ പെയ്യിക്കാൻമിന്നൽപ്പിണരുകളെ അയയ്ക്കുന്നു. തൻെറ അറപ്പുരകളിൽ നിന്നു കാറ്റിനെ അഴിച്ചുവിടുന്നു.
17ഇവയുടെ മുൻപിൽ മനുഷ്യർ വിസ്മയിച്ചു വിഡ്ഢികളായി നിൽക്കുന്നു. സ്വർണശിൽപി താൻ നിർമിച്ചവിഗ്രഹത്തെച്ചൊല്ലി ലജ്ജിക്കുന്നു. അവന്റെ ശിൽപങ്ങൾ വ്യാജമത്രേ; ജീവശ്വാസം അവയിലില്ല.
18അവ വ്യർഥമാണ്, വെറും മിഥ്യാമൂർത്തികൾ!
19ശിക്ഷാദിനത്തിൽ അവനാശമടയും. യാക്കോബിൻെറ അവകാശമായവൻ അതുപോലെയല്ല, അവിടുന്നാണ് സകലത്തിനും രൂപം നൽകിയത്. ഇസ്രായേൽ അവിടുത്തെ സ്വന്തം ഗോത്രമാണ്. സൈന്യങ്ങളുടെ കർത്താവ് എന്നാണ് അവിടുത്തെനാമം.
20നീ എന്റെ കൈയിലെ കൂടമാണ്, എന്റെ ആയുധം. നിന്നെക്കൊണ്ടു ജനതകളെ ഞാൻ ചിതറിക്കും. സാമ്രാജ്യങ്ങളെ തകർക്കും.
21കുതിരകളെയും കുതിരക്കാരെയും രഥങ്ങളെയും സാരഥികളെയും ഞാൻ ചിതറിക്കും.
22നിന്നെക്കൊണ്ടു പുരുഷൻമാരെയും സ്ത്രീകളെയും വൃദ്ധരെയും ശിശുക്കളെയുംയുവാക്കളെയുംയുവതികളെയും ഞാൻ സംഹരിക്കും.
23ഇടയൻമാരെയും ആടുകളെയും കർഷകരെയും ഉഴവുകാളകളെയും നായ കൻമാരെയും ഭരണാധിപൻമാരെയും നിന്നെക്കൊണ്ടു ഞാൻ നശിപ്പിക്കും.
24ബാബിലോണും കൽദായജനതയും സീയോനിൽ ചെയ്ത അതിക്രമങ്ങൾക്കു ഞാൻ നിങ്ങളുടെ കൺമുൻപിൽവച്ച് അവരോടു പകരം ചോദിക്കും.
25ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന വിനാശപർവതമേ, ഞാൻ നിനക്കെതിരേ കൈനീട്ടി പാറയിടുക്കിൽനിന്നു നിന്നെ ഉരുട്ടിയിടും. നീ കരിഞ്ഞപർവതമാകും - കർത്താവ് അരുളിച്ചെയ്യുന്നു.
26മൂലക്കല്ലിനോ അടിസ്ഥാനശിലയ്ക്കോ വേണ്ടി ആരും ഒരു കല്ലും നിന്നിൽനിന്ന് എടുക്കുകയില്ല. നീ നിത്യശൂന്യതയാകും.
27ദേശത്തെല്ലാംയുദ്ധക്കൊടി ഉയർത്തുവിൻ. ജനതകളുടെ ഇടയിൽ കാഹളമൂതുവിൻ. അവളോടുയുദ്ധംചെയ്യാൻ ജനതകളെ സജ്ജമാക്കുവിൻ. അരാറാത്, മിന്നി, അഷ്കെനാസ് എന്നീ രാജ്യങ്ങളെ അവൾക്കെതിരേ വിളിച്ചുകൂട്ടുവിൻ. അവൾക്കെതിരേ സേനാധിപൻമാരെ വിളിച്ചുകൂട്ടുവിൻ. വെട്ടുകിളികളെപ്പോലെ കുതിരപ്പട ഇരമ്പിയടുക്കട്ടെ.
28മിദിയാൻ രാജാക്കൻമാരെയും ദേശാധിപതികളെയും പ്രതിനിധികളെയും അവരുടെ ജനതകളെയും അവൾക്കെതിരേയുദ്ധത്തിനൊരുക്കുവിൻ.
29ബാബിലോൺ വിജനമാക്കാനുള്ള കർത്താവിന്റെ തീരുമാനം പൂർത്തിയാകുന്നതുകൊണ്ടു ദേശം വിറയ്ക്കുകയും വേദനയാൽ പുളയുകയും ചെയ്യുന്നു.
30ബാബിലോൺ വീരൻമാർയുദ്ധംനിർത്തി കോട്ടകളിൽ അഭയംപ്രാപിച്ചു. അവർ ശക്തി ക്ഷയിച്ചു സ്ത്രീകളെപ്പോലെയായി.
31അവളുടെ ഭവനങ്ങൾ അഗ്നിക്കിരയായി; ഓടാമ്പ ലുകൾ തകർന്നു. നഗരം എല്ലാവശത്തുനിന്നും പിടിക്കപ്പെട്ടു. കടവുകൾ അധീനമായി.
32കാവൽഗോപുരങ്ങൾ അഗ്നിക്കിരയായി. പടയാളികൾ പരിഭ്രാന്തരായി. ഈ വാർത്ത ബാബിലോൺരാജാവിനെ അറിയിക്കാൻ ദൂതൻമാർ ഒന്നിനുപുറമേ ഒന്നായി ഓടുന്നു.
33ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ബാബിലോൺപുത്രി കൊയ്ത്തുകാലത്തെ മെതിക്കളംപോലെയാകും. അവളുടെ കൊയ്ത്തുകാലം ഉടനെവരും.
34ബാബിലോൺരാജാവായ നബുക്കദ്നേസർ എന്നെ വിഴുങ്ങി. എന്നെതകർത്തു, എന്നെ ശൂന്യമാക്കി. ഭീകരസത്വത്തെപ്പോലെ അവൻ എന്നെ വിഴുങ്ങി. എന്റെ സ്വാദേറിയ ഭോജനങ്ങൾകൊണ്ടു വയറു നിറയ്ക്കുകയും എന്നെ കുടഞ്ഞെറിയുകയും ചെയ്തു.
35എന്നോടും എന്റെ ബന്ധുക്കളോടും ചെയ്ത അതിക്രമത്തിന്റെ ഫലം ബാബിലോണിൻെറ മേൽ പതിക്കട്ടെ എന്നു സീയോൻനിവാസികൾ പറയട്ടെ. എന്റെ രക്തത്തിനു കൽദായർ ഉത്തരവാദികളായിരിക്കും എന്നു ജറുസലെം പറയട്ടെ.
36കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ നിനക്കുവേണ്ടി വാദിക്കും; നിനക്കുവേണ്ടി പ്രതികാരം ചെയ്യും. അവളുടെ കടലും നീർച്ചാലും ഞാൻ വറ്റിക്കും.
37ബാബിലോൺ നാശക്കൂമ്പാരവും കുറുനരികളുടെ വിഹാരരംഗവുമാകും. അതു ബീഭത്സമായ നിന്ദാപാത്രമാകും. ആരും അവിടെ വസിക്കുകയില്ല.
38അവർ സിംഹങ്ങളെപ്പോലെ ഗർജിക്കും. സിംഹക്കുട്ടികളെപ്പോലെ മുരളും.
39ആർത്തിപൂണ്ട അവർക്കു ഞാൻ വിരുന്നൊരുക്കും. കുടിച്ചു മദിച്ച് അവർ ബോധമറ്റു വീഴും. ഉണരാത്തനിദ്രയിൽ അവർ അമരും - കർത്താവ് അരുളിച്ചെയ്യുന്നു.
40ചെമ്മരിയാടുകളെപ്പോലെ ഞാൻ അവരെ കൊലക്കളത്തിലേക്കു നയിക്കും; മുട്ടാടുകളെയും കോലാട്ടുകൊറ്റൻമാരെയും പോലെ.
41സമസ്ത ലോകത്തിൻെറയും പ്രശംസയ്ക്കു പാത്രമായ ബാബിലോൺ എങ്ങനെ പിടിക്കപ്പെട്ടു? ജനതകൾക്കിടയിൽ അവൾ ഒരു ബീഭത്സവസ്തുവായതെങ്ങനെ?
42ബാബിലോണിനെ കടൽ കടന്നാക്രമിച്ചിരിക്കുന്നു. പ്രക്ഷുബ്ധമായ തിരമാലകൾ അവളെ മൂടി.
43അവളുടെ നഗരങ്ങൾ ബീഭത്സമായി; ഉണങ്ങിവരണ്ട മരുപ്രദേശം! നിർജനഭൂമി! മനുഷ്യൻ കാലുകുത്താത്ത ദേശം! ബാബിലോണിലെ ബേൽമൂർത്തിയെ ഞാൻ ശിക്ഷിക്കും.
44അവൻ വിഴുങ്ങിയതു ഞാൻ പുറത്തെടുക്കും. ജനതകൾ അവനെ സമീപിക്കുകയില്ല. ബാബിലോണിൻെറ കോട്ട തകർന്നിരിക്കുന്നു.
45എന്റെ ജനമേ, അവളുടെ അടുത്തുനിന്ന് ഓടിയകലുവിൻ! കർത്താവിന്റെ ഉഗ്രകോപത്തിൽ നിന്നു ജീവൻ രക്ഷിക്കുവിൻ.
46നാട്ടിൽ അക്രമം, ഭരണാധിപൻ ഭരണാധിപനെതിരേ, എന്നിങ്ങനെ ദേശത്തു വർഷംതോറും മാറിമാറി പ്രചരിക്കുന്ന വാർത്തകേട്ട് നിങ്ങൾ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ.
47ബാബിലോണിൻെറ വിഗ്രഹങ്ങൾ ഞാൻ തകർക്കുന്ന ദിവസം വരുന്നു. അവളുടെ ദേശം ലജ്ജിക്കും. അവളുടെ നിഹതൻമാർ അവളുടെ മധേ്യ വീഴും.
48അപ്പോൾ ആകാശവും ഭൂമിയും അവയിലുള്ളവയും ബാബിലോണിൻെറ നാശത്തിൽ സന്തോഷിച്ചുപാടും. കാരണം, വടക്കുനിന്ന്, സംഹാരകൻ വന്നുചേരും - കർത്താവ് അരുളിച്ചെയ്യുന്നു.
49ലോകമെങ്ങുമുള്ള ജനങ്ങളെ കൊന്നു വീഴ്ത്തിയ ബാബിലോൺ ഇസ്രായേലിലെ നിഹതൻമാരെപ്രതി അപ്രകാരംതന്നെ നിലംപതിക്കണം.
50വാളിൽനിന്നു രക്ഷപെട്ട നീ നിൽക്കാതെ ഓടുക. വിദൂരത്തുനിന്നു കർത്താവിനെ ഓർക്കുക. ജറുസലെം നിന്റെ സ്മരണയിലുണ്ടായിരിക്കട്ടെ.
51പരിഹാസവചനങ്ങൾ കേട്ട് ഞങ്ങൾ ലജ്ജിതരായിരിക്കുന്നു. അവ മാനം ഞങ്ങളുടെ മുഖം മൂടുന്നു. കർത്താവിന്റെ ഭവനത്തിലെ വിശുദ്ധ സ്ഥലങ്ങളിൽ വിജാതീയർ പ്രവേശിച്ചു.
52ബാബിലോണിൻെറ വിഗ്രഹങ്ങളെ ഞാൻ നശിപ്പിക്കുന്ന ദിവസം വരുന്നു. അന്ന് അവളുടെ ദേശത്തുനിന്നു വ്രണിതരുടെ രോദനം ഉയരും.
53ബാബിലോൺ ആകാശംവരെ ഉയർന്നാലും ഉന്നതങ്ങളിൽ കോട്ട കെട്ടിയാലും ഞാൻ അവളുടെമേൽ സംഹാരകനെ അയയ്ക്കും - കർത്താവ് അരുളിച്ചെയ്യുന്നു.
54ഇതാ, ബാബിലോണിൽനിന്ന് ഒരു നിലവിളി! കൽദായ ദേശത്തുനിന്നു ഭീകര നാശത്തിന്റെ മുഴക്കം!
55കർത്താവ് ബാബിലോണിനെ ശൂന്യമാക്കുന്നു. അവളുടെ ഗംഭീരശബ്ദം ഇല്ലാതാക്കുന്നു. സൈന്യങ്ങൾ തിരമാലകൾപോലെ ആർത്തടുക്കുന്നു. അവളുടെ ആരവം ഉയരുന്നു.
56ഇതാ, സംഹാരകൻ അവൾക്കെതിരേ വന്നുകഴിഞ്ഞു. യോദ്ധാക്കൾ പിടിക്കപ്പെട്ടു. അവളുടെ വില്ലുകൾ തകർന്നു. എന്തെന്നാൽ, കർത്താവ് പ്രതികാരത്തിന്റെ ദൈവമാണ്. അവിടുന്ന് പകരംവീട്ടും.
57അവളുടെ പ്രഭുക്കളെയും ജ്ഞാനികളെയും ദേശാധിപതികളെയും സേനാധിപൻമാരെയും യോദ്ധാക്കളെയും ഞാൻ ഉൻമത്തരാക്കും. അവർ ഒരിക്കലും ഉണരാത്തനിദ്രയിലാഴും - സൈന്യങ്ങളുടെ രാജാവായ കർത്താവ് അരുളിച്ചെയ്യുന്നു.
58ബാബിലോണിൻെറ ശക്തി ദുർഗങ്ങൾ നിലംപതിക്കും; കവാടങ്ങൾ അഗ്നിക്കിരയാകും. ജനങ്ങളുടെ അ ധ്വാനം വ്യർഥമാകും. അവരുടെ പ്രയത്ന ഫലം കത്തിനശിക്കും.
59മഹ്സേയായുടെ പുത്രനായ നേരിയായുടെ പുത്രൻ സേരായായ്ക്കു ജറെമിയാപ്രവാചകൻ നൽകിയ കൽപന: രാജാവിന്റെ അംഗരക്ഷകനായിരുന്ന അവൻ സെദെക്കിയായുടെ നാലാം ഭരണവർഷം രാജാവിനോടൊപ്പം ബാബിലോണിലേക്ക് പോയപ്പോഴാണ് ജറെമിയാ ഇതു പറഞ്ഞത്.
60ബാബിലോണിനു വരുന്ന നാശം ജറെമിയാ ഒരു പുസ്തകത്തിലെഴുതി.
61ജറെമിയാ സെരായായോടു പറഞ്ഞു:
62ബാബിലോണിലെത്തുമ്പോൾ നീ ഇതെല്ലാം വായിച്ചശേഷം കർത്താവേ, മനുഷ്യനോ, മൃഗമോ, അവശേഷിക്കാതെ നിത്യശൂന്യതയാകുംവിധം ഈ ദേശത്തെനശിപ്പിച്ചു കളയുമെന്ന് അവിടുന്ന് അരുളിച്ചെയ്തല്ലോ എന്നുപറയണം.
63വായിച്ചു കഴിയുമ്പോൾ പുസ്തകത്തോടു ചേർത്തു കല്ലുകെട്ടി യൂഫ്രെട്ടീസ് നദിയിലേക്ക് എറിഞ്ഞുകൊണ്ടു പറയുക:
64ഞാൻ വരുത്തുന്ന അനർഥങ്ങൾ നിമിത്തം ബാബിലോൺ ഇതുപോലെ മുങ്ങും. അവർ തളർന്നുപോകും. അത് ഇനി പൊങ്ങിവരുകയില്ല. ഇതാണ് ജറെമിയായുടെ വചനങ്ങൾ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്