Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജറെമിയാ 46

അധ്യായങ്ങൾ

ഈജിപ്തിനെതിരേ പ്രവചനം

1കർത്താവ് ജനതകൾക്കെതിരേ ജറെമിയാ പ്രവാചകനോട് അരുളിച്ചെയ്ത വചനങ്ങൾ, ഈജിപ്തിനെക്കുറിച്ച്:
2ജോസിയായുടെ മകനും യൂദാരാജാവുമായയഹോയാക്കിമിൻെറ നാലാംഭരണവർഷം ബാബിലോൺരാജാവ് നബുക്കദ്നേസർയൂഫ്രട്ടീ സ് നദീതീരത്തെ കർക്കെമിഷിൽവച്ച് തോൽപിച്ച ഈജിപ്തിലെ ഫറവോ ആയ നെക്കോയുടെ സൈന്യത്തിനെതിരേയുള്ള പ്രവചനം:
3പടച്ചട്ടയും പരിചയും ധരിച്ച്യുദ്ധസന്ന ദ്ധരായി മുന്നേറുവിൻ.
4അശ്വസൈന്യമേ, കുതിരകൾക്കു കോപ്പിട്ട് ജീനിമേൽ ഇരിപ്പുറപ്പിക്കുവിൻ. നിങ്ങൾ പടത്തൊപ്പി ധരിച്ച് അണിനിരക്കുവിൻ. കുന്തം മിനുക്കുവിൻ. ഉരസ്ത്രാണം അണിയുവിൻ. എന്താണ് ഈ കാണുന്നത്?
5അവർ പരിഭ്രാന്തരായി പിൻവാങ്ങുന്നു. പടയിൽ തോറ്റ അവരുടെ വീരൻമാർ തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ ഓടുന്നു. സംഭീതിയാണെവിടെയും - കർത്താവ് അരുളിച്ചെയ്യുന്നു.
6വേഗമേറിയവന് ഓടിയകലാനോ പടയാളിക്കു രക്ഷപെടാനോ സാധിക്കുന്നില്ല. വടക്ക്യൂഫ്രട്ടീസ്തീരത്ത് അവർ കാലിടറി വീണിരിക്കുന്നു.
7നൈലിനെപ്പോലെ ഉയരുകയും കൂലം തകർക്കുന്നപ്രവാഹംപോലെ ഇരമ്പിക്കയറുകയും ചെയ്യുന്ന ഇവൻ ആര്?
8നൈൽകണക്കെ ഈജിപ്ത് ഉയർന്നുവരുന്നു; കൂലം തകർക്കുന്ന പ്രവാഹംപോലെ തിരയടിച്ചുയരുന്നു. അവൻ പറഞ്ഞു: ഞാൻ ഉയർന്ന് ഭൂമിയെ മൂടും. നഗരങ്ങളെയും നഗരനിവാസികളെയും ഞാൻ നശിപ്പിക്കും.
9കുതിരകളെ, മുന്നോട്ട്! രഥങ്ങളേ, ഇരച്ചു കയറൂ! പടയാളികൾ മുന്നേറട്ടെ. പരിചയേന്തിയ എതേ്യാപ്യാക്കാരും പുത്തുകാരും വില്ലാളി വീരൻമാരായ ലിദിയാക്കാരും മുന്നേറട്ടെ.
10സൈന്യങ്ങളുടെദൈവമായ കർത്താവിന്റെ ദിനമാണിത് -പ്രതികാരത്തിന്റെ ദിനം! ശത്രുക്കളോടു പകവീട്ടുന്ന ദിനം! അവരെ സംഹരിച്ച് വാളിനു മതിവരും; അവരുടെ രക്തം തൃപ്തിയാവോളം കുടിക്കും. ഉത്തരദിക്കിൽയൂഫ്രെട്ടീസ് തീരത്ത് സൈന്യങ്ങളുടെ ദൈവമായ കർത്താവ് ഒരുയാഗം അർപ്പിക്കുന്നു.
11ഈജിപ്തിന്റെ കന്യകയായ പുത്രീ, ഗിലയാദിലേക്കു പോകൂ, തൈലം കൈയിലെടുക്കൂ. നീ അനവധി ഔഷധങ്ങൾ ഉപയോഗിച്ചു; എല്ലാം പാഴായിപ്പോയി. നിനക്കു രോഗശാന്തിയില്ല.
12ജനപദങ്ങൾ നിന്റെ ലജ്ജാകരമായ അവസ്ഥയെപ്പറ്റി കേട്ടിരിക്കുന്നു. ഭൂമി മുഴുവൻ നിന്റെ നിലവിളി മുഴങ്ങുന്നു. പടയാളികൾ പരസ്പരം തട്ടിവീഴുന്നു.
13ഈജിപ്തിനെ ചവിട്ടിമെതിക്കാനുള്ള ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ വരവിനെക്കുറിച്ച് ജറെമിയാപ്രവാചകനോടു കർത്താവ് അരുളിച്ചെയ്തു:
14ഈജിപ്തിൽ പ്രഖ്യാപിക്കുക. മിഗ്ദോയിലും മെംഫിസിലും തഹ്പൻഹസിലും വിളിച്ചുപറയുക: ഒരുങ്ങിയിരിക്കുവിൻ, സദാ ജാഗരൂകരായിരിക്കുവിൻ, നിങ്ങൾക്കു ചുറ്റുമുള്ളവയെല്ലാം ഖഡ്ഗം ഗ്രസിക്കാൻ പോവുകയാണ്.
15എന്തേ അപ്പീസ് നിപതിച്ചു? നിന്റെ ആ കാളക്കൂറ്റൻ ഉറച്ചു നിൽക്കാഞ്ഞതെന്തുകൊണ്ട്? കർത്താവ് അവനെ വെട്ടിവീഴ്ത്തിയിരിക്കുന്നു.
16നിന്റെ ജനക്കൂട്ടം കാലിടറി വീണു. മർദകൻെറ വാളിൽനിന്നു രക്ഷപെട്ട് നമുക്ക് സ്വന്തംനാട്ടിലേക്കും സ്വന്തം ജനത്തിന്റെ അടുത്തേക്കും തിരിച്ചുപോകാം എന്ന് അവർ പരസ്പരം പറഞ്ഞു.
17അവ സരം പാഴാക്കുന്ന വായാടി എന്ന് ഈജി പ്തുരാജാവായ ഫറവോയെ വിളിക്കുവിൻ.
18സൈന്യങ്ങളുടെ കർത്താവായരാജാവ് തൻെറ നാമത്തിൽ ശപഥം ചെയ്യുന്നു: മല കളിൽ താബോറും സമുദ്രതീരങ്ങളിൽ കാർമലും എന്നപോലെ ഒരുവൻ വന്നുചേരും.
19ഈജിപ്തുനിവാസികളേ, പ്രവാസത്തിനു ഭാൺഡമൊരുക്കുവിൻ. മെംഫിസ് വിജന മായ നാശക്കൂമ്പാരമായിത്തീരും.
20ഈജിപ്ത് ചന്തമുള്ള പശുക്കുട്ടിയാണ്. വടക്കുനിന്നുവരുന്ന കാട്ടീച്ച അതിനെ ആക്രമിക്കും.
21അവളുടെ കൂലിപ്പട്ടാളംപോലും തടിച്ചുകൊഴുത്ത കാളക്കുട്ടിയെപ്പോലെയാണ്. ഇതാ, ചെറുത്തുനിൽക്കാനാവാതെ അവരൊന്നാകെ പിൻതിരിഞ്ഞോടുന്നു. അവരുടെ വിനാശദിനം എത്തിയിരിക്കുന്നു. അവരുടെ ശിക്ഷയുടെ മുഹൂർത്തം!
22സീൽക്കാരത്തോടെ പിൻവാങ്ങുന്ന പാമ്പിനെപ്പോലെയാണ് അവൾ. ശത്രുസൈന്യം അവൾക്കെതിരേ വരുന്നു. മരംവെട്ടിവീഴ്ത്തുന്നവരെപ്പോലെ മഴുവുമായി അവർ വരുന്നു.
23എത്രനിബിഡമായിരുന്നാലും അവളുടെ വനം അവർവെട്ടി നശിപ്പിക്കും. എന്തെന്നാൽ, അവർവെട്ടുകിളികളെക്കാൾ അസംഖ്യമാണ്.
24ഈജിപ്തിന്റെ പുത്രി ലജ്ജിതയാകും. വടക്കുനിന്നു വരുന്ന ജനത്തിന്റെ കൈയിൽ അവൾ ഏൽപിക്കപ്പെടും.
25ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: തേബസിലെ ആമോനെയും ഫറവോയെയും ഈജിപ്തിനെയും അവളുടെ ദേവൻമാരെയും രാജാക്കൻമാരെയും ഫറവോയുടെ ആശ്രിതരെയും ഞാൻ ശിക്ഷിക്കും.
26അവരുടെ ജീവൻ വേട്ടയാടുന്ന ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറയും സേവകരുടെയും കൈയിൽ ഞാൻ അവരെ ഏൽപിക്കും. എന്നാൽ പിന്നീട് ഈജിപ്തു പഴയതുപോലെ ജനവാസമുള്ളതാകും.
27എന്റെ ദാസനായയാക്കോബേ, ഭയപ്പെടേണ്ടാ. ഇസ്രായേലേ, പരിഭ്രമിക്കേണ്ടാ. ദൂരെദേശത്ത് അടിമത്തത്തിൽ കഴിയുന്ന നിന്നെയും നിന്റെ മക്കളെയും ഞാൻ മോചിപ്പിക്കും. യാക്കോബ് മടങ്ങിവരും. അവനു ശാന്തിയും സുരക്ഷിതത്വവും കൈവരും. ആരും അവനെ ഭയപ്പെടുത്തുകയില്ല.
28എന്റെ ദാസനായയാക്കോബേ, ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. നിന്നെ ഞാൻ ഓടിച്ചുകളഞ്ഞദേശങ്ങളിലെ ജനതകളെ ഞാൻ നിർമൂലമാക്കും. എന്നാൽ, നിന്നെ നിശ്ശേഷം നശിപ്പിക്കുകയില്ല; ഉചിതമായ ശിക്ഷ നിനക്കു ലഭിക്കും. നിനക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്