പ്രഭാഷകൻ 1
അധ്യായങ്ങൾ
ജ്ഞാനത്തിൻെറ രഹസ്യം
1സർവജ്ഞാനവും കർത്താവിൽനിന്നുവരുന്നു.
അത് എന്നേക്കും അവിടുത്തോടു കൂടെയാണ്.
അത് എന്നേക്കും അവിടുത്തോടു കൂടെയാണ്.
2കടൽത്തീരത്തെ മണൽത്തരികളുംമഴത്തുള്ളികളും നിത്യതയുടെ ദിനങ്ങളും എണ്ണാൻ ആർക്കു കഴിയും?
4ജ്ഞാനമാണ് എല്ലാറ്റിനും മുമ്പുസൃഷ്ടിക്കപ്പെട്ടത്;
6ജ്ഞാനത്തിന്റെ വേരുകൾ ആർക്കുവെളിപ്പെട്ടിരിക്കുന്നു?
8ജ്ഞാനിയായി ഒരുവനേയുള്ളു;
ഭയം ജനിപ്പിക്കുന്ന അവിടുന്ന് സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.
ഭയം ജനിപ്പിക്കുന്ന അവിടുന്ന് സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.
9കർത്താവാണ് ജ്ഞാനത്തെ സൃഷ്ടിച്ചത്;
അവിടുന്ന് അവളെ കാണുകയും തിട്ടപ്പെടുത്തുകയും ചെയ്തു;
തൻെറ സൃഷ്ടികളിലെല്ലാം അവിടുന്ന് അവളെ പകർന്നു.
അവിടുന്ന് അവളെ കാണുകയും തിട്ടപ്പെടുത്തുകയും ചെയ്തു;
തൻെറ സൃഷ്ടികളിലെല്ലാം അവിടുന്ന് അവളെ പകർന്നു.
10അവിടുന്ന് നൽകിയ അളവിൽഅവൾ എല്ലാവരിലും വസിക്കുന്നു;
തന്നെ സ്നേഹിക്കുന്നവർക്ക് അവിടുന്ന് അവളെ സമൃദ്ധമായി നൽകിയിരിക്കുന്നു.
തന്നെ സ്നേഹിക്കുന്നവർക്ക് അവിടുന്ന് അവളെ സമൃദ്ധമായി നൽകിയിരിക്കുന്നു.
ദൈവഭക്തി
11മഹത്വവും ആനന്ദവും സന്തോഷവും ആഹ്ലാദത്തിന്റെ മകുടവുമാണ്കർത്താവിനോടുള്ള ഭക്തി.
12അത് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു;
സന്തോഷവും ആനന്ദവും ദീർഘായുസ്സും പ്രദാനംചെയ്യുന്നു.
സന്തോഷവും ആനന്ദവും ദീർഘായുസ്സും പ്രദാനംചെയ്യുന്നു.
13കർത്താവിനെ ഭയപ്പെടുന്നവൻെറ അവസാനം ശുഭമായിരിക്കും;
മരണദിവസം അവൻ അനുഗൃഹീതനാകും.
മരണദിവസം അവൻ അനുഗൃഹീതനാകും.
14കർത്താവിനോടുള്ള ഭക്തി
ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
മാതൃഗർഭത്തിൽ വിശ്വാസി ഉരുവാകുമ്പോൾ അവളും സൃഷ്ടിക്കപ്പെടുന്നു.
ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
മാതൃഗർഭത്തിൽ വിശ്വാസി ഉരുവാകുമ്പോൾ അവളും സൃഷ്ടിക്കപ്പെടുന്നു.
15മനുഷ്യരുടെ ഇടയിൽ അവൾനിത്യവാസം ഉറപ്പിച്ചു;
അവരുടെ സന്തതികളോട് അവൾ വിശ്വസ്തത പുലർത്തും.
അവരുടെ സന്തതികളോട് അവൾ വിശ്വസ്തത പുലർത്തും.
16കർത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്റെ
പൂർണതയാണ്; അവൾ തൻെറ സത്ഫലങ്ങൾ കൊണ്ടു മനുഷ്യരെ തൃപ്തരാക്കുന്നു.
പൂർണതയാണ്; അവൾ തൻെറ സത്ഫലങ്ങൾ കൊണ്ടു മനുഷ്യരെ തൃപ്തരാക്കുന്നു.
17അവളുടെ ഭവനം അഭികാമ്യവസ്തുക്കൾകൊണ്ടു നിറയുന്നു;അവളുടെ കലവറ വിഭവങ്ങൾകൊണ്ടും.
18കർത്താവിനോടുള്ള ഭക്തിജ്ഞാനത്തിൻെറ മകുടമാകുന്നു;
അതു സമാധാനവും ആരോഗ്യവുംസമൃദ്ധമാക്കുന്നു.
അതു സമാധാനവും ആരോഗ്യവുംസമൃദ്ധമാക്കുന്നു.
19കർത്താവ് അവളെ കാണുകയുംതിട്ടപ്പെടുത്തുകയും ചെയ്തു;
അവിടുന്ന് അറിവും വിവേകവും വർഷിക്കുന്നു; അവളെ ചേർത്തണയ്ക്കുന്നവരെ
അവിടുന്ന് മഹത്വമണിയിക്കുന്നു.
അവിടുന്ന് അറിവും വിവേകവും വർഷിക്കുന്നു; അവളെ ചേർത്തണയ്ക്കുന്നവരെ
അവിടുന്ന് മഹത്വമണിയിക്കുന്നു.
20കർത്താവിനോടുള്ള ഭക്തിജ്ഞാനത്തിൻെറ തായ്വേരാണ്;
22അനീതിയായ കോപത്തിനുന്യായീകരണമില്ല;
കോപം മനുഷ്യനെ നാശത്തിലേക്കു തള്ളുന്നു.
കോപം മനുഷ്യനെ നാശത്തിലേക്കു തള്ളുന്നു.
23ക്ഷമാശീലനു കുറച്ചുകാലത്തേക്കു മാത്രമേസഹിക്കേണ്ടിവരൂ. അതുകഴിഞ്ഞാൽ അവന്റെ മുമ്പിൽ സന്തോഷം പൊട്ടിവിടരും.
24തക്കസമയംവരെ അവൻ തൻെറ ചിന്ത രഹസ്യമായിവയ്ക്കുന്നു;
അനേകർ അവന്റെ വിവേകത്തെ പ്രകീർത്തിക്കും.
അനേകർ അവന്റെ വിവേകത്തെ പ്രകീർത്തിക്കും.
25വിജ്ഞാനഭൺഡാരങ്ങളിൽ ജ്ഞാനസൂക്തങ്ങൾ നിറഞ്ഞിരിക്കുന്നു;
എന്നാൽ, പാപിക്കു ദൈവഭക്തിഅരോചകമാണ്.
എന്നാൽ, പാപിക്കു ദൈവഭക്തിഅരോചകമാണ്.
26ജ്ഞാനം ആഗ്രഹിക്കുന്നവൻ പ്രമാണം കാക്കട്ടെ; കർത്താവ് അത് പ്രദാനം ചെയ്യും.
27കർത്താവിനോടുള്ള ഭക്തി ജ്ഞാനവുംപ്രബോധനവുമാകുന്നു;
അവിടുന്നു വിശ്വസ്തതയിലുംവിനയത്തിലും പ്രസാദിക്കുന്നു.
അവിടുന്നു വിശ്വസ്തതയിലുംവിനയത്തിലും പ്രസാദിക്കുന്നു.
28കർത്താവിനോടുള്ള ഭക്തി അവഗണിക്കുകയോ വിഭക്തഹൃദയത്തോടെ അവിടുത്തെ സമീപിക്കുകയോ അരുത്.
29മനുഷ്യരുടെ മുമ്പിൽ കപടനാട്യംകാണിക്കാതെ അധരങ്ങളെ സൂക്ഷിക്കുക.
30വീണ് അവമതി ഏൽക്കാതിരിക്കാൻആത്മപ്രശംസ ഒഴിവാക്കുക.കപടഹൃദയനായ നീ കർത്താവിനെഭയപ്പെടാത്തതുകൊണ്ട് അവിടുന്ന് നിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സമൂഹത്തിന്റെ മുമ്പാകെ നിന്നെതാഴ്ത്തും.
അടിക്കുറിപ്പുകൾ
- 1ചില പ്രാചീന ഗ്രന്ഥങ്ങളിൽ വിജ്ഞാനം എന്നുകൂടി കാണുന്നുണ്ട്.ഒ:ഒ
- 2സ്വർഗസ്ഥനായ ദൈവത്തിൻെറ വചനമാണ് ജ്ഞാനത്തിൻെറ ഉറവിടം. ശാശ്വതമായ നിയമങ്ങളാണ് അവളുടെ മാർഗം.
- 3ആർക്കാണ് ജ്ഞാനത്തിൻെറ അറിവ് വെളിപ്പെട്ടിരിക്കുന്നത്? അവളുടെ അനുഭവസമ്പത്ത് ആരറിയുന്നു?
- 4ദൈവഭക്തി പാപത്തെ നിർമാർജനം ചെയ്യുന്നു;
- 5അതിൽ നിലനിൽക്കുന്നവൻ കോപത്തെ അകറ്റുന്നു.