പ്രഭാഷകൻ 47
അധ്യായങ്ങൾ
ദാവീദ്
1അവനുശേഷം ദാവീദിന്റെ നാളുകളിൽ നാഥാൻ പ്രവചനം നടത്തി.
2സമാധാനബലിയിൽ വിശിഷ്ടമായകൊഴുപ്പെന്നപോലെ ഇസ്രായേൽജനത്തിൽനിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു.
3അവൻ കോലാട്ടിൻകുട്ടികളോടുകൂടെഎന്നപോലെ സിംഹങ്ങളുമായും ചെമ്മരിയാട്ടിൻകുട്ടികളോടുകൂടെ എന്ന പോലെ കരടികളുമായും കളിയാടി.
4അവൻ ,യൗവനത്തിൽ കവിണയിൽകല്ലുചേർത്ത് കരം ഉയർത്തിയപ്പോൾഗോലിയാത്തിൻെറ അഹങ്കാരം തകർത്തില്ലേ? ആ മല്ലനെ കൊന്ന് അവൻ ജനത്തിന്റെ അപമാനം നീക്കിയില്ലേ?
5അവൻ അത്യുന്നതായ കർത്താവിനോട്അപേക്ഷിച്ചു; തൻെറ ജനത്തിന്റെ ശക്തിവർധിപ്പിക്കുന്നതിനുവേണ്ടി ഒരുയുദ്ധവീരനെ കൊല്ലുന്നതിന് അവിടുന്ന് അവന്റെ വലത്തുകരം ശക്തമാക്കി.
6പതിനായിരങ്ങളുടെമേൽ വിജയംവരിച്ചവൻ എന്ന് ആർത്തുവിളിച്ചുകൊണ്ട് അവർ അവനെ മഹത്വത്തിൻെറ കിരീടം അണിയിച്ചു; കർത്താവിന്റെ അനുഗ്രഹങ്ങളെപ്രതിഅവർ അവനെ സ്തുതിച്ചു.
7ചുറ്റുമുള്ള ശത്രുക്കളെ അവൻ തുടച്ചുമാറ്റി; എതിരാളികളായ ഫിലിസ്ത്യരെഅവൻ നശിപ്പിച്ചു; ഇന്നും അവർ ശക്തിയറ്റവരായിക്കഴിയുന്നു.
8തൻെറ എല്ലാ പ്രവൃത്തികളിലും അവൻ അത്യുന്നതന്റെ മഹത്വം പ്രകീർത്തിച്ച് പരിശുദ്ധനായ ദൈവത്തിനുകൃതജ്ഞതയർപ്പിച്ചു; അവൻ പൂർണഹൃദയത്തോടെ സ്രഷ്ടാവിനെ സ്നേഹിക്കുകയും അവിടുത്തേക്ക് സ്തുതി പാടുകയും ചെയ്തു.
9ബലിപീഠത്തിനു മുമ്പിൽ മധുരമായ ഗാനം ആലപിക്കുവാൻ അവൻ ഗായകസംഘത്തെനിയോഗിച്ചു.
10അവൻ ഉത്സവങ്ങൾക്കുമനോഹാരിത പകരുകയും അവയുടെ കാലം നിശ്ചയിക്കുകയുംചെയ്തു. അവർ ദൈവത്തിന്റെ വിശുദ്ധനാമത്തെ സ്തുതിച്ചപ്പോൾ അവരുടെ സ്തുതിഗീതങ്ങളാൽഉദയത്തിനു മുമ്പുതന്നെവിശുദ്ധസ്ഥലം മുഖരിതമായി.
11കർത്താവ് അവന്റെ പാപം നീക്കിക്കളയുകയും അവന്റെ അധികാരം എന്നേക്കുംഉറപ്പിക്കുകയും ചെയ്തു; അവിടുന്ന് അവന് രാജത്വവുംഇസ്രായേലിൽ മഹത്വത്തിൻെറ സിംഹാസനവും ഉടമ്പടിവഴി നൽകി.
സോളമൻ
12ബുദ്ധിമാനായ ഒരു പുത്രൻഅവനു പിൻഗാമിയായി; അവൻ നിമിത്തം പുത്രന്റെ ജീവിതംസുരക്ഷിതമായി.
13സോളമന്റെ ഭരണകാലംസമാധാനപൂർണമായിരുന്നു; ദൈവം അവന് എല്ലായിടത്തും സമാധാനം നൽകി. അവിടുത്തെനാമത്തിൽ അവൻ ഒരുആലയം നിർമിച്ചു: എന്നും നിലനിൽക്കുന്ന ഒരുവിശുദ്ധസ്ഥലം ഒരുക്കി.
14യൗവനത്തിൽതന്നെ നീ എത്രജ്ഞാനിയായിരുന്നു! നിന്റെ വിജ്ഞാനം നദിപോലെകവിഞ്ഞൊഴുകി.
15നിന്റെ ജ്ഞാനം ലോകമാസകലം വ്യാപിച്ചു. അതിനെ നീ ഉപമകളും സൂക്തങ്ങളുംകൊണ്ടു നിറച്ചു.
16നിന്റെ പ്രശസ്തി വിദൂരദ്വീപുകളിൽ എത്തി. സമാധാനപൂർണമായ ഭരണം നിമിത്തംനീ പ്രിയങ്കരനായി.
17നിന്റെ കീർത്തനങ്ങളും സുഭാഷിതങ്ങളും ഉപമകളും പ്രത്യുത്തരങ്ങളും ജനതകളെ വിസ്മയാധീനരാക്കി.
18ഇസ്രായേലിന്റെ ദൈവമായ കർത്താവിന്റെ നാമത്തിൽ തകരംപോലെ സ്വർണവും ഈയംപോലെ വെള്ളിയും നീ ശേഖരിച്ചു.
19എന്നാൽ നീ സ്ത്രീകൾക്ക് അധീനനായി; അഭിലാഷങ്ങൾ നിന്നെ കീഴ്പ്പെടുത്തി.
20നിന്റെ സത്കീർത്തിക്കു നീതന്നെകളങ്കംവരുത്തി; സന്തതിപരമ്പരയെ മലിനമാക്കി; അവരെ ക്രോധത്തിന് ഇരയാക്കി; നിന്റെ ഭോഷത്തം അവർക്കു ദുഃഖകാരണമായി.
21അങ്ങനെ രാജ്യം വിഭജിക്കപ്പെട്ടു. എഫ്രായിമിൽനിന്ന് ഉദ്ധതമായഒരു രാജ്യം ഉയർന്നുവന്നു.
22കർത്താവ് ഒരിക്കലും കാരുണ്യം വെടിയുകയോ തൻെറ സൃഷ്ടികൾ നശിക്കാൻ ഇടവരുത്തുകയോ ഇല്ല; അവിടുന്ന് താൻ തിരഞ്ഞെടുത്തവൻെറ പിൻഗാമികളെ തുടച്ചുമാറ്റുകയോ തന്നെ സ്നേഹിക്കുന്നവന്റെ സന്തതിപരമ്പരകളെ നശിപ്പിക്കുകയോ ഇല്ല; അതിനാൽ യാക്കോബിന് ഒരു ഗണത്തെയും ദാവീദിന്റെ വംശത്തിൽ ഒരു സന്തതിയെയുംഅവശേഷിപ്പിച്ചു.
റഹോബോവാം- ജറോബോവാം
23സോളമൻ പിതാക്കൻമാരോടു ചേർന്നു! അവന്റെ സന്തതികളിൽ ഒരുവൻ സ്ഥാനമേറ്റു; വിഡ്ഢിത്തത്തിൽ ഒന്നാമനും വിവേകത്തിൽ ഒടുവിലത്തവനും ആയ റഹോബോവാമിൻെറഭരണം ജനങ്ങളുടെ കലാപത്തിനുകാരണമായി. നെബാത്തിൻെറ പുത്രൻ ജറോബോവാമും ഇസ്രായേലിനെ തിൻമയിലേക്കു നയിച്ചു; എഫ്രായിമിനെ പാപമാർഗത്തിൽ നടത്തി.
24സ്വദേശത്തുനിന്നും ബഹിഷ്കരിക്കപ്പെടത്തക്കവിധം അവർ പാപത്തിൽ മുഴുകി.
25തങ്ങളുടെമേൽ പ്രതികാരം പതിക്കുന്നതുവരെ എല്ലാ തിൻമകളിലും അവർ വിഹരിച്ചു.