Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

പ്രഭാഷകൻ 7

അധ്യായങ്ങൾ

വിവിധോപദേശങ്ങൾ

1തിൻമ പ്രവർത്തിക്കരുത്;
നിനക്കു തിൻമ ഭവിക്കുകയില്ല.
2ദുഷ്ടതയിൽനിന്ന് അകലുക;അതു നിന്നിൽനിന്ന് അകന്നുപോകും.
3മകനേ, അനീതിയുടെ ഉഴവുചാലുകളിൽ വിതയ്ക്കരുത്;
ഏഴിരട്ടി നീ അതിൽനിന്നു കൊയ്യുകയില്ല.
4കർത്താവിനോട് ഉയർന്ന സ്ഥാനവുംരാജാവിനോടു ബഹുമതിയുംഅപേക്ഷിക്കരുത്.
5കർത്താവിന്റെ മുമ്പിൽ നീതിമാനെന്നുംരാജാവിൻെറ സന്നിധിയിൽവിജ്ഞനെന്നും നടിക്കരുത്.
6അനീതി തുടച്ചുനീക്കാൻ കരുത്തില്ലെങ്കിൽ,ന്യായാധിപനാകാൻ ശ്രമിക്കരുത്;
ശക്തനെ നീ ഭയപ്പെടുകയും അങ്ങനെ നിന്റെ നീതിനിഷ്ഠകളങ്കിതമാവുകയും ചെയ്യും.
7സമൂഹത്തെനിന്ദിക്കരുത്.
ജനങ്ങളുടെ മുമ്പാകെ നിനക്ക്അപകീർത്തി വരുത്തുകയുമരുത്.
8പാപം ആവർത്തിക്കരുത്;ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
9എന്റെ നിരവധിയായ കാഴ്ചകൾഅവിടുന്ന് പരിഗണിക്കും,
ഞാൻ അർപ്പിക്കുന്നത് അത്യുന്നതനായദൈവം സ്വീകരിക്കും എന്നു പറയരുത്.
10പ്രാർഥനയിൽ മടുപ്പു തോന്നരുത്;
ദാനധർമത്തിൽ വൈമുഖ്യം കാണിക്കരുത്.
11സന്തപ്തഹൃദയനെ പരിഹസിക്കരുത്;ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഒരുവൻ ഉണ്ട്.
12സഹോദരനെ ചതിക്കാൻ ശ്രമിക്കരുത്;
സ്നേഹിതനോടും അങ്ങനെതന്നെ.
13കള്ളം പറയരുത്;
കളവുപറയുന്ന ശീലം നൻമ വരുത്തുകയില്ല.
14മുതിർന്നവരുടെ മുമ്പിൽ പുലമ്പരുത്;പ്രാർഥനയിൽ വാചാലത വേണ്ടാ.
15കഠിനാദ്ധ്വാനമോ വയലിലെവേലയോ വെറുക്കരുത്;
അത്യുന്നതൻ നിശ്ചയിച്ചതാണ് അത്.
16പാപികളുടെ ഗണത്തിൽ ചേരരുത്.
ശിക്ഷ വിദൂരത്തല്ലെന്നോർക്കുക.
17അത്യന്തം വിനീതനാകുക;
എന്തെന്നാൽ, അധർമിക്ക് അഗ്നിയുംപുഴുവുമാണു ശിക്ഷ.
18സ്നേഹിതനെ പണത്തിനുവേണ്ടിയോസഹോദരനെ ഓഫീർപ്പൊന്നിനുവേണ്ടിയോ കൈമാറരുത്.
19നല്ലവളും വിവേകിനിയുമായ ഭാര്യയെ ഉപേക്ഷിക്കരുത്;
എന്തെന്നാൽ, അവളുടെ സ്വഭാവവൈശിഷ്ട്യം സ്വർണത്തെക്കാൾ വിലയേറിയതാണ്.
20വിശ്വസ്തനായ ദാസനോടോ സത്യസന്ധനായ വേലക്കാരനോടോനീചമായി പെരുമാറരുത്.
21ബുദ്ധിമാനായ ദാസനെ ഹൃദയപൂർവം സ്നേഹിക്കുക;
അവന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തരുത്.
22നിന്റെ ആടുമാടുകളെ പരിപാലിക്കുക;
പ്രയോജനകരമെങ്കിൽ അവയെ സൂക്ഷിക്കുക.
23നിന്റെ പുത്രൻമാരെ അച്ചടക്കത്തിൽ വളർത്തുക;
ചെറുപ്പംമുതലേ അനുസരണം ശീലിപ്പിക്കുക.
24നിന്റെ പുത്രിമാർ ചാരിത്രവതികളായിരിക്കാൻ ശ്രദ്ധ പതിക്കുക;അതിലാളനമരുത്.
25പുത്രിയെ വിവാഹം ചെയ്തുകൊടുക്കുമ്പോൾ, വലിയൊരു ചുമതല തീരുന്നു;
വിവേകമുള്ള ഒരുവനുവേണം അവളെ നൽകാൻ.
26ഇഷ്ടപത്നിയെ ഉപേക്ഷിക്കരുത്;
ഇഷ്ടമില്ലാത്ത ഭാര്യയെ വിശ്വസിക്കരുത്.
27പൂർണഹൃദയത്തോടെ പിതാവിനെബഹുമാനിക്കുക;
നൊന്തുപെറ്റ അമ്മയെ മറക്കരുത്.
28മാതാപിതാക്കൻമാരാണു നിനക്കുജൻമം നൽകിയതെന്ന് ഓർക്കുക;
നിനക്ക് അവരുടെ ദാനത്തിന്എന്തു പ്രതിഫലം നൽകാൻ കഴിയും?
29പൂർണഹൃദയത്തോടെ കർത്താവിനെ ഭയപ്പെടുക;
അവിടുത്തെ പുരോഹിതൻമാരെബഹുമാനിക്കുക.
30സർവശക്തിയോടുംകൂടി സ്രഷ്ടാവിനെ സ്നേഹിക്കുക;
അവിടുത്തെ ശുശ്രൂഷകരെ പരിത്യജിക്കരുത്.
31കർത്താവിനെ ഭയപ്പെടുകയും പുരോഹിതനെ ബഹുമാനിക്കുകയുംകൽപനപ്രകാരമുള്ള വിഹിതംഅവനു നൽകുകയും ചെയ്യുക.
ആദ്യഫലങ്ങൾ, പ്രായശ്ചിത്തബലി,ബലിമൃഗത്തിന്റെ കുറക്,പ്രതിഷ്ഠാബലി, വിശുദ്ധവസ്തുക്കളുടെ ഓഹരി എന്നിവയാണ് അവന്റെ വിഹിതം.
32ദരിദ്രനു കൈതുറന്നു കൊടുക്കുക;
അങ്ങനെ നീ അനുഗ്രഹപൂർണനാകട്ടെ.
33ജീവിച്ചിരിക്കുന്നവർക്ക് ഉദാരമായി നൽകുക;
മരിച്ചവരോടുള്ള കടമ മറക്കരുത്.
34കരയുന്നവനിൽനിന്നു മുഖം തിരിക്കരുത്;
വിലപിക്കുന്നവനോടുകൂടെ വിലപിക്കുക.
35രോഗിയെ സന്ദർശിക്കുന്നതിൽവൈമനസ്യം കാണിക്കരുത്;
അത്തരം പ്രവൃത്തികൾ നിന്നെ പ്രിയങ്കരനാക്കും.
36ഓരോ പ്രവൃത്തിയും ചെയ്യുമ്പോൾജീവിതാന്തത്തെപ്പറ്റി ഓർക്കണം;
എന്നാൽ, നീ പാപംചെയ്യുകയില്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്