പ്രഭാഷകൻ 51
അധ്യായങ്ങൾ
കൃതജ്ഞതാഗീതം
1കർത്താവും രാജാവുമായവനേ, അങ്ങേക്കു ഞാൻ നന്ദിപറയുന്നു; എന്റെ രക്ഷകനും ദൈവവുമായിഅങ്ങയെ ഞാൻ സ്തുതിക്കുന്നു; അങ്ങയുടെ നാമത്തിനു ഞാൻ കൃതജ്ഞത അർപ്പിക്കുന്നു.
2എന്തെന്നാൽ, അവിടുന്ന് എന്റെ സംരക്ഷകനും സഹായനും ആയിരുന്നു; അവിടുന്ന് എന്റെ ശരീരത്തെനാശത്തിൽനിന്നു രക്ഷിക്കുകയും പരദൂഷകന്റെ വലയിൽനിന്നും,വ്യാജംപറയുന്നവന്റെ ചുണ്ടുകളിൽനിന്നും എന്നെ മോചിപ്പിക്കുകയും ചെയ്തു; എന്നെ വലയംചെയ്തവർക്കെതിരേഅവിടുന്ന് എന്നെ സഹായിച്ചു.
3എന്നെ വിഴുങ്ങാൻ പകയോടെകാത്തിരുന്നവരിൽനിന്ന് എന്റെ ജീവനെ വേട്ടയാടിയവരുടെ കരങ്ങളിൽനിന്ന്, ഞാൻ സഹിച്ച നിരവധി പീഡനങ്ങളിൽനിന്ന്, അങ്ങയുടെ കാരുണ്യാതിരേകവും നാമത്തിന്റെ മഹത്വവും എന്നെ മോചിപ്പിച്ചു.
4ഞാൻ കൊളുത്താതെ എനിക്കുചുറ്റും എരിഞ്ഞഅഗ്നിയിൽനിന്ന് അവിടുന്ന്എന്നെ രക്ഷിച്ചു.
5പാതാളത്തിന്റെ അടിത്തട്ടിൽനിന്ന്, അശുദ്ധിയും വഞ്ചനയുംനിറഞ്ഞനാവിൽനിന്ന്,
6രാജാവിനോടു ദൂഷണം പറയുന്നഅനീതി നിറഞ്ഞനാവിൽനിന്ന്, അവിടുന്ന് എന്നെ മോചിപ്പിച്ചു. ഞാൻ മരണത്തോട് അടുത്തു; എന്റെ ജീവൻ പാതാളത്തിന്റെ അഗാധത്തെ സമീപിച്ചു.
7എല്ലാവശത്തും നിന്ന് അവരെന്നെവലയംചെയ്തു; എന്നെ സഹായിക്കാൻ ആരുമുണ്ടായില്ല; മനുഷ്യരുടെ സഹായത്തിനുവേണ്ടി ഞാൻ ചുറ്റും നോക്കി, ആരെയും കണ്ടില്ല.
8കർത്താവേ, അപ്പോൾ ഞാൻ അങ്ങയുടെ കാരുണ്യം അനുസ്മരിച്ചു; പണ്ടുമുതലുള്ള അങ്ങയുടെ പ്രവൃത്തികളും. അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നവരെഅവിടുന്ന് രക്ഷിക്കുന്നു; ശത്രുകരങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുന്നു.
9ഭൂമിയിൽനിന്ന് എന്റെ പ്രാർഥനകൾ ഉയർന്നു; മരണത്തിൽനിന്നു മോചനത്തിനായിഞാൻ പ്രാർഥിച്ചു.
10ക്ളേശകാലങ്ങളിൽ അഹങ്കാരിയുടെ മധേ്യ ഞാൻ നിരാശ്രയനായി നിന്നപ്പോൾ എന്നെ ഉപേക്ഷിക്കരുതേ എന്ന്എൻെറ നാഥനും പിതാവുമായ കർത്താവിനോടു കേണപേക്ഷിച്ചു.
11അങ്ങയുടെ നാമം ഞാൻ നിരന്തരംപ്രകീർത്തിക്കും; അങ്ങേക്ക് ഞാൻ കൃതജ്ഞതാസ്തോത്രങ്ങൾ ആലപിക്കും; എന്റെ പ്രാർഥന അവിടുന്ന് ശ്രവിച്ചു.
12അവിടുന്ന് എന്നെ നാശത്തിൽനിന്നുരക്ഷിക്കുകയും ദുഃസ്ഥിതിയിൽനിന്നു മോചിപ്പിക്കുകയും ചെയ്തു. അതിനാൽ ഞാൻ അങ്ങേക്കുനന്ദിയും സ്തുതിയും അർപ്പിക്കും; കർത്താവിന്റെ നാമത്തെ ഞാൻ വാഴ്ത്തും.
13യാത്രകൾ ആരംഭിക്കുന്നതിനുമുമ്പ് ചെറുപ്പത്തിൽതന്നെ ജ്ഞാനത്തിനുവേണ്ടി ഞാൻ ഹൃദയംതുറന്നു പ്രാർഥിച്ചു.
14ദേവാലയത്തിനുമുമ്പിൽഅവൾക്കുവേണ്ടി ഞാൻ യാചിച്ചു; അവസാനംവരെ ഞാൻ അവളെ തേടും.
15മുന്തിരി പുഷ്പിക്കുന്നതുമുതൽപഴുക്കുന്നതുവരെ എന്റെ ഹൃദയം അവളിൽ ആനന്ദിച്ചു. ഞാൻ നേരിയ പാതയിൽ ചരിച്ചു;യൗവനംമുതൽ ഞാൻ അവളുടെകാലടികളെ പിന്തുടർന്നു;
16അൽപം ശ്രദ്ധിച്ചതേയുള്ളു,എനിക്ക് അവളെ ലഭിച്ചു; ധാരാളം പ്രബോധനങ്ങളും ലഭിച്ചു.
17അതിൽ ഞാൻ മുന്നേറി; എനിക്കു ജ്ഞാനം നൽകിയവനെഞാൻ മഹത്വപ്പെടുത്തും.
18ജ്ഞാനത്തിനൊത്തു ജീവിക്കാൻ ഞാൻ ഉറച്ചു. നൻമയ്ക്കുവേണ്ടി ഞാൻ തീക്ഷ്ണമായി ഉത്സാഹിച്ചു. ഞാൻ ഒരിക്കലും ലജ്ജിതനാവുകയില്ല.
19ജ്ഞാനതൃഷ്ണ എന്നിൽ ജ്വലിച്ചു; ഞാൻ നിഷ്ഠയോടെ പെരുമാറി; ഞാൻ സ്വർഗത്തിലേക്കു കൈകളുയർത്തി അവളെക്കുറിച്ചുള്ള എന്റെ അജ്ഞതയെപ്രതി വിലപിച്ചു.
20ഞാൻ എന്റെ ഹൃദയം അവളിലേക്കു തിരിച്ചു. ശുദ്ധീകരണത്തിലൂടെ ഞാൻ അവളെ കണ്ടെത്തി. ആരംഭംമുതലേ അവളിൽനിന്ന്ഞാൻ അറിവുനേടി; ഞാൻ ഉപേക്ഷിക്കപ്പെടുകയില്ല.
21അവളെ അനേ്വഷിക്കുന്നതിൽഞാൻ ആവേശംപൂണ്ടു; എനിക്കൊരു നിധി കൈവന്നു.
22കർത്താവ് എനിക്കൊരു നാവുനൽകി; അതുപയോഗിച്ചു ഞാൻ അവിടുത്തെപ്രകീർത്തിക്കും.
23അറിവു ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ; അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ.
24ജ്ഞാനം ഇല്ലെന്നു പരാതിപറയുന്നനിങ്ങൾ ഹൃദയദാഹംശമിപ്പിക്കാത്തത് എന്തുകൊണ്ട്?
25ഞാൻ വിളിച്ചു പറഞ്ഞു;സൗജന്യമായി അവളെ നേടുക;
26അവളുടെ നുകത്തിനു കഴുത്ത്ചായിച്ചുകൊടുക്കുക; പ്രബോധനം സ്വീകരിക്കുക; അത് സമീപത്തുതന്നെയുണ്ട്.
27ഞാൻ കുറച്ചേ അധ്വാനിച്ചുള്ളു; എനിക്ക് ഏറെ വിശ്രമം കിട്ടിഎന്നു കാണുവിൻ.
28വെള്ളി മുടക്കി വിദ്യ നേടിയാൽഏറെ സ്വർണം കരസ്ഥമാക്കാം.
29നിങ്ങളുടെ ഹൃദയം അവിടുത്തെകരുണയിൽ ആഹ്ളാദിക്കട്ടെ! അവിടുത്തെ പ്രകീർത്തിക്കുമ്പോൾ നിങ്ങൾ ലജ്ജിതരാകാതിരിക്കട്ടെ!
30നിശ്ചിതസമയത്തിനു മുമ്പ്ജോലി പൂർത്തിയാക്കുവിൻ; യഥാകാലം ദൈവം നിങ്ങൾക്കുപ്രതിഫലം നൽകും.