പ്രഭാഷകൻ 5
അധ്യായങ്ങൾ
1സമ്പത്തിൽ ആശ്രയിക്കരുത്;
എനിക്കു മതിയാവോളം ഉണ്ടെന്നു
മേനി പറയുകയും അരുത്.
എനിക്കു മതിയാവോളം ഉണ്ടെന്നു
മേനി പറയുകയും അരുത്.
2സ്വന്തം കഴിവിൽ ആശ്രയിച്ച് ഹൃദയാഭിലാഷങ്ങൾക്കൊത്തു ജീവിക്കരുത്.
3ആരുണ്ട് എന്നെ നിയന്ത്രിക്കാൻ എന്നുപറയരുത്;
കർത്താവ് നിന്നെ ശിക്ഷിക്കും; തീർച്ച.
കർത്താവ് നിന്നെ ശിക്ഷിക്കും; തീർച്ച.
4പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്;
കർത്തൃകോപം സാവധാനമേ വരൂ.
കർത്തൃകോപം സാവധാനമേ വരൂ.
5ക്ഷമിക്കുമെന്നോർത്ത് വീണ്ടും വീണ്ടുംപാപം ചെയ്യരുത്.
6അവിടുത്തെ കാരുണ്യം നിസ്സീമമാണ്,
അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങൾക്ഷമിക്കും എന്നു പറയരുത്.
കാരുണ്യത്തോടൊപ്പം ക്രോധവുംകർത്താവിലുണ്ട്;
അവിടുത്തെ ക്രോധം പാപികളുടെമേൽ പതിക്കും.
അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങൾക്ഷമിക്കും എന്നു പറയരുത്.
കാരുണ്യത്തോടൊപ്പം ക്രോധവുംകർത്താവിലുണ്ട്;
അവിടുത്തെ ക്രോധം പാപികളുടെമേൽ പതിക്കും.
7കർത്താവിങ്കലേക്കു തിരിയാൻ വൈകരുത്:
നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത്
അവിടുത്തെ ക്രോധം അവിചാരിതമായിഉണരുകയും ആ ശിക്ഷയിൽ നീനശിക്കുകയും ചെയ്യും.
നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത്
അവിടുത്തെ ക്രോധം അവിചാരിതമായിഉണരുകയും ആ ശിക്ഷയിൽ നീനശിക്കുകയും ചെയ്യും.
8വ്യാജംകൊണ്ടു നേടിയ ധനത്തിൽആശ്രയിക്കരുത്; ആപത്തിൽ അത് ഉപകരിക്കുകയില്ല.
നിർവ്യാജമായ സംസാരം
9ഏതു കാറ്റത്തും പാറ്റുകയോ എല്ലാ മാർഗത്തിലും ചരിക്കുകയോ അരുത്;
കപടഭാഷണം നടത്തുന്ന പാപി ചെയ്യുന്നത് അതാണ്.
കപടഭാഷണം നടത്തുന്ന പാപി ചെയ്യുന്നത് അതാണ്.
10നീ അറിവിൽ സ്ഥൈര്യം പാലിക്കുക;
നിന്റെ വാക്കുകളിൽ പൊരുത്തക്കേടുണ്ടാകരുത്;
നിന്റെ വാക്കുകളിൽ പൊരുത്തക്കേടുണ്ടാകരുത്;
11കേൾക്കുന്നതിൽ ജാഗരൂകതയും മറുപടി പറയുന്നതിൽ അവധാനവും കാട്ടുക.
12അറിയാമെങ്കിലേ പറയാവൂ;ഇല്ലെങ്കിൽ വായ് തുറക്കരുത്.
13മാനവും അവമാനവും വാക്കിലൂടെ വരുന്നു;
വീഴ്ചയ്ക്കു വഴിതെളിക്കുന്നതും നാവുതന്നെ.
വീഴ്ചയ്ക്കു വഴിതെളിക്കുന്നതും നാവുതന്നെ.
14ഏഷണിക്കാരനെന്നു പേരു കേൾപ്പിക്കരുത്;
നാവുകൊണ്ടു കെണി വയ്ക്കുകയുമരുത്;
കള്ളന് അവമതിയും കപടഭാഷിക്ക്രൂക്ഷമായ ശകാരവും ലഭിക്കും.
നാവുകൊണ്ടു കെണി വയ്ക്കുകയുമരുത്;
കള്ളന് അവമതിയും കപടഭാഷിക്ക്രൂക്ഷമായ ശകാരവും ലഭിക്കും.
15കാര്യം വലുതായാലും ചെറുതായാലുംഅനുചിതമായി പ്രവർത്തിക്കരുത്;
സ്നേഹിതനാകുന്നതിനു പകരംശത്രുവായിത്തീരരുത്.
സ്നേഹിതനാകുന്നതിനു പകരംശത്രുവായിത്തീരരുത്.