പ്രഭാഷകൻ 42
അധ്യായങ്ങൾ
1താഴെപ്പറയുന്ന കാര്യങ്ങളിൽനീ ലജ്ജിക്കുകയോ മറ്റുള്ളവരെഭയന്ന് പാപം ചെയ്യുകയോ അരുത്.
2അത്യുന്നതന്റെ നിയമം, അവിടുത്തെ ഉടമ്പടി,
അപരാധനെ കുറ്റം വിധിക്കുക,
അപരാധനെ കുറ്റം വിധിക്കുക,
3പങ്കാളിയും സഹയാത്രികനുമായികണക്കുതീർക്കുക,
സ്നേഹിതരുടെ പിതൃസ്വത്തു വിഭജിക്കുക,
സ്നേഹിതരുടെ പിതൃസ്വത്തു വിഭജിക്കുക,
4കൂടുതലോകുറവോ വരാതെ അളവിലും തൂക്കത്തിലും സൂക്ഷ്മത കാണിക്കുക,
5കച്ചവടത്തിൽ ലാഭം നേടുക,
കുട്ടികൾക്കു നല്ല ശിക്ഷണം നൽകുക,
ദുഷ്ടനായ ദാസന് തക്കശിക്ഷ കൊടുക്കുക
ഇവയൊന്നിലും നീ ലജ്ജിക്കേണ്ടാ.
കുട്ടികൾക്കു നല്ല ശിക്ഷണം നൽകുക,
ദുഷ്ടനായ ദാസന് തക്കശിക്ഷ കൊടുക്കുക
ഇവയൊന്നിലും നീ ലജ്ജിക്കേണ്ടാ.
6അവിശ്വസ്തയായ ഭാര്യയെ നിലയ്ക്കുനിർത്തുന്നതും നന്ന്;
അനേകർ ഉള്ളിടത്തു സാധനങ്ങൾപൂട്ടി സൂക്ഷിക്കുന്നതും നന്ന്.
അനേകർ ഉള്ളിടത്തു സാധനങ്ങൾപൂട്ടി സൂക്ഷിക്കുന്നതും നന്ന്.
7എല്ലാ ഇടപാടുകളിലും കണക്കുവയ്ക്കണം;
ക്രയവിക്രയങ്ങളിൽ രേഖ സൂക്ഷിക്കണം.
ക്രയവിക്രയങ്ങളിൽ രേഖ സൂക്ഷിക്കണം.
8അജ്ഞനെയോ വിഡ്ഢിയെയോചെറുപ്പക്കാരുമായി ശണ്ഠകൂടുന്നവൃദ്ധനെയോ ഉപദേശിക്കുന്നതിൽ ലജ്ജി ക്കേണ്ട; അപ്പോൾ നീ അറിവുള്ളവനാണെന്ന്വ്യക്തമാവുകയും എല്ലാവരുംനിന്നെ അംഗീകരിക്കുകയും ചെയ്യും.
മകളെക്കുറിച്ച് ആകുലത
9മകൾ സ്വയമറിയാതെതന്നെ പിതാവിനെജാഗരൂകതയുള്ളവനാക്കുന്നു;
അവളെക്കുറിച്ചുള്ള വിചാരം അവന്റെ നിദ്രഅപഹരിച്ചുകളയുന്നു;
യൗവനത്തിൽ അവൾ വിവാഹിതയാകുമോ എന്നും വിവാഹത്തിനുശേഷം അവൾ ഭർത്താവിന് അഹിതയാകുമോ എന്നും ഓർത്ത് ആകുലനാകുന്നു.
അവളെക്കുറിച്ചുള്ള വിചാരം അവന്റെ നിദ്രഅപഹരിച്ചുകളയുന്നു;
യൗവനത്തിൽ അവൾ വിവാഹിതയാകുമോ എന്നും വിവാഹത്തിനുശേഷം അവൾ ഭർത്താവിന് അഹിതയാകുമോ എന്നും ഓർത്ത് ആകുലനാകുന്നു.
10കന്യകയായിരിക്കുമ്പോൾ അവൾകളങ്കിതയും പിതൃഭവനത്തിൽവച്ച്
ഗർഭിണിയും ആകുമോ എന്നു ഭയപ്പെടുന്നു;
ഭർത്തൃമതിയെങ്കിൽ അവിശ്വസ്തയോവന്ധ്യയോ ആകുമോ എന്നും ശങ്കിക്കുന്നു.
ഗർഭിണിയും ആകുമോ എന്നു ഭയപ്പെടുന്നു;
ഭർത്തൃമതിയെങ്കിൽ അവിശ്വസ്തയോവന്ധ്യയോ ആകുമോ എന്നും ശങ്കിക്കുന്നു.
11ദുശ്ശാഠ്യക്കാരിയായ പുത്രിയെകർശനമായി സൂക്ഷിക്കുക;
അല്ലെങ്കിൽ, അവൾ നിന്നെശത്രുക്കളുടെ പരിഹാസപാത്രവും,
നഗരത്തിൽ സംസാരവിഷയവും
ജനമധേ്യ അപമാനിതനും ആക്കും;
സമൂഹത്തിന്റെ മുമ്പിൽ നിനക്കുലജ്ജിക്കേണ്ടിവരും.
അല്ലെങ്കിൽ, അവൾ നിന്നെശത്രുക്കളുടെ പരിഹാസപാത്രവും,
നഗരത്തിൽ സംസാരവിഷയവും
ജനമധേ്യ അപമാനിതനും ആക്കും;
സമൂഹത്തിന്റെ മുമ്പിൽ നിനക്കുലജ്ജിക്കേണ്ടിവരും.
12ആരുടെയും ആകാരഭംഗി നോക്കിയിരിക്കരുത്;
സ്ത്രീകളുടെ ഇടയിൽ ഇരിക്കയുമരുത്.
സ്ത്രീകളുടെ ഇടയിൽ ഇരിക്കയുമരുത്.
13വസ്ത്രത്തിൽനിന്നു കീടങ്ങൾഎന്നപോലെ സ്ത്രീയിൽനിന്നുദുഷ്ടത വരുന്നു.
14സ്ത്രീയുടെ നൻമയെക്കാൾ ഭേദമാണ്പുരുഷൻെറ ദുഷ്ടത; സ്ത്രീയാണ് ലജ്ജയും അപമാനവും വരുത്തുന്നത്.
പ്രപഞ്ചത്തിൽ ദൈവമഹത്വം
15ഞാൻ ഇപ്പോൾ കർത്താവിന്റെ പ്രവൃത്തികളെ അനുസ്മരിക്കുകയും
ഞാൻ കണ്ടതു പ്രഘോഷിക്കുകയും ചെയ്യും;
കർത്താവിന്റെ പ്രവൃത്തികൾ വചനംവഴി നിർവഹിക്കപ്പെടുന്നു.
ഞാൻ കണ്ടതു പ്രഘോഷിക്കുകയും ചെയ്യും;
കർത്താവിന്റെ പ്രവൃത്തികൾ വചനംവഴി നിർവഹിക്കപ്പെടുന്നു.
16സൂര്യൻ തൻെറ കിരണങ്ങൾകൊണ്ട്എല്ലാ വസ്തുക്കളെയും കടാക്ഷിക്കുന്നു;
കർത്താവിന്റെ മഹത്വം എല്ലാസൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു.
കർത്താവിന്റെ മഹത്വം എല്ലാസൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു.
17കർത്താവിന്റെ വിസ്മയനീയമായപ്രവൃത്തികൾ അവിടുത്തെവിശുദ്ധർക്കുപോലും അവർണനീയമാണ്;
പ്രപഞ്ചം മുഴുവൻ തൻെറ മഹത്വത്തിൽനിലകൊള്ളാൻവേണ്ടി
സർവശക്തനായ കർത്താവ്സ്ഥാപിച്ചവയത്രേ അവ.
പ്രപഞ്ചം മുഴുവൻ തൻെറ മഹത്വത്തിൽനിലകൊള്ളാൻവേണ്ടി
സർവശക്തനായ കർത്താവ്സ്ഥാപിച്ചവയത്രേ അവ.
18അവിടുന്ന് ആഴിയുടെ അഗാധത്തെയുംമനുഷ്യഹൃദയങ്ങളെയും പരിശോധിച്ച്
അവയുടെ നിഗൂഢതകൾ ഗ്രഹിക്കുന്നു;
അറിയേണ്ടതെല്ലാം അവിടുന്നറിയുന്നു;
കാലത്തിന്റെ സൂചനകൾഅവിടുന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.
അവയുടെ നിഗൂഢതകൾ ഗ്രഹിക്കുന്നു;
അറിയേണ്ടതെല്ലാം അവിടുന്നറിയുന്നു;
കാലത്തിന്റെ സൂചനകൾഅവിടുന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.
19ഭൂതവും ഭാവിയും അവിടുന്ന്പ്രഖ്യാപിക്കുന്നു;
നിഗൂഢരഹസ്യങ്ങൾ അവിടുന്ന്വെളിപ്പെടുത്തുന്നു.
നിഗൂഢരഹസ്യങ്ങൾ അവിടുന്ന്വെളിപ്പെടുത്തുന്നു.
20ഒരു ചിന്തയും അവിടുത്തേക്കജ്ഞാതമല്ല;
ഒരു വാക്കും കർത്താവിനു മറഞ്ഞിരിക്കുന്നില്ല.
ഒരു വാക്കും കർത്താവിനു മറഞ്ഞിരിക്കുന്നില്ല.
21അവിടുത്തെ ജ്ഞാനത്തിന്റെ മഹിമകൾ അവിടുന്ന് ക്രമീകരിച്ചിരിക്കുന്നു;
അവിടുന്ന് അനാദിമുതൽ അനന്തതവരെ സ്ഥിതിചെയ്യുന്നു.
ഒന്നും കൂട്ടാനോ കുറയ്ക്കാനോസാധിക്കുകയില്ല;
അവിടുത്തേക്ക് ഉപദേശകരെയും ആവശ്യമില്ല.
അവിടുന്ന് അനാദിമുതൽ അനന്തതവരെ സ്ഥിതിചെയ്യുന്നു.
ഒന്നും കൂട്ടാനോ കുറയ്ക്കാനോസാധിക്കുകയില്ല;
അവിടുത്തേക്ക് ഉപദേശകരെയും ആവശ്യമില്ല.
22അവിടുത്തെ പ്രവൃത്തികൾ എത്ര അഭികാമ്യം!
അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്!
അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്!
23അവയെല്ലാം എന്നേക്കും ജീവിക്കുകയുംനിലനിൽക്കുകയും ചെയ്യുന്നു;
സ്വധർമത്തോടു വിശ്വസ്തത പുലർത്തുന്നു.
സ്വധർമത്തോടു വിശ്വസ്തത പുലർത്തുന്നു.
24എല്ലാവസ്തുക്കളും ജോടികളായി,ദ്വന്ദ്വങ്ങളായി, സൃഷ്ടിക്കപ്പെട്ടിരിക്കുന്നു;
ഒന്നും അപൂർണമല്ല.
ഒന്നും അപൂർണമല്ല.
25ഒന്ന് മറ്റൊന്നിന് പൂരകമാണ്;
അവിടുത്തെ മഹത്വം ദർശിച്ച്ആർക്കെങ്കിലും മതിവരുമോ?
അവിടുത്തെ മഹത്വം ദർശിച്ച്ആർക്കെങ്കിലും മതിവരുമോ?