Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

പ്രഭാഷകൻ 40

അധ്യായങ്ങൾ

മനുഷ്യൻെറ ദയനീയാവസ്ഥ

1ഓരോരുത്തർക്കും ധാരാളം ജോലിനിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
മാതാവിന്റെ ഉദരത്തിൽനിന്നുപുറത്തുവരുന്ന നിമിഷംമുതൽ
സർവരുടെയും മാതാവിന്റെ അടുത്തേക്കു മടങ്ങുന്നതുവരെ
ആദത്തിന്റെ സന്തതികളുടെമേൽഭാരമുള്ള നുകം വയ്ക്കപ്പെട്ടിരിക്കുന്നു.
2അവരുടെ ഹൃദയചാഞ്ചല്യവും ഭയവുംഉത്കണ്ഠയും മരണദിനത്തെക്കുറിച്ചാണ്.
3വിശിഷ്ടമായ സിംഹാസനത്തിൽഉപവിഷ്ടനായരാജാവുമുതൽ
പൊടിയിലും ചാരത്തിലും
കഴിയുന്ന എളിയവൻവരെ,
4രാജകീയാങ്കിയും കിരീടവുംഅണിയുന്നവൻമുതൽചാക്കുടുക്കുന്നവൻവരെ ഏവരും,
5കോപം, അസൂയ, ആകുലത,അസ്വസ്ഥത, മരണഭീതി,ക്രോധം, മത്സരം എന്നിവയ്ക്ക്അധീനരായിത്തീരുന്നു;
കിടക്കയിൽ വിശ്രമിക്കുമ്പോൾനിശാനിദ്രഅവനു വിഭ്രാന്തി ഉളവാക്കുന്നു.
6അവനു വിശ്രമം അൽപം മാത്രം ലഭിക്കുന്നു; ചിലപ്പോൾ അതുമില്ല.
ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴെന്നതുപോലെ,
യുദ്ധനിരയിൽനിന്ന് ഓടിപ്പോന്നവനെപ്പോലെ,
അവൻ ദുസ്സ്വപ്നങ്ങളാൽ അസ്വസ്ഥനാകുന്നു.
7രക്ഷയോട് അടുക്കുമ്പോൾഅവൻ ഞെട്ടിയുണരുകയും
ദുസ്സ്വപ്നങ്ങളാണെന്ന് അറിയുമ്പോൾ വിസ്മയിക്കുകയും ചെയ്യുന്നു.
8എല്ലാ ജീവികൾക്കും - മനുഷ്യനുംമൃഗങ്ങൾക്കും - പാപികൾക്ക് ഏഴിരട്ടിയും-
9മരണവും രക്തച്ചൊരിച്ചിലുംകലഹവും വാളും ആപത്തുംക്ഷാമവും പീഡനവുംമഹാമാരിയും വന്നുചേരുന്നു.
10ഇവയെല്ലാം സൃഷ്ടിക്കപ്പെട്ടത്ദുഷ്ടർക്കുവേണ്ടിയാണ്;
അവർനിമിത്തം ജലപ്രളയവും ഉണ്ടായി.
11മണ്ണിൽനിന്നു വന്നതു മണ്ണിലേക്കുംജലത്തിൽനിന്നു വന്നതുജലത്തിലേക്കും മടങ്ങുന്നു.
12കൈക്കൂലിയും അനീതിയുംനിർമാർജ്ജനം ചെയ്യപ്പെടും;
വിശ്വസ്തത എന്നേക്കും നിലനിൽക്കും.
13അനീതി പ്രവർത്തിക്കുന്നവന്റെ സമ്പത്ത് കുത്തിയൊഴുക്കുപോലെപെട്ടെന്ന് അപ്രത്യക്ഷമാകും;
ഭയാനകമായ ഇടിമുഴക്കംപോലെ
തകർന്നുപോകും.
14ഔദാര്യശീലനു സന്തോഷം ലഭിക്കും;
പാപികൾ നിശ്ശേഷം പരാജയപ്പെടും.
15ദൈവഭയമില്ലാത്തവന്റെ സന്തതിഅധികം ശാഖ ചൂടുകയില്ല.
വെറും പാറമേൽപടർന്നദുർബലമായ വേരുകളാണവർ.
16ജലാശയതീരത്തിലോ, നദീതടത്തിലോ വളരുന്ന ഞാങ്ങണ
ഏതു പുല്ലിനെയുംകാൾ വേഗത്തിൽ പിഴുതെടുക്കാം.
17കാരുണ്യം അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്;
ദാനധർമം എന്നേക്കും നിലനിൽക്കുന്നു.
18
സ്വാശ്രയശീലനും അധ്വാനപ്രിയനുംജീവിതം മധുരമാണ്;
നിധി ലഭിച്ചവൻ ഇവരെക്കാൾ ഭാഗ്യവാനാണ്.
19സന്താനങ്ങളും താൻ നിർമിച്ച നഗരവും ആണ് ഒരുവന്റെ പേരു നിലനിർത്തുന്നത്;
നിഷ്കളങ്കയായ ഭാര്യ ഇവരണ്ടിനെയുംകാൾ വിലമതിക്കപ്പെടുന്നു.
20വീഞ്ഞും സംഗീതവും ഹൃദയത്തെആനന്ദിപ്പിക്കുന്നു;
ജ്ഞാനതൃഷ്ണ ഇവയെക്കാൾ ശ്രേഷ്ഠമത്രേ.
21കുഴലും കിന്നരവും ഗാനമാധുരിവർധിപ്പിക്കുന്നു;
ഇവയെക്കാൾ ആസ്വാദ്യമാണ്
ഇമ്പമുള്ള മനുഷ്യസ്വരം.
22പ്രസന്നതയും സൗന്ദര്യവുംകണ്ണിന് ആനന്ദം നൽകുന്നു;
ഇവയെക്കാൾ ആനന്ദദായകമാണ്വയലിലെ ഇളംതളിരുകൾ.
23സുഹൃത്തോ സഹചാരിയോഎപ്പോഴും സ്വാഗതാർഹനാണ്;
എന്നാൽ, ഭാര്യാഭർത്താക്കൻമാരുടെസന്ദർശനം അതിനെക്കാൾ ഹൃദ്യമാണ്
24സഹോദരരും സഹായകരുംവിഷമസന്ധികളിൽ ഉപകരിക്കുന്നു;
ദാനധർമം ഇവരെക്കാൾ സുരക്ഷിതമായ അഭയമാണ്.
25സ്വർണവും വെള്ളിയും പാദങ്ങളെഉറപ്പിച്ചു നിർത്തുന്നു;
സദുപദേശം ഇവയെക്കാൾ ശ്രേഷ്ഠമാണ്.
26ധനവും ബലവും ഹൃദയത്തെഉത്തേജിപ്പിക്കുന്നു;
ദൈവഭക്തി ഇവയെക്കാൾ അഭികാമ്യമാണ്;
അതുവഴി നഷ്ടം ഉണ്ടാകുന്നില്ല;
ദൈവഭക്തന് അന്യസഹായം തേടേണ്ടതില്ല.
27ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ്;
ഏതു മഹത്വത്തെയുംകാൾ നന്നായി അതു മനുഷ്യനെ ആവരണം ചെയ്യുന്നു,
28മകനേ, ഭിക്ഷുവിനെപ്പോലെ ജീവിക്കരുത്;
ഭിക്ഷാടനത്തെക്കാൾ മരണമാണ് ഭേദം.
29ഒരുവൻ മറ്റൊരുവന്റെ ഭക്ഷണമേശയിൽ ആശയർപ്പിച്ചാൽ
അവന്റെ അസ്തിത്വം ജീവിതമെന്നപേരിനു യോഗ്യമല്ല.
അവൻ അന്യന്റെ ഭക്ഷണം കൊണ്ടുതന്നെത്തന്നെ മലിനമാക്കുന്നു;
ബുദ്ധിമാനും സദുപദേശംലഭിച്ചവനും അത് ഒഴിവാക്കും.
30നിർല്ലജ്ജൻെറ നാവിനു ഭിക്ഷാടനംമധുരമെങ്കിലും അവന്റെ ഉദരത്തിൽ അഗ്നി ജ്വലിക്കുകയാണ്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്