Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

പ്രഭാഷകൻ 22

അധ്യായങ്ങൾ

അലസതയും ഭോഷത്തവും

1ചെളിയിൽ പൂണ്ട കല്ലുപോലെയാണ്അലസൻ;
അവന്റെ നിന്ദ്യാവസ്ഥയെഎല്ലാവരും പരിഹസിക്കുന്നു.
2അലസൻ ശുചിത്വമില്ലാത്ത ചാണകക്കൂനയിലെ ചേറിനുതുല്യം; അതിനെ സ്പർശിക്കുന്നവൻകൈ കുടഞ്ഞുകളയുന്നു.
3ദുർമാർഗിയുടെ പിതാവായിരിക്കുകഅപകീർത്തികരമാണ്;
പെൺകുട്ടി ജനിക്കുന്നതു നഷ്ടമാണ്.
4വിവേകമുള്ള പുത്രിക്കു വരനെ ലഭിക്കും;
ലജ്ജാകരമായി പ്രവർത്തിക്കുന്ന പുത്രിപിതാവിനു ദുഃഖഹേതുവാണ്.
5അടക്കമില്ലാത്ത മകൾ പിതാവിനുംഭർത്താവിനും അപകീർത്തി വരുത്തുകയും
ഇരുവരാലും വെറുക്കപ്പെടുകയും ചെയ്യുന്നു.
6അനവസരത്തിൽ പറയുന്ന കഥവിലാപവേളയിൽ സംഗീതംപോലെയാണ്;
എന്നാൽ, ജ്ഞാനത്തിന്റെ ശിക്ഷണംഎപ്പോഴും ഉചിതമാണ്.
7മൂഢനെ വിദ്യ അഭ്യസിപ്പിക്കുന്നത്പൊട്ടിയ കലത്തിൻെറ കഷണങ്ങൾഒട്ടിച്ചു ചേർക്കുന്നതുപോലെയാണ്;
അല്ലെങ്കിൽ, ഗാഢനിദ്രയിൽ ലയിച്ചവനെ ഉണർത്തുന്നതുപോലെയാണ്.
8മൂഢനോടു കഥ പറയുന്നവൻഅർദ്ധനിദ്രാവസ്ഥയിൽകഴിയുന്നവനോടാണ് പറയുന്നത്;
പറഞ്ഞുകഴിയുമ്പോൾ എന്താണുപറഞ്ഞതെന്ന് അവൻ ചോദിക്കും.
37
11മരിച്ചവനെയോർത്തു കരയുക;അവന്റെ പ്രകാശം അണഞ്ഞുപോയി.
ഭോഷനെയോർത്തു കരയുക;അവന്റെ ബുദ്ധി കെട്ടുപോയി.
മരിച്ചവനെയോർത്ത് ഏറെ കരയേണ്ടാ;അവനു വിശ്രമം ലഭിച്ചു;
ഭോഷന്റെ ജീവിതം മരണത്തെക്കാൾകഷ്ടമാണ്.
38
12മരിച്ചവനുവേണ്ടിയുള്ള വിലാപംഏഴു ദിവസംകൊണ്ട് അവസാനിക്കുന്നു;
ഭോഷനുവേണ്ടിയോ ദൈവഭയമില്ലാത്തവനുവേണ്ടിയോ ഉള്ളത് അവന്റെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നു.
13മൂഢനുമായി അധികം സംസാരിക്കുകയോ
ബുദ്ധിശൂന്യനെ സന്ദർശിക്കുകയോ അരുത്.
അവനിൽനിന്ന് അകന്നു നിൽക്കുക;
അവൻ നിന്നെ കുഴപ്പത്തിലാക്കും.
തന്നെത്തന്നെ കുടഞ്ഞ് അവൻ നിന്റെ മേൽ ചെളി തെറിപ്പിക്കും; അവനെ ഒഴിവാക്കുക;
നിനക്കു സ്വസ്ഥത ലഭിക്കും;
അവന്റെ ഭോഷത്തം നിന്നെ വലയ്ക്കുകയില്ല.
14ഈയത്തെക്കാൾ ഭാരമുള്ളത് എന്താണ്?
അതിന്റെ പേര് ഭോഷൻഎന്നല്ലാതെ മറ്റെന്താണ്?
15മണലും ഉപ്പും ഇരുമ്പുകട്ടിയുംഭോഷനെക്കാൾ എളുപ്പത്തിൽവഹിക്കാവുന്നതാണ്.
16കെട്ടിടത്തിൻെറ ശക്തിയായിഉറപ്പിച്ചിരിക്കുന്ന ഉത്തരംഭൂമികുലുക്കത്തിലും ഇളകുകയില്ല;
17ബുദ്ധിപൂർവമായ ആലോചനകൊണ്ടുദൃഢമായ മനസ്സ് ഏതു വിപത്സന്ധിയിലും കുലുങ്ങുകയില്ല.
ബുദ്ധിപൂർവമായ ചിന്തയിൽഉറപ്പിച്ച മനസ്സ് സ്തൂപനിരയിലെവെൺകളിയലങ്കാരംപോലെയാണ്.
18മലമുകളിലെ വേലി കാറ്റത്തിളകിപ്പോകുന്നതുപോലെ മൂഢലക്ഷ്യമുള്ള അധീരമനസ്സ് അപകടത്തിൽ ചഞ്ചലമാകും.

സുഹൃദ്ബന്ധം

19കണ്ണിൽ കുത്തിയാൽ അശ്രുക്കളൊഴുകും;
ഹൃദയം നോവിച്ചാൽ, വികാരം പ്രകടമാകും.
20പക്ഷികളെ എറിഞ്ഞാൽ, അവഭയപ്പെട്ടു പറന്നുപോകും;
സ്നേഹിതനെ നിന്ദിച്ചാൽസൗഹൃദം അവസാനിക്കും.
21സ്നേഹിതനെതിരേ നീവാളെടുത്തുപോയാൽപോലുംനിരാശനാകേണ്ടാ;
സൗഹൃദം വീണ്ടെടുക്കാൻ സാധിക്കും,
22സ്നേഹിതനെതിരേ നീസംസാരിച്ചാലും അസ്വസ്ഥനാകേണ്ടാ;അനുരഞ്ജനസാധ്യതയുണ്ട്;
എന്നാൽ നിന്ദ, ധിക്കാരം, രഹസ്യം വെളിപ്പെടുത്തൽ, ചതി എന്നിവസ്നേഹിതരെ ഓടിച്ചുകളയുന്നു.
23അയൽക്കാരന്റെ ദാരിദ്ര്യത്തിൽ അവന്റെ വിശ്വാസം ആർജിച്ചാൽ
അവന്റെ ഐശ്വര്യത്തിൽ നിനക്കും പങ്കുചേരാം.
കഷ്ടകാലത്ത് അവനോടു ചേർന്നു നിന്നാൽ അവന്റെ അവകാശത്തിൽ നിനക്കും പങ്കാളിയാകാം.
24തീച്ചൂളയിൽനിന്നു നീരാവിയുംപുകയും ജ്വാലയ്ക്കുമുമ്പേബഹിർഗമിക്കുന്നതുപോലെ
നിന്ദ രക്തച്ചൊരിച്ചിലിന്റെ മുന്നോടിയാണ്.
25സ്നേഹിതനെ രക്ഷിക്കുന്നതിൽഞാൻ ലജ്ജിക്കുകയില്ല;
ഞാൻ അവനിൽനിന്നു മറഞ്ഞിരിക്കുകയുമില്ല.
26എന്നാൽ, അവൻ നിമിത്തംഎനിക്കെന്തെങ്കിലും ഉപദ്രവം സംഭവിച്ചാൽ,
അതെപ്പറ്റി കേൾക്കുന്നവരെല്ലാംഅവനെ സൂക്ഷിച്ചുകൊള്ളും.
27എന്റെ വായ്ക്ക് കാവൽകാരനുംഎൻെറ ചുണ്ടുകളിൽ വിവേകത്തിന്റെ മുദ്രയും ഉണ്ടായിരുന്നെങ്കിൽ, ഞാൻ വീഴുകയോ നാവുമൂലംനശിക്കുകയോ ചെയ്യുകയില്ലായിരുന്നു.

അടിക്കുറിപ്പുകൾ

  1. 379. നന്നായി വളർത്തപ്പെട്ട കുട്ടികളുടെ പെരുമാറ്റം അവരുടെ താഴ്ന്ന ജനനം വെളിപ്പെടുത്തുകയില്ല. 10. നിയന്ത്രണമില്ലാത്ത അഹങ്കാരികളായ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ കുലീനതയ്ക്ക് കളങ്കം വരു ത്തുന്നു.
  2. 389. നന്നായി വളർത്തപ്പെട്ട കുട്ടികളുടെ പെരുമാറ്റം അവരുടെ താഴ്ന്ന ജനനം വെളിപ്പെടുത്തുകയില്ല. 10. നിയന്ത്രണമില്ലാത്ത അഹങ്കാരികളായ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ കുലീനതയ്ക്ക് കളങ്കം വരു ത്തുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്