Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

പ്രഭാഷകൻ 15

അധ്യായങ്ങൾ

നീതിമാൻെറ സമ്മാനം

1കർത്താവിന്റെ ഭക്തൻ ഇതു ചെയ്യും;
കൽപനകളിൽ ഉറച്ചു നിൽക്കുന്നവനു
ജ്ഞാനം ലഭിക്കും.
2അമ്മയെപ്പോലെ അവൾ അവനെ സമീപിക്കും;
നവവധുവിനെപ്പോലെ സ്വീകരിക്കും.
3അറിവിന്റെ അപ്പംകൊണ്ട് അവൾഅവനെ പോഷിപ്പിക്കും;
ജ്ഞാനത്തിന്റെ ജലം കുടിക്കാൻ കൊടുക്കും.
4അവൻ അവളെ ചാരി നിൽക്കും;വീഴുകയില്ല.
അവളിൽ ആശ്രയിക്കും;ലജ്ജിതനാവുകയില്ല.
5അവൾ അവന് അയൽക്കാരുടെ ഇടയിൽ ഔന്നത്യം നൽകും;
സമൂഹമധേ്യ സംസാരിക്കാൻഅവനു കഴിവു നൽകും.
6അവൻ സന്തോഷിച്ച് ആനന്ദത്തിന്റെ കിരീടം അണിയും;
അനന്തമായ കീർത്തി ആർജിക്കുകയും ചെയ്യും.
7ഭോഷൻമാർക്ക് അവളെ സ്വന്തമാക്കാനോ പാപിക്ക് അവളെ കാണാനോ കഴിയുകയില്ല.
8അഹങ്കാരികളിൽനിന്ന് അവൾഅകന്നു വർത്തിക്കുന്നു;
നുണയരുടെ ചിന്തയ്ക്ക് അവൾഅപ്രാപ്യയാണ്.
9സ്തോത്രഗീതം പാപിക്ക് ഇണങ്ങുന്നില്ല.
അവൻ കർത്താവിൽനിന്നുപ്രചോദനം ഉൾക്കൊള്ളുന്നില്ല.
10ജ്ഞാനത്തിന്റെ ബഹിർസ്ഫുരണമാണ്സ്തോത്രഗീതം; കർത്താവാണ് അതിനെ പ്രചോദിപ്പിക്കുന്നത്.

മനുഷ്യൻെറ ഉത്തരവാദിത്വം

11എന്റെ വീഴ്ചയ്ക്കു കാരണംകർത്താവാണെന്ന് പറയരുത്;
എന്തെന്നാൽ, താൻ വെറുക്കുന്നത്
അവിടുന്ന് ചെയ്യുകയില്ല.
12അവിടുന്നാണ് എന്നെ വഴിതെറ്റിച്ചത് എന്നു പറയരുത്;
അവിടുത്തേക്ക് പാപിയെ ആവശ്യമില്ല.
13എല്ലാ മ്ളേച്ഛതകളും കർത്താവ്വെറുക്കുന്നു; അവിടുത്തെ ഭക്തരും അത് ഇഷ്ടപ്പെടുന്നില്ല.
14ആദിയിൽ കർത്താവ് മനുഷ്യനെ സൃഷ്ടിച്ചു; അവനു സ്വാതന്ത്ര്യവും നൽകി.
15മനസ്സുവച്ചാൽ നിനക്കു കൽപനകൾപാലിക്കാൻ സാധിക്കും;
വിശ്വസ്തതാപൂർവം പ്രവർത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്.
16അഗ്നിയും ജലവും അവിടുന്ന് നിന്റെ മുമ്പിൽ വച്ചിരിക്കുന്നു;ഇഷ്ടമുള്ളത് എടുക്കാം.
17ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്;
ഇഷ്ടമുള്ളത് അവനു ലഭിക്കും.
18കർത്താവിന്റെ ജ്ഞാനം മഹോന്നതമാണ്;
സർവശക്തനും സർവജ്ഞനുംആണ് അവിടുന്ന്.
19കർത്താവ് തൻെറ ഭക്തരെ കടാക്ഷിക്കുന്നു;
മനുഷ്യന്റെ ഓരോ പ്രവൃത്തിയുംഅവിടുന്നറിയുന്നു.
20പാപം ചെയ്യാൻ അവിടുന്ന്ആരോടും കൽപിച്ചിട്ടില്ല; ആർക്കും അനുവാദം കൊടുത്തിട്ടുമില്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്