Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

പ്രഭാഷകൻ 19

അധ്യായങ്ങൾ
1മദ്യപനായ തൊഴിലാളി ഒരിക്കലുംധനവാനാകയില്ല;
ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവൻഅൽപാൽപമായി നശിക്കും.
2വീഞ്ഞും സ്ത്രീയും ബുദ്ധിമാൻമാരെവഴി തെറ്റിക്കുന്നു;
വേശ്യകളുമായി ഇടപഴകുന്നവനുവീണ്ടുവിചാരം നഷ്ടപ്പെടുന്നു.
3വ്രണങ്ങളും പുഴുക്കളും അവനെ അവകാശപ്പെടുത്തും; വീണ്ടുവിചാരമില്ലാത്തവൻ നശിക്കും.

സംസാരത്തിൽ സൂക്ഷിക്കുക

4മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നവന്റെ മനസ്സിന് ആഴമില്ല;
പാപം ചെയ്യുന്നവൻ തനിക്കുതന്നെതിൻമ വരുത്തുന്നു.
5ദുഷ്ടതയിൽ ആനന്ദിക്കുന്നവൻശിക്ഷിക്കപ്പെടും.
6വ്യർഥഭാഷണത്തെ വെറുക്കുന്നവൻതിൻമയിൽ നിന്ന് ഒഴിഞ്ഞിരിക്കും.
7കേൾക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്;
നിനക്കൊന്നും നഷ്ടപ്പെടുകയില്ല.
8മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു പറയരുത്;
പാപം ആവുകയില്ലെങ്കിൽ, അതുനീ വെളിപ്പെടുത്തരുത്.
9കേൾക്കുന്നവനു നിന്നിൽ വിശ്വാസം നഷ്ടപ്പെടും;
ക്രമേണ അവൻ നിന്നെ വെറുക്കും.
10കേട്ടകാര്യം നിന്നോടൊത്തു മരിക്കട്ടെ;
ധൈര്യമായിരിക്കുക; നീപൊട്ടിത്തെറിക്കുകയില്ല.
11രഹസ്യം കേട്ട വിഡ്ഢി പ്രസവവേദനഅനുഭവിക്കുന്ന സ്ത്രീയെപ്പോലെക്ളേശിക്കും.
12തുടയിൽ തുളഞ്ഞുകയറിയ അസ്ത്രം
പോലെയാണ് ഭോഷന്റെ ഉള്ളിൽരഹസ്യം.
13കേട്ട കാര്യം സ്നേഹിതനോടുനേരിട്ടു ചോദിക്കുക;
അവൻ അതു ചെയ്തിട്ടില്ലായിരിക്കാം;
ചെയ്താൽതന്നെ, മേലിൽഅങ്ങനെ ചെയ്യാതിരിക്കട്ടെ.
14അയൽക്കാരനോടു നേരിട്ടു ചോദിക്കുക; അവനതു പറഞ്ഞിട്ടില്ലായിരിക്കാം;
പറഞ്ഞാൽതന്നെ, മേലിൽഅങ്ങനെ പറയാതിരിക്കട്ടെ.
15സ്നേഹിതനോടു ചോദിക്കുക;അതു മിഥ്യാപവാദമായിരിക്കും;
കേൾക്കുന്നതെല്ലാം വിശ്വസിക്കരുത്.
16ആർക്കും തെറ്റുപറ്റാം;
നാവുകൊണ്ട് ഒരിക്കലും പാപംചെയ്തിട്ടില്ലാത്ത ആരെങ്കിലും ഉണ്ടോ?
17അയൽക്കാരനെ ഭീഷണിപ്പെടുത്തുന്നതിനുമുമ്പ്
18അവനുമായി സംസാരിക്കുക;3031
19അത്യുന്നതന്റെ നിയമം നിറവേറ്റാൻഇടനൽകുക.3233

യഥാർഥ ജ്ഞാനം

20എല്ലാ ജ്ഞാനവും ദൈവഭക്തിയിലടങ്ങുന്നു;

യഥാർഥ ജ്ഞാനം

21
ജ്ഞാനത്തിൽ നിയമത്തിന്റെ പൂർത്തീകരണമുണ്ട്.
34
22തിൻമയിലുള്ള അറിവു ജ്ഞാനമല്ല;
പാപികളുടെ ഉപദേശം വിവേകരഹിതമാണ്.
23നിന്ദ്യമായ സാമർഥ്യവും ഉണ്ട്;
ജ്ഞാനമില്ലാത്തതുകൊണ്ടുമാത്രംഭോഷനായിരിക്കുന്നവനുമുണ്ട്.
24നിയമം ധിക്കരിക്കുന്ന ബുദ്ധിമാനെക്കാൾ ഭേദമാണ് ദൈവഭയമുള്ള ബുദ്ധിഹീനൻ.
25സൂക്ഷമവും എന്നാൽ അനീതി നിറഞ്ഞതുമായ സാമർഥ്യവും ഉണ്ട്;
തൻകാര്യം നേടാൻ നിഷ്കരുണംപ്രവർത്തിക്കുന്നവരുണ്ട്.
26ശിരസ്സു നമിച്ചു വിലപിച്ചുനടക്കുന്നആഭാസൻ ഉണ്ട്;
അവന്റെ ഹൃദയം നിറയെ കാപട്യമാണ്.
27അവൻ മുഖം മറച്ച് ഒന്നും കേൾക്കുന്നില്ലെന്നു നടിക്കും; ആരും ശ്രദ്ധിക്കാത്തപ്പോൾ അവൻ നിന്റെ മേൽ ചാടിവീഴും.
28അശക്തികൊണ്ടു പാപത്തിൽനിന്ന്ഒഴിഞ്ഞുനിന്നാലും തക്കം കിട്ടുമ്പോൾതിൻമ പ്രവർത്തിക്കും.
29ബാഹ്യഭാവം നോക്കിയാണുമനുഷ്യനെ അറിയുന്നത്;
ബുദ്ധിമാനെ മുഖം കണ്ടാൽ അറിയാം.
30വേഷം, ചിരി, നടപ്പ് ഇവ മനുഷ്യന്റെ സത്ത്വം വെളിപ്പെടുത്തുന്നു.

അടിക്കുറിപ്പുകൾ

  1. 30ദൈവഭക്തി സ്വീകാര്യതയുടെ ആരംഭമാണ്;
  2. 31ജ്ഞാനം അവിടുത്തെ സ്നേഹം ആർജിക്കുന്നു.
  3. 32കർത്താവിൻെറ കൽപനകൾ അറിയുകയെന്നത് ജീവൻ നൽകുന്ന ശിക്ഷണമാണ്;
  4. 33അവിടുത്തെ ഇഷ്ടം നിറവേറ്റുന്നവൻ അമർത്യതയുടെ വൃക്ഷത്തിൻെറ ഫലം ആസ്വദിക്കും
  5. 34നീ പറയുന്നത് ഞാൻ ചെയ്യുകയില്ലെന്നു പറഞ്ഞിട്ട് അതു ചെയ്താലും ദാസൻ യജമാനൻെറ കോപത്തിനിരയാകും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്