Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

പ്രഭാഷകൻ 31

അധ്യായങ്ങൾ

സമ്പത്തിൻെറ വിനിയോഗം

1ധനത്തിലുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും
അതെക്കുറിച്ചുള്ള ഉത്കണ്ഠഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു.
2ഉത്കണ്ഠ ഉറക്കത്തെ തടസ്സപ്പെടുത്തുകയും കഠിനരോഗം നിദ്രയെ ഇല്ലാതാക്കുകയുംചെയ്യുന്നു.
3ധനികൻ പണം കുന്നുകൂട്ടാൻ അദ്ധ്വാനിക്കുന്നു;
വിശ്രമവേളയിൽ അവൻ സുഖഭോഗങ്ങളിൽ മുഴുകുന്നു.
4ദരിദ്രൻ അദ്ധ്വാനിക്കുന്നത്ഉപജീവനത്തിനുവേണ്ടിയാണ്;
വിശ്രമിച്ചാൽ അവനു ദാരിദ്ര്യം വർദ്ധിക്കും.
5സ്വർണത്തെ സ്നേഹിക്കുന്നവനുനീതീകരണമില്ല;
പണത്തെ പിന്തുടരുന്നവനുമാർഗഭ്രംശം സംഭവിക്കും.
6സ്വർണംനിമിത്തം പലരും നശിച്ചിട്ടുണ്ട്;
നാശത്തെ അവർ മുഖാഭിമുഖം ദർശിക്കുന്നു.
7അതിനുവേണ്ടി ജീവിതമർപ്പിച്ചിരിക്കുന്നവർക്ക് അതു കെണിയാണ്;
ഭോഷൻമാർ അതിൽ വീഴും.
8കുറ്റമറ്റവനും സ്വർണത്തെകാംക്ഷിക്കാത്തവനുമായധനവാൻ അനുഗൃഹീതനാണ്.
9അങ്ങനെയുള്ളവൻ ആരുണ്ട്?അവനെ ഞങ്ങൾ അനുഗൃഹീതൻഎന്നുവിളിക്കും;
സ്വജനമധേ്യ അവൻ അദ്ഭുതം
പ്രവർത്തിച്ചിരിക്കുന്നു.
10ഈവിധം പരീക്ഷിക്കപ്പെട്ട്കുറ്റമറ്റവനായി കാണപ്പെട്ടവൻ ആരുണ്ട്?
അവന് അഭിമാനിക്കാൻ അവകാശമുണ്ട്.പാപം ചെയ്യാൻ കഴിവുണ്ടായിട്ടുംഅതു ചെയ്യാത്തവനും
തിൻമ പ്രവർത്തിക്കാൻ സാധ്യതയുണ്ടായിട്ടും അതു ചെയ്യാത്തവനും ആരുണ്ട്?
11അവന്റെ ഐശ്വര്യം സ്ഥിരമായിരിക്കും; സമൂഹം അവന്റെ ഔദാര്യത്തെപുകഴ്ത്തുകയും ചെയ്യും.

വിരുന്നും വീഞ്ഞും

12മഹാനായ ഒരുവനോടുകൂടെഭക്ഷണത്തിനിരിക്കുമ്പോൾആർത്തികാണിക്കുകയും എത്ര വിഭവസമൃദ്ധം എന്നു പറയുകയും അരുത്.
13അത്യാഗ്രഹമുള്ള കണ്ണ് ദുഷിച്ചതാണെന്ന് ഓർക്കുക;
കണ്ണിനെക്കാൾ കൊതിയുള്ളതായിസൃഷ്ടികളിൽ എന്താണുള്ളത്?
അതുനിമിത്തം ഓരോ മുഖവുംകണ്ണീർ വാർക്കുന്നു.
14കാണുന്നതിനൊക്കെ കൈനീട്ടരുത്;
ഭക്ഷണമേശയിൽ അയൽക്കാരനെ ഉന്തിമാറ്റരുത്.
15അയൽക്കാരന്റെ വികാരത്തെവിധിക്കുന്നതിനുമുമ്പു സ്വന്തം വികാരത്തെ കണക്കിലെടുക്കണം;
ഓരോ സംഗതിയും ആലോചിച്ചു ചെയ്യുക.
16നിനക്കു വിളമ്പുന്നതു മനുഷേ്യാചിതമായി ഭക്ഷിക്കുക;
ആർത്തിയോടെ ചവച്ചാൽഅവജ്ഞാപാത്രമാകും.
17ആദ്യം ഭക്ഷിച്ചു നിർത്തുന്നതാണ് മര്യാദ;
മതിവരായ്ക കാണിക്കുന്നത്നിന്ദയ്ക്കു കാരണമാകും.
18അനേകം പേരോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോൾമറ്റുള്ളവർക്കു മുമ്പേ നീഭക്ഷിച്ചുതുടങ്ങരുത്.
19സംസ്കാരസമ്പന്നൻ അമിതമായിഭക്ഷിക്കുന്നില്ല;
അവന് ഉറക്കം അനായാസമാണ്
20മിതമായി ഭക്ഷിക്കുന്നവൻനന്നായി ഉറങ്ങുന്നു;
അവൻ ഉൻമേഷവാനായി രാവിലെ ഉണരുന്നു;
അമിതഭക്ഷണം നിദ്രാരാഹിത്യവുംദഹനക്ഷയവും ഉദരവേദനയും ഉളവാക്കുന്നു.
21അമിതമായി ഭക്ഷിച്ചാൽഛർദിച്ചുകളയുക, ആശ്വാസം ലഭിക്കും.
22മകനേ, എന്റെ വാക്കു കേൾക്കുക;അത് അവഗണിക്കരുത്;
അവസാനം നീ അതിന്റെ വില അറിയും.
ഏതു ജോലിയും ഉത്സാഹപൂർവം ചെയ്യുക;
നിന്നെ രോഗം ബാധിക്കുകയില്ല.
23ഭക്ഷണം നിർലോപം നൽകുന്നവനെഎല്ലാവരും പുകഴ്ത്തും;
അവന്റെ ഔദാര്യത്തെക്കുറിച്ചുള്ളഅവരുടെ പ്രശംസ വിശ്വസനീയവുമാണ്.
24ഭക്ഷണം നൽകുന്നതിൽ പിശുക്കുകാണിക്കുന്നവനെ ആളുകൾ പഴിക്കും;
അവന്റെ അൽപത്വത്തെക്കുറിച്ചുള്ളഅവരുടെ പരാതി സത്യമാണ്.
25വീഞ്ഞുകുടിച്ച് ധീരത പ്രകടിപ്പിക്കാൻ ശ്രമിക്കേണ്ടാ;
വീഞ്ഞ് അനേകരെ നശിപ്പിച്ചിട്ടുണ്ട്.
26ഉരുക്കിന്റെ പതം ചൂളയിൽ തെളിയുന്നു;
അഹങ്കാരികളുടെ കലഹത്തിൽ വീഞ്ഞ്ഹൃദയങ്ങളെ ശോധനചെയ്യുന്നു.
27മിതമായി കുടിച്ചാൽ വീഞ്ഞ്മനുഷ്യനു ജീവൻപോലെയാണ്;
വീഞ്ഞു കുടിക്കാത്തവന് എന്തു ജീവിതം? അതു മനുഷ്യന്റെ സന്തോഷത്തിനു സൃഷ്ടിച്ചിട്ടുള്ളതാണ്.
28ഉചിതമായ സമയത്ത് മിതമായി
കുടിച്ചാൽ വീഞ്ഞ് ഹൃദയത്തിനുസന്തോഷവും ആത്മാവിന് ആനന്ദവുമാണ്.
29അമിതമായാൽ വീഞ്ഞ് ഇടർച്ചയുംപ്രലോഭനവും ഉണ്ടാക്കുന്നതിക്താനുഭവമാണ്.
30ഉൻമത്തത വിഡ്ഢിയെ കോപിപ്പിച്ച്നാശത്തിലെത്തിക്കുന്നു;
അത് അവന്റെ ശക്തി കെടുത്തിമുറിവു വർദ്ധിപ്പിക്കുന്നു.
31വീഞ്ഞുസത്കാരവേളയിൽഅയൽക്കാരനെ ശാസിക്കരുത്;
ആഹ്ലാദപ്രകടനങ്ങളിൽ അവനെനിന്ദിക്കുകയും ചെയ്യരുത്;
അവനെ ശകാരിക്കുകയോനിർബന്ധിക്കുകയോ അരുത്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്