Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജ്ഞാനം 19

അധ്യായങ്ങൾ

ചെങ്കടലിലൂടെ

1അധർമികൾ അങ്ങയുടെ ജനത്തെ തിടുക്കത്തിൽ വിട്ടയച്ചെങ്കിലും മനംമാറി അനുധാവനം ചെയ്യുമെന്ന് അങ്ങ് മുൻകൂട്ടികണ്ടിരുന്നതിനാൽ
2നിർദയമായ കോപം അവസാനംവരെ അവരുടെമേൽ ആഞ്ഞടിച്ചു.
3അവർ ദുഃഖം ആചരിക്കുകയും തങ്ങളുടെ മൃതരുടെ ശവക്കുഴിയിങ്കൽ വിലപിക്കുകയും ചെയ്യുമ്പോൾത്തന്നെ ബുദ്ധിശൂന്യമായ മറ്റൊരു തീരുമാനം എടുത്തു. നിർബന്ധിച്ചുംയാചിച്ചുംയാത്രയാക്കിയവരെ ഒളിച്ചോടുന്നവരെയെന്നപോലെ അവർ പിന്തുടർന്നു.
4തങ്ങൾ അർഹിക്കുന്ന ശിക്ഷാവിധിയാണ് അവരെ അതിനു പേര്രിപ്പിക്കുകയും കഴിഞ്ഞസംഭവങ്ങൾ വിസ്മരിക്കാൻ ഇടയാക്കുകയും ചെയ്തത്. ഏറ്റ പീഡനങ്ങളുടെ കുറവുതീർത്തു പൂർത്തിയാക്കാനായിരുന്നു അത്.
5അങ്ങയുടെ ജനത്തിന് അദ്ഭുതാവഹമായയാത്രാനുഭവം ഉണ്ടാക്കാനും, ശത്രുക്കളെ അസാധാരണമായ മരണത്തിന് ഇരയാക്കാനും വേണ്ടിയായിരുന്നു അത്.
6അങ്ങയുടെ മക്കളെ ഉപദ്രവമേൽക്കാതെ പരിരക്ഷിക്കാൻ അവിടുത്തെ ഇഷ്ടത്തിനു വിധേയമായി സൃഷ്ടികളുടെ സ്വഭാവം നവ്യരൂപമെടുത്തു.
7മേഘം, പാളയത്തിനുമേൽ നിഴൽ വിരിച്ചു. ജലം നിറഞ്ഞുകിടന്നിടത്ത് വരണ്ട ഭൂമി, ചെങ്കടലിന്റെ മധ്യത്തിൽ നിർബാധമായ പാത, ഇളകുന്നതിരമാലകളുടെ സ്ഥാനത്ത് പുൽപരപ്പ്.
8അങ്ങയുടെ കരത്തിന്റെ പരിരക്ഷ അനുഭവിക്കുന്ന ജനം അദ്ഭുതദൃശ്യങ്ങൾ കണ്ട്, ഒരൊറ്റ ജനമായി അതിലൂടെ കടന്നു. അവരുടെ രക്ഷകനായ കർത്താവേ,
9അങ്ങയെ സ്തുതിച്ചുകൊണ്ട്,മേച്ചിൽപുറത്തെ കുതിരകളെപ്പോലെയും, തുള്ളിച്ചാടുന്ന കുഞ്ഞാടുകളെപ്പോലെയും അവർ കാണപ്പെട്ടു.
10തങ്ങളുടെ പരദേശവാസകാലത്ത് ഭൂമി, മൃഗങ്ങൾക്കു പകരംകൊതുകുകളെയും, നദി, മത്സ്യങ്ങൾക്കുപകരം തവളക്കൂട്ടങ്ങളെയും പുറപ്പെടുവിച്ചത് അവരോർമിച്ചു.
11ആർത്തിപിടിച്ച് വിശിഷ്ടഭോജ്യത്തിന് അപേക്ഷിച്ച
12തങ്ങളെ തൃപ്തിപ്പെടുത്താൻ പുതിയതരം പക്ഷികൾ - കടലിൽനിന്നു കാടപ്പക്ഷികൾ- പറന്നെത്തിയത് അവർ കണ്ടതാണ്.
13ഇടിമുഴക്കത്തിൻെറ മുന്നറിയിപ്പോടെയത്രേ, പാപികളുടെമേൽ ശിക്ഷകൾ നിപതിച്ചത്. അവർ ദുഷ് കൃത്യങ്ങൾ നിമിത്തംയഥാർഹം പീഡനം ഏറ്റു. അന്യജനതയോടു കഠിനമായ വെറുപ്പാണ് അവർ കാണിച്ചത്.
14മറ്റുള്ളവർ, തങ്ങളെ സമീപിച്ച അന്യജനതയെ സ്വീകരിച്ചില്ല. എന്നാൽ, ഇവരാകട്ടെ തങ്ങൾക്ക് ഉപകാരം ചെയ്ത അതിഥികളെ അടിമകളാക്കി.
15അതു മാത്രമല്ല അന്യജനതയുടെനേരേ ശത്രുതാമനോഭാവം കാണിച്ച ആദ്യത്തെ കൂട്ടർക്കും ശിക്ഷ ലഭിക്കും.
16രണ്ടാമത്തെ കൂട്ടർ അതിഥികളെ സ്വാഗതം ചെയ്ത് തങ്ങൾക്കൊപ്പം അവകാശം അനുഭവിച്ച അവരെ കഠോരമായി പീഡിപ്പിച്ചു.
17ധർമിഷ്ഠൻെറ വാതിൽക്കൽ നിന്നവരെപ്പോലെ അവർ കടന്നുപോകാൻ വഴികാണാതെ, കൂരിരു ളിൽ തപ്പിത്തടഞ്ഞു.
18വീണയിൽ സ്വരസ്ഥാനഭേദം അനുസരിച്ച് താളം മാറുന്നെങ്കിലും രാഗം മാറാത്തതുപോലെ മൂലവസ്തുക്കൾ പരസ്പരം മാറി. സംഭവിച്ചതു കാണുമ്പോൾ ഇതു വ്യക്തമാകും.
19കരയിലെ ജീവികൾ ജലജീവികളായി; ജലത്തിൽ നീന്തിനടന്നവ കരയിൽ വിഹരിച്ചു.
20അഗ്നി ജലത്തിൽപോലും തൻെറ ശക്തി പ്രകടിപ്പിച്ചു. ജലം അഗ്നിയെ കെടുത്തുന്ന സ്വഭാവം വിസ്മരിച്ചു.
21മറിച്ച്, അഗ്നിജ്വാല അതിൽ പതിക്കുന്ന ജീവികളുടെ നശ്വരശരീരം ദഹിപ്പിച്ചില്ല. നിഷ്പ്രയാസം ഉരുകുന്ന, സ്ഫടികസദൃശമായ സ്വർഗീയഭോജനത്തെ ഉരുക്കിയില്ല.
22കർത്താവേ, സ്വജനത്തെ അങ്ങ് എല്ലാറ്റിലും ഉയർത്തുകയും മഹത്വപ്പെടുത്തുകയും ചെയ്തു; എന്നുമെവിടെയും അവരെ തുണയ്ക്കാൻ അങ്ങ് മടിച്ചില്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്