Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

നിയമാവർത്തനം 1

അധ്യായങ്ങൾ

നിയമം വിശദീകരിക്കുന്നു

1മോശ ഇസ്രായേൽജനത്തോടു പറഞ്ഞവാക്കുകളാണിവ: ജോർദാന്റെ അക്കരെ മരുഭൂമിയിൽ, സുഫിന് എതിർവശത്ത് പാറാൻ, തോഫാൽ, ലാബാൻ, ഹസേറോത്ത്, ദിസ ഹാബ് എന്നിവയ്ക്കു മധേ്യ അരാബായിൽവച്ചാണ് മോശ സംസാരിച്ചത്.
2ഹോറെബിൽ നിന്നു സെയിർമലവഴി കാദെഷ്ബർണയാ വരെ പതിനൊന്നു ദിവസത്തെയാത്രാദൂര മുണ്ട്.
3ഇസ്രായേൽ ജനത്തിനുവേണ്ടി കർത്താവു മോശയ്ക്കു നൽകിയ കൽപനകളെല്ലാം നാൽപതാംവർഷം പതിനൊന്നാം മാസം ഒന്നാം ദിവസം അവൻ അവരോടു വീണ്ടും പറഞ്ഞു.
4ഹെഷ്ബോണിൽ വസിച്ചിരുന്ന അമോര്യരുടെ രാജാവായ സീഹോനെയും എദ്റേയിൽ വച്ച് അഷ്താരോത്തിൽ വസിച്ചിരുന്ന ബാഷാനിലെ രാജാവായ ഓഗിനെയും തോൽപിച്ചതിനു ശേഷമാണിത്.
5ജോർദാന്റെ അക്കരെ മൊവാബു ദേശത്തുവച്ചുമോശ നിയമം വിശദീകരിക്കുവാൻ തുടങ്ങി:
6നമ്മുടെ ദൈവമായ കർത്താവ് ഹോറെബിൽ വച്ചു നമ്മോടരുളിച്ചെയ്തു: നിങ്ങൾ ഈ മലയിൽ വേണ്ടത്ര കാലം താമസിച്ചുകഴിഞ്ഞു.
7ഇനി ഇവിടംവിട്ട് അമോര്യരുടെ മലമ്പ്രദേശത്തേക്കും അവരുടെ അയൽക്കാർ പാർക്കുന്ന മരുഭൂമി, മലമ്പ്രദേശം, സമതലം, നെഗെബ്, കടൽത്തീരം എന്നിവിടങ്ങളിലേക്കും പോകുവിൻ. കാനാന്യരുടെ ദേശത്തേക്കും ലബനോനിലേക്കും, മഹാനദിയായയൂഫ്രട്ടീസുവരെയും നിങ്ങൾ പോകുവിൻ.
8ഇതാ, ആ ദേശം നിങ്ങൾക്കു ഞാൻ വിട്ടുതന്നിരിക്കുന്നു. കർത്താവു നിങ്ങളുടെ പിതാക്കൻമാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും, അവർക്കും സന്തതികൾക്കുമായി നൽകുമെന്നു വാഗ്ദാനം ചെയ്ത ദേശം ചെന്നു കൈയടക്കുവിൻ.

ന്യായാധിപൻമാരുടെ നിയമനം

9അന്നു ഞാൻ നിങ്ങളോടു പറഞ്ഞു: നിങ്ങൾ എനിക്കു തനിയെ താങ്ങാൻ വയ്യാത്ത ഭാരമാണ്.
10നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളുടെ എണ്ണം വർധിപ്പിച്ചിരിക്കുന്നു. നിങ്ങൾ ഇന്ന് ആകാശത്തിലെ നക്ഷത്രങ്ങൾപോലെ സംഖ്യാതീതരായിരിക്കുന്നു.
11നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവു നിങ്ങളെ ആയിരം മടങ്ങു വർധിപ്പിക്കുകയും അവിടുന്നു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ!
12നിങ്ങളുടെ ഭാരങ്ങളും നിങ്ങളുടെയിടയിലെ കലഹങ്ങളും എനിക്കു തനിയെ താങ്ങാനാവുമോ?
13നിങ്ങൾ അത തു ഗോത്രത്തിൽ നിന്ന് അറിവും വിവേകവും പക്വതയുമുള്ളവരെ തിരഞ്ഞെടുക്കുവിൻ; അവരെ നിങ്ങളുടെ അധിപൻമാരായി ഞാൻ നിയമിക്കാം.
14നീ നിർദേശിച്ച കാര്യം വളരെ നന്ന് എന്ന് നിങ്ങൾ അപ്പോൾ പറഞ്ഞു.
15അതുകൊണ്ട്, ഞാൻ വിജ്ഞാനികളും പക്വമതികളുമായ ഗോത്രത്തലവൻമാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ അധിപൻമാരാക്കി. ആയിരങ്ങളുടെയും നൂറുകളുടെയും അൻപ തുകളുടെയും പത്തുകളുടെയും അധികാരികളായി അവരെ എല്ലാ ഗോത്രങ്ങളിലും നിയമിച്ചു.
16അക്കാലത്തു ഞാൻ നിങ്ങളുടെന്യായാധിപൻമാരോടു കൽപിച്ചു: നിങ്ങളുടെ സഹോദരരുടെ ഇടയിലുള്ള തർക്കങ്ങൾ വിചാരണ ചെയ്യുവിൻ. സഹോദരർ തമ്മിൽത്തമ്മിലോ പരദേശിയുമായോ ഉണ്ടാകുന്നതർക്കങ്ങൾ കേട്ട് നീതിപൂർവം വിധിക്കുവിൻ.
17ന്യായം വിധിക്കുന്നതിൽ പക്ഷപാതം കാണിക്കാതെ ചെറിയവന്റെയും വലിയവൻെറയും വാദങ്ങൾ ഒന്നുപോലെ കേൾക്കണം. ന്യായവിധി ദൈവത്തിൻേറ താകയാൽ നിങ്ങൾ മനുഷ്യനെ ഭയപ്പെടേണ്ടാ. നിങ്ങൾക്കു തീരുമാനിക്കാൻ പ്രയാസമുള്ള തർക്കങ്ങൾ എന്റെയടുക്കൽ കൊണ്ടുവരുവിൻ. ഞാനവ തീരുമാനിച്ചുകൊള്ളാം.
18നിങ്ങളുടെ കർത്തവ്യങ്ങളെന്തെല്ലാമെന്ന് അന്നു ഞാൻ നിങ്ങളെ അറിയിച്ചു.

കാനാനിലേക്കു ചാരൻമാർ

19നമ്മുടെ ദൈവമായ കർത്താവിന്റെ കൽപനയനുസരിച്ച് നാം ഹോറെബിൽനിന്നു പുറപ്പെട്ട് അമോര്യരുടെ മലമ്പ്രദേശത്തേക്കുള്ള വഴിയെ, നിങ്ങൾ കണ്ട വിശാലവും ഭയാനകവുമായ മരുഭൂമിയിലൂടെയാത്ര ചെയ്ത്, കാദെഷ് ബർണയായിലെത്തി.
20അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: നമ്മുടെ ദൈവമായ കർത്താവു നമുക്കു തരുന്ന അമോര്യരുടെ മലമ്പ്രദേശംവരെ നിങ്ങൾ എത്തിയിരിക്കുന്നു.
21ഇതാ, നിങ്ങളുടെ ദൈവമായ കർത്താവ് ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവിന്റെ ആജ്ഞയനുസരിച്ചുചെന്ന് അതു കൈവശമാക്കുക; ഭയമോ പരിഭ്രമമോ വേണ്ടാ.
22അപ്പോൾ നിങ്ങളെല്ലാവരും എന്റെയടുക്കൽ വന്നു പറഞ്ഞു: ഈ രാജ്യത്തെക്കുറിച്ചു ഗൂഢമായി അനേ്വഷിക്കാൻ നമുക്ക് ഏതാനുംപേരെ മുൻകൂട്ടി അയയ്ക്കാം. ഏതു വഴിക്കാണു നാം ചെല്ലേണ്ടതെന്നും ഏതു പട്ടണത്തിലേക്കാണുപ്രവേശിക്കേണ്ടതെന്നുമുള്ള വിവരം അവർ വന്ന് അറിയിക്കട്ടെ.
23ആ നിർദേശം എനിക്ക് ഇഷ്ടപ്പെട്ടു. അതിനാൽ ഗോത്രത്തിനൊന്നുവച്ച് പന്ത്രണ്ടുപേരെ നിങ്ങളിൽനിന്നു ഞാൻ തിരഞ്ഞെടുത്തു.
24അവർ മലമ്പ്രദേശത്തേക്കു പുറപ്പെട്ടു. എഷ്കോൾ താഴ്വരയിലെത്തി, ആ പ്രദേശത്തെക്കുറിച്ചു രഹസ്യമായി അനേ്വഷിച്ചു.
25അവർ അവിടെനിന്നു കുറെ ഫലവർഗങ്ങൾ കൊണ്ടുവന്ന് നമുക്ക് തരുകയും നമ്മുടെ കർത്താവായ ദൈവം നമുക്കു നൽകുന്ന ഭൂമി നല്ലതാണ് എന്ന് അറിയിക്കുകയും ചെയ്തു.
26എന്നാൽ, നിങ്ങൾ അങ്ങോട്ടു പോകാൻ വിസമ്മതിച്ചുകൊണ്ട് നിങ്ങളുടെ ദൈവമായ കർത്താവിന്റെ കൽപന ധിക്കരിച്ചു.
27നിങ്ങൾ കൂടാരങ്ങളിലിരുന്ന് ഇങ്ങനെ പിറുപിറുത്തു: കർത്താവു നമ്മെ വെറുക്കുന്നു. അതിനാലാണ് നമ്മെ അമോര്യരുടെ കൈകളിലേൽപിച്ചു നശിപ്പിക്കാനായി ഈജിപ് തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നിരിക്കുന്നത്.
28ആ ജനങ്ങൾ നമ്മെക്കാൾ വലിയവരും ഉയരം കൂടിയവരുമത്രേ. അവരുടെ നഗരങ്ങൾ വലിയവയും ആകാശം മുട്ടുന്ന കോട്ടകളാൽ സുരക്ഷിതങ്ങളുമാണ്. അവിടെ ഞങ്ങൾ അനാക്കിമിന്റെ സന്തതികളെപ്പോലും കണ്ടു. ഇങ്ങനെ പറഞ്ഞ് നമ്മുടെ സഹോദരർ നമ്മെ നഷ്ടധൈര്യരാക്കിയിരിക്കുന്നു. നാം എങ്ങോട്ടാണിപ്പോകുന്നത്?
29അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: നിങ്ങൾ പരിഭ്രമിക്കേണ്ടാ; അവരെ ഭയപ്പെടുകയും വേണ്ടാ.
30നിങ്ങളുടെ മുൻപേ പോകുന്ന നിങ്ങളുടെ ദൈവമായ കർത്താവ് ഈജിപ്തിൽ നിങ്ങളുടെ കൺമുൻപിൽവച്ചു പ്രവർത്തിച്ചതുപോലെ നിങ്ങൾക്കുവേണ്ടിയുദ്ധം ചെയ്യും.
31നിങ്ങൾ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നതു മരുഭൂമിയിൽവച്ചു നിങ്ങൾ കണ്ട താണല്ലോ.
32എങ്കിലും ഇക്കാര്യത്തിൽ നിങ്ങൾ ദൈവമായ കർത്താവിനെ വിശ്വസിച്ചില്ല.
33നിങ്ങൾക്ക് കൂടാരമടിക്കുന്നതിനു സ്ഥലം അനേ്വഷിച്ചുകൊണ്ട് അവിടുന്നു നിങ്ങൾക്കു മുൻപേ നടന്നിരുന്നു. നിങ്ങൾക്കു വഴി കാട്ടുവാനായി അവിടുന്നു രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുൻപേ സഞ്ചരിച്ചിരുന്നു.

അവിശ്വസ്തത

34കർത്താവു നിങ്ങളുടെ വാക്കുകൾ കേട്ടു കോപിച്ചു. അവിടുന്നു ശപഥം ചെയ്തു പറഞ്ഞു:
35ഈ ദുഷിച്ച തലമുറയിലെ ഒരുവൻ പോലും നിങ്ങളുടെ പിതാക്കൻമാർക്കു ഞാൻ വാഗ്ദാനം ചെയ്ത ആ നല്ല ഭൂമി കാണുകയില്ല.
36യഫുന്നയുടെ മകനായ കാലെബ് മാത്രം അതു കാണും; അവന്റെ പാദം പതിഞ്ഞസ്ഥലം അവനും അവന്റെ മക്കൾക്കുമായി ഞാൻ നൽകുകയും ചെയ്യും. എന്തെന്നാൽ, അവൻ കർത്താവിനെ പൂർണമായി അനുസരിച്ചു.
37നിങ്ങൾനിമിത്തം കർത്താവ് എന്നോടും കോപിച്ചു. അവിടുന്നു പറഞ്ഞു: നീയും അവിടെ പ്രവേശിക്കുകയില്ല.
38നൂനിന്റെ പുത്രനും നിന്റെ സഹായകനുമായ ജോഷ്വ അവിടെ പ്രവേശിക്കും. അവനു നീ ഉത്തേജനം നൽകുക. എന്തെന്നാൽ, അവൻ വഴി ഇസ്രായേൽ ആ സ്ഥലത്തിൻമേൽ അവകാശം നേടും.
39എന്നാൽ, ശത്രുക്കൾക്കിരയാകുമെന്നു നിങ്ങൾ കരുതിയ നിങ്ങളുടെ ശിശുക്കളും നൻമ തിൻമ തിരിച്ചറിയാൻ ഇനിയും പ്രായമാകാത്ത കുട്ടികളും അവിടെ പ്രവേശിക്കും. അവർക്കു ഞാൻ അതു നൽകും. അവർ അതു സ്വന്തമാക്കുകയും ചെയ്യും.
40നിങ്ങളാവട്ടെ ചെങ്കടലിനെ ലക്ഷ്യമാക്കി മരുഭൂമിയിലേക്കു തിരിച്ചുപോകുവിൻ.
41ഞങ്ങൾ കർത്താവിനെതിരായി പാപംചെയ്തു പോയി; നമ്മുടെ ദൈവമായ കർത്താവിന്റെ ആജ്ഞകളെല്ലാമനുസരിച്ചു ഞങ്ങൾ ചെന്നുയുദ്ധം ചെയ്തുകൊള്ളാം എന്ന് അപ്പോൾ നിങ്ങൾ പറഞ്ഞു. നിങ്ങൾ ഓരോരുത്തരും ആയുധം ധരിച്ചു; മലമ്പ്രദേശത്തേക്കു കയറിപ്പോകുന്നത് എളുപ്പമാണെന്നു വിചാരിക്കുകയും ചെയ്തു.
42അപ്പോൾ കർത്താവ് എന്നോട് അരുളിച്ചെയ്തു: അവരോടു പറയുക: നിങ്ങൾ അങ്ങോട്ടു പോക രുത്, യുദ്ധം ചെയ്യുകയുമരുത്; എന്തെന്നാൽ, ഞാൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല, ശത്രുക്കൾ നിങ്ങളെ തോൽപിക്കും.
43ഞാൻ അതു നിങ്ങളോടു പറഞ്ഞു: നിങ്ങൾ ചെവിക്കൊണ്ടില്ല; കർത്താവിന്റെ കൽപന ധിക്കരിച്ച് അഹങ്കാരത്തോടെ മലമ്പ്രദേശത്തേക്കു കയറി.
44ആ മലയിൽ താമസിക്കുന്ന അമോര്യർ അപ്പോൾ നിങ്ങൾക്കെതിരേ വന്ന് തേനീച്ചക്കൂട്ടം പോലെസെയിറിൽ ഹോർമ വരെ നിങ്ങളെ പിന്തുടർന്ന് നിശ്ശേഷം തോൽപിച്ചു.
45നിങ്ങൾ തിരിച്ചുവന്ന് കർത്താവിന്റെ മുൻപിൽ വിലപിച്ചു. എന്നാൽ, കർത്താവു നിങ്ങളുടെ ശബ്ദം കേൾക്കുകയോ നിങ്ങളെ ചെവിക്കൊള്ളുകയോ ചെയ്തില്ല.
46അതിനാലാണ് നിങ്ങൾ കാദെഷിൽ അത്രയുംകാലം താമസിക്കേണ്ടിവന്നത്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്