നിയമാവർത്തനം 17
അധ്യായങ്ങൾ
1ന്യൂനതയോ എന്തെങ്കിലും വൈകല്യമോ ഉള്ള കാളയെയോ ആടിനെയോ നിന്റെ ദൈവമായ കർത്താവിനു ബലിയർപ്പിക്കരുത്; എന്തെന്നാൽ, അത് അവിടുത്തേക്കു നിന്ദ്യമാണ്.
2നിന്റെ ദൈവമായ കർത്താവു നിനക്കു തരുന്ന ഏതെങ്കിലും പട്ടണത്തിൽ, സ്ത്രീയോ പുരുഷനോ ആരായാലും, അവിടുത്തെ മുൻപിൽ തിൻമ പ്രവർത്തിച്ച് അവിടുത്തെ ഉടമ്പടി ലംഘിക്കുകയും
3ഞാൻ വിലക്കിയിട്ടുള്ള അന്യദേവൻമാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന്
4ആരെങ്കിലും പറഞ്ഞ് നീ കേട്ടാൽ, ഉടനെ അതിനെപ്പറ്റി സൂക്ഷമമായി അനേ്വഷിക്കണം. ഇസ്രായേ ലിൽ അങ്ങനെ ഒരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാൽ,
5ആ തിൻമ പ്രവർത്തിച്ചയാളെ പട്ടണവാതിൽക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം.
6രണ്ടോ മൂന്നോ സാക്ഷികൾ അവനെതിരായി മൊഴി നൽകിയെങ്കിൽ മാത്രമേ അവനെ വധിക്കാവൂ. ഒരു സാക്ഷിയുടെമാത്രം മൊഴിയിൽ ആരും വധിക്കപ്പെടരുത്.
7സാക്ഷികളുടെ കരങ്ങളാണ് വധിക്കപ്പെടേണ്ടവൻെറ മേൽ ആദ്യം പതിയേണ്ടത്. അതിനുശേഷം മറ്റുള്ളവരുടെ കരങ്ങൾ. അങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ആ തിൻമ നീക്കിക്കളയണം.
8കൊലപാതകം, അവകാശവാദം, ദേഹോപദ്രവം മുതലായ കാര്യങ്ങളിലേതെങ്കിലും നിന്റെ പട്ടണത്തിൽ വ്യവഹാരവിഷയ മാവുകയും വിധി പറയുക നിനക്കു ദുഷ്കര മാവുകയും ചെയ്താൽ, നിന്റെ ദൈവമായ കർത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുചെന്ന്
9ലേവ്യപുരോഹിതനോടുംന്യായാ ധിപനോടും ആലോചിക്കണം. അവർ വിധിത്തീർപ്പു നിന്നെ അറിയിക്കും.
10കർത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുള്ള അവർ അറിയിക്കുന്നതീരുമാനമനുസരിച്ച് നീ പ്രവർത്തിച്ചു കൊള്ളുക; അവരുടെ നിർദേശങ്ങൾ സൂക്ഷമമായി നടപ്പിലാക്കാൻ ശ്രദ്ധിക്കണം.
11അവരുടെ നിർദേശവുംന്യായവിധിയും അനുസരിച്ചു പ്രവർത്തിക്കുക. അവരുടെ നിശ്ചയത്തിൽ നിന്നു നീ ഇടംവലം വ്യതിചലിക്കരുത്.
12നിന്റെ ദൈവമായ കർത്താവിന്റെ മുൻപിൽ പരികർമം ചെയ്യുന്ന പുരോഹിതനെയോന്യായാധിപനെയോ അനുസരിക്കാതെ ഒരുവൻ ധിക്കാരപൂർവം പ്രവർത്തിച്ചാൽ, അവൻ വധിക്കപ്പെടണം. അങ്ങനെ ഇസ്രായേലിൽനിന്ന് ആ തിൻമ നീക്കിക്കളയണം.
13ജനം ഇതുകേട്ടു ഭയപ്പെടുകയും പിന്നീടൊരിക്കലും ധിക്കാരപൂർവം പെരുമാറാതിരിക്കുകയുംചെയ്യട്ടെ.
രാജാവിനെക്കുറിച്ചുള്ള നിർദേശങ്ങൾ
14നിന്റെ ദൈവമായ കർത്താവു നിനക്കു നൽകുന്ന ദേശം കൈവശമാക്കി നീ താമസമുറപ്പിച്ചുകഴിയുമ്പോൾ, ചുറ്റുമുള്ള ജന തകൾക്കെന്നതുപോലെ നിനക്കും രാജാവുണ്ടായിരിക്കണം എന്നു നീ ആഗ്രഹിച്ചാൽ,
15നിന്റെ ദൈവമായ കർത്താവു തിരഞ്ഞെടുക്കുന്ന ആളെയാണ് രാജാവാക്കേണ്ടത്. നിന്റെ സഹോദരരിൽനിന്നു മാത്രമേ രാജാവിനെ വാഴിക്കാവൂ. പരദേശിയെ ഒരിക്കലും രാജാവാക്കരുത്.
16രാജാവു കുതിരകളുടെ എണ്ണം വർധിപ്പിക്കരുത്. അതിനായി ജനം ഈജിപ്തിലേക്കു മടങ്ങിപ്പോകാൻ ഇടയാക്കുകയും അരുത്. ഇനി ഒരിക്കലും ആ വഴിയെ തിരിയെപ്പോകരുതെന്ന് കർത്താവു നിന്നോടു കൽപിച്ചിട്ടുണ്ടല്ലോ.
17രാജാവിന് അനേകം ഭാര്യമാരുണ്ടായിരിക്കരുത്. ഉണ്ടെങ്കിൽ അവന്റെ ഹൃദയം വഴിതെറ്റിപ്പോകും. രാജാവ് തനിക്കുവേണ്ടിപൊന്നും വെള്ളിയും അമിതമായി സംഭരിക്കരുത്.
18രാജാവു സിംഹാസനസ്ഥനായിക്കഴിയുമ്പോൾ, ലേവ്യപുരോഹിതരുടെ പക്കൽ സൂക്ഷിക്കപ്പെടുന്ന ഈ നിയമത്തിന്റെ ഒരു പകർപ്പ് പുസ്തകച്ചുരുളിൽ എഴുതിയെടുക്കണം.
19അവൻ അതു സൂക്ഷിക്കണം; തൻെറ ദൈവമായ കർത്താവിനെ ഭയപ്പെടുകയും ഈ നിയമത്തിലെ എല്ലാ അനുശാസനങ്ങളും ചട്ടങ്ങളും ശ്രദ്ധാപൂർവം പാലിക്കുകയും ചെയ്യാൻ ജീവിതത്തിലെ എല്ലാ ദിവസവും അതു വായിക്കുകയും ചെയ്യണം.
20അങ്ങനെ, തൻെറ സഹോദരനെക്കാൾ വലിയവനാണു താനെന്ന് അവൻ വിചാരിക്കുകയോ പ്രമാണങ്ങളിൽനിന്ന് ഇടംവലം വ്യതിചലിക്കുകയോ ചെയ്യാതിരിക്കട്ടെ. അപ്പോൾ അവനും പുത്രൻമാരും ദീർഘകാലം ഇസ്രായേലിൽ രാജാവായി ഭരിക്കും.