Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

നിയമാവർത്തനം 18

അധ്യായങ്ങൾ

പുരോഹിതരുടെയും ലേവ്യരുടെയും ഓഹരി

1പുരോഹിതഗോത്രമായ ലേവിക്ക് ഇസ്രായേലിന്റെ മറ്റു ഗോത്രങ്ങളെപ്പോലെ ഓഹരിയും അവകാശവും ഉണ്ടായിരിക്കുകയില്ല. കർത്താവിന്റെ ദഹനബലികളും അവിടുത്തെ അവകാശങ്ങളുമായിരിക്കും അവരുടെ ഓഹരി.
2സഹോദരൻമാർക്കിടയിൽ അവർക്ക് ഓഹരി ഉണ്ടായിരിക്കുകയില്ല. കർത്താവ് അരുളിച്ചെയ്തിട്ടുള്ളതുപോലെ അവിടുന്നായിരിക്കും അവരുടെ ഓഹരി.
3ബലിയർപ്പിക്കുന്ന ജനത്തിൽ നിന്നു പുരോഹിതൻമാർക്കുള്ള വിഹിതം ഇതായിരിക്കും: ബലികഴിക്കുന്ന കാളയുടെയും ആടിന്റെയും കൈക്കുറകുകൾ, കവിൾത്തടങ്ങൾ, ഉദരഭാഗം ഇവ പുരോഹിതനു നൽകണം.
4ധാന്യം, വീഞ്ഞ്, എണ്ണ ഇവയുടെ ആദ്യഫലവും ആടുകളിൽനിന്ന് ആദ്യം കത്രിച്ചെടുക്കുന്ന രോമവും അവനു കൊടുക്കണം.
5നിങ്ങളുടെ സകല ഗോത്രങ്ങളിലുംനിന്നു തൻെറ മുന്നിൽ നിൽക്കാനും തൻെറ നാമത്തിൽ ശുശ്രൂഷ ചെയ്യാനും അവനെയും അവന്റെ പുത്രൻമാരെയുമാണല്ലോ എന്നേക്കുമായി നിന്റെ ദൈവമായ കർത്താവ് തിരഞ്ഞെടുത്തിരിക്കുന്നത്.
6ഇസ്രായേൽ പട്ടണങ്ങളിൽ എവിടെയെങ്കിലും താമസിക്കുന്ന ഒരുലേവ്യൻ കർത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവരാൻ ആഗ്രഹിക്കുകയാണെങ്കിൽ വന്നുകൊള്ളട്ടെ.
7കർത്താവിന്റെ സന്നിധിയിൽ ശുശ്രൂഷ ചെയ്യാനായി നിൽക്കുന്ന സഹോദരലേവ്യരെപ്പോലെ അവനും നിന്റെ ദൈവമായ കർത്താവിന്റെ നാമത്തിൽ ശുശ്രൂഷ ചെയ്യാം.
8പിതൃസമ്പത്തു വിറ്റുകിട്ടുന്നതുകയ്ക്കു പുറമേ ഭക്ഷണത്തിൽ മറ്റു ലേവ്യരോടൊപ്പം തുല്യമായ ഓഹരി അവനുണ്ടായിരിക്കും.
9നിന്റെ ദൈവമായ കർത്താവു തരുന്ന ദേശത്തു നീ വരുമ്പോൾ ആ ദേശത്തെ ദുരാചാരങ്ങൾ അനുകരിക്കരുത്.
10മകനെയോ മകളെയോ ഹോമിക്കുന്നവൻ, പ്രാശ്നികൻ, ലക്ഷണംപറയുന്നവൻ, ആഭിചാരക്കാരൻ, മന്ത്രവാദി,
11വെളിച്ചപ്പാട്, ക്ഷുദ്രക്കാരൻ, മൃതസന്ദേശവിദ്യക്കാരൻ എന്നിവരാരും നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കരുത്.
12ഇത്ത രക്കാർ കർത്താവിനു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികൾ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുൻപിൽനിന്ന് നിഷ്കാസനം ചെയ്യുന്നത്.
13നിന്റെ ദൈവമായ കർത്താവിന്റെ മുൻപിൽ നീ കുറ്റമറ്റവനായിരിക്കണം.

മോശയെപ്പോലെ ഒരു പ്രവാചകൻ

14നീ കീഴടക്കാൻ പോകുന്ന ജനതകൾ ജേ്യാത്സ്യരെയും പ്രാശ്നികരെയും ശ്രവിച്ചിരുന്നു. എന്നാൽ, നിന്റെ ദൈവമായ കർത്താവു നിന്നെ അതിനനുവദിച്ചിട്ടില്ല.
15നിന്റെ ദൈവമായ കർത്താവു നിന്റെ സഹോദരങ്ങളുടെ ഇടയിൽനിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കു വേണ്ടി അയയ്ക്കും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്.
16ഹോറെബിൽ സമ്മേളിച്ച ദിവസം നിന്റെ ദൈവമായ കർത്താവിനോടു നീയാചിച്ചതനുസരിച്ചാണ് ഇത്. ഞാൻ മരിക്കാതിരിക്കേണ്ടതിന് എന്റെ ദൈവമായ കർത്താവിന്റെ സ്വരം വീണ്ടും ഞാൻ കേൾക്കാതിരിക്കട്ടെ. ഈ മഹാഗ്നി ഒരിക്കലും കാണാതിരിക്കട്ടെ എന്ന് അന്നു നീ പറഞ്ഞു.
17അന്നു കർത്താവ് എന്നോട് അരുളിച്ചെയ്തു: അവർ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു.
18അവരുടെ സഹോദരൻമാരുടെ ഇടയിൽനിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവർക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകൾ ഞാൻ അവന്റെ നാവിൽ നിക്ഷേപിക്കും. ഞാൻ കൽപിക്കുന്നതെല്ലാം അവൻ അവരോടു പറയും.
19എന്റെ നാമത്തിൽ അവൻ പറയുന്ന എന്റെ വാക്കുകൾ ശ്രവിക്കാത്തവരോടു ഞാൻ തന്നെ പ്രതികാരം ചെയ്യും.
20എന്നാൽ, ഒരു പ്രവാചകൻ ഞാൻ കൽപിക്കാത്ത കാര്യം എന്റെ നാമത്തിൽ പറയുകയോ അന്യദേവൻമാരുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ ആ പ്രവാചകൻ വധിക്കപ്പെടണം.
21കർത്താവ് അരുളിച്ചെയ്യാത്തതാണ് ഒരു പ്രവാചകന്റെ വാക്കെന്ന് ഞാൻ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം.
22ഒരു പ്രവാചകൻ കർത്താവിന്റെ നാമത്തിൽ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്താൽ ആ വാക്ക് കർത്താവ് അരുളിച്ചെയ്തിട്ടുള്ളതല്ല. ആ പ്രവാചകൻ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീ അവനെ ഭയപ്പെടേണ്ടാ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്