Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

നിയമാവർത്തനം 6

അധ്യായങ്ങൾ

സുപ്രധാനമായ കൽപന

1നിങ്ങൾ അവകാശമാക്കാൻ പോകുന്ന ദേശത്ത് അനുഷ്ഠിക്കേണ്ടതിനു നിങ്ങളെ പഠിപ്പിക്കാൻ നിങ്ങളുടെ ദൈവമായ കർത്താവ് എന്നോടാജ്ഞാപിച്ച കൽപനകളും ചട്ടങ്ങളും നിയമങ്ങളും ഇവയാണ്.
2നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും ഞാനിന്നു നൽകുന്ന ദൈവമായ കർത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ച് ജീവിതകാലം മുഴുവൻ അവിടുത്തെ ഭയപ്പെടുന്നതിനും നിങ്ങൾക്ക് ദീർഘായുസ്സുണ്ടാകുന്നതിനും വേണ്ടിയാണ് ഇവ.
3ആകയാൽ, ഇസ്രായേലേ കേൾക്കുക: നിങ്ങൾക്കു നൻമയുണ്ടാകാനും നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവു വാഗ്ദാനം ചെയ്തതുപോലെ തേനും പാലും ഒഴുകുന്ന നാട്ടിൽ നിങ്ങൾ ധാരാളമായി വർധിക്കാനും വേണ്ടി ഇവ അനുഷ്ഠിക്കാൻ ശ്രദ്ധിക്കുവിൻ.
4ഇസ്രായേലേ, കേൾക്കുക: നമ്മുടെ ദൈവമായ കർത്താവ് ഒരേ ഒരു കർത്താവാണ്.
5നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കണം.
6ഞാനിന്നു കൽപിക്കുന്ന ഈ വച നങ്ങൾ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം.
7ജാഗരൂകതയോടെ അവനിങ്ങളുടെ മക്കളെ പഠിപ്പിക്കണം; വീട്ടിലായിരിക്കുമ്പോഴുംയാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം.
8അവ കൈയിൽ ഒരടയാളമായും നെറ്റിത്തടത്തിൽ പട്ടമായും അണിയണം.
9അവനിങ്ങളുടെ വീടിന്റെ കട്ടിളക്കാലിൻമേലും പടിവാതിലിൻമേലും എഴുതണം.
10നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങൾക്കു തരുമെന്ന് നിങ്ങളുടെ പിതാക്കൻമാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു ശപഥം ചെയ്ത നാട്ടിലേക്കു നിങ്ങളെ കൊണ്ടുവന്ന്, നിങ്ങൾ പണിയാത്ത വിശാലവും മനോഹരവുമായ നഗരങ്ങളും,
11നിങ്ങൾ നിറയ്ക്കാതെ വിശിഷ്ടവസ്തുക്കൾ കൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും, നിങ്ങൾ കുഴിക്കാത്ത കിണറുകളും നിങ്ങൾ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുമരങ്ങളും നിങ്ങൾക്കു നൽകുകയും നിങ്ങൾ ഭക്ഷിച്ചു സംതൃപ്തരാവുകയും ചെയ്യുമ്പോൾ,
12നിങ്ങളെ അടിമത്തത്തിന്റെ ഭവനത്തിൽനിന്നു കൊണ്ടുവന്ന കർത്താവിനെ മറക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.
13നിങ്ങളുടെ ദൈവമായ കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ സേവിക്കുകയും ചെയ്യണം. അവിടുത്തെനാമത്തിൽ മാത്രമേസത്യം ചെയ്യാവൂ.
14നിങ്ങളുടെ ചുറ്റുമുള്ള ജനതകൾ സേവിക്കുന്ന അന്യദേവൻമാരെ നിങ്ങൾ സേവിക്കരുത്;
15സേവിച്ചാൽ, അവിടുത്തെ കോപം നിങ്ങൾക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്തുനിന്നു നശിപ്പിച്ചു കളയുകയും ചെയ്യും. എന്തെന്നാൽ, നിങ്ങളുടെ മധേ്യ വസിക്കുന്ന നിങ്ങളുടെദൈവമായ കർത്താവ് അസഹിഷ്ണുവായ ദൈവമാണ്.
16മാസായിൽവച്ചു നിങ്ങൾ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്.
17നിങ്ങളുടെ ദൈവമായ കർത്താവ് നൽകിയിട്ടുള്ള
18കൽപനകളും ചട്ടങ്ങളും ജാഗരൂകതയോടെ പാലിക്കണം. നിങ്ങൾക്കു നൻമയുണ്ടാകാനും
19നിങ്ങളുടെ പിതാക്കൻമാർക്കു കർത്താവു വാഗ്ദാനം ചെയ്തിട്ടുള്ള ആ നല്ല ഭൂമിയിൽ ചെന്ന് സകല ശത്രുക്കളെയും നിർമാർജനം ചെയ്ത് അത് അവകാശമാക്കാനും വേണ്ടി കർത്താവിന്റെ സന്നിധിയിൽ ശരിയും നൻമയും മാത്രം പ്രവർത്തിക്കണം.
20നമ്മുടെ ദൈവമായ കർത്താവു നിങ്ങളോടു കൽപിച്ചിട്ടുള്ള പ്രമാണങ്ങളുടെയും ചട്ടങ്ങളുടെയും നിയമങ്ങളുടെയും അർഥമെന്താണെന്ന്,
21നിങ്ങളുടെ മക്കൾ ഭാവിയിൽ ചോദിക്കുമ്പോൾ, നിങ്ങൾ പറയണം: ഈജിപ്തിൽ നമ്മൾ ഫറവോയുടെ അടിമകളായിരുന്നു; തൻെറ ശക്തമായ കരത്താൽ കർത്താവു നമ്മെ ഈജിപ്തിൽ നിന്നു മോചിപ്പിച്ചു കൊണ്ടുവന്നു.
22നമ്മുടെ കൺ മുൻപിൽ വച്ച് അവിടുന്ന് ഈജിപ്തിനും ഫറവോയ്ക്കും അവന്റെ കുടുംബം മുഴുവനും എതിരായി മഹത്തും ഭയാനകവുമായ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിച്ചു.
23അനന്തരം, നമ്മുടെ പിതാക്കൻമാർക്ക് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്ന ദേശത്തേക്കു നമ്മെ നയിക്കാനും അത് നൽകാനുമായി നമ്മെ അവിടെനിന്നു കൊണ്ടുപോന്നു.
24നമ്മുടെ ദൈവമായ കർത്താവിനെ ഭയപ്പെടാനും അങ്ങനെ നമുക്കെന്നും നൻമയുണ്ടാകാനും ഇന്നത്തെപ്പോലെ നാം ജീവിച്ചിരിക്കാനും വേണ്ടി അനുസരിക്കണമെന്ന് കർത്താവു കൽപിച്ച ചട്ടങ്ങളാണ് ഇവ.
25നമ്മുടെ ദൈവമായ കർത്താവ് കൽപിച്ചിട്ടുള്ളതുപോലെ അവിടുത്തെ മുൻപാകെ ഈ കൽപനകളെല്ലാം ശ്രദ്ധാപൂർവം പാലിച്ചാൽ നാം നീതിയുള്ളവരായിരിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്