Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

നിയമാവർത്തനം 14

അധ്യായങ്ങൾ

വിലാപരീതി

1നിങ്ങളുടെ ദൈവമായ കർത്താവിന്റെ മക്കളാണു നിങ്ങൾ. മരിച്ചവരെപ്രതി നിങ്ങളുടെ ശരീരം മുറിപ്പെടുത്തുകയോ ശിരസ്സിന്റെ മുൻഭാഗം മുൺഡനം ചെയ്യുകയോ അരുത്.
2എന്തെന്നാൽ, നിങ്ങളുടെ കർത്താവിന് പരിശുദ്ധമായൊരു ജനമാണു നിങ്ങൾ. തൻെറ സ്വന്തം ജനമായിരിക്കാൻവേണ്ടിയാണ് അവിടുന്നു ഭൂമുഖത്തുള്ള മറ്റെല്ലാ ജനതകളിലുംനിന്നു നിങ്ങളെ പ്രതേ്യകം തിരഞ്ഞെടുത്തത്.

ശുദ്ധവും അശുദ്ധവുമായ മൃഗങ്ങൾ

3അശുദ്ധമായതൊന്നും ഭക്ഷിക്കരുത്.
4നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇ വയാണ്: കാള, ചെമ്മരിയാട്, കോലാട്,
5പുള്ളിമാൻ, കലമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, കവരിമാൻ, മലയാട്;
6ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും ഭക്ഷിക്കാം.
7എന്നാൽ അയ വിറക്കുന്നവയോ ഇരട്ടക്കുളമ്പുള്ളവയോ ആയ മൃഗങ്ങളിൽ ഒട്ടകം, മുയൽ, കുഴിമുയൽ എന്നിവയെ ഭക്ഷിക്കരുത്. അവ അയ വിറക്കുന്നവയെങ്കിലും ഇരട്ടക്കുളമ്പില്ലാത്ത തുകൊണ്ട് അശുദ്ധമാണ്.
8പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാൽ അശുദ്ധമാണ്. അതിന്റെ മാംസം ഭക്ഷിക്കുകയോ അതിന്റെ ശവം സ്പർശിക്കുകയോ അരുത്.
9ജലജീവികളിൽ ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
10എന്നാൽ, ചിറകും ചെതു മ്പലും ഇല്ലാത്തവയെ ഭക്ഷിക്കരുത്. അവ അശുദ്ധമാണ്.
11ശുദ്ധിയുള്ള എല്ലാ പക്ഷികളെയും ഭക്ഷിച്ചുകൊള്ളുവിൻ.
12നിങ്ങൾ ഭക്ഷിക്കരുതാത്ത പക്ഷികൾ ഇവയാണ്:
13എല്ലാ തരത്തിലുംപെട്ട കഴുകൻ, ചെമ്പ രുന്ത്,
14കരിമ്പരുന്ത്, ഗൃദ്ധ്രം, പ്രാപ്പിടിയൻ, പരുന്ത്, കാക്ക,
15ഒട്ടകപ്പക്ഷി, രാനത്ത്, കടൽപ്പാത്ത, ചെങ്ങാലിപ്പരുന്ത്,
16മൂങ്ങ, കൂമൻ, അരയന്നം,
17ഞാറപ്പക്ഷി, കരിങ്കഴുകൻ, നീർക്കാക്ക,
18കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീർ.
19ചിറകുള്ള പ്രാണികളെല്ലാം അ ശുദ്ധമാണ്. അവ ഭക്ഷിക്കരുത്.
20ശുദ്ധിയുള്ള പറവകളെയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
21തനിയെ ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. അതു നിങ്ങളുടെ പട്ടണത്തിൽ താമസിക്കാൻ വരുന്ന അന്യനു ഭക്ഷിക്കാൻ കൊടുക്കുകയോ ഏതെങ്കിലും പരദേശിക്കു വിൽക്കുകയോ ചെയ്യുക. എന്തെന്നാൽ, നിങ്ങൾ നിങ്ങളുടെ ദൈവമായ കർത്താ വിൻെറ വിശുദ്ധ ജനമത്രേ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.

ദശാംശം

22വർഷംതോറും നിന്റെ വയലിലെ സകല ഫലങ്ങളുടെയും ദശാംശം മാറ്റി വയ്ക്കണം.
23നിന്റെ ദൈവമായ കർത്താവു തൻെറ നാമം സ്ഥാപിക്കുന്നതിനു തിരഞ്ഞെടുക്കുന്ന സ്ഥലത്ത് അവിടുത്തെ മുന്നിൽവച്ചു നിന്റെ ധാന്യങ്ങളുടെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും ആടുമാടുകളുടെ കടിഞ്ഞൂലും നീ ഭക്ഷിക്കണം. നീ അവിടുത്തെ സദാ ഭയപ്പെടാൻ പഠിക്കുന്നതിനുവേണ്ടിയാണിത്.
24ദൈവമായ കർത്താവ് തൻെറ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുത്ത സ്ഥലം നിനക്കു ദശാംശംകൊണ്ടുപോകാൻ സാധിക്കാത്തത്ര ദൂരെയാണെങ്കിൽ, നീ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുമ്പോൾ,
25ആ ഫലങ്ങൾ വിറ്റു പണമാക്കി അവിടുന്ന് തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തേക്കു പോകണം.
26അവിടെവച്ച് ആ പണം കൊണ്ടു നിനക്ക് ഇഷ്ടമുള്ള കാളയോ ആടുകളോ വീഞ്ഞോ ശക്തിയുള്ള ലഹരിപാനീയമോ മറ്റെന്തെങ്കിലുമോ വാങ്ങാം. നിന്റെ ദൈവമായ കർത്താവിന്റെ മുൻപിൽവച്ചു ഭക്ഷിച്ചു നീയും നിന്റെ കുടുംബാംഗങ്ങളും ആഹ്ലാദിക്കുവിൻ.
27നിന്റെ പട്ടണത്തിൽ താമസിക്കുന്ന ലേവ്യരെ അവ ഗണിക്കരുത്. എന്തെന്നാൽ, നിനക്കുള്ളതുപോലെ ഓഹരിയോ അവകാശമോ അവർക്കില്ല.
28ഓരോ മൂന്നാം വർഷത്തിന്റെയും അവസാനം ആ കൊല്ലം നിനക്കു ലഭിച്ച ഫലങ്ങളുടെയെല്ലാം ദശാംശം കൊണ്ടുവന്നു നിന്റെ പട്ടണത്തിൽ സൂക്ഷിക്കണം.
29നിന്റെ പട്ടണത്തിൽ താമസിക്കുന്ന, നിനക്കുള്ളതുപോലെ ഓഹരിയും അവകാശവുമില്ലാത്ത, ലേവ്യരും പരദേശികളും അനാഥരും വിധവകളും വന്ന് അവ ഭക്ഷിച്ചു തൃപ്തിയടയട്ടെ. അപ്പോൾ നിന്റെ ദൈവമായ കർത്താവ് എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്