Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

നിയമാവർത്തനം 13

അധ്യായങ്ങൾ

വിഗ്രഹാരാധനയ്ക്കു ശിക്ഷ

1നിങ്ങളുടെ ഇടയിൽനിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങൾക്കു വാഗ്ദാനം ചെയ്യുകയും
2അവൻ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങൾക്ക് അജ്ഞാതരായ അന്യദേവൻമാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവൻ പറയുകയാണെങ്കിൽ
3നിങ്ങൾ ആപ്രവാചകൻെറ യോ വിശകലനക്കാരന്റെ യോ വാക്കുകൾ കേൾക്കരുത്. എന്തുകൊണ്ടെന്നാൽ, നിങ്ങൾ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാൻ നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളെ പരീക്ഷിക്കുകയാണ്.
4നിങ്ങളുടെ ദൈവമായ കർത്താവിനെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിൻ. നിങ്ങൾ അവിടുത്തെ കൽപനകൾ പാലിക്കുകയും വാക്കു കേൾക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേർന്നു നിൽക്കുകയും ചെയ്യണം.
5അവൻ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാൽ, നിങ്ങളെ ഈജിപ്തിൽ നിന്ന് ആ നയിച്ചവനും അടിമത്തത്തിന്റെ ഭവനത്തിൽ നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ കർത്താവിനെ എതിർക്കാനും അവിടുന്നു കൽപിച്ചിട്ടുള്ള മാർഗത്തിൽനിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവൻ ശ്രമിച്ചത്. അങ്ങനെ നിങ്ങൾ ആ തിൻമ നിങ്ങളുടെ ഇടയിൽ നിന്നു നീക്കിക്കളയണം.
6നിന്റെ സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോ ആത്മസുഹൃത്തോ നിനക്കും നിന്റെ പിതാക്കൻമാർക്കും അജ്ഞാതരായ അന്യദേവൻമാരെ നമുക്കു സേവിക്കാം എന്നു പറഞ്ഞു രഹസ്യമായി നിന്നെ വശീകരിക്കാൻ ശ്രമിച്ചെന്നു വരാം.
7ആ ദേവൻമാർ നിനക്കു ചുറ്റും അടുത്തോ അകലെയോ വസിക്കുന്ന ജനതകളുടെ ദേവൻമാരായിരിക്കാം.
8എന്നാൽ, നീ അവനു സമ്മതം നൽകുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോടു കരുണ കാട്ടരുത്. അവനെ വെറുതെ വിടുകയോ അവന്റെ കുറ്റം ഒളിച്ചു വയ്ക്കുകയോ ചെയ്യരുത്.
9അവനെ കൊല്ലുകതന്നെ വേണം. അവനെ വധിക്കാൻ നിന്റെ കരമാണ് ആദ്യം ഉയരേണ്ടത്. പിന്നീട്, ജനം മുഴുവൻെറയും.
10അവനെ നീ കല്ലെറിഞ്ഞു കൊല്ലണം. എന്തെന്നാൽ, അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽനിന്നു നിന്നെ രക്ഷിച്ച നിന്റെ ദൈവമായ കർത്താവിൽനിന്ന് നിന്നെ അകറ്റാനാണ് അവൻ ശ്രമിച്ചത്.
11ഇസ്രായേൽജനം മുഴുവൻ ഇതു കേട്ടു ഭയപ്പെടും. മേലിൽ ഇതു പോലുള്ള ദുഷ്കൃത്യങ്ങൾക്ക് ആരും ഒരുങ്ങുകയില്ല.
12നിങ്ങൾക്കു വസിക്കാൻ നിങ്ങളുടെ ദൈവമായ കർത്താവു തന്നിരിക്കുന്ന പട്ടണങ്ങളിൽ ഏതിലെങ്കിലും,
13നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ട ഹീനരായ മനുഷ്യർചെന്ന് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവൻമാരെ സേവിക്കാം എന്നു പറഞ്ഞ് പട്ടണ നിവാസികളെ വഴിതെറ്റിച്ചതായി കേട്ടാൽ,
14അതിനെപ്പറ്റി അനേ്വഷിക്കുകയും പരിശോധിക്കുകയും സൂക്ഷ്മമായി വിചാരണ നടത്തുകയും ചെയ്യണം. അങ്ങനെ ഒരു ഹീന കൃത്യം നിങ്ങളുടെയിടയിൽ സംഭവിച്ചു എന്നു തെളിഞ്ഞാൽ,
15നിങ്ങൾ പട്ടണവാസികളെ മുഴുവൻ നിർദയം വാളിനിരയാക്കണം. ആ പട്ടണത്തെ സകലജീവികളോടുംകൂടെ നശിപ്പിക്കണം.
16അവിടെയുള്ള സമ്പത്തെല്ലാം പൊതുസ്ഥലത്ത് കൂട്ടിയിട്ട് ആ പട്ടണത്തോടൊപ്പം ദഹനബലിയായി നിന്റെ ദൈവമായ കർത്താവിന് അർപ്പിക്കണം. അത് എന്നേക്കും ഒരു നാശക്കൂമ്പാരമായിരിക്കും. അതു വീണ്ടും പണിയപ്പെടരുത്.
17ശപിക്കപ്പെട്ട ആ വസ്തുക്കളിലൊന്നും എടുക്കരുത്, അപ്പോൾ കർത്താവ് തൻെറ ഉഗ്രകോപത്തിൽനിന്നു പിന്തിരിഞ്ഞു നിങ്ങളോടു കരുണ കാണിക്കും. നിങ്ങളിൽ അനുകമ്പ തോന്നി നിങ്ങളുടെ പിതാക്കൻമാരോടു വാഗ്ദാനംചെയ്തിട്ടുള്ളതുപോലെ നിങ്ങളെ അവിടുന്നു വർധിപ്പിക്കും.
18അതിനുവേണ്ടി നിങ്ങളുടെ ദൈവമായ കർത്താവിന്റെ വാക്കു കേൾക്കുകയും ഞാനിന്നു നൽകുന്ന അവിടുത്തെ എല്ലാ കൽപനകളും ശ്രദ്ധാപൂർവം പാലിക്കുകയും നിങ്ങളുടെ ദൈവമായ കർത്താവിന്റെ മുൻപിൽ നൻമമാത്രംപ്രവർത്തിക്കുകയും ചെയ്യണം.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്