Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 ദിനവൃത്താന്തം 9

അധ്യായങ്ങൾ

ഷേബാരാജ്ഞിയുടെ സന്ദർശനം

1ഷേബാരാജ്ഞി സോളമന്റെ പ്രശസ്തിയെക്കുറിച്ചു കേട്ടു കുടുക്കുചോദ്യങ്ങളാൽ അവനെ പരീക്ഷിക്കാൻ ജറുസലെമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങൾ, ഏറെസ്വർണം, രത്നങ്ങൾ എന്നിവയുമായി, അനേകം ഒട്ടകങ്ങളും ഒരു വലിയ പരിവാരവുമായാണ് വന്നത്. സോളമനെ കണ്ടപ്പോൾ മനസ്സിൽ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു.
2സോളമൻ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. ഉത്തരം നൽകാൻ ആവാത്തവിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല.
3സോളമന്റെ ജ്ഞാനവും അവൻ പണിത കൊട്ടാര വും
4അവന്റെ മേശയിലെ വിഭവങ്ങളും സേവകൻമാരുടെ പീഠങ്ങളും ഭ്യത്യൻമാരുടെ പരിചരണവും വേഷവിധാനങ്ങളും പാന പാത്രവാഹകരും അവരുടെ ചമയങ്ങളും ദേവാലയത്തിൽ അവൻ അർപ്പിച്ച ദഹന ബലികളും കണ്ടു ഷേബാരാജ്ഞി സ്തബ്ധയായി.
5അവൾ രാജാവിനോടു പറഞ്ഞു: ഞാൻ എന്റെ നാട്ടിൽവച്ച് അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും കുറിച്ചു കേട്ടതെല്ലാം വാസ്തവമാണ്.
6ഇവിടെവന്നു സ്വന്തം കണ്ണുകൊണ്ടു കാണുന്നതുവരെ ഞാൻ അവ വിശ്വസിച്ചിരുന്നില്ല. അങ്ങയുടെ ജ്ഞാനത്തിന്റെ മാഹാത്മ്യത്തിൽ പകുതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ടതിനേക്കാൾ എത്രയോ ശ്രേഷ്ഠനാണങ്ങ്!
7അങ്ങയുടെ ഭാര്യമാർ എത്ര ഭാഗ്യവതികൾ! സദാ അങ്ങയെ പരിചരിക്കുകയും അങ്ങയുടെ ജ്ഞാനോക്തികൾ ശ്രവിക്കുകയും ചെയ്യുന്ന ഭ്യത്യൻമാർ എത്ര ഭാഗ്യവാൻമാർ!
8തൻെറ സിംഹാസനത്തിൽ അങ്ങയെരാജാവായി വാഴിക്കാൻ തിരുമനസ്സായ അങ്ങയുടെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ! അങ്ങയുടെ ദൈവം ഇസ്രായേലിനെ സ്നേഹിക്കുകയും അവരെ എന്നേക്കും സുസ്ഥിരരാക്കാൻ ആഗ്രഹിക്കുകയും ചെയ്തതുകൊണ്ടാണ് അവർക്കു നീതിയുംന്യായവും നടത്തിക്കൊടുക്കാൻ അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നത്.
9നൂറ്റിയിരുപ തു താലന്തു സ്വർണവും വളരെയധികം സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും അവൾ രാജാവിനു കൊടുത്തു. ഷേബാരാജ്ഞി സോളമൻരാജാവിനു കൊടുത്തതുപോലുള്ള സുഗന്ധദ്രവ്യങ്ങൾ പിന്നീടൊരിക്കലും കണ്ടിട്ടില്ല.
10സോളമന്റെയും ഹീരാമിൻെറയും ഭൃത്യൻമാർ ഓഫീറിൽ നിന്നു പൊന്നിനുപുറമേ രക്തചന്ദനവും രത്നങ്ങളുംകൊണ്ടുവന്നിട്ടുണ്ടായിരുന്നു.
11ചന്ദനത്തടികൊണ്ടു ദേവാലയത്തിന്റെയും കൊട്ടാരത്തിന്റെയും പടികളും ഗായകർക്കുവേണ്ട വീണകളും കിന്നരങ്ങളും നിർമിച്ചു. ഇതിനു മുൻപു യൂദാദേശത്തെങ്ങും ഇതുപോലെയൊന്നും കണ്ടിട്ടില്ല.
12പ്രതിസമ്മാനത്തിനുപുറമേ ഷേബാ രാജ്ഞി ആഗ്രഹിച്ചതൊക്കെയും സോളമൻരാജാവ് അവർക്കു കൊടുത്തു; അവൾ പരിവാരസമേതം സ്വദേശത്തേക്കു മടങ്ങി.

സോളമൻെറ സമ്പത്ത്

13വ്യാപാരികളും വണിക്കുകളും കൊടുത്തിരുന്നതിനു പുറമേ സോളമനു പ്രതിവർഷം അറുനൂറ്റിയറുപതു താലന്ത് സ്വർണം ലഭിച്ചിരുന്നു.
14ദേശാധിപതികളും അറേബ്യയിലെ രാജാക്കൻമാരും സോളമന് സ്വർണ വും വെള്ളിയും കൊടുത്തിരുന്നു.
15അടിച്ചുപരത്തിയ സ്വർണം കൊണ്ടു സോളമൻ ഇരുനൂറു വലിയ പരിചകൾ ഉണ്ടാക്കി. ഓരോ പരിചയ്ക്കും അറുനൂറു ഷെക്കൽ സ്വർണം വേണ്ടിവന്നു.
16മുന്നൂറു ഷെക്കൽ വീതം തൂക്കമുള്ള മുന്നൂറു ചെറിയ പരിചകളും അവൻ സ്വർണപാളികൾ കൊണ്ടു നിർമിച്ചു. രാജാവ് ഇവയെല്ലാം ലബനോൻ കാനനമന്ദിരത്തിൽ സൂക്ഷിച്ചു.
17രാജാവ് ദന്തം കൊണ്ട് ഒരു വലിയ സിംഹാസനം പണിതു തങ്കംപൊതിഞ്ഞു.
18സിംഹാസനത്തിന് ആറു പടികളും, സ്വർണനിർമിതമായ പാദപീഠവും ഉണ്ടായിരുന്നു. ഇരുവശത്തും കൈത്താങ്ങികളും അതിനടുത്തായി രണ്ടു സിംഹപ്രതിമകളും തീർത്തിരുന്നു.
19ആറുപടികളിൽ ഇരുവശത്തുമായി പന്ത്രണ്ടുസിംഹങ്ങൾ നിന്നിരുന്നു. ഇത്തരം ഒരു ശിൽപം മറ്റൊരു രാജ്യത്തും ഉണ്ടായിരുന്നില്ല.
20സോളമന്റെ പാനപാത്രങ്ങളെല്ലാം സ്വർണനിർമിതമായിരുന്നു. ലബനോൻ കാനന മന്ദിരത്തിലെ പാത്രങ്ങളെല്ലാം സ്വർണം കൊണ്ടുള്ളതായിരുന്നു. സോളമന്റെ കാലത്ത് വെള്ളിക്കു വിലയുണ്ടായിരുന്നില്ല.
21രാജാവിന്റെ കപ്പലുകൾ ഹീരാമിൻെറ ഭൃത്യൻമാരുമായി താർഷീഷിലേക്കു പോകും. മൂന്നു വർഷത്തിലൊരിക്കൽ ഈ കപ്പലുകൾ അവിടെ നിന്നു സ്വർണം, വെള്ളി, ദന്തം, കുരങ്ങുകൾ, മയിലുകൾ ഇവയുമായി മടങ്ങിവരും.
22അങ്ങനെ സോളമൻരാജാവ് ധനത്തിലും ജ്ഞാനത്തിലും ഭൂമിയിലെ രാജാക്കൻമാരെയെല്ലാം പിന്നിലാക്കി.
23ദൈവം സോളമനു കൊടുത്ത ജ്ഞാനം ശ്രവിക്കാൻ ഭൂമിയിലെ സകല രാജാക്കൻമാരും അവന്റെ സാന്നിധ്യംതേടി.
24ഓരോരുത്തരും ആണ്ടുതോറും സ്വർണവും വെള്ളിയുംകൊണ്ടുള്ള ഉരുപ്പടികൾ, തുണിത്തരങ്ങൾ, മീറ, സുഗന്ധദ്രവ്യം, കുതിര, കോവർകഴുത എന്നിവ ധാരാളമായി അവനു സമ്മാനിച്ചു.
25കുതിരകൾക്കും രഥങ്ങൾക്കുമായി നാലായിരം ലായങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. രാജാവിന്റെ അടുത്തു ജറുസലെ മിലും രഥനഗരങ്ങളിലുമായി അവരെ നിർത്തി.
26യൂഫ്രട്ടീസ് മുതൽ ഫിലിസ്ത്യദേശംവരെയും ഈജിപ്തിന്റെ അതിർത്തിവരെയുമുള്ള എല്ലാ രാജാക്കൻമാരുടെയും അധിപനായിരുന്നു സോളമൻ.
27ജറുസലെമിൽ വെള്ളി, കല്ലുപോലെ അവൻ സുലഭമാക്കി. ദേവദാരു ഷെഫേലാ താഴ്വരയിലെ അത്തിമരംപോലെ സമൃദ്ധവുമാക്കി.
28ഈജിപ് തിൽനിന്നും മറ്റെല്ലാ ദേശങ്ങളിൽനിന്നും കുതിരകളെയും സോളമൻ ഇറക്കുമതി ചെയ്തിരുന്നു.
29സോളമന്റെ ആദ്യാവസാനമുള്ള മറ്റു പ്രവർത്തനങ്ങൾ നാഥാൻ പ്രവാചകന്റെ ചരിത്രത്തിലും ഷീലോന്യനായ അഹിയായുടെ പ്രവചനത്തിലും ദീർഘദർശിയായ ഇദ്ദോനും നെബാത്തിൻെറ മകനായ ജറോബോവാമിനെക്കുറിച്ചു ലഭിച്ച ദർശനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
30സോളമൻ നാൽപതുവർഷം ജറുസലെമിൽ ഇസ്രായേൽ മുഴുവൻെറയും അധിപനായി വാണു. അവൻ പിതാക്കൻമാരോടുചേർന്നു.
31തൻെറ പിതാവായ ദാവീദിന്റെ നഗരത്തിൽ സംസ്കരിക്കപ്പെട്ടു. മകൻ റഹോബോവാം ഭരണമേറ്റു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്