Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 ദിനവൃത്താന്തം 32

അധ്യായങ്ങൾ

സെന്നാക്കെരിബിൻെറ ആക്രമണം

1ഹെസെക്കിയായുടെ വിശ്വസ്തതാപൂർണമായ ഈ പ്രവർത്തനങ്ങൾക്കുശേഷം അസ്സീറിയാരാജാവായ സെന്നാക്കെരിബ് യൂദായെ ആക്രമിക്കുകയും അതിലെ സുര ക്ഷിതനഗരങ്ങൾ കീഴടക്കാമെന്ന പ്രതീക്ഷയോടെ അവയ്ക്കെതിരേ പാളയമടിക്കുകയും ചെയ്തു.
2സെന്നാക്കെരിബ് ജറുസലെം ആക്രമിക്കാൻ വരുന്നതുകണ്ട്
3ഹെസെക്കിയാ തൻെറ സേവകൻമാരോടും വീരപുരുഷൻമാരോടും ആലോചിച്ചു. നഗരത്തിൽനിന്നു പുറത്തേക്കൊഴുകിയിരുന്ന നീർച്ചാലുകൾ തടയാൻ അവർ തീരുമാനിച്ചു. അവർ അവനെ സഹായിച്ചു.
4അനേകം, ആളുകൾ ഒരുമിച്ചുകൂടി. സകല നീർച്ചാലുകളും തടഞ്ഞു. അസ്സീറിയാ രാജാവിനു നാമെന്തിനു വെള്ളം കൊടുക്കണം എന്ന് അവർ ചോദിച്ചു.
5നിശ്ചയദാർഢ്യത്തോടെ അവൻ പ്രവർത്തിച്ചു. പൊളിഞ്ഞുകിടന്ന മതിലിന്റെ കേടുപാടുകൾ തീർത്തു. അതിനു മുകളിൽ ഗോപുരങ്ങൾ പണിതുയർത്തി. ചുറ്റും ഒരു കോട്ടകൂടി നിർമിച്ചു. ദാവീദിന്റെ നഗരത്തിലെ മില്ലോ ശക്തിപ്പെടുത്തി. ആയുധങ്ങളും പരിചകളും ധാരാളമായി ഉണ്ടാക്കി.
6അവൻ ജനത്തിനു പടത്തലവൻമാരെ നിയമിച്ചു. നഗരകവാടത്തിലുള്ള അങ്കണത്തിൽ എല്ലാവരെയും വിളിച്ചുകൂട്ടി, അവരെ ഉത്തേജിപ്പിച്ചുകൊണ്ടു പറഞ്ഞു:
7ശക്തൻമാരും ധീരൻമാരുമായിരിക്കുവിൻ. അസ്സീറിയാരാജാവിനെയും അവന്റെ സൈന്യവ്യൂഹത്തെയും കണ്ടു ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. അവനോടുകൂടെയുള്ളവനെക്കാൾ ശക്തനായ ഒരുവൻ നമ്മോടുകൂടെയുണ്ട്.
8മാംസളമായ ഹസ്തമാണ് അവനോടൊത്തുള്ളത്. നമ്മോടുകൂടെയുള്ളത് നമ്മുടെ ദൈവമായ കർത്താവും. അവിടുന്നു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി പൊരുതുകയും ചെയ്യും. യൂദാ രാജാവായ ഹെസെക്കിയായുടെ വാക്കുകൾ ജനത്തിനുധൈര്യം പകർന്നു.
9സൈന്യസമേതം ലാഖീഷ് ഉപരോധിച്ചുകൊണ്ടിരുന്ന അസ്സീറിയാരാജാവായ സെന്നാക്കെരിബ് ജറുസലെമിലേക്കു ദൂതൻമാരെ അയച്ച്, യൂദാ രാജാവായ ഹെസെക്കിയായോടും യൂദാനിവാസികളോടും പറഞ്ഞു:
10അസ്സീറിയാരാജാവായ സെന്നാക്കെരിബ് പറയുന്നു, എന്തിൽ ആശ്രയിച്ചുകൊണ്ടാണു ജറുസലെമിൽ നിങ്ങൾ പ്രതിരോധം ഏർപ്പെടുത്തുന്നത്?
11നമ്മുടെ ദൈവമായ കർത്താവ് അസ്സീറിയാരാജാവിൻെറ കൈകളിൽനിന്നു നമ്മെ രക്ഷിക്കും എന്നു പറഞ്ഞ് നിങ്ങളെ വഞ്ചിച്ച്, വിശപ്പും ദാഹവുംമൂലം നിങ്ങൾ മരിക്കാൻ ഹെസെക്കിയാ വഴിയൊരുക്കുകയല്ലേ?
12ഈ ഹെസെക്കിയാതന്നെയല്ലേ, അവിടുത്തെ പൂജാഗിരികളും ബലിപീഠങ്ങളും നശിപ്പിച്ചതും ഒരേയൊരു ബലിപീഠത്തിനുമുൻപിൽ ആരാധിക്കുകയും അവിടെമാത്രം ദഹനബലികളർപ്പിക്കുകയും ചെയ്യണമെന്നു യൂദായോടും ജറുസലെമിനോടും ആജ്ഞാപിച്ചതും?
13ഞാനും എന്റെ പിതാക്കൻമാരും മറ്റു ജനതകളോടു ചെയ്തതെന്തെന്നു നിങ്ങൾക്കറിഞ്ഞുകൂടെ? അവരുടെ ദേവൻമാർക്കു തങ്ങളുടെ ദേശത്തെ എന്റെ കൈയിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞോ?
14എന്റെ പിതാക്കൻമാർ നിശ്ശേഷം നശിപ്പിച്ച ആ ജനതകളുടെ ദേവൻമാരിൽ ആർക്കാണു തൻെറ ജനത്തെ എന്റെ കൈയിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞത്? പിന്നെ, നിങ്ങളുടെ ദൈവം എന്റെ കൈയിൽനിന്നു നിങ്ങളെ രക്ഷിക്കുമെന്നോ?
15അതിനാൽ, ഹെസെക്കിയാ നിങ്ങളെ ഇപ്രകാരം വഞ്ചിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യാതിരിക്കട്ടെ. അവനെ വിശ്വസിക്കരുത്. എന്റെ യോ എന്റെ പിതാക്കൻമാരുടെയോ കൈകളിൽനിന്നു തൻെറ ജനത്തെ രക്ഷിക്കാൻ ഒരു ജനതയുടെയും രാജ്യത്തിന്റെയും ദേവനു കഴിഞ്ഞിട്ടില്ല. പിന്നെ നിങ്ങളുടെ ദൈവം എന്റെ കൈകളിൽനിന്ന് നിങ്ങളെ എങ്ങനെ രക്ഷിക്കും?
16ദൈവമായ കർത്താവിനും അവിടുത്തെ ദാസനായ ഹെസെക്കിയായ്ക്കും എതിരേ ആദൂതൻമാർ കൂടുതൽ നിന്ദനങ്ങൾ ചൊരിഞ്ഞു.
17ഇസ്രായേലിന്റെ ദൈവമായ കർത്താവിനെ നിന്ദിച്ചു കൊണ്ട് അസ്സീറിയാരാജാവ് ഇപ്രകാരം എഴുതി: ജനതകളുടെ ദേവൻമാർ തങ്ങളുടെ ജനതകളെ എന്റെ കൈയിൽനിന്നു രക്ഷിക്കാതിരുന്നതുപോലെ, ഹെസെക്കിയായുടെ ദൈവം തൻെറ ജനത്തെ എന്റെ കൈയിൽനിന്നു രക്ഷിക്കുകയില്ല.
18കോട്ടയുടെ മുകളിൽനിന്ന ജറുസലെം നിവാസികളെ സംഭീതരാക്കി, നഗരം പിടിച്ചടക്കാൻവേണ്ടി യൂദാഭാഷയിൽ അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
19ജറുസലെമിലെ ദൈവത്തെക്കുറിച്ച്, ഭൂമിയിലെ ജനതകളുടെ ദേവൻമാരെക്കുറിച്ചെന്നതുപോലെ, അവർ സംസാരിച്ചു. അവയാകട്ടെ മനുഷ്യന്റെ കരവേല മാത്രമാണ്.
20ഹെസെക്കിയാരാജാവും ആമോസിന്റെ മകനായ ഏശയ്യാപ്രവാചകനും സ്വർഗത്തിലേക്കു സ്വരമുയർത്തി പ്രാർഥിച്ചു.
21കർത്താവ് ഒരു ദൂതനെ അയച്ചു, അവൻ അസ്സീറിയാരാജാവിൻെറ പാളയത്തിലെ വീരയോദ്ധാക്കളെയും സേനാധിപൻമാരെയും സേവകൻമാരെയുംവെട്ടിവീഴ്ത്തി. സെന്നാക്കെരിബ് ലജ്ജിച്ചു മുഖം താഴ്ത്തി സ്വദേശത്തേക്കു മടങ്ങി. അവൻ തൻെറ ദേവന്റെ ആലയത്തിൽ പ്രവേശിച്ചപ്പോൾ സ്വപുത്രൻമാരിൽ ചിലർ അവനെ വാളിനിരയാക്കി,
22അങ്ങനെ കർത്താവ് അസ്സീറിയാ രാജാവായ സെന്നാക്കെരിബിൻെറയും മറ്റു ശത്രുക്കളുടെയും കൈകളിൽനിന്നു ഹെസെക്കിയായെയും ജറുസലെംനിവാസികളെയും രക്ഷിച്ചു. അവരുടെ അതിർത്തികളിൽ സ്വസ്ഥത നൽകി.
23വളരെപ്പേർ ജറുസലെമിൽ കർത്താവിനു കാഴ്ചകൾ കൊണ്ടുവന്നു. യൂദാരാജാവായഹെസെക്കിയായ്ക്കു വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകി. അന്നുമുതൽ ജനതകളുടെ മുൻപിൽ അവൻ ബഹുമാനിതനായി.
24ഹെസെക്കിയാ രോഗം പിടിപ്പെട്ട് മരണത്തോടടുത്തു. അവൻ കർത്താവിനോടു പ്രാർഥിച്ചു. അവിടുന്ന് അവന് ഉത്തരമരുളി, ഒരു അടയാളവും കൊടുത്തു.
25എന്നാൽ, അവൻ തനിക്കുലഭിച്ച നൻമകൾക്കു നന്ദി പ്രകടിപ്പിച്ചില്ല. അവൻ അഹങ്കരിച്ചു. അതിനാൽ അവന്റെയും യൂദായുടെയും ജറുസലെമിൻെറയുംമേൽ ക്രോധം ജ്വലിച്ചു.
26എന്നാൽ തൻെറ അഹങ്കാരത്തെക്കുറിച്ച് അവനും അവനോടൊത്ത് ജറുസലെംനിവാസികളും അനുതപിച്ചതിനാൽ കർത്താവിന്റെ ക്രോധം ഹെസെക്കിയായുടെ കാലത്ത് അവരുടെമേൽ പതിച്ചില്ല.
27ഹെസെക്കിയാ വളരെ സമ്പന്നനും വലിയ കീർത്തിമാനും ആയിരുന്നു. വെള്ളി, സ്വർണം, രത്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, പരിച കൾ, വിലപിടിപ്പുള്ള വിവിധതരം പാത്രങ്ങൾ എന്നിവ സൂക്ഷിക്കാൻ അവൻ ഭൺഡാരങ്ങൾ നിർമിച്ചു.
28ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയ്ക്കായി സംഭരണശാലകളും, ആടുമാടുകൾക്ക് ആലകളും പണിതു.
29അവൻ തനിക്കുവേണ്ടി നഗരങ്ങൾ പണിയുകയും ആടുമാടുകളെ സമ്പാദിക്കുകയും ചെയ്തു. ദൈവം അവന് വളരെയധികം സമ്പത്തു നൽകിയിരുന്നു.
30ഗീഹോൻ അരുവിയുടെ മുകളിലെ കൈവഴി തടഞ്ഞ് ജലം ദാവീദിന്റെ നഗരത്തിൻെറ പടിഞ്ഞാറുഭാഗത്തേക്കു തിരിച്ചുവിട്ടത് ഈ ഹെസെക്കിയായാണ്. തൻെറ എല്ലാ ഉദ്യമങ്ങളിലും അവനു വിജയമുണ്ടായി.
31ദേശത്തു സംഭവിച്ച അടയാളത്തെപ്പറ്റി അനേ്വഷിക്കുന്നതിനു ബാബിലോൺ പ്രഭുക്കൻമാരയച്ച ദൂതൻമാരുടെ കാര്യത്തിൽ സ്വന്തം ഇഷ്ടം അനുസരിച്ചുപ്രവർത്തിക്കാൻ ദൈവം അവനെ അനുവദിച്ചു. അത് അവനെ പരീക്ഷിക്കുന്നതിനും അവന്റെ ഉള്ളറിയുന്നതിനും വേണ്ടി ആയിരുന്നു.
32ഹെസെക്കിയായുടെ ഇതരപ്രവർത്തനങ്ങളും അവൻ ചെയ്ത നല്ലകാര്യങ്ങളും ആമോസിന്റെ പുത്രനായ ഏശയ്യാ പ്രവാചകന്റെ ദർശനത്തിലും യൂദായുടെയും ഇസ്രായേലിന്റെയും രാജാക്കൻമാരുടെ പുസ്തകത്തിലും രേഖപ്പെടുത്തിയിരിക്കുന്നു.
33ഹെസെക്കിയാ പിതാക്കൻമാരോടു ചേർന്നു; അവനെ ദാവീദിന്റെ പുത്രൻമാരുടെ ശവകുടീരങ്ങളുടെ മേൽനിരയിൽ സംസ്കരിച്ചു. യൂദായിലും ജറുസലെമിലുള്ളവർ എല്ലാവരും അവന് അന്തേ്യാപചാരങ്ങൾ അർപ്പിച്ചു. പുത്രൻമനാസ്സെ ഭരണമേറ്റു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്