Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 ദിനവൃത്താന്തം 36

അധ്യായങ്ങൾ

യഹോവാഹാസ്

1ജോസിയായുടെ പുത്രനായയഹോവാഹാസിനെ ദേശത്തെ ജനങ്ങൾ ജറുസലെമിൽ രാജാവായി വാഴിച്ചു.
2ഭരണമാരംഭിക്കുമ്പോൾ അവന് ഇരുപത്തിമൂന്നു വയ സ്സായിരുന്നു.
3അവൻ ജറുസലെമിൽ മൂന്നുമാസം ഭരിച്ചു. ഈജിപ്തിലെ രാജാവ് അവനെ സ്ഥാനഭ്രഷ്ടനാക്കി; നൂറു താലന്ത് വെള്ളിയും ഒരു താലന്ത് സ്വർണവും ദേശത്തിനു കപ്പം ചുമത്തി.
4യഹോവാഹാസിൻെറ സഹോദരൻ എലിയാക്കിമിനെ ഈജിപ്തുരാജാവ് യൂദായുടെയും ജറുസലെമിൻെറയും രാജാവാക്കി; അവന്യഹോയാക്കിം എന്നു പേരിട്ടു.യഹോവാഹാസിനെ നെക്കൊ ഈജിപ്തിലേക്കു കൊണ്ടുപോയി.

യഹോയാക്കിം

5വാഴ്ചയാരംഭിക്കുമ്പോൾയഹോയാക്കിമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അവൻ ജറുസലെമിൽ പതിനൊന്നുവർഷം ഭരിച്ചു. ദൈവമായ കർത്താവിന്റെ മുൻപിൽ അവൻ തിൻമ പ്രവർത്തിച്ചു.
6ബാബിലോൺരാജാവായ നബുക്കദ്നേസർ അവനെതിരേ വന്ന് അവനെ ചങ്ങലകൾ കൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
7കർത്താവിന്റെ ആലയത്തിലെ പാത്രങ്ങളിൽ കുറെഅവൻ ബാബിലോണിലേക്കു കൊണ്ടുപോയി കൊട്ടാരത്തിൽ സൂക്ഷിച്ചു.
8യഹോയാക്കിമൻെറ ഇതര പ്രവർത്തനങ്ങളും അവൻ ചെയ്ത മ്ളേച്ഛതകളും അവന്റെ കുറ്റകൃത്യങ്ങളും ഇസ്രായേൽ- യൂദാരാജാക്കൻമാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ പുത്രൻയഹോയാഖിൻ രാജാവായി.

യഹോയാഖിൻ

9രാജാവാകുമ്പോൾയഹോയാഖിന് എട്ടുവയസ്സായിരുന്നു. അവൻ മൂന്നുമാസവും പത്തുദിവസവും ജറുസലെമിൽ ഭരിച്ചു. അവൻ കർത്താവിന്റെ മുൻപിൽ തിൻമപ്രവർത്തിച്ചു.
10ആവർഷം വസന്തകാലത്ത് നബുക്കദ്നേസർരാജാവ് സൈന്യത്തെ അയച്ച്യഹോയാഖിനെ ബാബിലോണിലേക്ക് പിടിച്ചുകൊണ്ടുപോയി. കർത്താവിന്റെ ആലയത്തിലെ വിലപിടിപ്പുള്ള പാത്രങ്ങളും കൊണ്ടുപോയി.യഹോയാഖിമിൻെറ സഹോദരനായ സെദെക്കിയായെ യൂദായുടെയും ജറുസലെമിൻെറയും രാജാവാക്കി.

സെദെക്കിയാ

11ഭരണമാരംഭിക്കുമ്പോൾ സെദെക്കിയായ്ക്ക് ഇരുപത്തിയൊന്നു വയസ്സായിരുന്നു. പതിനൊന്നു വർഷം അവൻ ജറുസലെമിൽ ഭരിച്ചു.
12ദൈവമായ കർത്താവിന്റെ മുൻപാകെ അവൻ തിൻമ ചെയ്തു. കർത്താവിന്റെ വചനം അറിയിച്ച ജറെമിയായുടെ മുൻപിൽ അവൻ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല.

ജറുസലെമിൻെറ പതനം

13നബുക്കദ്നേസർ രാജാവിനു വിധേയനായിരുന്നുകൊള്ളാമെന്ന് ദൈവനാമത്തിൽ സത്യംചെയ്തിരുന്നെങ്കിലും സെദെക്കിയാ അവനോടു മത്സരിച്ചു. ഇസ്രായേലിന്റെ ദൈവമായ കർത്താവിങ്കലേക്കു തിരിയാതെ അവൻ ഹൃദയം കഠിനമാക്കി ദുശ്ശാഠ്യത്തിൽ തുടർന്നു.
14ജനതകളുടെ മ്ളേച്ഛ തകൾ അനുകരിച്ച് പുരോഹിതപ്രമുഖരും ജനവും അത്യധികം അവിശ്വസ്തരായിത്തീർന്നു. ജറുസലെമിൽ കർത്താവിനു പ്രതിഷ്ഠിതമായിരുന്ന ആലയം അവർ അശുദ്ധമാക്കി.
15പിതാക്കൻമാരുടെ ദൈവമായ കർത്താവു തൻെറ ജനത്തോടും വാസസ്ഥലത്തോടും കരുണ തോന്നി അവരുടെ അടുത്തേക്കു തുടർച്ചയായി ദൂതൻമാരെ അയച്ചുകൊണ്ടിരുന്നു.
16എന്നാൽ, അവർ ദൈവത്തിന്റെ ദൂതൻമാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകൾ പുച്ഛിച്ചുതള്ളുകയും പ്രവാചകൻമരെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കർത്താവിന്റെ ക്രോധം അപ്രതിഹതമാംവിധം അവിടുത്തെ ജനത്തിനെതിരേ ഉയർന്നു.
17കൽദായരാജാവിനെ അവിടുന്ന് അവർക്കെതിരേ കൊണ്ടുവന്നു. അവൻ അവരുടെയുവയോദ്ധാക്കളെ വിശുദ്ധസ്ഥലത്തു വച്ചു വാളിനിരയാക്കി.യുവാക്കളോടോ കന്യകകളോടോ വൃദ്ധൻമാരോടോ പടുകിഴവൻമാരോടോ അവൻ കരുണ കാണിച്ചില്ല. ദൈവം എല്ലാവരെയും അവന്റെ കൈകളിൽ ഏൽപിച്ചു.
18ദേവാലയത്തിലെ ചെറുതും വലുതുമായ പാത്രങ്ങളും കർത്താവിന്റെ ആലയത്തിലെയും, രാജാവിന്റെയും പ്രഭുക്കൻമാരുടെയും കൊട്ടാരങ്ങളിലെയും നിക്ഷേപങ്ങളും അവൻ ബാബിലോണിലേക്കു കൊണ്ടുപോയി.
19അവൻ ദേവാലയം അഗ്നിക്കിരയാക്കി. ജറുസലെമിൻെറ മതിലുകൾ ഇടിച്ചുനിരത്തി. അതിലെ മന്ദിരങ്ങൾ ചുട്ടെരിച്ചു. വിലപിടിപ്പുള്ള പാത്രങ്ങൾ നശിപ്പിച്ചു.
20വാളിൽനിന്നു രക്ഷപെട്ടവരെ അവൻ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി. പേർഷ്യാരാജ്യം സ്ഥാപിതമാകുന്നതുവരെ അവർ അവനും അവന്റെ പുത്രൻമാർക്കും ദാസൻമാരായി കഴിഞ്ഞു.
21അങ്ങനെ ജറെമിയാവഴി കർത്താവരുളിച്ചെയ്ത വചനം പൂർത്തിയായി. ദേശം അതിന്റെ സാബത്ത് ആസ്വദിച്ചു. എഴുപതു വർഷം പൂർത്തിയാകുന്നതുവരെ ശൂന്യമായിക്കിടന്ന നാളുകളത്രയും ദേശം സാബത്ത് ആച രിച്ചു.

സൈറസിൻെറ വിളംബരം

22ജറെമിയാവഴി കർത്താവ് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പേർ ഷ്യാരാജാവായ സൈറസ് ഭരണം തുടങ്ങിയ ഒന്നാം ആണ്ടിൽത്തന്നെ സാമ്രാജ്യത്തിലെങ്ങും ഈ കൽപന വിളംബരം ചെയ്യാനും അത് എഴുതി പ്രദർശിപ്പിക്കാനും കർത്താവ് അവനെ ഉത്തേജിപ്പിച്ചു.
23പേർഷ്യാ രാജാവായ സൈറസ് ആജ്ഞാപിക്കുന്നു, ആകാശത്തിന്റെ ദൈവമായ കർത്താവ് ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും എനിക്കു കീഴ്പെടുത്തിയിരിക്കുന്നു. യൂദായിലെ ജറുസലെമിൽ അവിടുത്തേക്ക് ഒരു ആലയം പണിയാൻ അവിടുന്ന് എന്നോടു കൽപിച്ചിരിക്കുന്നു. അവിടുത്തെ ജനത്തിൽപ്പെട്ട ആരെങ്കിലും നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ അവൻ പുറപ്പെടട്ടെ. അവന്റെ ദൈവമായ കർത്താവ് അവനോടുകൂടെ ഉണ്ടായിരിക്കട്ടെ!
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്