Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 ദിനവൃത്താന്തം 28

അധ്യായങ്ങൾ

ആഹാസ്

1ആഹാസ് ഇരുപതാംവയസ്സിൽ ഭരണം തുടങ്ങി; പതിനാറുവർഷം ജറുസലെമിൽ ഭരിച്ചു. എന്നാൽ, തൻെറ പൂർവിക നായ ദാവീദിനെപ്പോലെ അവൻ കർത്താവിന്റെ മുൻപിൽ നീതി പ്രവർത്തിച്ചില്ല.
2അവൻ ഇസ്രായേൽരാജാക്കൻമാരുടെ മാർഗത്തിൽ ചരിച്ചു. ബാലിനു വിഗ്രഹങ്ങൾ വാർത്തുണ്ടാക്കി.
3ബൻഹിന്നോം താഴ്വരയിൽ ധൂപം അർപ്പിച്ചു. ഇസ്രായേലിന്റെ മുൻപിൽ നിന്നു കർത്താവു തുരത്തിയ ജനതകളുടെ മ്ളേച്ഛാചാരങ്ങളെ അനുകരിച്ച് അവൻ സ്വപുത്രൻമാരെ ഹോമിച്ചു.
4പൂജാഗിരികളിലും മലകളിലും, ഓരോ പച്ചമരത്തിന്റെയും ചുവട്ടിലും അവൻ ബലിയും ധൂപവും അർപ്പിച്ചു.
5ദൈവമായ കർത്താവ് അവനെ സിറിയാരാജാവിൻെറ കൈകളിൽ ഏൽപിച്ചു. അവൻ ആഹാസിനെ തോൽപിച്ച് അനേകംപേരെ തടവുകാരാക്കി ദമാസ്ക്കസിലേക്കു കൊണ്ടുപോയി. കർത്താവ് ആഹാസിനെ ഇസ്രായേൽരാജാവിനു വിട്ടുകൊടുത്തു. ഇസ്രായേൽരാജാവു കൂട്ടക്കൊല നടത്തി അവനെ പരാജയപ്പെടുത്തി.
6തങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവിനെ പരിത്യജിച്ചതിനാൽ, യൂദാസൈന്യത്തിൽനിന്നു ഒരു ലക്ഷത്തിയിരുപതിനായിരം ധീരയോദ്ധാക്കളെ റമാലിയായുടെ മകൻ പെക്കാഹ് ഒറ്റ ദിവസം കൊണ്ടു വധിച്ചു.
7ധീരനും എഫ്രായിംകാരനുമായ സിക്രി, രാജപുത്രനായ മാസേയായെയും കൊട്ടാരം വിചാരിപ്പുകാരനായ അസ്രിക്കാമിനെയും രാജാവുകഴിഞ്ഞാൽ അടുത്ത അധികാരിയായ എൽകാനയെയും വധിച്ചു.
8തങ്ങളുടെ സഹോദരരായ യൂദാനിവാസികളിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം രണ്ടു ലക്ഷംപേരെ ഇസ്രായേൽ തടവുകാരാക്കി. ധാരാളം കൊള്ളമുതലും അവർ സമരിയായിലേക്കു കൊണ്ടുപോയി.
9കർത്താവിന്റെ ഒരു പ്രവാചകൻ അവിടെയുണ്ടായിരുന്നു. അവന്റെ പേര് ഒദേദ്. അവൻ സമരിയായിലേക്കു വന്ന സൈന്യത്തിന്റെ നേരേ ചെന്നു പറഞ്ഞു: നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവു യൂദായോടു കോപിച്ച് അവരെ നിങ്ങളുടെ കൈയിൽ ഏൽപിച്ചുതന്നു. എന്നാൽ, നിങ്ങൾ അവരെ ക്രൂരമായി വധിച്ചു. ഈ കാര്യം കർത്താവിന്റെ മുൻപിൽ എത്തിയിരിക്കുന്നു.
10ജറുസലെമിലും യൂദായിലുമുള്ള സ്ത്രീപുരുഷൻമാരെ അടിമകളാക്കുവാൻ നിങ്ങൾ ഇപ്പോൾ ഒരുമ്പെടുന്നു. നിങ്ങളും നിങ്ങളുടെ ദൈവമായ കർത്താവിനെതിരേ പാപം ചെയ്തിട്ടില്ലേ?
11ഞാൻ പറയുന്നതു കേൾക്കുക. തടവുകാരായി നിങ്ങൾ കൊണ്ടുവന്ന ഈ സഹോദരരെ വിട്ടയയ്ക്കുക. കർത്താവിന്റെ ഉഗ്രകോപം ഇതാ നിങ്ങളുടെമേൽ പതിക്കാൻ പോകുന്നു.
12യോഹന്നാന്റെ മകൻ അസറിയാ, മെഷില്ലെമോത്തിൻെറ മകൻ ബറെക്കിയാ, ഷല്ലൂമിൻെറ മകൻ യഹിസ്കിയാ. ഹദ്ലായിയുടെ മകൻ അമാസാ എന്നീ എഫ്രായിം നേതാക്കൻമാർയുദ്ധത്തിൽനിന്നു മടങ്ങിവന്നവരോടു പറഞ്ഞു:
13തടവുകാരെ നിങ്ങൾ ഇങ്ങോട്ടു കൊണ്ടുവരരുത്; കൊണ്ടുവന്നാൽ, കർത്താവിന്റെ മുൻപിൽ നാം കുറ്റക്കാരാകും. നമ്മുടെ പാപങ്ങളും അകൃത്യങ്ങളും പെരുപ്പിക്കാനാണു നിങ്ങൾ തുനിയുന്നത്. ഇപ്പോൾത്തന്നെ അതു ഘോരമാണ്. ഇസ്രായേലിനെതിരേ കർത്താവിന്റെ ക്രോധം ജ്വലിക്കുന്നു.
14അപ്പോൾ പടയാളികൾ തടവുകാരെയും കൊള്ളവസ്തുക്കളെയും പ്രഭുക്കൻമാരുടെയും സമൂഹത്തിന്റെയും പക്കൽ ഏൽപിച്ചു.
15പ്രതേ്യകം നിയുക്തരായ ആളുകൾ തടവുകാരെ ഏറ്റെടുത്തു; കൊള്ളമുതലിൽനിന്ന് ആവശ്യമായവയെടുത്ത് നഗ്നരായവരെ ഉടുപ്പിച്ചു; ചെരിപ്പു ധരിപ്പിച്ചു; അവർക്കു ഭക്ഷണപാനീയങ്ങൾ നൽകി; തൈലം പൂശി; തളർന്നവരെ കഴുതപ്പു റത്തു കയറ്റി. അങ്ങനെ ഈന്തപ്പനകളുടെ നഗരമായ ജറീക്കോയിൽ അവരുടെ സഹോദരരുടെ അടുത്തെത്തിച്ചു. അനന്തരം, അവർ സമരിയായിലേക്കു മടങ്ങി.
16ഏദോമ്യർ യൂദായെ ആക്രമിച്ചു. അനേ കരെ തടവുകാരാക്കിയപ്പോൾ
17ആഹാസ് രാജാവ് അസ്സീറിയാരാജാവിൻെറ സഹായം അപേക്ഷിച്ചു.
18ഫിലിസ്ത്യരും യൂദായ്ക്കെതിരേ തിരിഞ്ഞു. അവർ ഷെഫേലായിലെയും നെഗെബിലെയും നഗരങ്ങളെ ആക്രമിച്ച് ബേത്ഷേമെഷ്, അയ്യാലോൺ, ഗദെറോത്ത് എന്നിവയും സൊക്കൊ, തിമ്നാ, ഗിംസോ എന്നിവയും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചടക്കി, അവിടെ വാസമുറപ്പിച്ചു.
19ഇസ്രായേൽരാജാവായ ആഹാസ് ദുർവൃത്തനും കർത്താവിനോട് വിശ്വസ്തത പുലർത്താത്തവനും ആയിരുന്നതിനാൽ , കർത്താവു യൂദായുടെ അധഃപതനത്തിന് ഇടവരുത്തി.
20അ സ്സീറിയാരാജാവായ തിൽഗത്ത്പിൽനേ സർ അവനെ സഹായിക്കുന്നതിനു പകരം ആക്രമിച്ചു പീഡിപ്പിച്ചു.
21ആഹാസ് ദേവാലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കൻമാരുടെ ഭവനങ്ങളിലും നിന്നു ധനം ശേഖരിച്ച്, അസ്സീറിയാരാജാവിനു കപ്പം കൊടുത്തു. എന്നാൽ, ഉപകാരമുണ്ടായില്ല.
22ദുരിതംവന്നപ്പോൾ ആഹാസ്രാജാവ് കർത്താവിനോടു കൂടുതൽ അവിശ്വസ്തത കാണിച്ചു.
23സിറിയാരാജാക്കൻമാരെ അവരുടെ ദേവൻമാർ സഹായിച്ചു; ആ ദേവൻമാർക്കു ബലിയർപ്പിച്ചാൽ അവർ എന്നെയും സഹായിച്ചേക്കും എന്നുപറഞ്ഞ് തന്നെ തോൽപിച്ച ദമാസ്ക്കസിലെ ദേവൻമാർക്ക് ആഹാസ് ബലിയർപ്പിച്ചു. അത് അവന്റെയും രാജ്യത്തിന്റെയും വിനാശത്തിനു കാരണമായി.
24അവൻ ദേവാലയത്തിലെ ഉപകരണങ്ങൾ ഒരുമിച്ചുകൂട്ടി ഉടച്ചു. കർത്താവിന്റെ ആലയം പൂട്ടി; ജറുസലെമിൻെറ എല്ലാ മുക്കിലും മൂലയിലും ബലിപീഠങ്ങൾ സ്ഥാപിച്ചു.
25 യൂദായിലെ നഗരങ്ങളിലെല്ലാം അന്യദേവൻമാർക്കു ധൂപം അർപ്പിക്കുന്നതിനു പൂജാഗിരികൾ നിർമിച്ചു. അങ്ങനെ തൻെറ പിതാക്കൻമാരുടെ ദൈവമായ കർത്താവിനെ അവൻ പ്രകോപിപ്പിച്ചു.
26അവന്റെ ഇതര പ്രവർത്തനങ്ങളും രീതികളും ആദ്യന്തം യൂദായിലെയും ഇസ്രായേലിലെയും രാജാക്കൻമാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
27ആഹാസ് പിതാക്കൻമാരോടു ചേർന്നു; ജറുസലെം നഗരത്തിൽ സംസ്കരിക്കപ്പെട്ടു. എന്നാൽ, ഇസ്രായേൽരാജാക്കൻമാരുടെ കല്ലറയിലല്ല. മകൻ ഹെസെക്കിയാ ഭരണമേറ്റു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്