Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 ദിനവൃത്താന്തം 21

അധ്യായങ്ങൾ

യഹോറാം

1യഹോഷാഫാത്ത് പിതാക്കൻമാരോടു ചേർന്നു. അവരോടുകൂടെ ദാവീദിന്റെ നഗരത്തിൽ സംസ്കരിക്കപ്പെട്ടു; മകൻ യഹോറാം രാജ്യഭാരം ഏറ്റു.
2 യൂദാരാജാവായിരുന്നയഹോഷാഫാത്തിൻെറ പുത്രൻമാരായ അവന്റെ സഹോദരൻമാർ: അസറിയാ,യഹിയേൽ, സഖറിയാ, അസറിയാ, മിഖായേൽ, ഷെഫാത്തിയാ.
3അവരുടെ പിതാവ് ധാരാളം പൊന്നും വെള്ളിയും അമൂല്യവസ്തുക്കളും അവർക്കു സമ്മാനമായി നൽകി. കൂടാതെ, യൂദായിലെ സുരക്ഷിത നഗരങ്ങളും കൊടുത്തു. ആദ്യജാതനായിരുന്നതിനാൽ , രാജസ്ഥാനംയഹോറാമിനാണ് ലഭിച്ചത്.
4യഹോറാം പിതാവിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായി ഭരണം ഏറ്റെടുത്തു. തൻെറ നില ഭദ്രമാക്കിയപ്പോൾ എല്ലാ സഹോദരൻമാരെയും ഇസ്രായേലിലെ ചില പ്രമാണികളെയും വാളിനിരയാക്കി.
5രാജാവാകുമ്പോൾയഹോറാമിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. അവൻ എട്ടുവർഷം ജറുസലെമിൽ വാണു.
6ആഹാബിന്റെ മകളായിരുന്നു യഹോറാമിന്റെ ഭാര്യ. ആഹാബ് ഭവനത്തെപ്പോലെ അവനും ഇസ്രായേൽരാജാക്കൻമാരുടെ മാർഗത്തിൽ ചരിച്ചു. അവൻ കർത്താവിന്റെ മുൻപിൽ തിൻമ പ്രവർത്തിച്ചു.
7എങ്കിലും ദാവീദുമായി ചെയ്ത ഉടമ്പടിയോർത്ത് അവന്റെ ഭവനത്തെനശിപ്പിക്കാൻ കർത്താവിനു മനസ്സുവന്നില്ല. ദാവീദിന്റെ ഭവനത്തിൽ ദീപം അണഞ്ഞു പോകുകയില്ലെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നല്ലോ.
8യഹോറാമിൻെറ കാലത്ത് ഏദോമ്യർ യൂദാമേൽക്കോയ്മയ്ക്കെതിരേ മത്സരിച്ച് സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.
9യഹോറാമും സൈന്യാധിപൻമാരും രഥങ്ങളോടുകൂടെ അവർക്കെതിരേ ചെന്നു. തങ്ങളെ വളഞ്ഞഏദോമ്യരുടെ നിര അവർ രാത്രിയിൽ ഭേദിച്ചു.
10ഏദോമ്യർ ഇന്നും യൂദായുടെ ആധിപത്യത്തെ എതിർത്തു കഴിയുന്നു. അക്കാലത്ത് ലിബ്നായും അവന്റെ ഭരണത്തെ എതിർത്തു. അവൻ തൻെറ പിതാക്കൻമാരുടെ ദൈവമായ കർത്താവിനെ ഉപേക്ഷിച്ചതുകൊണ്ടാണിങ്ങനെ സംഭവി ച്ചത്.
11അവൻ യൂദാ മലമ്പ്രദേശത്ത് പൂജാഗിരികൾ നിർമിച്ചു. അങ്ങനെ ജറുസലെംനിവാസികളെ അവിശ്വസ്തതയിലേക്കു നയിച്ചു; യൂദായെ വഴിതെറ്റിച്ചു.
12ഏലിയാ പ്രവാചകന്റെ ഒരു കത്ത് അവനു ലഭിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: നീ നിന്റെ പിതാവായ യഹോഷാഫാത്തിന്റെ യോ യൂദാരാജാവായ ആസായുടെയോ മാതൃക പിൻചെന്നില്ല.
13മറിച്ച്, ഇസ്രായേൽരാജാക്കൻമാരുടെ വഴിയിൽ നടന്നു; ആഹാബ് ഇസ്രായേലിനെ എന്നതുപോലെ നീ യൂദായെയും ജറുസലെം നിവാസികളെയും അവിശ്വസ്തതയിലേക്കു നയിച്ചു; പിതൃഭവനത്തിൽ നിന്നെക്കാൾ ശ്രേഷ്ഠരായിരുന്ന നിന്റെ സഹോദരൻമാരെ നീ കൊന്നുകളഞ്ഞു.
14ഇതാ, കർത്താവു നിന്റെ ജനത്തിന്റെയും, നിന്റെ മക്കളുടെയും ഭാര്യമാരുടെയും വസ്തുവകകളുടെയുംമേൽ മഹാമാരി വരുത്തും.
15നിനക്ക് കുടലിൽ ഒരു കഠിനരോഗം ഉണ്ടാകും, അത് അനുദിനം വർധിച്ചു കുടൽ പുറത്തുവരും.
16എതേ്യാപ്യരുടെ സമീപത്തു വസിച്ചിരുന്ന ഫിലിസ്ത്യരിലും അറബികളിലും കർത്താവ്യഹോറാമിനെതിരേ ശത്രുത ഉളവാക്കി.
17അവർ യൂദായെ ആക്രമിച്ചു; രാജകൊട്ടാരത്തിൽ കണ്ടതെല്ലാം അവർ കൈ വശമാക്കി. രാജാവിന്റെ ഭാര്യമാരെയും മക്കളെയും തടവുകാരാക്കി. ഇളയപുത്രനായയഹോവാഹാസല്ലാതെ ആരും അവശേഷിച്ചില്ല.
18ഇതിനുശേഷം കർത്താവ് അവന്റെ കുടലിൽ ഒരു തീരാവ്യാധി വരുത്തി.
19രണ്ടുവർഷം കഴിഞ്ഞ് രോഗം മൂർഛിച്ച് കുടൽ പുറത്തുവന്നു. കഠിനവേദനയിൽ അവൻ മരിച്ചു. അവന്റെ പിതാക്കൻമാർക്കുവേണ്ടി നടത്തിയതുപോലെ ജനം തീക്കൂന കൂട്ടി അവനെ ബഹുമാനിച്ചില്ല.
20ഭരണമേൽക്കുമ്പോൾ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു. എട്ടുവർഷം ജറുസലെമിൽ വാണു. അവന്റെ വേർപാടിൽ ആരും ദുഃഖിച്ചില്ല. അവനെ ദാവീദിന്റെ നഗരത്തിലാണ് സംസ്കരിച്ചതെങ്കിലും രാജാക്കൻമാരുടെ കല്ലറയിലല്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്