Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

വെളിപാട് 7

അധ്യായങ്ങൾ

സംരക്ഷണമുദ്ര

1ഇതിനുശേഷം ഭൂമിയുടെ നാലുകോണുകളിൽ നാലു ദൂതൻമാർ നിൽക്കുന്നതു ഞാൻ കണ്ടു. കരയിലോകടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാൻ ഭൂമിയിലെ നാലുകാറ്റുകളെയും അവർ പിടിച്ചുനിർത്തിയിരുന്നു.
2വേറൊരു ദൂതൻ ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കിൽനിന്ന് ഉയർന്നു വരുന്നതു ഞാൻ കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാൻ അധികാരം നൽകപ്പെട്ട ആ നാലു ദൂതൻമാരോട് അവൻ ഉറച്ചസ്വരത്തിൽ
3വിളിച്ചുപറഞ്ഞു: ഞങ്ങൾ നമ്മുടെ ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തിൽ മുദ്രകുത്തിത്തീരുവോളം നിങ്ങൾ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്.
4മുദ്രിതരുടെ എണ്ണം ഞാൻ കേട്ടു: ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിലുംനിന്ന് ആകെ നൂറ്റിനാൽപത്തിനാലായിരം;
5 യൂദാഗോത്രത്തിൽനിന്നു മുദ്രിതർ പന്തീരായിരം; റൂബൻ ഗോത്രത്തിൽ നിന്നു പന്തീരായിരം; ഗാദ് ഗോത്രത്തിൽനിന്നു പന്തീരായിരം;
6ആഷേർ ഗോത്രത്തിൽനിന്നു പന്തീരായിരം; നഫ്ത്താലി ഗോത്രത്തിൽനിന്നു പന്തീരായിരം; മനാസ്സെ ഗോത്രത്തിൽനിന്നു പന്തീരായിരം;
7ശിമയോൻഗോത്രത്തിൽനിന്നു പന്തീരായിരം; ലേവിഗോത്രത്തിൽനിന്നു പന്തീരായിരം; ഇസ്സാക്കർ ഗോത്രത്തിൽനിന്നു പന്തീരായിരം;
8സെബുലൂൺ ഗോത്രത്തിൽനിന്നു പന്തീരായിരം;ജോസഫ്ഗോത്രത്തിൽനിന്നു പന്തീരായിരം; ബഞ്ചമിൻ ഗോത്രത്തിൽനിന്നു മുദ്രിതർ പന്തീരായിരം.

വിശുദ്ധരുടെ പ്രതിഫലം

9ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ ഇതാ, എണ്ണിത്തിട്ടപ്പെടുത്താൻ ആർക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവർ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവർ. അവർ വെള്ളയങ്കിയണിഞ്ഞു കൈകളിൽ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു.
10അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണു രക്ഷ.
11ദൂതൻമാരെല്ലാം സിംഹാസനത്തിനും ശ്രേഷ്ഠൻമാർക്കും നാലുജീവികൾക്കും ചുറ്റും നിന്നു. അവർ സിംഹാസനത്തിനുമുമ്പിൽ കമിഴ്ന്നു വീണ്, ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
12ആമേൻ, നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേൻ.
13ശ്രേഷ്ഠൻമാരിലൊരുവൻ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞഇവർ ആരാണ്? ഇവർ എവിടെനിന്നു വരുന്നു?
14ഞാൻ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേക്കറിയാമല്ലോ. അപ്പോൾ അവൻ പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ചവർ.
15അതുകൊണ്ട് ഇവർ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പിൽ നിൽക്കുകയും, അവിടുത്തെ ആല യത്തിൽ രാപകൽ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥൻ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തിൽ അവർക്ക് അഭയം നൽകും.
16ഇനിയൊരിക്ക ലും അവർക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. വെയിലോ ചൂടോ അവരുടെമേൽ പതിക്കുകയില്ല.
17എന്തെന്നാൽ, സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളിൽനിന്നു കണ്ണീർ തുടച്ചു നീക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്