Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

വെളിപാട് 11

അധ്യായങ്ങൾ

രണ്ടു സാക്ഷികൾ

1ദൺഡുപോലുള്ള ഒരു മുഴക്കോൽ എനിക്കു നൽകപ്പെട്ടു. ഞാൻ ഇങ്ങനെ കേൾക്കുകയും ചെയ്തു: നീ എഴുന്നേറ്റ് ദൈവത്തിന്റെ ആലയത്തെയും ബലിപീഠത്തെയും അവിടെ ആരാധിക്കുന്നവരെയും അളക്കുക.
2ദേവാലയത്തിന്റെ മുറ്റംഅളക്കേണ്ടാ. കാരണം, അതു ജനതകൾക്കു നൽകപ്പെട്ടതാണ്. നാൽപത്തിരണ്ടുമാസം അവർ വിശുദ്ധ നഗരത്തെ ചവിട്ടിമെതിക്കും.
3ചാക്കുടുത്ത് ആയിരത്തിയിരുനൂറ്റിയറുപതു ദിവസം പ്രവ ചിക്കാൻ ഞാൻ എന്റെ രണ്ടു സാക്ഷികൾക്ക് അനുവാദം കൊടുക്കും.
4അവർ ഭൂമിയുടെ നാഥന്റെ മുമ്പിൽ നിൽക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളും ആണ്.
5ആരെങ്കിലും അവരെ ഉപദ്രവിക്കാൻ ഇച്ഛിച്ചാൽ അവരുടെ വായിൽനിന്ന് അഗ്നിപുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാൻ പുറപ്പെടുന്നവർ ഇങ്ങനെ കൊല്ലപ്പെടണം.
6തങ്ങളുടെ പ്രവചനദിവസങ്ങളിൽ മഴപെയ്യാതിരിക്കാൻ വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവർക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെസകല മഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവർക്കധികാരം ഉണ്ട്.
7അവർ തങ്ങളുടെ സാക്ഷ്യം നിറവേറ്റിക്കഴിയുമ്പോൾ പാതാളത്തിൽനിന്നു കയറിവരുന്ന മൃഗം അവരോടുയുദ്ധം ചെയ്ത് അവരെ കീഴടക്കി കൊല്ലും.
8സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാർഥത്തിൽ വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവിൽ അവരുടെ മൃതദേഹം കിടക്കും. അവിടെ വച്ചാണ് അവരുടെ നാഥൻ ക്രൂശിക്കപ്പെട്ടത്.
9ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവർ മൂന്നരദിവസം അവരുടെ മൃതദേഹങ്ങൾ നോക്കിനിൽക്കും. മൃതദേഹങ്ങൾ സംസ്കരിക്കാൻ അവർ അനുവദിക്കുകയില്ല.
10ഭൂവാസികൾ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ലാദം പ്രകടിപ്പിച്ച് അവർ അനേ്യാന്യം സമ്മാനങ്ങൾ കൈമാറും. കാരണം, ഇവരാണ് ഭൂമിയിൽ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകൻമാർ.
11മൂന്നര ദിവസത്തിനുശേഷം ദൈവത്തിൽനിന്നുള്ള ജീവാത്മാവ് അവരിൽ പ്രവേശിച്ചു. അവർ എഴുന്നേറ്റു നിന്നു. അവരെ നോക്കിനിന്നവർ വല്ലാതെ ഭയപ്പെട്ടു.
12സ്വർഗത്തിൽനിന്നു വലിയ ഒരു സ്വരം തങ്ങളോട് ഇങ്ങനെ പറയുന്നത് അവർ കേട്ടു: ഇങ്ങോട്ടു കയറിവരുവിൻ. അപ്പോൾ ശത്രുക്കൾ നോക്കിനിൽക്കേ അവർ ഒരു മേഘത്തിൽ സ്വർഗത്തിലേക്കു കയറി.
13ആ മണിക്കൂറിൽ വലിയ ഭൂകമ്പ മുണ്ടായി. പട്ടണത്തിന്റെ പത്തിലൊന്ന് നിലംപതിച്ചു. മനുഷ്യരിൽ ഏഴായിരം പേർ കൊല്ലപ്പെട്ടു. ശേഷിച്ചവർ ഭയവിഹ്വലരായി, സ്വർഗസ്ഥനായ ദൈവത്തെ മഹത്വപ്പെടുത്തി.
14രണ്ടാമത്തെ ദുരിതം കടന്നുപോയി. ഇതാ, മൂന്നാമത്തെ ദുരിതം വേഗം വരുന്നു.

ഏഴാമത്തെ കാഹളം

15ഏഴാമത്തെ ദൂതൻ കാഹളം മുഴക്കി. അപ്പോൾ സ്വർഗത്തിൽ വലിയ സ്വരങ്ങളുണ്ടായി: ലോകത്തിന്റെ ഭരണാധികാരം നമ്മുടെ കർത്താവിൻേറ തും അവിടുത്തെ അഭിഷിക്തൻേറ തും ആയിരിക്കുന്നു. അവിടുന്ന് എന്നേക്കും ഭരിക്കും.
16അപ്പോൾ ദൈവസന്നിധിയിൽ സിംഹാസനങ്ങളിലിരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠൻമാർ സാഷ്ടാംഗം പ്രണമിച്ചു. അവർ ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
17ആയിരുന്നവനും ആയിരിക്കുന്നവനും സർവശക്തനും ദൈവവുമായ കർത്താവേ, അങ്ങേക്കു ഞങ്ങൾ നന്ദി പറയുന്നു. എന്തെന്നാൽ, അങ്ങു വലിയ ശക്തി പ്രയോഗിക്കാനും ഭരിക്കാനും തുടങ്ങിയല്ലോ.
18ജനതകൾ രോഷാകുലരായി. അങ്ങയുടെ ക്രോധം സമാഗതമായി. മരിച്ചവരെ വിധിക്കാനും അങ്ങയുടെ ദാസരായ പ്രവാചകൻമാർക്കും വിശുദ്ധർക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവർക്കും വലിയവർക്കും പ്രതിഫലം നൽകാനും ഭൂമിയെ നശിപ്പിക്കുന്നവരെ ഉൻമൂലനം ചെയ്യാനുമുള്ള സമയവും സമാഗതമായി.
19അപ്പോൾ, സ്വർഗത്തിൽ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതിൽ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നൽ പിണരുകളുംഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂക മ്പവും വലിയ കൻമഴയും ഉണ്ടായി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്