Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

വെളിപാട് 22

അധ്യായങ്ങൾ
1ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതും സ്ഫടികം പോലെ തെളിഞ്ഞതുമായ ജീവ ജലത്തിന്റെ നദി അവൻ എനിക്കു കാണിച്ചു തന്നു.
2നഗരവീഥിയുടെ മധ്യത്തിൽ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങൾ കായ്ക്കുന്ന ജീവന്റെ വൃക്ഷം നിൽക്കുന്നു. അതു മാസംതോറും ഫലംത രുന്നു. ആ വൃക്ഷത്തിന്റെ ഇലകൾ ജന തകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ്.
3ഇനിമേൽ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഉണ്ടായിരിക്കും.
4അവിടുത്തെ ദാസർ അവിടുത്തെ ആരാധിക്കും. അവർ അവിടുത്തെ മുഖം ദക്തശിക്കും. അവിടുത്തെനാമം അവരുടെ നെറ്റിത്തടത്തിൽ ഉണ്ടായിരിക്കും.
5ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവർക്ക് ആവശ്യമില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നു. അവർ എന്നേക്കും വാഴും.

ക്രിസ്തുവിൻെറ പ്രത്യാഗമനം

6അവൻ എന്നോടു പറഞ്ഞു: ഈ വചനങ്ങൾ വിശ്വാസയോഗ്യവും സത്യവുമാണ്. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ തന്റെ ദാസർക്കു കാണിച്ചുകൊടുക്കാനായി പ്രവാചകാത്മാക്കളുടെ ദൈവമായ കർത്താവു തന്റെ ദൂതനെ അയച്ചിരിക്കുന്നു.
7ഇതാ, ഞാൻ വേഗം വരുന്നു. ഈ പുസ്തകത്തിലെ പ്രവചനങ്ങൾ കാക്കുന്നവൻ ഭാഗ്യവാൻ.
8യോഹന്നാനായ ഞാൻ ഇതു കേൾക്കുകയും കാണുകയുംചെയ്തു. ഇവ കേൾക്കുകയും കാണുകയും ചെയ്തപ്പോൾ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാൻ ഞാൻ അവന്റെ കാൽക്കൽ വീണു.
9അപ്പോൾ അവൻ എന്നോടു പറഞ്ഞു: അരുത്. ഞാൻ നിന്റെയും നിന്റെ സഹോദരൻമാരായ പ്രവാചകൻമാരുടെയും ഈ ഗ്രന്ഥത്തിലെ വച നങ്ങൾ കാക്കുന്നവരുടെയും സഹദാസനാണ്. ദൈവത്തെ ആരാധിക്കുക.
10വീണ്ടും അവൻ എന്നോടു പറഞ്ഞു: ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങൾ നീ മുദ്രിതമായി സൂക്ഷിക്കേണ്ടാ. എന്തെന്നാൽ, സമയം അടുത്തിരിക്കുന്നു.
11അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. പാപക്കറപുരണ്ടവൻ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ. വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ.
12ഇതാ, ഞാൻ വേഗം വരുന്നു. എന്റെ സമ്മാനവും ഞാൻ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തർക്കും സ്വന്തം പ്രവൃത്തികൾക്കനുസൃതം പ്രതിഫലം നൽകാനാണു ഞാൻ വരുന്നത്.
13ഞാൻ ആൽഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും.
14ജീവന്റെ വൃക്ഷത്തിൻമേൽ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികൾ കഴുകി ശുദ്ധിയാക്കുന്നവർ ഭാഗ്യവാൻമാർ.
15നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധ കരും അസത്യത്തെ സ്നേഹിക്കുകയും അതു പ്രവർത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്.
16 യേശുവായ ഞാൻ സഭകളെക്കുറിച്ച് നിങ്ങൾക്കു സാക്ഷ്യപ്പെടുത്തുന്നതിനുവേണ്ടി എന്റെ ദൂതനെ അയച്ചു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമാണ്; പ്രഭാപൂർണ നായ പ്രഭാതനക്ഷത്രം.
17ആത്മാവും മണ വാട്ടിയും പറയുന്നു: വരുക. കേൾക്കുന്നവൻ പറയട്ടെ: വരുക. ദാഹിക്കുന്നവൻ വരട്ടെ. ആഗ്രഹമുള്ളവൻ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.

ഉപസംഹാരം

18ഈ പുസ്തകത്തിലെ പ്രവചനങ്ങൾശ്രവിക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന മ ഹാമാരികൾ ദൈവം അവന്റെ മേൽ അയയ്ക്കും.
19ഈ പുസ്തകത്തിലെ പ്രവചനങ്ങളിൽനിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാൽ, ഈ പുസ്തകത്തിൽ വിവ രിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള അവന്റെ പങ്ക്ദൈവം എടുത്തുകളയും.
20ഇതു സാക്ഷ്യപ്പെടുത്തുന്നവൻ പറയുന്നു: അതേ, ഞാൻ വേഗം വരുന്നു, ആമേൻ; കർത്താവായ യേശുവേ, വരണമേ!
21കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്