Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

വെളിപാട് 1

അധ്യായങ്ങൾ

പ്രാരംഭം

1ആസന്നഭാവിയിൽ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസൻമാർക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്തുവിനു നൽകിയ വെളിപാട്.
2അവൻ തന്റെ ദൂതനെ അയച്ചു ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവൻ ദൈവവചനത്തിനും യേശുക്രിസ്തുവിന്റെ വെളിപാടിനും താൻ കണ്ട സകലത്തിനും സാക്ഷ്യം നൽകി.
3ഈ പ്രവചനത്തിലെ വാക്കുകൾ വായിക്കുന്നവരും കേൾക്കുന്നവരും ഇതിൽ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതർ. എന്തെന്നാൽ, സമയം അടുത്തിരിക്കുന്നു.

അഭിവാദനം

4യോഹന്നാൻ ഏഷ്യയിലുള്ള ഏഴു സഭകൾക്ക് എഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനിൽനിന്നും, അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളിൽനിന്നും,
5വിശ്വസ്തസാക്ഷിയും മൃതരിൽനിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കൻമാരുടെ അ ധിപതിയുമായ യേശുക്രിസ്തുവിൽനിന്നും, നിങ്ങൾക്കു കൃപയും സമാധാനവും.
6നമ്മെ സ്നേഹിക്കുകയും സ്വന്തം രക്തത്താൽ നമ്മെ പാപത്തിൽനിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേൻ.
7ഇതാ, അവൻ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേൽപിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സർവഗോത്രങ്ങളും അവനെ ദർശിക്കും. ആമേൻ.
8ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവശക്തനുമായ കർത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാൻ ആദിയും അന്തവുമാണ്.

മനുഷ്യപുത്രൻെറ ദർശനം

9നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്ഷമാപൂർവമായ സഹനത്തിലും യേശുവിൽ നിങ്ങളോടൊപ്പം പങ്കുചേർന്നവനുമായ യോഹന്നാനായ ഞാൻ ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നൽകിയ സാക്ഷ്യത്തെയും പ്രതി, പാത്മോസ് എന്ന ദ്വീപിലായിരുന്നു.
10കർത്താവിന്റെ ദിനത്തിൽ ഞാൻ ആത്മാവിൽ ലയിച്ചിരിക്കേ,
11കാഹളത്തിൻേറ തുപോലുള്ള ഒരു വലിയ സ്വരം എന്റെ പിറകിൽനിന്നുകേട്ടു: നീ കാണുന്നത് ഒരു ഗ്രന്ഥത്തിൽ എഴുതി എഫേസോസ്, സ്മിർണാ, പെർഗാമോസ്, തിയത്തീറ, സാർദീസ്, ഫിലദെൽഫിയാ, ലവൊദീക്യ എന്നീ ഏഴു സ്ഥലങ്ങളിലെ സഭകൾക്കും അയച്ചുകൊടുക്കുക.
12എന്നോടു സംസാരിച്ച സ്വരം ശ്രദ്ധിക്കാൻ തിരിഞ്ഞുനോക്കിയപ്പോൾ സ്വർണ നിർമിതമായ ഏഴു ദീപപീഠങ്ങൾ ഞാൻ കണ്ടു.
13ദീപപീഠങ്ങളുടെ മധേ്യ മനുഷ്യപുത്രനെപ്പോലുള്ള ഒരുവൻ ! അവനു പാദം വരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വർണംകൊണ്ടുള്ള ഇടക്കച്ച.
14അവന്റെ ശിരസ്സും മുടിയുമാകട്ടെ വെൺമഞ്ഞുപോലെയും വെൺകമ്പിളിപോലെയും ധവളം; നയനങ്ങൾ തീജ്ജ്വാലപോലെ;
15പാദങ്ങൾ ചൂളയിൽ ഉരുകിയ പിച്ചളപോലെ; സ്വരംപെരുവെള്ളത്തിൻേറ തുപോലെയും.
16അവന്റെ വലത്തുകൈയിൽ ഏഴു നക്ഷത്രങ്ങൾ; വായിൽനിന്നു പുറത്തേക്കു വരുന്ന മൂർച്ചയുള്ള ഇരുവായ്ത്തലവാൾ; വദനം പൂർണശക്തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ.
17അവനെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അപ്പോൾ അവൻ വലത്തുകൈ എന്റെ മേൽ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും,
18ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ, ഇതാ, ഞാൻ എന്നേക്കും ജീവിക്കുന്നു; മര ണത്തിൻെറയും നരകത്തിന്റെയും താക്കോലുകൾ എന്റെ കൈയിലുണ്ട്.
19അതുകൊണ്ട്, ഇപ്പോൾ ഉള്ളവയും ഭാവിയിൽ സംഭവിക്കാനിരിക്കുന്നവയുമായി നീ ദർശനത്തിൽ കാണുന്ന സകലതും രേഖപ്പെടുത്തുക.
20എന്റെ വലത്തുകൈയിൽ നീ കാണുന്ന ഏഴു നക്ഷത്രങ്ങളുടെയും ഏഴു സ്വർണദീപപീഠങ്ങളുടെയും രഹസ്യം ഇതാണ്: ഏഴു നക്ഷത്രങ്ങൾ ഏഴു സഭകളുടെ ദൂതൻമാരുടെയും, ഏഴു ദീപപീഠങ്ങൾ ഏഴു സഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്