Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

വെളിപാട് 19

അധ്യായങ്ങൾ

സ്വർഗത്തിൽ വിജയഗീതം

1ഇതിനുശേഷം സ്വർഗത്തിൽ വലിയ ജനക്കൂട്ടത്തിൻേറ തുപോലുള്ള ശക്തമായ സ്വരം ഞാൻ കേട്ടു; ഹല്ലേലുയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിൻേറതാണ്.
2അവിടുത്തെ വിധികൾ സത്യവും നീതിപൂർണവുമാണ്. വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്തത്തിന് അവിടുന്നു പ്രതികാരം ചെയ്തു.
3രണ്ടാമതും അവർ പറഞ്ഞു: ഹല്ലേലുയ്യാ! അവളുടെ പുക എന്നേക്കും ഉയർന്നുകൊണ്ടിരിക്കുന്നു.
4അപ്പോൾ ഇരുപത്തിനാലുശ്രേഷ്ഠൻമാരും നാലു ജീവികളും ആമേൻ, ഹല്ലേലുയ്യാ എന്നു പറഞ്ഞുകൊണ്ട് സാഷ്ടാംഗം പ്രണമിച്ച് സിംഹാസനസ്ഥനായദൈവത്തെ ആരാധിച്ചു.

വിവാഹവിരുന്ന്

5സിംഹാസനത്തിൽനിന്ന് ഒരു സ്വരംകേട്ടു: ദൈവത്തിന്റെ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും വലിയവരുമായ നിങ്ങളെല്ലാവരും നമ്മുടെ ദൈവത്തെ സ്തുതിക്കുവിൻ.
6പിന്നെ വലിയ ജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സ്വരം ഞാൻ കേട്ടു; ഹല്ലേലുയ്യാ! സർവശക്തനും നമ്മുടെ ദൈവവുമായ കർത്താവു വാഴുന്നു.
7നമുക്ക് ആനന്ദിക്കാം; ആഹ്ലാദിച്ച് ആർപ്പുവിളിക്കാം. അവിടുത്തേക്ക് മഹത്വം നൽകാം. എന്തെന്നാൽ, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
8ശോഭയേറിയതും നിർമലവുമായ മൃദുലവസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവൾക്കു നൽകപ്പെട്ടിരിക്കുന്നു. ആ വസ്ത്രം വിശുദ്ധരുടെ സത്പ്രവൃത്തികളാണ്.
9ദൂതൻ എന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവർ ഭാഗ്യവാൻമാർ! അവർ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്റെ സത്യവചസ്സുകളാണ്.
10അപ്പോൾ ഞാൻ അവനെ ആരാധിക്കാനായി കാൽക്കൽ വീണു. എന്നാൽ, അവൻ എന്നോടു പറഞ്ഞു: അരുത്. ഞാൻ നിന്റെ ഒരു സഹദാസനാണ് വ യേശുവിനു സാക്ഷ്യം നൽകുന്ന നിന്റെ സഹോദരിൽ ഒരുവൻ . നീ ദൈവത്തെ ആരാധിക്കുക. യേശുവിനുളള സാക്ഷ്യമാണു പ്രവചനത്തിന്റെ ആത്മാവ്.

ദൈവവചനം

11സ്വർഗം തുറക്കപ്പെട്ടതായി ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവൻ വിശ്വസ്തനെന്നും സ ത്യവാനെന്നും വിളിക്കപ്പെടുന്നു. അവൻ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു.
12അവന്റെ മിഴികൾ തീനാളംപോലെ; അവന്റെ ശിരസ്സിൽ അനേകം കിരീടങ്ങൾ. അവന് ആലേഖനം ചെയ്യപ്പെട്ട ഒരു നാമം ഉണ്ട്; അത് അവനല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാ.
13അവൻ രക്തത്തിൽ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനം എന്നാണ്.
14സ്വർഗീയ സൈന്യങ്ങൾ നിർമലവും ധവളവുമായ മൃദുലവസ്ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത് അവനെ അനുഗമിക്കുന്നു.
15അവന്റെ വായിൽനിന്നു മൂർച്ചയുള്ള ഒരു വാൾ പുറപ്പെടുന്നു. സർവ ജനതകളുടെയും മേൽ അതു പതിക്കും. ഇരുമ്പുദൺഡുകൊണ്ട് അവരെ ഭരിക്കും. സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധത്തിന്റെ മുന്തിരിച്ചക്ക് അവൻ ചവിട്ടുകയും ചെയ്യും.
16അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമ മുണ്ട്: രാജാക്കൻമാരുടെ രാജാവും നാഥൻമാരുടെ നാഥനും.

നിർണായകയുദ്ധം

17സൂര്യനിൽ നിൽക്കുന്ന ഒരു ദൂതനെയും ഞാൻ കണ്ടു. അവൻ മധ്യാകാശത്തിൽ പറക്കുന്ന സകല പക്ഷികളോടും വലിയ സ്വരത്തിൽ വിളിച്ചു പറഞ്ഞു: ദൈവത്തിന്റെ മഹാവിരുന്നിനു വരുവിൻ.
18രാജാക്കൻമാർ, സൈന്യാധിപൻമാർ, ശക്തൻമാർ എന്നിവരുടെയും, കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും, സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരും ആയ എല്ലാവരുടെയും മാംസം ഭക്ഷിക്കുന്നതിന് ഒന്നിച്ചുകൂടുവിൻ.
19അപ്പോൾ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടുംയു ദ്ധം ചെയ്യാൻമൃഗവും ഭൂമിയിലെ രാജാക്കൻമാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാൻ കണ്ടു.
20മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങൾ കാണിച്ച്, മൃഗത്തിന്റെ മുദ്രസ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു. ശേഷിച്ചിരുന്നവർ
21അ ശ്വാരൂഢൻെറ വായിൽനിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്ഷികളെല്ലാം അവരുടെ മാംസം തിന്നു തൃപ്തിയടഞ്ഞു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്