വെളിപാട് 21
അധ്യായങ്ങൾ
പുതിയ ആകാശം പുതിയ ഭൂമി
1ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാൻ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി.
2വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന്, ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
3സിംഹാസ നത്തിൽനിന്നു വലിയൊരു സ്വരം ഞാൻ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവർ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും.
4അവിടുന്ന് അവരുടെ മിഴികളിൽനിന്നു കണ്ണീർ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.
5സിംഹാസനത്തിലിരിക്കുന്നവൻ പറഞ്ഞു: ഇതാ, സകലവും ഞാൻ നവീകരിക്കുന്നു. അവൻ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങൾ വിശ്വാസയോഗ്യവും സത്യവുമാണ്.
6പിന്നെ അവൻ എന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാൻ ആൽഫയും ഒമേഗയുമാണ്- ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയിൽ നിന്നു സൗജന്യമായി ഞാൻ കൊടുക്കും.
7വിജയം വരിക്കുന്നവന് ഇവയെല്ലാം അവകാശമായി ലഭിക്കും. ഞാൻ അവനു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.
8എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, ദുർമാർഗികൾ, കൊലപാതകികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ, കാപട്യക്കാർ എന്നിവരുടെ ഓഹരി തീയും ഗന്ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
സ്വർഗീയ ജറുസലെം
9അവസാനത്തെ ഏഴു മഹാമാരികൾ നിറഞ്ഞഏഴുപാത്രങ്ങൾ പിടിച്ചിരുന്ന ഏഴു ദൂതൻമാരിൽ ഒരുവൻ വന്ന് എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാൻ കാണിച്ചു തരാം.
10അനന്തരം, അവൻ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവിൽ എന്നെ കൊണ്ടുപോയി. സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു.
11അതിനു ദൈവത്തിന്റെ തേജസ്സുണ്ടായിരുന്നു. അതിന്റെ തിളക്കം അമൂല്യമായരത്നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികം പോലെ നിർമലം.
12അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളും ഉണ്ടായിരുന്നു. ആ കവാടങ്ങളിൽ പന്ത്രണ്ടു ദൂതൻമാർ. കവാടങ്ങളിൽ ഇസ്രായേൽ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകൾ എഴുതപ്പെട്ടിരുന്നു.
13കിഴക്കു മൂന്നു കവാടങ്ങൾ, വടക്കു മൂന്നു കവാടങ്ങൾ, തെക്കു മൂന്നു കവാടങ്ങൾ, പടിഞ്ഞാ റു മൂന്നു കവാടങ്ങൾ.
14നഗരത്തിന്റെ മതിലിനു പന്ത്രണ്ട് അടിസ്ഥാനങ്ങൾ ഉണ്ടായിരുന്നു; അവയിൻമേൽ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പസ്തോലൻമാരുടെ പേരുകളും.
15എന്നോടു സംസാരിച്ചവന്റെ അടുക്കൽ നഗരവും അതിന്റെ കവാടങ്ങളും മതിലുകളും അളക്കാൻ, സ്വർണം കൊണ്ടുള്ള അളവുകോൽ ഉണ്ടായിരുന്നു.
16നഗരം സമ ചതുരമായി സ്ഥിതിചെയ്യുന്നു. അതിനു നീളത്തോളം തന്നെ വീതി. അവൻ ആദൺഡുകൊണ്ടു നഗരം അളന്നു- പന്തീരായിരം സ്താദിയോൺ. അതിന്റെ നീളവും വീതിയും ഉയരവും തുല്യം.
17അവൻ അതിന്റെ മതിലും അളന്നു: മനുഷ്യന്റെ തോതനുസരിച്ച് നൂറ്റിനാൽപ്പത്തിനാല് മുഴം; അതുതന്നെയായിരുന്നു ദൂതന്റെ തോതും.
18മതിൽ സൂര്യകാന്തം കൊണ്ട്. നഗരം തനി സ്വർണംകൊണ്ടു നിർമിച്ചതും സ്ഫടികതുല്യം നിർമലവുമായിരുന്നു.
19നഗരമതിലിന്റെ അടിസ്ഥാനങ്ങൾ എല്ലാത്തരം രത്നങ്ങൾകൊണ്ട് അലംകൃതം. ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേത് മരതകം,
20അഞ്ചാമത്തേത് ഗോമേദകം ആ റാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേത് പത്മരാഗം, ഒമ്പ താമത്തേത് പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു വജ്രം. പന്ത്രണ്ടാമത്തേത് സൗഗന്ധികം.
21പന്ത്രണ്ടു കവാടങ്ങൾ പന്ത്രണ്ടു മുത്തുകളായിരുന്നു. കവാടങ്ങളിലോരോന്നും ഓരോ മുത്തുകൊണ്ട് ഉണ്ടാക്കപ്പെട്ടിരുന്നു. നഗരത്തിന്റെ തെ രുവീഥി അച്ഛസ്ഫടികതുല്യമായ തനിത്തങ്കമായിരുന്നു.
22നഗരത്തിൽ ഞാൻ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാൽ, സർവശക്തനുംദൈവവുമായ കർത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം.
23നഗരത്തിനു പ്രകാശം നൽകാൻ സൂര്യന്റെ യോ ചന്ദ്രന്റെ യോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേ ജസ്സ് അതിനെ പ്രകാശിപ്പിച്ചു.
24അതിന്റെ ദീപം കുഞ്ഞാടാണ്. അതിന്റെ പ്രകാശത്തിൽ ജനതകൾ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കൻമാർ തങ്ങളുടെ മഹത്വം അതിലേക്കുകൊണ്ടുവരും.
25അതിന്റെ കവാടങ്ങൾ പകൽ സമയം അടയ്ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രി ഇല്ലതാനും.
26ജനതകൾ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
27എന്നാൽ, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തിൽ പേരെഴുതപ്പെട്ട വർ മാത്രമേ അതിൽ പ്രവേശിക്കൂ. അശുദ്ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവർത്തിക്കുന്ന ആരും, അതിൽ പ്രവേശിക്കുകയില്ല.