Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

വെളിപാട് 14

അധ്യായങ്ങൾ

കുഞ്ഞാടും അനുയായികളും

1ഒരു കുഞ്ഞാടു സീയോൻമലമേൽ നിൽക്കുന്നതു ഞാൻ കണ്ടു; അവനോടുകൂടെ നൂറ്റിനാൽപത്തിനാലായിരം പേരും. അവരുടെ നെറ്റിയിൽ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്.
2വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽപോലെയും വലിയ ഇടിനാദംപോലെയും സ്വർഗത്തിൽ നിന്ന് ഒരു സ്വരം ഞാൻ കേട്ടു- വീണക്കാർ വീണമീട്ടുന്നതുപോലൊരു സ്വരം.
3അവർ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും ശ്രേഷ്ഠൻമാരുടെയും മുമ്പാകെ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയിൽനിന്നു വിലയ്ക്കുവാങ്ങപ്പെട്ട നൂറ്റിനാൽപത്തിനാ ലായിരം പേരൊഴികെ ആർക്കും ആ ഗാനം പഠിക്കാൻ കഴിഞ്ഞില്ല.
4അവർ സ്ത്രീകളോടു ചേർന്നു മലിനരാകാത്തവരാണ്. അവർബ്രഹ്മചാരികളുമാണ്. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവർ. അവർ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരിൽനിന്നു വിലയ്ക്കു വാങ്ങപ്പെട്ടവരാണ്.
5അവരുടെ അധരങ്ങളിൽ വ്യാജം കാണപ്പെട്ടില്ല; അവർ നിഷ്കളങ്കരാണ്.

മൂന്നു ദൂതൻമാർ

6മധ്യാകാശത്തിൽ പറക്കുന്ന വേറൊരു ദൂതനെ ഞാൻ കണ്ടു. ഭൂമിയിലുള്ളവരോടും സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരം ചെയ്യാനുള്ള ഒരു സനാതന സുവിശേഷം അവന്റെ പക്കലുണ്ട്.
7അവൻ ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: ദൈവത്തെ ഭയപ്പെടുകയും അവിടുത്തേക്കു മഹത്വം നൽകുകയും ചെയ്യുവിൻ. എന്തെന്നാൽ, അവിടുത്തെ വിധിയുടെ സമയം വന്നുകഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്ടിച്ചവനെ ആരാധിക്കുവിൻ.
8രണ്ടാമതൊരു ദൂതൻ വന്നു പറഞ്ഞു: മഹാബാബിലോൺ വീണുപോയി. ഭോഗാസക്തിയുടെ വീഞ്ഞ് സകല ജനതകളെയും കുടിപ്പിച്ചിരുന്ന അവൾ നിലംപതിച്ചു.
9മൂന്നാമതൊരു ദൂതൻ വന്ന് ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ മുദ്രസ്വീകരിക്കുകയോ ചെയ്താൽ
10അവൻ ദൈവകോപത്തിന്റെ പാത്രത്തിൽ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലർപ്പില്ലാതെ പകർന്നുകുടിക്കും. വിശുദ്ധദൂതൻമാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ അഗ്നിയാലും ഗന്ധകത്താലും അവൻ പീഡിപ്പിക്കപ്പെടുകയും ചെയ്യും.
11അവരുടെ പീഡനത്തിന്റെ പുക എന്നെന്നും ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും ആ രാധിക്കുന്നവർക്കും അതിന്റെ നാമമുദ്രസ്വീകരിക്കുന്നവർക്കും രാപകൽ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല.
12ഇവിടെയാണ് ദൈവത്തിന്റെ കൽപനകൾ പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേശുവിലുള്ള വിശ്വാസവും വേണ്ടത്.
13അനന്തരം, സ്വർഗത്തിൽനിന്നു പറയുന്ന ഒരു സ്വരം ഞാൻ കേട്ടു: എഴുതുക, ഇപ്പോൾമുതൽ കർത്താവിൽ മൃതിയടയുന്നവർ അനുഗൃഹീതരാണ്. അതേ, തീർച്ചയായും. അവർ തങ്ങളുടെ അധ്വാനങ്ങളിൽനിന്നു വിരമിച്ചു സ്വസ്ഥരാകും; അവരുടെ പ്രവൃത്തികൾ അവരെ അനുഗമിക്കുന്നു എന്ന് ആത്മാവ് അരുളിച്ചെയ്യുന്നു.

വിളവെടുപ്പ്

14പിന്നെ ഞാൻ കണ്ടു: ഇതാ, ഒരുവെൺമേഘം; മേഘത്തിൻമേൽ മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവൻ , അവന്റെ ശിരസ് സിൽ സ്വർണകിരീടവും കൈയിൽ മൂർച്ചയുള്ള അരിവാളുമുണ്ട്.
15ദേവാലയത്തിൽനിന്നു മറ്റൊരു ദൂതൻ പുറത്തുവന്നു മേഘത്തിൻമേൽ ഇരിക്കുന്നവനോട് ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: അരിവാൾ എടുത്തുകൊയ്യുക. കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു.
16അപ്പോൾ, മേഘത്തിൽ ഇരിക്കുന്നവൻ തന്റെ അരിവാൾ ഭൂമിയിലേക്കെറിയുകയും ഭൂമികൊയ്യപ്പെടുകയും ചെയ്തു.
17സ്വർഗത്തിലെ ദേവാലയത്തിൽനിന്നു മൂർച്ചയുള്ള ഒരു അരിവാളുമായി മറ്റൊരു ദൂതൻ ഇറങ്ങിവന്നു.
18വേറൊരു ദൂതൻ ബലിപീഠത്തിൽനിന്നു പുറത്തുവന്നു. അവന് അ ഗ്നിയുടെമേൽ അധികാരം ഉണ്ടായിരുന്നു. മൂർച്ചയുള്ള അരിവാളുള്ളവനോട് അവൻ ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: നിന്റെ അരിവാളിറക്കി ഭൂമിയിലെ മുന്തിരിക്കുലകൾ ശേഖരിക്കുക; മുന്തിരിപ്പഴം പാകമായിരിക്കുന്നു.
19അപ്പോൾ ദൂതൻ അരിവാൾ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേ ഖരിച്ച് ദൈവത്തിന്റെ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു.
20പട്ടണത്തിനുവെളിയിലുള്ള ചക്കിലിട്ടു മുന്തിരിപ്പഴം ആട്ടി. ചക്കിൽനിന്ന്, കുതിരകളുടെ കടിഞ്ഞാൺവരെ ഉയരത്തിൽ ആയിരത്തിയറുനൂറു സ്താദിയോൺ നീളത്തിൽ രക്തപ്രവാഹം ഉണ്ടായി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്