മർക്കോസ് 2
അധ്യായങ്ങൾ
തളർവാതരോഗിയെ സുഖപ്പെടുത്തുന്നു
1കുറെ ദിവസങ്ങൾ കഴിഞ്ഞ്, യേശു കഫർണാമിൽ തിരിച്ചെത്തിയപ്പോൾ, അവൻ വീട്ടിലുണ്ട് എന്ന വാർത്ത പ്രചരിച്ചു.1819
2വാതിൽക്കൽപോലും നിൽക്കാൻ സ്ഥലം തികയാത്തവിധം നിരവധിയാളുകൾ അവിടെക്കൂടി. അവൻ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു.
3അപ്പോൾ, നാലുപേർ ഒരു തളർവാതരോഗിയെ എടുത്തുകൊണ്ടുവന്നു.
4ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. അതിനാൽ, അവൻ ഇരുന്ന സ്ഥലത്തിന്റെ മേൽക്കൂര പൊളിച്ച്, തളർവാതരോഗിയെ അവർ കിടക്കയോടെ താഴോട്ടിറക്കി.
5അവരുടെ വിശ്വാസം കണ്ട് യേശു തളർവാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
6നിയമജ്ഞരിൽ ചിലർ അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ ചിന്തിച്ചു:
7എന്തുകൊണ്ടാണ് ഇവൻ ഇപ്രകാരം സംസാരിക്കുന്നത്? ഇവൻ ദൈവദൂഷണം പറയുന്നു. ദൈവത്തിനല്ലാതെ മറ്റാർക്കാണ് പാപം ക്ഷമിക്കാൻ സാധിക്കുക?
8അവർ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നത്?
9ഏതാണ് എളുപ്പം? തളർവാതരോഗിയോട് നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ?
10എന്നാൽ, ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻമനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങൾ അറിയേണ്ടതിന് - അവൻ തളർവാതരോഗിയോടു പറഞ്ഞു:
11ഞാൻ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക.
12തത്ക്ഷണം അവൻ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാൺകെ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവർ ദൈവത്തെ മഹത്വപ്പെടുത്തി.
ലേവിയെ വിളിക്കുന്നു
14അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതുകണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.
15അവൻ ലേവിയുടെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോൾ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയും കൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവർ നിരവധിയായിരുന്നു.
16അവൻ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരിൽപെട്ട ചില നിയമജ്ഞർ ശിഷ്യൻമാരോടു ചോദിച്ചു: അവൻ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്?
17ഇതു കേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാൻമാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.
ഉപവാസത്തെസംബന്ധിച്ചു തർക്കം
18യോഹന്നാന്റെ ശിഷ്യൻമാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകൾ വന്ന് യേശുവിനോടു ചോദിച്ചു: യോഹന്നാൻെറയും ഫരിസേയരുടെയും ശി ഷ്യൻമാർ ഉപവസിക്കുകയും നിന്റെ ശിഷ്യൻമാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?2223
19 യേശു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ഉപവസിക്കാൻ സാധിക്കുമോ? മണവാളൻ കൂടെയുള്ളിടത്തോളം കാലം അവർക്ക് ഉപവസിക്കാനാവില്ല.
20മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും.
21ആരും പഴയ വസ്ത്രത്തിൽ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താൽ തുന്നിച്ചേർത്ത കഷണം അതിൽനിന്നു കീ റിപ്പോരുകയും കീറൽ വലുതാവുകയും ചെയ്യും.
22ആരും പുതിയ വീഞ്ഞു പഴയ തോൽക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താൽ തോൽക്കുടങ്ങൾ പിളരുകയും വീഞ്ഞും തോൽക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞി നു പുതിയ തോൽക്കുടങ്ങൾ വേണം.
സാബത്താചരണത്തെക്കുറിച്ചു വിവാദം
23ഒരു സാബത്തുദിവസം അവൻ വിള ഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോൾ, ശിഷ്യൻമാർ കതിരുകൾ പറിക്കാൻ തുടങ്ങി.2425
24ഫരിസേയർ അവനോടു പറഞ്ഞു: സാബത്തിൽ നിഷിദ്ധമായത് അവർ ചെയ്യുന്നത് എന്തുകൊണ്ട്?
25അവൻ ചോദിച്ചു: ദാവീദും അ നുചരൻമാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോൾ എന്തുചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?
26അബിയാഥാർ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതൻമാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അ നുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്തില്ലേ?
27അവൻ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല.
28മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്.