Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മർക്കോസ് 11

അധ്യായങ്ങൾ

ജറുസലെമിലേക്കു രാജകീയ പ്രവേശനം

1അവർ ജറുസലെമിനെ സമീപിക്കുകയായിരുന്നു. ഒലിവുമലയ്ക്കു സമീപമുള്ള ബേത്ഫഗെ, ബഥാനിയാ എന്നീ സ്ഥലങ്ങൾക്കടുത്തെത്തിയപ്പോൾ അവൻ രണ്ടു ശിഷ്യൻമാരെ അയച്ചുകൊണ്ടു പറഞ്ഞു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുവിൻ.939495
2അതിൽ പ്രവേശിക്കുമ്പോൾത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരുവിൻ.
3നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട്; ഉടനെ തിരിച്ചയയ്ക്കുന്നതാണ് എന്നു പറയുക.
4അവർ പോയി, തെരുവിൽ ഒരു പടിവാതിൽക്കൽ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവർ അതിനെ അഴിക്കുമ്പോൾ
5അവിടെ നിന്നിരുന്നവർ അവരോടു ചോദിച്ചു: നിങ്ങളെന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്?
6 യേശു പറഞ്ഞതുപോലെ ശിഷ്യൻമാർ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാൻ അവർ അനുവദിച്ചു.
7അവർ കഴുതക്കുട്ടിയെ യേശുവിൻെറ അ ടുത്തു കൊണ്ടുവന്ന്, അതിന്റെ പുറത്ത് തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു. അവൻ കയറിയിരുന്നു.
8വളരെപ്പേർ തെരുവീഥിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു. മറ്റുള്ളവർ വയലിൽനിന്ന് പച്ചിലക്കൊമ്പുകൾ മുറിച്ചു നിരത്തി.
9അവന്റെ മുമ്പിലും പി മ്പിലും നടന്നിരുന്നവർ വിളിച്ചുപറഞ്ഞു:ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ!
10നമ്മുടെ പിതാവായ ദാവീദിന്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളിൽ ഹോസാന!
11അ-വൻ- ജ-റു-സ-ലെ-മിൽ- പ്ര-വേ-ശി-ച്ച്- ദേ-വാ-ല-യ-ത്തി-നു-ള്ളി-ലേ-ക്കു- പോ-യി-;- ചു-റ്റും-നോ-ക്കി- എ-ല്ലാം- ക-ണ്ട-ശേ-ഷം,- നേ-രം-വൈ-കി-യി-രു-ന്ന-തി-നാൽ,- പ-ന്ത്ര-ണ്ടു-പേ-രോ-ടും-കൂ-ടെ- ബ-ഥാ-നി-യാ-യി-ലേ-ക്കു- പോ-യി.-

അത്തിവൃക്ഷത്തെ ശപിക്കുന്നു

12അടുത്ത ദിവസം അവർ ബഥാനിയായിൽനിന്നു വരുമ്പോൾ അവനു വിശക്കുന്നുണ്ടായിരുന്നു.96
13അകലെ തളിരിട്ടു നിൽക്കുന്ന ഒരു അത്തിമരം കണ്ട് അതിൽ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച് അടുത്തുചെന്നു. എന്നാൽ, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു.
14അവൻ പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നിൽനിന്നു പഴം തിന്നാതിരിക്കട്ടെ! അവന്റെ ശിഷ്യൻമാർ ഇതുകേട്ടു.

ദേവാലയ ശുദ്ധീകരണം

15അവർ ജറുസലെമിലെത്തി. അവൻ ദേവാലയത്തിൽ പ്രവേശിച്ച്, അവിടെ ക്രയ വിക്രയം ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാൻ തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവിൽപനക്കാരുടെ ഇരിപ്പിടങ്ങളും അവൻ തട്ടിമറിച്ചിട്ടു.979899
16ദേവാലയത്തിലൂടെ പാത്രങ്ങൾ ചുമന്നുകൊണ്ടുപോകാൻ ആരെയും അവൻ അനുവദിച്ചില്ല.
17അവൻ അവരെ പഠിപ്പിച്ചു: എന്റെ ഭവനം എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങൾ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർത്തിരിക്കുന്നു.
18ഇ തുകേട്ടപ്പോൾ പ്രധാന പുരോഹിതൻമാരും നിയമജ്ഞരും അവനെ നശിപ്പിക്കാൻമാർ ഗം അനേ്വഷിച്ചു; കാരണം, അവനെ അവർ ഭയപ്പെട്ടു. ജനങ്ങളെല്ലാം അവന്റെ പ്രബോധനങ്ങളെക്കുറിച്ചു വിസ്മയിച്ചിരുന്നു.
19വൈകുന്നേരമായപ്പോൾ അവർ നഗരത്തിനു വെളിയിലേക്കു പോയി.

വിശ്വാസത്തിൻെറ ശക്തി

20അവർ രാവിലെ അത്തിമരത്തിന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോൾ അതു സമൂലം ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.100
21അപ്പോൾ പത്രോസ് അവനെ അ നുസ്മരിപ്പിച്ചു: ഗുരോ, നോക്കൂ, നീ ശപിച്ച അത്തിമരം ഉണങ്ങിപ്പോയിരിക്കുന്നു!
22യേശു പ്രതിവചിച്ചു: ദൈവത്തിൽ വിശ്വസിക്കുക.
23സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട് ഇ വിടെനിന്നു മാറി കടലിൽച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തിൽ ശങ്കിക്കാതെ, താൻ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താൽ അവന് അതു സാധിച്ചുകിട്ടും.
24അതിനാൽ, ഞാൻ പറയുന്നു: പ്രാർഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ; നിങ്ങൾക്കു ലഭിക്കുകതന്നെ ചെയ്യും.
25നിങ്ങൾ പ്രാർഥിക്കുമ്പോൾ നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുവിൻ.
26അപ്പോൾ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കും.

യേശുവിൻെറ അധികാരം

27അവർ വീണ്ടും ജറുസലെമിൽ വന്നു. അവൻ ദേവാലയത്തിലൂടെ നടക്കുമ്പോൾ പ്രധാന പുരോഹിതൻമാരും നിയമജ്ഞരും ജനപ്രമാണികളും അവന്റെ അടുത്തെത്തി.101102
28അവർ അവനോടു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവർത്തിക്കുന്നതിന് ആരാണ് നിനക്ക് അധികാരം നൽകിയത്?
29 യേശു പറഞ്ഞു: ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കാം. എന്നോട് ഉത്തരം പറയുവിൻ. എന്തധികാരത്താലാണ് ഞാൻ ഇവ ചെയ്യുന്നതെന്ന് അപ്പോൾ പറയാം.
30യോഹന്നാന്റെ ജ്ഞാനസ്നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ? ഉത്തരം പറയുവിൻ.
31അവർ പരസ്പരം ആലോചിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ എന്തുകൊണ്ട് നിങ്ങൾ അവനെ വിശ്വസിച്ചില്ല എന്ന് അവൻ ചോദിക്കും.
32മനുഷ്യരിൽനിന്ന് എന്നുപറയാൻ അവർക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യോഹന്നാൻയഥാർഥത്തിൽ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു.
33അതിനാൽ, അവർ യേശുവിനോടു പറഞ്ഞു: ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അപ്പോൾ യേശു പറഞ്ഞു: എന്തധികാരത്താലാണ് ഞാൻ ഇവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല.

അനുബന്ധ വചനങ്ങൾ

  1. 93 മത്തായി 21:1–11
  2. 94 ലൂക്കാ 19:28–40
  3. 95 യോഹന്നാൻ 12:12–19
  4. 96 മത്തായി 21:18–19
  5. 97 മത്തായി 21:12–17
  6. 98 ലൂക്കാ 19:45–48
  7. 99 യോഹന്നാൻ 2:13–22
  8. 100 മത്തായി 21:20–22
  9. 101 മത്തായി 21:23–27
  10. 102 ലൂക്കാ 20:1–8
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്