Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ദാനിയേൽ 7

അധ്യായങ്ങൾ

ദാനിയേലിൻെറ ദർശനങ്ങൾ: നാലു മൃഗങ്ങൾ

1ബാബിലോൺ രാജാവായ ബൽഷാസറിൻെറ ഒന്നാം ഭരണവർഷം, ദാനിയേലിന് ഉറക്കത്തിൽ ഒരു സ്വപ്നവും ചില ദർശനങ്ങളും ഉണ്ടായി. അവൻ സ്വപ്നം എഴുതിയിടുകയും അതിന്റെ സംഗ്രഹം അറിയിക്കുകയും ചെയ്തു.
2ദാനിയേൽ പറഞ്ഞു: ആകാശത്തിലെ നാലു കാറ്റുകളും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നത് നിശാദർശനത്തിൽ ഞാൻ കണ്ടു.
3നാലു വലിയ മൃഗങ്ങൾ കടലിൽ നിന്നു കയറിവന്നു. അവ വിഭിന്നങ്ങളായിരുന്നു.
4സിംഹത്തെപ്പോലെ ആയിരുന്നു ആദ്യത്തേത്. അതിനു കഴുകൻെറ ചിറകുകളുണ്ടായിരുന്നു. ഞാൻ അതിനെ വീക്ഷിച്ചുകൊണ്ടിരിക്കേ, അതിന്റെ ചിറകുകൾ പറിച്ചെടുക്കപ്പെട്ടു. അതിനെ നിലത്തു നിന്നു പൊക്കി മനുഷ്യനെപ്പോലെ ഇരുകാലിൽ നിർത്തി. മനുഷ്യന്റെ മനസ്സും അതിനു നൽകപ്പെട്ടു.
5ഇതാ, രണ്ടാമത്, കരടിയെപ്പോലെ മറ്റൊരു മൃഗം. അതിന്റെ ഒരു വശം ഉയർത്തപ്പെട്ടു; അതു മൂന്നു വാരിയെല്ലുകൾ കടിച്ചുപിടിച്ചിരുന്നു. അതിനോടു പറഞ്ഞു: ഇഷ്ടംപോലെ മാംസം തിന്നുകൊള്ളുക.
6അതിനുശേഷം, ഞാൻ നോക്കിയപ്പോൾ, ഇതാ, മുതുകത്തു പക്ഷിയുടെ നാലു ചിറകുകളുള്ള, പുള്ളിപ്പുലിയെപ്പോലെ മറ്റൊരു മൃഗം; അതിനു നാലു തലകളുണ്ടായിരുന്നു; ആധിപത്യം അതിനു നൽകപ്പെട്ടു.
7ഇതിനുശേഷം നിശാദർശനത്തിൽ, ഇതാ, ഘോരനും ഭയങ്കരനും അതിശക്തനുമായ നാലാമത്തെ മൃഗം; അതിനു വലിയ ഉരുക്കു പല്ലുകളുണ്ടായിരുന്നു; അതു വിഴുങ്ങുകയും കഷണം കഷണമായി തകർക്കുകയും മിച്ചമുള്ളതു കാലുകൊണ്ട് ചവിട്ടിയരയ്ക്കുകയും ചെയ്തു. മുൻപേ വന്ന മൃഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്ന അതിനു പത്തു കൊമ്പുകളുണ്ടായിരുന്നു.
8ഞാൻ കൊമ്പുകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഇതാ, മറ്റൊരു ചെറിയ കൊമ്പ് അവയുടെ ഇടയിൽ മുളച്ചു വരുന്നു; അതിന്റെ വരവോടെ ആദ്യത്തേ തിൽ മൂന്നെണ്ണം വേരോടെ പിഴുതുമാറ്റപ്പെട്ടു; ഇതാ, ഈ കൊമ്പിൽ മനുഷ്യൻേറ തുപോലുള്ള കണ്ണുകളും വൻപു പറയുന്ന ഒരു വായും.

മനുഷ്യപുത്രൻ

9ഞാൻ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങൾ നിരത്തി, പുരാതനനായവൻ ഉപ വിഷ്ടനായി. അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിർമലമായ ആട്ടിൻരോമം പോലെ! തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം; അതിന്റെ ചക്രങ്ങൾ കത്തിക്കാളുന്ന അഗ്നി.
10അവന്റെ മുൻപിൽനിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേർ അവനെ സേവിച്ചു; പതിനായിരംപതിനായിരംപേർ അവന്റെ മുൻപിൽനിന്നു.ന്യായാധിപസഭന്യായവിധിക്ക് ഉപവിഷ്ടമായി. ഗ്രന്ഥങ്ങൾ തുറക്കപ്പെട്ടു.
11കൊ മ്പിൻെറ വൻപുപറച്ചിൽ കേട്ടു ഞാൻ നോക്കി. ഞാൻ നോക്കിക്കൊണ്ടിരിക്കേ, ആ മൃഗം കൊല്ലപ്പെട്ടു; അതിന്റെ ശരീരം നശിപ്പിക്കപ്പെട്ടു; അഗ്നിയിൽ ദഹിപ്പിക്കാൻ അതു വിട്ടുകൊടുക്കപ്പെടുകയും ചെയ്തു.
12മറ്റു മൃഗങ്ങളുടെ ആധിപത്യം എടുത്തുമാറ്റപ്പെട്ടു; എന്നാൽ, അവയുടെ ആയുസ്സ് ഒരു കാലത്തേക്കും ഒരു സമയത്തേക്കും നീണ്ടുനിന്നു.
13നിശാദർശനത്തിൽ ഞാൻ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവൻ വരുന്നു. അവനെ പുരാത നനായവൻെറ മുൻപിൽ ആനയിച്ചു.
14എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹ ത്വവും രാജത്വവും അവനു നൽകി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്.
15ഞാൻ, ദാനിയേൽ, ഉത്കണ്ഠാകുലനായി. ദർശനങ്ങൾ എന്നെ പരിഭ്രാന്തനാക്കി.
16ഞാൻ അവിടെ നിന്നിരുന്നവരിൽ ഒരുവനെ സമീപിച്ച്, ഇതിന്റെ യെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്റെ വ്യാഖ്യാനം അവൻ എനിക്കു പറഞ്ഞുതന്നു.
17ഭൂമിയിൽനിന്ന് ഉയർന്നുവരുന്ന നാലു രാജാക്കൻമാരാണ് ഈ നാലു മഹാമൃഗങ്ങൾ.
18എന്നാൽ, അത്യുന്നതന്റെ പരിശുദ്ധർക്കു രാജ്യം ലഭിക്കുകയും, അവർ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്തു.
19മറ്റുള്ളവരിൽനിന്നു വ്യത്യസ്തനും കൂടുതൽ ഭയങ്കരനും ഉരുക്കുപല്ലും ഓട്ടുനഖവും ഉള്ളവനും വെട്ടിവിഴുങ്ങുകയും കഷണം കഷണമായി തകർക്കുകയും മിച്ചമുള്ളവയെ കാലുകൊണ്ടു ചവിട്ടിയരയ്ക്കുകയും ചെയ്തവനുമായ നാലാമത്തെ മൃഗത്തെക്കുറിച്ച് അറിയാൻ ഞാൻ ആഗ്രഹിച്ചു.
20അതിന്റെ തലയിലുണ്ടായിരുന്ന പത്തു കൊമ്പുകളെയും, മറ്റു മൂന്നെണ്ണത്തെ വീഴ്ത്തിയതും കണ്ണുകളും വൻപുപറയുന്ന വായും ഉള്ളതും മറ്റുള്ളവയെക്കാൾ ഭീകരവുമായ കൊമ്പിനെയും സംബന്ധിച്ച സത്യം അറിയുന്നതിന് ഞാൻ ആഗ്രഹിച്ചു.
21പുരാതനനായവൻ വന്ന്
22അത്യുന്നതന്റെ പരിശുദ്ധർക്കുവേണ്ടിന്യായവിധി നടത്തുന്നതുവരെ, പരിശുദ്ധർ രാജ്യം സ്വീകരിക്കുന്ന സമയം സമാഗതമാകുന്നതുവരെ, ഈ കൊമ്പ് അവരുമായി പൊരുതി ജയിക്കുന്നതു ഞാൻ കണ്ടു.
23അവൻ പറഞ്ഞു: നാലാമത്തെ മൃഗം ഭൂമിയിലെ നാലാമത്തെ ഒരു സാമ്രാജ്യമാണ്. മറ്റെല്ലാ രാജ്യങ്ങളിലുംനിന്ന് അത് വ്യത്യസ്തമായിരിക്കും; അതു ഭൂമി മുഴുവൻ വെട്ടിവിഴുങ്ങുകയും, ചവിട്ടിമെതിക്കുകയും കഷണം കഷണമായി തകർക്കുകയും ചെയ്യും.
24ഈ സാമ്രാജ്യത്തിലുള്ള ഉയർന്നുവരുന്ന പത്തു രാജാക്കൻമാരാണ് പത്തു കൊമ്പുകൾ. അവർക്കെതിരേ വേറൊരുവൻ അവരുടെ പിന്നാലെ വരും; തൻെറ മുൻഗാമികളിൽനിന്ന് അവൻ ഭിന്നനായിരിക്കും. അവൻ മൂന്നു രാജാക്കൻമാരെ താഴെയിറക്കും.
25അവൻ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവൻ പീഡിപ്പിക്കും. നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിന് അവൻ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവർ അവന്റെ കൈകളിൽ ഏൽപിക്കപ്പെടും.
26എന്നാൽ,ന്യായാധിപസഭ വിധിപ്രസ്താവിക്കാൻ ഉപവിഷ്ടമാവുകയും അവന്റെ ആധിപത്യം എടുത്തുമാറ്റപ്പെടുകയും ചെയ്യും. പൂർണമായി ദഹിപ്പിച്ച് നശിപ്പിക്കേണ്ടതിനു തന്നെ.
27ആകാശത്തിൻ കീഴിലുള്ള സകല രാജ്യങ്ങളുടെയും രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധൻമാർക്കു നൽകപ്പെടും; അവരുടെ രാജ്യം ശാശ്വതമാണ്. എല്ലാ ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.
28ഇത്രയുമാണ് ദർശനത്തിൻെറ വിശദീകരണം. ഞാൻ, ദാനിയേൽ, എന്റെ വിചാരങ്ങൾ നിമിത്തം പരിഭ്രാന്തനായി. ഞാൻ വിവർണനായി, എല്ലാം ഞാൻ മനസ്സിൽ സൂക്ഷിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്