ദാനിയേൽ 3
അധ്യായങ്ങൾ
മൂന്നുയുവാക്കൻമാർ തീച്ചൂളയിൽ
1നബുക്കദ്നേസർരാജാവ് അറുപതു മുഴം ഉയരവും ആറു മുഴം വണ്ണവുമുള്ള ഒരു സ്വർണ വിഗ്രഹമുണ്ടാക്കി. ബാബിലോൺദേശത്തെ ദൂരാ താഴ്വരയിൽ അവൻ അതു സ്ഥാപിച്ചു.
2താൻ നിർമിച്ച പ്രതിമയുടെ പ്രതിഷ്ഠയ്ക്കു പ്രധാന ദേശാധിപതികളെയും സ്ഥാനപതികളെയും നാടുവാഴികളെയും ഉപദേശകരെയും ഭൺഡാരം വിചാരിപ്പുകാരെയുംന്യായാധിപൻമാരെയും നിയമജ്ഞരെയും ദേശത്തുള്ള സകല സ്ഥാനികളെയും വിളിച്ചുകൂട്ടാൻ നബുക്കദ്നേസർ ആളയച്ചു.
3എല്ലാവരും രാജാവ് നിർമിച്ച പ്രതിമയുടെ പ്രതിഷ്ഠയ്ക്കു വന്നു ചേർന്നു. അവർ പ്രതിമയ്ക്കു ചുററുംനിന്നു.
4അപ്പോൾ വിളംബ രം ചെയ്യുന്നവർ വിളിച്ചുപറഞ്ഞു: ജനതകളേ, ജനപദങ്ങളേ, വിവിധ ഭാഷക്കാരേ, നിങ്ങളോടു കൽപിക്കുന്നു:
5കൊമ്പ്, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേൾക്കുമ്പോൾ, നിങ്ങൾ സാഷ്ടാംഗംവീണ് നബുക്കദ്നേസർ രാജാവ് പ്രതിഷ്ഠിച്ച സ്വർണബിംബത്തെ ആരാധിക്കണം.
6ആരെങ്കിലും അപ്രകാരം ചെയ്യുന്നില്ലെങ്കിൽ അവനെ തത് ക്ഷണം എരിയുന്നതീച്ചൂളയിൽ എറിയും.
7അതുകൊണ്ട് കൊമ്പ്, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ വാദ്യനാദങ്ങൾ കേട്ടമാത്രയിൽ ആ ജനതകളും രാജ്യക്കാരും വിവിധഭാഷക്കാരും നബുക്കദ്നേസർ സ്ഥാപിച്ച സ്വർണബിംബത്തെ സാഷ്ടാംഗംവീണു നമസ്കരിച്ചു.
8അപ്പോൾ ചില കൽദായർ മുൻപോട്ടു വന്നു ദുരുദ്ദേശത്തോടെ യഹൂദരുടെമേൽ കുറ്റം ചുമത്തി.
9അവർ നബുക്കദ്നേസർ രാജാവിനോടു പറഞ്ഞു: രാജാവ് നീണാൾ വാഴട്ടെ!
10രാജാവേ, കൊമ്പ്, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ വാദ്യനാദങ്ങൾ മുഴങ്ങുമ്പോൾ എല്ലാവരും സ്വർണപ്രതിമയെ താണുവീണ് ആരാധിക്കണമെന്നു നീ കൽപിച്ചിരുന്നല്ലോ.
11സാഷ്ടാംഗം വീണ് ആരാധന നടത്താത്തവൻ ആരായാലും അവൻ കത്തിക്കാളുന്ന അഗ്നികുൺഡത്തിൽ എറിയപ്പെടുമെന്നും നീ കൽപിച്ചിരുന്നു.
12രാജാവേ, ബാബിലോൺദേശത്തെ ഭരണാധികാരികളായി നീ നിയമിച്ചിരുന്ന ഷദ്രാക്, മെഷാക്, അബെദ്നെഗോ എന്നീ യഹൂദർ നിന്നെ അനുസരിക്കുന്നില്ല. അവർ നിന്റെ ദേവൻമാരെ സേവിക്കുകയോ നീ പ്രതിഷ്ഠിച്ച സ്വർണവിഗ്രഹത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല.
13അപ്പോൾ, ഉഗ്രകോപം പൂണ്ട നബുക്കദ്നേസർ ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്നെഗോയെയും കൊണ്ടുവരാൻ കൽപിച്ചു. അവരെ രാജസന്നിധിയിൽ കൊണ്ടുവന്നു.
14നബുക്കദ്നേസർ ചോദിച്ചു: ഹേ ഷദ്രാക്, മെഷാക്, അബെദ്നെഗോ, നിങ്ങൾ എന്റെ ദേവൻമാരെ സേവിക്കുന്നില്ലെന്നും ഞാൻ സ്ഥാപിച്ച പ്രതിമയെ ആരാധിക്കുന്നില്ലെന്നും കേട്ട തു സത്യമാണോ?
15കൊമ്പ്, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ വയുടെ നാദം കേൾക്കുമ്പോൾ, ഞാൻ പ്രതിഷ്ഠിച്ച പ്രതിമയെ താണുവീണ് ആരാധിക്കുന്നെങ്കിൽ നിങ്ങൾക്കു നന്ന്, അല്ലെങ്കിൽ ഉടൻ തന്നെ നിങ്ങളെ എരിയുന്നതീച്ചൂളയിൽ എറിഞ്ഞുകളയും; ഏതു ദേവൻ എന്റെ കരങ്ങളിൽനിന്നു നിങ്ങളെ രക്ഷിക്കും?
16ഷദ്രാക്കും മെഷാക്കും അബെദ്നെഗോയും രാജാവിനോടു പറഞ്ഞു: അല്ലയോ, നബുക്കദ്നേസർ, ഇക്കാര്യത്തിൽ ഞങ്ങൾ ഉത്തരം പറയേണ്ടതില്ല.
17രാജാവേ, ഞങ്ങൾ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്നതീച്ചൂളയിൽനിന്നു ഞങ്ങളെ രക്ഷിക്കാൻ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്റെ കൈയിൽനിന്നു മോചിപ്പിക്കും.
18ഇക്കാര്യം നീ അറിഞ്ഞുകൊള്ളുക. അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചില്ലെങ്കിൽപ്പോലും ഞങ്ങൾ നിന്റെ ദേവൻമാരെയോ നീ നിർമിച്ച സ്വർണ ബിംബത്തെയോ ആരാധിക്കുകയില്ല.
19ഷദ്രാക്കിനും മെഷാക്കിനും അബെദ്നെഗോയ്ക്കും നേരേ കോപംകൊണ്ടു നിറഞ്ഞ നബുക്കദ്നേസറിന്റെ മുഖഭാവം മാറി. ചൂള പതിവിൽ ഏഴു മടങ്ങ് ജ്വലിപ്പിക്കാൻ അവൻ കൽപിച്ചു.
20ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്നെഗോയെയും ബന്ധിച്ച് ആളിക്കത്തുന്ന ചൂളയിലേക്കു വലിച്ചെറിയാൻ തൻെറ ശക്തരായ ഭടൻമാരോട് ആജ്ഞാപിച്ചു.
21പടയാളികൾ അവരെ അങ്കി, തൊപ്പി, മറ്റുവസ്ത്രങ്ങൾ എന്നിവയോടുകൂടെ ബന്ധിച്ച് ആളിക്കത്തുന്ന അഗ്നികുൺഡത്തിലേക്ക് എറിഞ്ഞു.
22കർശനമായരാജകൽപന അനുസരിച്ച് തീച്ചൂള അത്യുഗ്രമായി ജ്വലിച്ചിരുന്നതുകൊണ്ട്, ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്നെഗോയെയും ചൂളയിലേക്കു കൊണ്ടുചെന്നവരെ തീജ്വാലകൾ ദഹിപ്പിച്ചുകളഞ്ഞു.
മൂ-ന്നു- യു-വാ-ക്കൻ-മാ-രു-ടെ- കീർ-ത്ത-നം-
23ഷദ്രാക്, മെഷാക്, അബെദ്നെഗോ എന്നീ മൂന്നുപേരും ബന്ധിതരായി ജ്വലിക്കുന്നതീച്ചൂളയിൽ പതിച്ചു. അ-വർ- ദൈ-വ-ത്തി-നു- കീർ-ത്ത-നം- ആ-ല-പി-ച്ചു-കൊ-ണ്ടും- കർ-ത്താ-വി-നെ- സ്-തു-തി-ച്ചു-കൊ- ണ്ടും- തീ-ജ്വാ-ല-ക-ളു-ടെ- മ-ധേ്യ- ന-ട-ന്നു.- അ-സ-റി-യാ- എ-ഴു-ന്നേ-റ്റു- നി-ന്നു- പ്രാർ-ഥി-ച്ചു-;- അ-ഗ്-നി-യു-ടെ- മ-ധ്യ-ത്തിൽ- അ-വ-ൻെ-റ- അ-ധ-ര-ങ്ങൾ- കർ-ത്താ-വി-നെ- പു-ക-ഴ്-ത്തി-:- കർ-ത്താ-വേ,- ഞ-ങ്ങ-ളു-ടെ- പി-താ-ക്കൻ-മാ-രു-ടെ- ദൈ-വ-മേ,-അ-വി-ടു-ന്ന്- വാ-ഴ്-ത്ത-പ്പെ-ട്ട-വ-നാ-ണ്-;-അ-വി-ടു-ന്ന്- സ്-തു-ത്യർ-ഹ-നാ-ണ്.-അ-ങ്ങ-യു-ടെ- നാ-മം- എ-ന്നേ-ക്കും- മ-ഹ-ത്വ-പ്പെ-ട-ട്ടെ-!- ഞ-ങ്ങ-ളോ-ടു- ചെ-യ്-തി-ട്ടു-ള്ള- എ-ല്ലാ-ക്കാ-ര്യ-ങ്ങ-ളി-ലും- അ-ങ്ങ്- നീ-തി-മാ-നാ-ണ്.-അ-ങ്ങ-യു-ടെ- പ്ര-വൃ-ത്തി-കൾ- സ-ത്യ-സ-ന്-ധ-വും- മാർ-ഗ-ങ്ങൾ- നീ-തി-നി-ഷ്-ഠ-വു-മാ-ണ്.-അ-ങ്ങ-യു-ടെ- ന്യാ-യ-വി-ധി-കൾ- സ-ത്യം-ത-ന്നെ.- ഞ-ങ്ങൾ-ക്കു-വേ-ണ്ടി- ചെ-യ്-ത- എ-ല്ലാ-ക്കാ-ര്യ-ങ്ങ-ളി-ലും- അ-ങ്ങ്- ഉ-ചി-ത-മാ-യ- വി-ധി- ന-ട-ത്തി-;-ഞ-ങ്ങ-ളു-ടെ- പി-താ-ക്കൻ-മാ-രു-ടെ- വി-ശു-ദ്-ധ-ന-ഗ-ര-മാ-യ-ജ-റു-സ-ലെ-മി-ൻെ-റ-മേ-ലും- അ-ങ്ങ-നെ-ത-ന്നെ.-ഞ-ങ്ങ-ളു-ടെ- പാ-പ-ങ്ങൾ-നി-മി-ത്ത-മാ-ണ-ല്ലോ- അ-ങ്ങ്- സ-ത്യ-ത്തി-ലും- നീ-തി-യി-ലും- ഇ-വ- ഞ-ങ്ങ-ളു-ടെ-മേൽ- വ-രു-ത്തി-യ-ത്.- ഞ-ങ്ങൾ- നി-യ-മം- ലം-ഘി-ച്ചു-പാ-പ-ത്തിൽ- മു-ഴു-കി,-അ-ങ്ങ-യിൽ- നി-ന്ന്- അ-ക-ന്നു-പോ-യി.-എ-ല്ലാ-ക്കാ-ര്യ-ങ്ങ-ളി-ലും- ഞ-ങ്ങൾ-തിൻ-മ- പ്ര-വർ-ത്തി-ച്ചു-;-അ-ങ്ങ-യു-ടെ- കൽ-പ-ന-കൾ- ഞ-ങ്ങൾ- അ-നു-സ-രി-ച്ചി-ല്ല.- ഞ-ങ്ങൾ- അ-വ- പാ-ലി-ക്കു-ക-യോ- അ-നു-സ-രി-ക്കു-ക-യോ- ചെ-യ്-തി-ല്ല.-ഞ-ങ്ങ-ളു-ടെ- നൻ-മ-യ്-ക്കു-വേ-ണ്ടി-യാ-ണ-ല്ലോ- അ-ങ്ങ്- ഞ-ങ്ങൾ-ക്കു- കൽ-പ-ന-കൾ- നൽ-കി-യ-ത്.- ഞ-ങ്ങ-ളോ-ട്- അ-ങ്ങ്- ചെ-യ്-ത-വ-യെ-ല്ലാം,-ഉ-ചി-ത-മാ-യ- വി-ധി-യോ-ടെ- ആ-യി-രു-ന്നു.- നി-യ-മ-ലം-ഘ-ക-രാ-യ- ശ-ത്രു-ക്ക-ളു-ടെ-യും-ഏ-റ്റ-വും- നി-ന്-ദ്യ-രാ-യ- ധി-ക്കാ-രി-ക-ളു-ടെ-യും-ലോ-ക-ത്തി-ലെ- ഏ-റ്റ-വും- ദു-ഷ്-ട-നാ-യ,-അ-നീ-തി- പ്ര-വർ-ത്തി-ക്കു-ന്ന,-ഒ-രു- രാ-ജാ-വി-ൻെ-റ-യും- ക-ര-ങ്ങ-ളിൽ-അ-ങ്ങ്- ഞ-ങ്ങ-ളെ- വി-ട്ടു-കൊ-ടു-ത്തി-രി-ക്കു-ന്നു.- ഇ-പ്പോ-ഴാ-ക-ട്ടെ,- വാ-യ്- തു-റ-ക്കു-ന്ന-തി-നു-പോ-ലും- ഞ-ങ്ങൾ-ക്കു- ക-ഴി-യു-ന്നി-ല്ല-;-ല-ജ്-ജ-യും- അ-വ-മാ-ന-വും- അ-ങ്ങ-യു-ടെ-ദാ-സ-രെ-യും- ആ-രാ-ധ-ക-രെ-യും- ബാ-ധി-ച്ചി-രി-ക്കു-ന്നു.- അ-ങ്ങ-യു-ടെ- നാ-മ-ത്തെ-പ്ര-തി,-ഞ-ങ്ങ-ളെ- തീർ-ത്തും- പ-രി-ത്യ-ജി-ക്ക-രു-തേ-;-അ-ങ്ങ-യു-ടെ- ഉ-ട-മ്പ-ടി- ലം-ഘി-ക്ക-രു-തേ.- അ-ങ്ങ-യു-ടെ- സ്-നേ-ഹ-ഭാ-ജ-ന-മാ-യ- അ-ബ്രാ-ഹ-ത്തെ-യും,-അ-ങ്ങ-യു-ടെ- ദാ-സ-നാ-യ- ഇ-സ-ഹാ-ക്കി-നെ-യും-അ-ങ്ങ-യു-ടെ- പ-രി-ശു-ദ്-ധ-നാ-യ- ഇ-സ്രാ-യേ-ലി-നെ-യും-അ-നു-സ്-മ-രി-ച്ച്,- അ-ങ്ങ-യു-ടെ- കാ-രു-ണ്യം-ഞ-ങ്ങ-ളിൽ- നി-ന്നു- പിൻ-വ-ലി-ച്ചു-ക-ള-യ-രു-തേ-!- ആ-കാ-ശ-ത്തി-ലെ- ന-ക്-ഷ-ത്ര-ങ്ങൾ-പോ-ലെ-യും-ക-ടൽ-ത്തീ-ര-ത്തെ- മ-ണൽ-പോ-ലെ-യും-അ-വ-രു-ടെ- സ-ന്ത-തി-ക-ളെ- വർ-ധി-പ്പി-ക്കു-മെ-ന്ന്-അ-ങ്ങ്- വാ-ഗ്-ദാ-നം- ചെ-യ്-തി-ട്ടു-ണ്ട-ല്ലോ.- കർ-ത്താ-വേ,- ഞ-ങ്ങൾ- മ-റ്റേ-തൊ-രു- ജ-ന-ത-യെ-യും-കാൾ- എ-ണ്ണ-ത്തിൽ- കു-റ-വാ-യി.-ഞ-ങ്ങ-ളു-ടെ- പാ-പ-ങ്ങൾ- നി-മി-ത്തം-ഞ-ങ്ങൾ- ഇ-പ്പോ-ഴി-താ,- ലോ-ക-ത്തിൽ-ഏ-റ്റ-വും- നി-ന്-ദ്യ-രാ-യി-രി-ക്കു-ന്നു.- ഇ-ക്കാ-ല-ത്ത്,- രാ-ജാ-വോ- പ്ര-വാ-ച-ക-നോ-നാ-യ-ക-നോ- ദ-ഹ-ന-ബ-ലി-യോ- മ-റ്റു-ബ-ലി-ക-ളോ- അർ-ച്ച-ന-യോ- ധൂ-പ-മോ- ഞ-ങ്ങൾ-ക്കി-ല്ല.-അ-ങ്ങേ-ക്കു- ബ-ലി-യർ-പ്പി-ക്കു-ന്ന-തി-നോ- അ-ങ്ങ-യു-ടെ- കാ-രു-ണ്യം- തേ-ടു-ന്ന-തി-നോ- ഒ-രി-ട-വും- ഞ-ങ്ങൾ-ക്കി-ല്ല.- പ-ക്-ഷേ,- മു-ട്ടാ-ടു-ക-ളും- കാ-ള-ക-ളും-പ-തി-നാ-യി-ര-ക്ക-ണ-ക്കി-ന്- ആ-ടു-ക-ളും-കൊ-ണ്ടു-ള്ള- ബ-ലി-യാ-ലെ-ന്ന-പോ-ലെ,-പ-ശ്-ചാ-ത്താ-പ-വി-വ-ശ-മാ-യ- ഹൃ-ദ-യ-ത്തോ-ടും-വി-നീ-ത-മ-ന-സ്-സോ-ടും-കൂ-ടെ-അ-ങ്ങ-യെ- സ-മീ-പി-ക്കു-ന്ന-ഞ-ങ്ങ-ളെ- സ്വീ-ക-രി-ക്ക-ണ-മേ-!- ഇ-ന്ന്- അ-ങ്ങ-യു-ടെ- സ-ന്നി-ധി-യിൽ-ഞ-ങ്ങ-ളു-ടെ- ബ-ലി- ഇ-ങ്ങ-നെ-യാ-ണ്.-ഞ-ങ്ങൾ- പൂർ-ണ-ഹൃ-ദ-യ-ത്തോ-ടെ-അ-ങ്ങ-യെ- അ-നു-ഗ-മി-ക്കും-;-എ-ന്തെ-ന്നാൽ,- അ-ങ്ങ-യിൽ- ആ-ശ്ര-യി-ക്കു-ന്ന-ആ-രും- ല-ജ്-ജി-ക്കേ-ണ്ടി- വ-രു-ക-യി-ല്ല.- ഇ-പ്പോൾ- പൂർ-ണ-ഹൃ-ദ-യ-ത്തോ-ടെ-ഞ-ങ്ങൾ- അ-ങ്ങ-യെ- അ-നു-ഗ-മി-ക്കു-ന്നു-;-ഞ-ങ്ങൾ- അ-ങ്ങ-യെ- ഭ-യ-പ്പെ-ടു-ക-യും-അ-ങ്ങ-യു-ടെ- മു-ഖം- തേ-ടു-ക-യും- ചെ-യ്യു-ന്നു.- ഞ-ങ്ങൾ- ല-ജ്-ജി-ക്കാൻ- ഇ-ട-യാ-ക്ക-രു-തേ-!-അ-ങ്ങ-യു-ടെ- അ-ന-ന്ത-കാ-രു-ണ്യ-ത്തി-നും-ക്-ഷ-മ-യ്-ക്കും- അ-നു-സൃ-ത-മാ-യി-ഞ-ങ്ങ-ളോ-ടു- വർ-ത്തി-ക്ക-ണ-മേ-!- അ-ങ്ങ-യു-ടെ- അ-ദ്-ഭു-ത-പ്ര-വൃ-ത്തി-കൾ-ക്കൊ-ത്ത്-ഞ-ങ്ങൾ-ക്കു- മോ-ച-നം- നൽ-ക-ണ-മേ-!-കർ-ത്താ-വേ,- അ-ങ്ങ-യു-ടെ- നാ-മ-ത്തി-നു-മ-ഹ-ത്വം- നൽ-ക-ണ-മേ-!-അ-ങ്ങ-യു-ടെ- ദാ-സ-രെ- ഉ-പ-ദ്ര-വി-ക്കു-ന്ന-വർ-ല-ജ്-ജി-ത-രാ-ക-ട്ടെ-!- അ-വർ- അ-വ-മാ-നി-ത-രും- അ-ധി-കാ-ര-വും-ആ-ധി-പ-ത്യ-വും- ന-ഷ്-ട-പ്പെ-ട്ട-വ-രും- ആ-ക-ട്ടെ-!-അ-വ-രു-ടെ- ശ-ക്-തി- ക്ഷ-യി-ച്ചു-പോ-ക-ട്ടെ-!- അ-ഖി-ല-ലോ-ക-ത്തി-നും-മേൽ-മ-ഹ-ത്വ-പൂർ-ണ-നും-ഏ-ക-ദൈ-വ-വു-മാ-യ- കർ-ത്താ-വ്-അ-ങ്ങാ-ണെ-ന്ന്- അ-വർ- അ-റി-യ-ട്ടെ-!- അ-വ-രെ- തീ-ച്ചൂ-ള-യി-ലെ-റി-ഞ്ഞ- രാ-ജ-സേ-വ- കൻ-മാർ- ഗ-ന്-ധ-ക-വും- കീ-ലും- ച-ണ-ച്ച-വ-റും- വി-റ- കും- ഇ-ട്ട്- തീ-ച്ചൂ-ള-യെ- ഉ-ജ്വ-ലി-പ്പി-ക്കു-ന്ന-തിൽ- നി-ന്നു- പിൻ-മാ-റി-യി-ല്ല.- തീ-ജ്വാ-ല- ചൂ-ള-യിൽ-നി-ന്നു- നാൽ-പ-ത്തൊൻ-പ-തു- മു-ഴം- ആ-ളി- ഉ-യർ- ന്നു-;- ചൂ-ള-യു-ടെ- ചു-റ്റും- നി-ല-യു-റ-പ്പി-ച്ച- കൽ-ദാ-യ-രെ- അ-തു- ദ-ഹി-പ്പി-ച്ചു- ക-ള-ഞ്ഞു.- അ-സ-റി-യാ-യോ-ടും- കൂ-ട്ടു-കാ-രോ-ടും-കൂ-ടെ- നിൽ-ക്കു- ന്ന-തി-ന്- കർ-ത്താ-വി-ൻെ-റ- ദൂ-തൻ- ചൂ-ള-യി-ലേ- ക്കി-റ-ങ്ങി-ച്ചെ-ന്നു.- അ-വൻ- ജ്വാ-ല-യെ- ചൂ-ള-യിൽ- നി-ന്ന്- ആ-ട്ടി-യ-ക-റ്റി.- ചൂ-ള-യു-ടെ- മ-ധ്യ-ഭാ-ഗം- ജ-ല-ക-ണ-ങ്ങൾ- നി-റ-ഞ്ഞ- കാ-റ്റു- വീ-ശു-ന്ന- സ്-ഥ-ലം- പോ-ലെ-യാ-യി.- അ-തു-കൊ-ണ്ട്- അ-ഗ്-നി- അ-വ-രെ- സ്-പർ-ശി-ച്ചി-ല്ല.- അ-ത്- അ-വ-രെ- ഉ-പ-ദ്ര-വി-ക്കു-ക-യോ- ശ-ല്യ-പ്പെ-ടു-ത്തു-ക-യോ- ചെ- യ്-തി-ല്ല.- അ-പ്പോൾ- അ-വർ- മൂ-വ-രും- ഏ-ക- ക-ൺ-ഠ-മാ-യി- ദൈ-വ-ത്തെ- സ്-തു-തി-ക്കു-ക-യും- മ-ഹ-ത്വ-പ്പെ-ടു-ത്തു-ക-യും- വാ-ഴ്-ത്തു-ക-യും- ചെ-യ്-തു-:- കർ-ത്താ-വേ,- ഞ-ങ്ങ-ളു-ടെ-പി-താ-ക്കൻ-മാ-രു-ടെ- ദൈ-വ-മേ,-അ-ങ്ങ്- വാ-ഴ്-ത്ത-പ്പെ-ട്ട-വ-നാ-ണ്-;-അ-ങ്ങ്- എ-ന്നു-മെ-ന്നും- സ്-തു-ത്യർ-ഹ-നും-അ-ത്യു-ന്ന-ത-നു-മാ-ണ്.- അ-ങ്ങ-യു-ടെ- മ-ഹ-ത്വ-പൂർ-ണ-മാ-യ- പ-രി-ശു-ദ്-ധ-നാ-മം- വാ-ഴ്-ത്ത-പ്പെ-ട-ട്ടെ-!-അ-ത്- എ-ക്കാ-ല-വും- എ-ല്ലാ-റ്റി-നും-ഉ-പ-രി- മ-ഹ-ത്വ-പ്പെ-ടു-ക-യും-സ്-തു-തി-ക്ക-പ്പെ-ടു-ക-യും- ചെ-യ്യ-ട്ടെ-!- പ-രി-ശു-ദ്-ധി-യും- മ-ഹ-ത്വ-വും-നി-റ-ഞ്ഞു- തു-ളു-മ്പു-ന്ന-അ-ങ്ങ-യു-ടെ- ആ-ല-യ-ത്തിൽ- അ-ങ്ങ്- വാ-ഴ്-ത്ത-പ്പെ-ട-ട്ടെ-!-അ-ങ്ങ്- എ-ന്നെ-ന്നും- പു-ക-ഴ്-ത്ത-പ്പെ-ടു-ക-യും-അ-ത്യ-ധി-കം- മ-ഹ-ത്വ-പ്പെ-ടു-ക-യും- ചെ-യ്യ-ട്ടെ-!- കെ-രൂ-ബു-ക-ളു-ടെ-മേൽ- ഇ-രു-ന്ന്-അ-ഗാ-ധ-ങ്ങ-ളെ- വീ-ക്-ഷി-ക്കു-ന്ന-അ-ങ്ങ്- വാ-ഴ്-ത്ത-പ്പെ-ട-ട്ടെ-!-അ-ങ്ങ്- എ-ന്നേ-ക്കും- സ്-തു-തി-ക്ക-പ്പെ-ടു-ക-യും-അ-ത്യ-ധി-കം- വാ-ഴ്-ത്ത-പ്പെ-ടു-ക-യും- ചെ-യ്യ-ട്ടെ-!- രാ-ജ-കീ-യ- സിം-ഹാ-സ-ന-ത്തിൽ-ഉ-പ-വി-ഷ്-ട-നാ-യി-രി-ക്കു-ന്ന-അ-ങ്ങ്- വാ-ഴ്-ത്ത-പ്പെ-ട്ട-വ-നാ-ണ്.-അ-ങ്ങ്- എ-ന്നെ-ന്നും- പു-ക-ഴ്-ത്ത-പ്പെ-ടു-ക-യും-അ-ത്യ-ധി-കം- ഉ-ന്ന-ത-നാ-യി-രി-ക്കു-ക-യും- ചെ-യ്യ-ട്ടെ-!- ആ-കാ-ശ-വി-താ-ന-ത്തിൽ- അ-ങ്ങ്-വാ-ഴ്-ത്ത-പ്പെ-ട്ട-വ-നാ-ണ്.-അ-ന-ന്ത-മാ-യ- സ്-തു-തി-ക്കും-മ-ഹി-മ-യ്-ക്കും- അർ-ഹ-നാ-ണ്.- കർ-ത്താ-വി-ൻെ-റ- സൃ-ഷ്-ടി-ക-ളേ,-അ-വി-ടു-ത്തെ- വാ-ഴ്-ത്തു-വിൻ.-അ-വി-ടു-ത്തേ-ക്കു- സ്-തു-തി- പാ-ടു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ആ-കാ-ശ-ങ്ങ-ളേ,- കർ-ത്താ-വി-നെ- പു-ക-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- കർ-ത്താ-വി-ൻെ-റ- ദൂ-തൻ-മാ-രേ,-അ-വി-ടു-ത്തെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ആ-കാ-ശ-ത്തി-നു- മു-ക-ളി-ലു-ള്ള- ജ-ല-സ-ഞ്ച-യ-മേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ആ-ധി-പ-ത്യ-ങ്ങ-ളേ,- കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- സൂ-ര്യ-നും- ച-ന്ദ്ര-നും- കർ-ത്താ-വി-നെ-വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ആ-കാ-ശ-ത്തി-ലെ- ന-ക്ഷ-ത്ര-ങ്ങ-ളേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- മ-ഴ-യേ,- മ-ഞ്ഞേ,- കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- കാ-റ്റു-ക-ളേ,- കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- അ-ഗ്-നി-യേ,- ചൂ-ടേ,- കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ഹേ-മ-ന്ത-ത്തി-ലെ- ശൈ-ത്യ-മേ,-ഗ്രീ-ഷ്-മ-ത്തി-ലെ- ഉ-ഷ്-ണ-മേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ഹി-മ-ക-ണ-ങ്ങ-ളേ,- മ-ഞ്ഞു-ക-ട്ട-ക-ളേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- രാ-വു-ക-ളേ,- പ-ക-ലു-ക-ളേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- പ്ര-കാ-ശ-മേ,- അ-ന്-ധ-കാ-ര-മേ,- കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- മ-ഞ്ഞു-ക-ട്ട-യേ,- ശൈ-ത്യ-മേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- മൂ-ടൽ-മ-ഞ്ഞേ,- പൊ-ടി-മ-ഞ്ഞേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- മി-ന്ന-ലു-ക-ളേ,- മേ-ഘ-ങ്ങ-ളേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ഭൂ-മി- കർ-ത്താ-വി-നെ- വാ-ഴ്-ത്ത-ട്ടെ-!-അ-ത്- എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്ത-ട്ടെ-!- മ-ല-ക-ളേ,- കു-ന്നു-ക-ളേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ഭൂ-മി-യിൽ- വ-ള-രു-ന്ന- സ-മ-സ്-ത-വ-സ്-തു-ക്ക-ളും-കർ-ത്താ-വി-നെ- വാ-ഴ്-ത്ത-ട്ടെ-!-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്ത-ട്ടെ-!- ഉ-റ-വ-ക-ളേ,- കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- സ-മു-ദ്ര-ങ്ങ-ളേ,- ന-ദി-ക-ളേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- തി-മിം-ഗ-ല-ങ്ങ-ളേ,- ജ-ല-ജീ-വി-ക-ളേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ആ-കാ-ശ-പ്പ-റ-വ-ക-ളേ,- കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- വ-ന്യ-മൃ-ഗ-ങ്ങ-ളേ,- വ-ളർ-ത്തു-മൃ-ഗ-ങ്ങ-ളേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- മ-നു-ഷ്യ-മ-ക്ക-ളേ,- കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ഇ-സ്രാ-യേ-ലേ,- കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- കർ-ത്താ-വി-ൻെ-റ- പു-രോ-ഹി-ത-രേ,-അ-വി-ടു-ത്തെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- കർ-ത്താ-വി-ൻെ-റ- ദാ-സ-രേ,-അ-വി-ടു-ത്തെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ആ-ത്-മാ-ക്ക-ളേ,- നീ-തി-മാൻ-മാ-രു-ടെ-ചേ-ത-സ്-സു-ക-ളേ,- കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- വി-ശു-ദ്-ധ-രേ,- വി-നീ-ത-ഹൃ-ദ-യ-രേ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.- ഹ-ന-നി-യാ,- അ-സ-റി-യാ,- മി-ഷാ-യേൽ,-കർ-ത്താ-വി-നെ- വാ-ഴ്-ത്തു-വിൻ-;-എ-ന്നേ-ക്കും- അ-വി-ടു-ത്തെ- പാ-ടി-പ്പു-ക-ഴ്-ത്തു-വിൻ.-എ-ന്തെ-ന്നാൽ,- അ-വി-ടു-ന്ന്- ന-മ്മെ-പാ-താ-ള-ത്തിൽ- നി-ന്നും-മ-ര-ണ-ത്തി-ൻെ-റ- പി-ടി-യിൽ- നി-ന്നും-ജ്വ-ലി-ക്കു-ന്ന- തീ-ച്ചൂ-ള-യിൽ- നി-ന്നും-അ-ഗ്-നി-യു-ടെ- മ-ധ്യ-ത്തിൽ- നി-ന്നും-ര-ക്-ഷി-ച്ചി-രി-ക്കു-ന്നു.- കർ-ത്താ-വി-നു- ന-ന്-ദി-പ-റ-യു-വിൻ,-അ-വി-ടു-ന്ന്- ന-ല്ല-വ-നാ-ണ്,-അ-വി-ടു-ത്തെ- കാ-രു-ണ്യം- എ-ന്നേ-ക്കും-നി-ല-നിൽ-ക്കു-ന്നു.- ദേ-വൻ-മാ-രു-ടെ- ദൈ-വ-മാ-യ- കർ-ത്താ-വി-നെ- ആ-രാ-ധി-ക്കു-ന്ന-വ-രേ,-അ-വി-ടു-ത്തെ- വാ-ഴ്-ത്തു-വിൻ,-അ-വി-ടു-ത്തെ- സ്-തു-തി-ക്കു-വിൻ-;-അ-വി-ടു-ത്തേ-ക്ക്- ന-ന്-ദി-പ-റ-യു-വിൻ-;-അ-വി-ടു-ത്തെ- കാ-രു-ണ്യം- എ-ന്നേ-ക്കും-നി-ല-നിൽ-ക്കു-ന്നു.-
മൂന്നുയുവാക്കൻമാരുടെ കീർത്തനം
24നബുക്കദ്നേസർ പരിഭ്രമിച്ചു പിടഞ്ഞെഴുന്നേറ്റു. തൻെറ ഉപദേശകൻമാരോട് അവൻ ചോദിച്ചു: മൂന്നുപേരെയല്ലേ നാം ബന്ധിച്ചു തീയിലെറിഞ്ഞത്?
25അതേ, രാജാവേ, അവർ പറഞ്ഞു. രാജാവ് പറഞ്ഞു: എന്നാൽ, അഗ്നിയുടെ നടുവിൽ ബന്ധനം കൂടാതെ നാലുപേർ നടക്കുന്നതു ഞാൻ കാണുന്നു; അവർക്ക് ഒരുപദ്രവവും ഏറ്റിട്ടില്ല; നാലാമത്തവൻ കാഴ്ചയിൽ ദേവകുമാരനെപ്പോലെയിരിക്കുന്നു.
26ജ്വലിക്കുന്നതീച്ചൂളയുടെ വാതിൽക്കലെത്തി നബുക്കദ്നേസർ പറഞ്ഞു: ഷദ്രാക്, മെഷാക്, അബെദ്നെഗോ, അത്യുന്നതനായ ദൈവത്തിന്റെ ദാസൻമാരായ നിങ്ങൾ പുറത്തുവരുവിൻ.
27അവർ അഗ്നിയിൽ നിന്നു പുറത്തുവന്നു. പ്രധാനദേശാധിപൻമാരും സ്ഥാനപതികളും നാടുവാഴികളും രാജാവിന്റെ ഉപദേശകരും വന്നുകൂടുകയും ആ മൂവരുടെയുംമേൽ അഗ്നിക്ക് ഒരു ശക്തിയും ഉണ്ടായിരുന്നില്ലെന്നു കാണുകയും ചെയ്തു. അവരുടെ തലമുടി കരിയുകയോ വസ്ത്രത്തിനു കേടുപറ്റുകയോ, അവർക്കു തീയുടെ ഗന്ധം ഏൽക്കുകയോ ചെയ്തില്ല.
28നബുക്കദ്നേസർ പറഞ്ഞു: ഷദ്രാക്കിൻെറയും മെഷാക്കിൻെറയും അബെദ്നെഗോയുടെയും ദൈവം വാഴ്ത്തപ്പെടട്ടെ! സ്വന്തം ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നതിനെക്കാൾ സ്വശരീരങ്ങളെ പീഡനത്തിനു വിട്ടുകൊടുക്കുന്നതിനും രാജകൽപനയെപ്പോലും അവഗണിക്കുന്നതിനും തക്കവിധം, തന്നിൽ ആശ്രയിച്ച തൻെറ ദാസൻമാരെ അവിടുന്ന് സ്വന്തം ദൂതനെ അയച്ചു മോചിപ്പിച്ചുവല്ലോ.
29അതുകൊണ്ട് ഞാനിതാ ഒരു കൽപന പുറപ്പെടുവിക്കുന്നു: ഷദ്രാക്കിൻെറയും മെഷാക്കിൻെറയും അബെദ്നെഗോയുടെയും ദൈവത്തിനെതിരേ എന്തെങ്കിലും പറയുന്ന ജനതകളെയും ജനപദങ്ങളെയും ഭാഷക്കാരെയും കഷണം കഷണമായി ചീന്തിക്കളയും; അവരുടെ ഭവനങ്ങൾ നിലംപരിചാക്കും; എന്തെന്നാൽ, ഈ വിധത്തിൽ രക്ഷിക്കാൻ കഴിവുള്ള വേറൊരു ദേവനില്ല.
30രാജാവ് ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്നെഗോയെയും ബാബിലോൺ പ്രവിശ്യയിൽ ഉന്നതസ്ഥാനങ്ങളിൽ നിയമിച്ചു.