Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ദാനിയേൽ 11

അധ്യായങ്ങൾ
1അവനു സഹായവും ശക്തിയും നൽകാൻ മേദിയക്കാരനായ ദാരിയൂസിന്റെ ഒന്നാം ഭരണവർഷം ഞാൻ എത്തി.

ഈജിപ്തും സിറിയയും

2ഇപ്പോൾ ഞാൻ നിനക്കു സത്യം വെളിപ്പെടുത്തിത്തരും. പേർഷ്യയിൽ മൂന്നു രാജാക്കൻമാർകൂടി ഉയർന്നുവരും; നാലാമതൊരുവൻ, അവരെല്ലാവരെയുംകാൾ സമ്പന്നനായിരിക്കും; സമ്പത്തുമൂലം ശക്തനായിത്തീരുമ്പോൾ അവൻ എല്ലാവരെയുംയവനരാജ്യത്തിനെതിരേ ഇളക്കിവിടും.
3പിന്നെ ശക്ത നായ ഒരു രാജാവു വരും; അവൻ വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാകും; സേ്വച്ഛാനുസൃതം പ്രവർത്തിക്കുകയും ചെയ്യും.
4അവൻ ഉച്ചകോടിയിൽ എത്തുമ്പോൾ അവന്റെ സാമ്രാജ്യം തകർന്ന് ആകാശത്തിന്റെ നാലു കാറ്റുകളിലും ലയിക്കും. അത് അവന്റെ സന്തതികൾക്കു ലഭിക്കുകയില്ല. അവന്റെ പ്രാബല്യം പിൻഗാമികൾക്ക് ഉണ്ടാവുകയില്ല. അവന്റെ സാമ്രാജ്യം പിഴുതെടുത്തു അന്യർക്ക് നൽകപ്പെടും.
5അപ്പോൾ ദക്ഷിണദേശത്തെ രാജാവ് പ്രബലനാകും. എന്നാൽ, അവന്റെ പ്രഭുക്കൻമാരിലൊരുവൻ അവനെക്കാൾ ശക്തനാകും. അവന്റെ സാമ്രാജ്യം വളരെ വിപുലമായിരിക്കും.
6കുറച്ചു വർഷങ്ങൾക്കുശേഷം അവർ സഖ്യം ചെയ്യും. ദക്ഷിണദേശത്തെ രാജാവിന്റെ പുത്രി സമാധാനം സ്ഥാപിക്കാൻ ഉത്തരദേശത്തെ രാജാവിന്റെ അടുത്ത് എത്തും. എന്നാൽ അവളുടെ പ്രാബല്യം നീണ്ടുനിൽക്കുകയില്ല. അവനും അവന്റെ സന്തതിയും നിലനിൽക്കുകയില്ല. അവളും അവളുടെ സേവകരും അവളെ അവകാശപ്പെടുത്തിയിരുന്നവനും വധിക്കപ്പെടും.
7ആ കാലങ്ങളിൽ അവന്റെ സ്ഥാനത്ത് അവളുടെ വേരുകളിൽ നിന്ന് ഒരു മുള ഉയർന്നുവരും; അവൻ ഉത്തരദേശത്തെ രാജാവിന്റെ സൈന്യത്തിനെതിരേ വന്ന്, കോട്ടയിൽ പ്രവേശിച്ച്, അവരോടെതിർത്തു ജയിക്കും.
8അവരുടെ ദേവൻമാരുടെ വിഗ്രഹങ്ങളും അമൂല്യമായ പൊൻവെള്ളിപ്പാത്രങ്ങളും അവൻ ഈജിപ്തിലേക്കു കൊണ്ടുപോകും; കുറെക്കാലത്തേക്ക് ഉത്തരദേശത്തെ രാജാവിനെ ആക്രമിക്കുന്നതിൽനിന്ന് അവൻ വിട്ടുനിൽക്കും.
9അപ്പോൾ ഉത്തരദേശത്തെ രാജാവ് ദക്ഷിണദേശത്തെ രാജാവിന്റെ പ്രദേശത്തേക്കു വരും; എന്നാൽ, അവൻ സ്വന്തം നാട്ടിലേക്കു തിരിച്ചുപോകും.
10അവന്റെ പുത്രൻമാർയുദ്ധം ചെയ്യുകയും ഒരു മഹാസൈന്യത്തെ ശേഖരിക്കുകയും ചെയ്യും; അവർ ഇരച്ചുകയറും. അങ്ങനെ വീണ്ടും അവന്റെ കോട്ടയുടെ അടുത്തുവരെയുദ്ധം എത്തും.
11അപ്പോൾ, ദക്ഷിണദേശത്തെ രാജാവ് കോപം പൂണ്ടുപുറപ്പെട്ട് വലിയ സൈന്യസന്നാഹമുള്ള ഉത്തരദേശത്തെ രാജാവുമായി ഏറ്റുമുട്ടും. ആ സൈന്യം അവന്റെ കൈയിൽ ഏൽപിക്കപ്പെടും.
12ആ വ്യൂഹം പിടിക്കപ്പെടുമ്പോൾ അവൻ അഹങ്കരിക്കുകയും പതിനായിരക്കണക്കിന് ആളുകളെ വീഴ്ത്തുകയും ചെയ്യും; പക്ഷേ, അവൻ പ്രബലനാവുകയില്ല.
13ഉത്തരദേശത്തെ രാജാവ് പൂർവാധികം ശക്തമായ സൈന്യവ്യൂഹത്തെ വീണ്ടും ഒരുക്കും; ഏതാനും വർഷങ്ങൾക്കുശേഷം ഒരു മഹാസൈന്യവും വിപുലമായ ആയുധശേഖരവുമായി അവൻ വരും.
14അക്കാലത്ത് അനേകർ ദക്ഷിണദേശത്തെ രാജാവിനെതിരേ ഉയർന്നുവരും; നിന്റെ ജനത്തിൽപ്പെട്ട അക്രമികൾ, ഈ ദർശനം നിവൃത്തിയാകേണ്ടതിന് അവനെതിരേ കലഹിക്കും; എന്നാൽ, അവർ പരാജയപ്പെടും.
15അപ്പോൾ ഉത്തരദേശത്തെ രാജാവുവന്ന്, ഉപരോധം ഏർപ്പെടുത്തി, സുരക്ഷിതനഗരം പിടിച്ചടക്കും. ദക്ഷിണദേശത്തെ സൈന്യത്തിന്, അവന്റെ ധീരയോദ്ധാക്കൾക്കുപോലും, പിടിച്ചുനിൽക്കാൻ ശക്തിയുണ്ടാവുകയില്ല.
16എന്നാൽ, ആക്രമണകാരി സേ്വച്ഛാനുസൃതം പ്രവർത്തിക്കും; ആർക്കും അവനെ ചെറുത്തുനിൽക്കാൻ കഴിയുകയില്ല. മഹത്ത്വത്തിൻെറ ദേശത്ത് അവൻ നിൽക്കുകയും അത് അവന്റെ പിടിയിൽ അമരുകയും ചെയ്യും.
17ദക്ഷിണദേശത്തെ രാജാവിന്റെ പ്രദേശങ്ങൾ മുഴുവൻ കീഴടക്കാൻ അവൻ തീരുമാനിക്കും; അവനുമായി സന്ധിചെയ്യുകയും, അവനെ നശിപ്പിക്കാൻ വേണ്ടി, തൻെറ പുത്രിയെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യും. എന്നാൽ, ആ ശ്രമം വിജയിക്കുകയില്ല. അത് അവന് ഉപകരിക്കുകയില്ല.
18അനന്തരം അവൻ തീരപ്രദേശങ്ങളിലേക്കു തിരിഞ്ഞ് അവയിൽ പലതും പിടിച്ചടക്കും; പക്ഷേ, ഒരു സൈന്യാധിപൻ അവന്റെ ഔദ്ധത്യത്തിനു കടിഞ്ഞാണിടും. ആ അഹങ്കാരം അവനെതിരായിത്തന്നെതിരിയും.
19അപ്പോൾ, അവൻ സ്വന്തം നാട്ടിലെ കോട്ടകളിലേക്കു മടങ്ങും; പക്ഷേ, അവൻ കാലിടറിവീഴും; അത് അവന്റെ അവസാനമായിരിക്കും.
20പിന്നെ, അവന്റെ സ്ഥാനത്ത് മറ്റൊരുവൻ ഉയർന്നുവരും. അവൻ മഹത്ത്വത്തിൻെറ ദേശത്തുനിന്നു കപ്പം പിരിക്കാൻ ഒരുവനെ അയയ്ക്കും; എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ അവൻ പരസ്യമായിട്ടോയുദ്ധത്തിലോ അല്ലാതെ സംഹരിക്കപ്പെടും.
21അവന്റെ സ്ഥാനത്തു നിന്ദ്യനായ വേറൊരുവൻ ഉയരും; അവനു രാജപദവി ലഭിച്ചിരുന്നില്ല. അവൻ മുന്നറിയിപ്പൊന്നും കൂടാതെ ചതിയിൽ രാജ്യം കരസ്ഥമാക്കും.
22അവൻ തൻെറ മുൻപിൽനിന്നു സൈന്യങ്ങളെ, ഉടമ്പടിയുടെ പ്രഭുവിനെപ്പോലും, തൂത്തുമാറ്റും.
23സന്ധിചെയ്യുന്ന നിമിഷംമുതൽ അവൻ വഞ്ചനയോടെ പെരുമാറും; അനുയായികൾ കുറച്ചേ ഉള്ളുവെങ്കിലും അവൻ പ്രബലനാകും.
24മുന്നറിയിപ്പുകൂടാതെ, ദേശത്തെ ഏറ്റവും സമ്പന്നമായ ഭാഗങ്ങളിലേക്കു കടന്നുവരും. പിതാക്കൻമാരോ പിതാമഹൻമാരോ ചെയ്തിട്ടില്ലാത്ത ക്രൂരത കൾ അവൻ ചെയ്യും. തൻെറ അനുചരൻമാർക്ക് അവൻ കൊള്ളവസ്തു പങ്കിട്ടുകൊടുക്കും. അവൻ ശക്തിദുർഗങ്ങൾക്കെതിരേ ഉപായങ്ങൾ പ്രയോഗിക്കും; പക്ഷേ, കുറെക്കാലത്തേക്കു മാത്രമേ അതു വിജയിക്കുകയുള്ളു.
25ശക്തിയും ധൈര്യവും ഉണർന്ന് അവൻ ഒരു മഹാസൈന്യവുമായി ദക്ഷിണദേശത്തെ രാജാവിനെതിരേ വരും; ദക്ഷിണദേശത്തെ രാജാവ് വളരെ വലുതും അതിശക്തവുമായ ഒരു സൈന്യത്തോടുകൂടെ അവനെ നേരിടും; എന്നാൽ, ചതിപ്രയോഗംമൂലം അവനു പിടിച്ചു നിൽക്കാൻ കഴിയുകയില്ല.
26അവന്റെ മേശയിൽ ഭക്ഷിക്കുന്നവൻതന്നെ അവനെ നശിപ്പിക്കും. അവന്റെ സൈന്യം നിർമാർജനം ചെയ്യപ്പെടുകയും അനേകർ മരിച്ചുവീഴുകയും ചെയ്യും.
27ഈ രണ്ടു രാജാക്കൻമാരുടെയും മനസ്സുകൾ തിൻമയിലേക്കു ചാഞ്ഞിരിക്കും; ഒരേ മേശയ്ക്കു ചുറ്റും ഇരുന്നുകൊണ്ട് അവർ അസത്യം പറയും, പക്ഷേ, ഒന്നും ഫലിക്കുകയില്ല. കാരണം, അവസാനത്തിനുള്ള നിശ്ചിതസമയം ആസന്നമായിട്ടില്ല.
28അവൻ വലിയ സമ്പത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകും. പക്ഷേ, അവന്റെ ഹൃദയം വിശുദ്ധ ഉടമ്പടിക്കെതിരേ ഉറച്ചിരിക്കും; അവൻ തന്നിഷ്ടം പ്രവർത്തിക്കുകയും സ്വദേശത്തേക്കു മടങ്ങിപ്പോവുകയും ചെയ്യും.
29നിശ്ചിതസമയത്ത് അവൻ തെക്കോട്ടു മടങ്ങിവരും; ഇത്തവണമുൻപത്തേതുപോലെ ആയിരിക്കുകയില്ല.
30കിത്തിമിലെ കപ്പലുകൾ അവനെ എതിർക്കും; അവൻ ഭയപ്പെട്ട്, പിൻമാറി, തിരിച്ചുവന്ന്, ക്രുദ്ധനായി വിശുദ്ധ ഉടമ്പടിക്കെതിരേ പ്രവർത്തിക്കും. അവൻ പിൻവാങ്ങി വിശുദ്ധ ഉടമ്പടി ഉപേക്ഷിച്ചവരുടെ വാക്കു ശ്രവിക്കും.
31അവന്റെ സൈന്യം വന്ന് ദേവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തര ദഹനബലി നിരോധിക്കുകയും ചെയ്യും. അവർ വിനാശത്തിന്റെ മ്ളേച്ഛ വിഗ്രഹം അവിടെ സ്ഥാപിക്കും.
32ഉടമ്പടി ലംഘിക്കുന്നവരെ അവൻ മുഖ സ്തുതികൊണ്ടു വഴിതെറ്റിക്കും; എന്നാൽ, തങ്ങളുടെ ദൈവത്തെ അറിയുന്നവർ ഉറച്ചുനിന്നു പ്രവർത്തിക്കും.
33കുറേക്കാലത്തേക്ക് അവർ വാളും തീയും അടിമത്തവും കവർച്ചയുംകൊണ്ട് വീഴുമെങ്കിലും ജനത്തിന്റെ ഇടയിലെ ജ്ഞാനികൾ അനേകർക്ക് അറിവുപകരും.
34വീഴുമ്പോൾ അവർക്കു സഹായം ലഭിക്കാതിരിക്കുകയില്ല. അവരോടു ചേ രുന്ന പലരും കപടോദ്ദേശ്യത്തോടെ ആയിരിക്കും അങ്ങനെ ചെയ്യുക.
35ജ്ഞാനികളിൽ ചിലർ വീഴും. ജനത്തെ അവസാനദിവസത്തേക്കു ശുദ്ധീകരിക്കാനും നിർമലരാക്കിവെൺമയുറ്റവരാക്കാനും വേണ്ടിയായിരിക്കും അത്. അന്തിമദിനം വരാനിരിക്കുന്നതേയുള്ളു.
36രാജാവ് സേ്വച്ഛാനുസൃതം പ്രവർത്തിക്കും. അവൻ തന്നെത്തന്നെ ഉയർത്തുകയും സകല ദേവൻമാർക്കും ഉപരിയായി മഹത്വപ്പെടുത്തുകയും, ദേവൻമാർക്കും ദൈവമായവനെതിരേ ഭീകരദൂഷണം പറയുകയും ചെയ്യും; ക്രോധം പൂർത്തിയാകുന്നതുവരെ അവൻ അഭിവൃദ്ധി പ്രാപിക്കും; എന്തെന്നാൽ, നിശ്ചയിക്കപ്പെട്ടത് സംഭവിക്കേണ്ടിയിരിക്കുന്നു.
37തൻെറ പിതാക്കൻമാരുടെ ദേവൻമാരെയോ സ്ത്രീകളുടെ ഇഷ്ടദേവനെയോ അവൻ കൂട്ടാക്കുകയില്ല; എല്ലാവർക്കുമുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുന്നതിനാൽ അവൻ ഒരു ദേവനെയും വകവയ്ക്കുകയില്ല.
38അവയ്ക്കു പകരം അവൻ കോട്ടകളുടെദേവനെ ആദരിക്കും; തൻെറ പിതാക്കൻമാർ അറിയാത്ത ദേവനെ സ്വർണം, വെള്ളി, രത്നങ്ങൾ, വിലയേറിയ സമ്മാനങ്ങൾ എന്നിവകൊണ്ട് അവൻ ബഹുമാനിക്കും.
39ഏറ്റവും ശക്തമായ കോട്ടകളോട് അന്യദേവന്റെ സഹായത്തോടെ അവൻ പൊരുതും; തന്നെ അംഗീകരിക്കുന്നവർക്ക് അവൻ വലിയ ബഹുമതികൾ നൽകും. അവൻ അവരെ അനേകരുടെ മേൽ അധിപതികളാക്കുകയും ദേശം വിഭജിച്ച് അവർക്കു വിൽക്കുകയും ചെയ്യും.
40അവസാനനാളിൽ ദക്ഷിണദേശത്തെ രാജാവ് അവനെ ആക്രമിക്കും; പക്ഷേ, ഉത്തരദേശരാജാവ് രഥങ്ങളും അശ്വസേനയും അനേകം കപ്പലുകളുമായി, ചുഴലിക്കാറ്റുപോലെ, അവനെതിരേ ആഞ്ഞടിക്കും; രാജ്യങ്ങളുടെമേൽ ഇരച്ചുകയറുകയും ചെയ്യും.
41അവൻ മഹത്വത്തിൻെറ ദേശത്തു വന്നെത്തും. പതിനായിരക്കണക്കിന് ആളുകൾ വീഴും. എന്നാൽ ഏദോമും, മൊവാബും, അമ്മോന്യരുടെ പ്രധാന ഭാഗങ്ങളും അവന്റെ കൈയിൽനിന്നു മോചിപ്പിക്കപ്പെടും.
42അവൻ രാജ്യങ്ങൾക്കെതിരേ കൈനീട്ടും; ഈജിപ്തുദേശം രക്ഷപെടുകയില്ല.
43അവൻ ഈജിപ്തിലെ സ്വർണവും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും സ്വന്തമാക്കും. ലിബിയക്കാരും എതേ്യാപ്യാക്കാരും അവനെ അനുഗമിക്കും.
44എന്നാൽ, കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാർത്തകൾ അവനെ അസ്വസ്ഥനാക്കും; അവൻ മഹാകോപത്തോടെ പുറപ്പെട്ട് അനേകരെ ഉൻമൂലനം ചെയ്യും.
45അവൻ തൻെറ രാജമന്ദിരസദൃശമായ കൂടാരങ്ങൾ കടലിനും മഹത്വപൂർണമായ വിശുദ്ധഗിരിക്കും ഇടയ്ക്കു നിർമിക്കും; എങ്കിലും സഹായിക്കാൻ ആരുമില്ലാതെ അവന്റെ ജീവിതം ഒടുങ്ങും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്