Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 രാജാക്കന്മാർ 8

അധ്യായങ്ങൾ

ക്ഷാമത്തെക്കുറിച്ചു മുന്നറിയിപ്പ്

1താൻ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയോട് എലീഷാ പറഞ്ഞിരുന്നു: നീയും കുടുംബവും വീടുവിട്ടു കുറച്ചുകാലം എവിടെയെങ്കിലും പോയി താമസിക്കുക. കർത്താവ് ഈ നാട്ടിൽ ക്ഷാമം വരുത്തും; അത് ഏഴുവർഷം നീണ്ടുനിൽക്കും.
2അവൾ ദൈവപുരുഷന്റെ വാക്കനുസരിച്ചു പ്രവർത്തിച്ചു. അവളും കുടുംബവും ഫിലിസ്ത്യരുടെ നാട്ടിൽ പോയി ഏഴുകൊല്ലം താമസിച്ചു.
3അതിനുശേഷം അവൾ മടങ്ങിവന്ന് രാജാവിനോടു തൻെറ വീടും ഭൂമിയും തിരികെ തരണമെന്ന് അപേക്ഷിച്ചു.
4എലീഷാ ചെയ്ത വൻകാര്യങ്ങൾ അവന്റെ ഭൃത്യൻ ഗഹസിയോടു രാജാവ് ചോദിച്ചറിയുകയായിരുന്നു.
5എലീഷാ മരിച്ചവനെ ജീവിപ്പിച്ച കാര്യം അവൻ രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കെ ജീവൻ വീണ്ടുകിട്ടിയ കുട്ടിയുടെ അമ്മ രാജാവിന്റെ അടുത്തുവന്നു തൻെറ വീടും ഭൂമിയും ആവശ്യപ്പെട്ടു. ഉടനെ ഗഹസി, രാജാവേ, ഇവളുടെ മകനെയാണ് എലീഷാ പുനർജീവിപ്പിച്ചത് എന്നുപറഞ്ഞു.
6രാജാവ് ചോദിച്ചപ്പോൾ അവൾ വിവരം പറഞ്ഞു. അവളുടെ വസ്തുവകകളും നാടുവിട്ടപ്പോൾമുതൽ ഇന്നുവരെയുള്ള അവയുടെ ആദായവും അവൾക്കു തിരികെക്കൊടുക്കാൻ രാജാവ് ഒരു സേവകനെ നിയോഗിച്ചു.

എലീഷായും ഹസായേലും

7അക്കാലത്ത് എലീഷാ ദമാസ്ക്കസിൽ എത്തി. സിറിയാരാജാവായ ബൻഹദാദ് രോഗഗ്രസ്തനായിരുന്നു. ദൈവപുരുഷൻ വന്നെന്ന് അറിഞ്ഞ്
8രാജാവ് ഹസായേലിനോടു പറഞ്ഞു: നീ ഒരു സമ്മാനവുമായി ചെന്ന് ഞാൻ രോഗവിമുക്തനാകുമോ എന്നു കർത്താവിനോട് ആരായാൻ ദൈവപുരുഷനോട് അഭ്യർഥിക്കുക.
9അവൻ ദൈവപുരുഷനെ കാണാൻ ചെന്നു. ദമാസ്ക്കസിൽ നിന്ന് നാൽപത് ഒട്ടകച്ചുമടു സാധനങ്ങൾ സമ്മാനമായി എടുത്തിരുന്നു. അവൻ വന്ന് എലീഷായോടു പറഞ്ഞു: നിന്റെ മകൻ സിറിയാ രാജാവായ ബൻഹദാദ് താൻ രോഗവിമുക്തനാകുമോ എന്നറിയാൻ എന്നെ നിന്റെ അടുത്ത് അയച്ചിരിക്കുന്നു.
10എലീഷാ പറഞ്ഞു: തീർച്ചയായും രോഗവിമുക്ത നാകുമെന്നു പോയി അറിയിക്കുക. എന്നാൽ, അവൻ നിശ്ചയമായും മരിക്കുമെന്നു കർത്താവ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.
11അവൻ അസ്വസ്ഥനാകുവോളം എലീഷാ കണ്ണിമയ്ക്കാതെ അവനെ നോക്കിനിന്നു; പിന്നെ കരഞ്ഞു.
12ഹസായേൽ ചോദിച്ചു: പ്രഭോ, എന്തിനാണ് അങ്ങ് കരയുന്നത്? അവൻ പറഞ്ഞു: നീ ഇസ്രായേൽജനത്തോടു ചെയ്യാനിരിക്കുന്ന ക്രൂരത ഓർത്തിട്ടുതന്നെ. നീ അവരുടെ കോട്ടകൾക്കു തീ വയ്ക്കുകയും അവരുടെയുവാക്കൻമാരെ വാളിനിരയാക്കുകയും അവരുടെ പൈതങ്ങളെ അടിച്ചുകൊല്ലുകയും ഗർഭിണികളുടെ ഉദരം പിളർക്കുകയും ചെയ്യും.
13ഹസായേൽ ചോദിച്ചു: നിസ്സാരനായ ഈ ദാസന് ഇത്രയെല്ലാം ചെയ്യാൻ കഴിയുമോ? എലീഷാ പ്രതിവചിച്ചു: നീ സിറിയായിൽ രാജാവാകുമെന്നു കർത്താവ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.
14അനന്തരം, അവൻ തൻെറ യജമാനൻെറ അടുത്തേക്കു മടങ്ങി.യജമാനൻ ചോദിച്ചു: എലീഷാ എന്തുപറഞ്ഞു? അവൻ മറുപടി പറഞ്ഞു: അങ്ങ് നിശ്ചയമായും സുഖം പ്രാപിക്കുമെന്നു പറഞ്ഞു.
15പിറ്റേദിവസം അവൻ ഒരു പുതപ്പെടുത്തു വെള്ളത്തിൽ മുക്കി രാജാവിന്റെ മുഖത്തിട്ടു. അങ്ങനെ അവൻ മരിച്ചു; ഹസായേൽ രാജാവായി.

യൂദാരാജാവായയഹോറാം

16ഇസ്രായേൽരാജാവായ ആഹാബിന്റെ പുത്രൻ യോറാമിൻെറ അഞ്ചാംഭരണവർഷം യൂദാരാജാവായയഹോഷാഫാത്തിൻെറ പുത്രൻയഹോറാം ഭരണമേറ്റു.
17അപ്പോൾ അവനു മുപ്പത്തിരണ്ടു വയസ്സുണ്ടായിരുന്നു. അവൻ എട്ടുകൊല്ലം ജറുസലെമിൽ ഭരിച്ചു.
18ആഹാബിന്റെ ഭവനം ചെയ്തതുപോലെതന്നെ അവൻ ഇസ്രായേൽരാജാക്കൻമാരുടെ വഴികളിൽ നടന്നു. കാരണം, ആഹാബിന്റെ പുത്രിയായിരുന്നു അവന്റെ ഭാര്യ. അവൻ കർത്താവിന്റെ മുൻപിൽ തിൻമ പ്രവർത്തിച്ചു.
19എങ്കിലും കർത്താവ് തൻെറ ദാസനായ ദാവീദിനെപ്രതി യൂദായെ നശിപ്പിച്ചില്ല. കാരണം, അവനും അവന്റെ പുത്രൻമാർക്കും പിൻഗാമി അറ്റുപോവുകയില്ലെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്നു.
20അവന്റെ കാലത്ത് ഏദോം യൂദായുടെ കീഴിൽനിന്നു ഭിന്നിച്ച് സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.
21അപ്പോൾ,യഹോറാം രഥങ്ങളോടുകൂടി സയീറിലേക്കു കടന്നു. രാത്രിയിൽ അവനും രഥസൈന്യാധിപൻമാരും തങ്ങളെ വളഞ്ഞഏദോമ്യരെ ആക്രമിച്ചു. യൂദാസൈന്യം തോറ്റു പിൻവാങ്ങി.
22അങ്ങനെ ഏദോം യൂദായുടെ ഭരണത്തിൽ നിന്ന് ഇന്നോളം വിട്ടുനിൽക്കുന്നു. ലിബ്നായും കലഹിച്ചു.
23യഹോറാമിൻെറ മറ്റു പ്രവർത്തനങ്ങൾ യൂദാരാജാക്കൻമാരുടെ ദിന വൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
24യഹോറാം മരിച്ചു; പിതാക്കൻമാരോടൊപ്പം ദാവീദിന്റെ നഗരത്തിൽ സംസ്കരിക്കപ്പെട്ടു, പുത്രൻ അഹസിയാ ഭരണമേറ്റു.

യൂദാരാജാവ് അഹസിയാ

25ഇസ്രായേൽരാജാവായ ആഹാബിന്റെ പുത്രൻ യോറാമിൻെറ പന്ത്രണ്ടാംവർഷം യൂദാരാജാവായയഹോറാമിൻെറ പുത്രൻ അഹസിയാ വാഴ്ചയാരംഭിച്ചു.
26അപ്പോൾ, അഹസിയായ്ക്ക് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അവൻ ജറുസലെമിൽ ഒരു വർഷം ഭരിച്ചു. അത്താലിയാ ആയിരുന്നു അവന്റെ അമ്മ. അവൾ ഇസ്രായേൽരാജാവായ ഓമ്രിയുടെ പൗത്രിയായിരുന്നു.
27അഹസിയാ ആഹാബിന്റെ വഴികളിൽ നടന്നു. ആഹാബിന്റെ ഭവനം ചെയ്തിരുന്നതുപോലെ കർത്താവിന്റെ മുൻപിൽ അവനും തിൻമചെയ്തു. കാരണം, ആഹാബിന്റെ ഭവനത്തോട് അവൻ വിവാഹംവഴി ബന്ധപ്പെട്ടിരുന്നു.
28അവൻ സിറിയാരാജാവായ ഹസായേലിനെതിരേയുദ്ധംചെയ്യാൻ ആഹാബിന്റെ പുത്രൻ യോറാമിനോടു കൂടെ റാമോത് വേഗിലയാദിൽ പോയി. അവിടെവച്ചു സിറിയാക്കാർ യോറാമിനെ മുറിവേൽപിച്ചു.
29സിറിയാരാജാവായ ഹസായേലിനെതിരേയുദ്ധം ചെയ്യുമ്പോൾ റാമായിൽവച്ചു സിറിയാക്കാർ ഏൽപിച്ച മുറിവുകൾ സുഖപ്പെടുത്താൻ യോറാംരാജാവ് ജസ്രേലിലേക്കു മടങ്ങി. യൂദാരാജാവായയഹോറാമിൻെറ പുത്രൻ അഹസിയാ അവനെ സന്ദർശിക്കുന്നതിനു ജസ്രേലിൽചെന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്