2 രാജാക്കന്മാർ 24
അധ്യായങ്ങൾ
1യഹോയാക്കിമിൻെറ കാലത്തു ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറ ആക്രമണമുണ്ടായി.യഹോയാക്കിം മൂന്നു വർഷം അവന് കീഴ്പ്പെട്ടിരുന്നു; പിന്നീട് അവനെ എതിർത്തു.
2അപ്പോൾ, താൻ തൻെറ ദാസൻമാരിലൂടെ അരുളിച്ചെയ്തതുപോലെ യൂദായെ നശിപ്പിക്കാൻയഹോയാക്കിമിനെതിരേ കർത്താവ് കൽദായർ, സിറിയാക്കാർ, മൊവാബ്യർ, അമ്മോന്യർ എന്നിവരുടെ സേനകളെ അയച്ചു.
3നിശ്ചയമായും ഇതു കർത്താവിന്റെ മുൻപിൽനിന്ന് അവരെ നീക്കം ചെയ്യേണ്ടതിന് അവിടുത്തെ കൽപനയനുസരിച്ച് സംഭവിച്ചതാണ്;
4മനാസ്സെയുടെ പാപങ്ങൾക്കും അവൻ ചൊരിഞ്ഞനിഷ്കളങ്കരക്തത്തിനും ശിക്ഷയായിത്തന്നെ. അവൻ നിഷ്കളങ്കരക്തംകൊണ്ടു ജറുസലെം നിറച്ചു; കർത്താവ് അതു ക്ഷമിക്കുകയില്ല.
5യഹോയാക്കിമിൻെറ മറ്റു പ്രവൃത്തികൾ യൂദാരാജാക്കൻമാരുടെ ദിനവൃത്താന്തത്തിൽ എഴുതപ്പെട്ടിട്ടുണ്ടല്ലോ.
6യഹോയാക്കിം പിതാക്കൻമാരോടു ചേർന്നു; പുത്രൻയഹോയാക്കിൻ ഭരണമേറ്റു.
7ഈജിപ്തുതോടുമുതൽയൂഫ്രട്ടീസ്നദിവരെയുള്ള തൻെറ സമ്പത്തെല്ലാം ബാബിലോൺ രാജാവ് പിടിച്ചടക്കിയതിനാൽ ഈജിപ്തുരാജാവ് ദേശത്തിനു പുറത്തുവന്നില്ല.
യഹോയാക്കിൻരാജാവ്
8രാജാവാകുമ്പോൾയഹോയാക്കിന് പതിനെട്ടു വയസ്സായിരുന്നു. അവൻ ജറുസലെമിൽ മൂന്നു മാസം ഭരിച്ചു. ജറുസലെമിലെ എൽനാഥാൻെറ പുത്രി നെഹുഷ്ത്ത ആയിരുന്നു അവന്റെ അമ്മ.
9അവൻ പിതാവിനെപ്പോലെതന്നെ കർത്താവിന്റെ മുൻപിൽ തിൻമപ്രവർത്തിച്ചു.
10അക്കാലത്ത്, ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലെം വളഞ്ഞു.
11നബുക്കദ്നേസർ അവിടെയെത്തുമ്പോൾ അവന്റെ പടയാളികൾ നഗരം ഉപരോധിക്കുകയായിരുന്നു.
12 യൂദാരാജാവായയഹോയാക്കിൻ തന്നെത്തന്നെയും മാതാവിനെയും ഭൃത്യൻമാരെയും പ്രഭുക്കൻമാരെയും കൊട്ടാരത്തിലെ സേവകൻമാരെയും അവന് അടിയറവച്ചു. ബാബിലോൺരാജാവ് തൻെറ എട്ടാം ഭരണ വർഷം അവനെ തടവുകാരനാക്കുകയും
13ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികൾ കൊള്ളയടിക്കുകയും ഇസ്രായേൽരാജാവായ സോളമൻ കർത്താവിന്റെ ആ ലയത്തിനുവേണ്ടി നിർമിച്ച സ്വർണപ്പാത്രങ്ങൾ കഷണങ്ങളാക്കുകയും ചെയ്തു. കർത്താവ് മുൻകൂട്ടി അറിയിച്ചതു പോലെതന്നെയാണ് ഇതു സംഭവിച്ചത്.
14ജറുസലെം നിവാസികൾ, പ്രഭുക്കൻമാർ, ധീരയോദ്ധാക്കൾ, പതിനായിരം തടവുകാർ, ശിൽപികൾ, ലോഹപ്പണിക്കാർ എന്നിവരെ അവൻ പിടിച്ചുകൊണ്ടുപോയി. ദരിദ്രർ മാത്രം ദേശത്ത് അവശേഷിച്ചു.
15യഹോയാക്കിനെയും അവന്റെ അമ്മയെയും പത്നിമാരെയും സേവ കൻമാരെയും ദേശമുഖ്യൻമാരെയും അവൻ ജറുസലെമിൽ നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി.
16ബാബിലോൺരാജാവ് ഏഴായിരം ധീരയോദ്ധാക്കളെയും, ശിൽപികളും ലോഹപ്പണിക്കാരുമായി ആയിരം പേരെയും തടവുകാരായി കൊണ്ടുപോയി. അവർ ശക്തൻമാരുംയുദ്ധത്തിനു കഴിവുള്ളവരുമായിരുന്നു.
17ബാബിലോൺരാജാവ്യഹോയാക്കിൻെറ പിതൃ സഹോദരനായ മത്താനിയായെ പകരം രാജാവാക്കുകയും അവന്റെ പേര് സെദെക്കിയാ എന്നു മാറ്റുകയും ചെയ്തു.
സെദെക്കിയാരാജാവ്
18രാജാവാകുമ്പോൾ സെദെക്കിയായ്ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു. അവൻ ജറുസലെമിൽ പതിനൊന്നു വർഷം ഭരിച്ചു. ലിബ്നായിലെ ജറെമിയായുടെ പുത്രി ഹമുത്താൽ ആയിരുന്നു അവന്റെ അമ്മ.
19യഹോയാക്കിമിനെപ്പോലെ അവനും കർത്താവിന്റെ മുൻപിൽ തിൻമ പ്രവർത്തിച്ചു.
20കർത്താവിന്റെ കോപം ജറുസലെമിനും യൂദായ്ക്കും എതിരേ ജ്വലിച്ചു. അവിടുന്ന് അവരെ തൻെറ മുൻപിൽ നിന്നു തള്ളിക്കള ഞ്ഞു. സെദെക്കിയാ ബാബിലോൺ രാജാവിനെ എതിർത്തു.