Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 രാജാക്കന്മാർ 22

അധ്യായങ്ങൾ

ജോസിയാരാജാവ്

1ഭരണം തുടങ്ങിയപ്പോൾ ജോസിയായ്ക്ക് എട്ടുവയസ്സായിരുന്നു. അവൻ ജറുസലെമിൽ മുപ്പത്തൊന്നുവർഷം ഭരിച്ചു. ബോസ്കാത്തിലെ അദായായുടെ മകൾയദീദാ ആയിരുന്നു അവന്റെ അമ്മ.
2അവൻ കർത്താവിന്റെ മുൻപിൽ നീതിപൂർവം വർത്തിച്ചു. പിതാവായ ദാവീദിന്റെ മാർഗങ്ങളിൽനിന്ന് ഇടംവലം വ്യതിചലിച്ചില്ല.
3തൻെറ പതിനെട്ടാംഭരണവർഷം മെഷുല്ലാമിൻെറ പൗത്രനും അസാലിയായുടെ പുത്രനും തൻെറ കാര്യസ്ഥനുമായ ഷാഫാനെ കർത്താവിന്റെ ആലയത്തിലേക്ക് അയച്ചുകൊണ്ട്ജോസിയാ പറഞ്ഞു:
4കവാടം സൂക്ഷിപ്പുകാർ ദേവാലയത്തിനുവേണ്ടി ജനത്തിൽനിന്നു സംഭരിച്ച പണത്തിന്റെ കണക്കെടുക്കാൻ പ്രധാന പുരോഹിതനായ ഹിൽക്കിയായോട് ആവശ്യപ്പെടുക.
5അവൻ അതു കർത്താവിന്റെ ഭവനത്തിൻെറ മേൽനോട്ടം വഹിക്കുന്നവരെ ഏൽപിക്കണം.
6അവർ അത് ആലയത്തിന്റെ അറ്റകുറ്റപ്പണി ചെയ്യുന്ന തച്ചൻമാർ, ശിൽപികൾ, കൽപണിക്കാർ എന്നിവർക്കു കൊടുക്കുന്നതിനും തടിയും ചെത്തിയൊരുക്കിയകല്ലും വാങ്ങുന്നതിനും വിനിയോഗിക്കട്ടെ.
7അവർ പണം വിശ്വസ്തതയോടെ കൈകാര്യം ചെയ്യുന്നതിനാൽ അവരോടു കണക്കാവശ്യപ്പെടേണ്ടാ.

നിയമഗ്രന്ഥം കണ്ടെണ്ടത്തുന്നു

8കർത്താവിന്റെ ഭവനത്തിൽ താൻ നിയമഗ്രന്ഥം കണ്ടെണ്ടത്തിയിരിക്കുന്നു എന്നു പ്രധാനപുരോഹിതൻ ഹിൽക്കിയാ കാര്യസ്ഥൻ ഷാഫാനോടു പറഞ്ഞു. അവൻ അതു വാങ്ങി വായിച്ചു.
9കാര്യസ്ഥൻ ഷാഫാൻ രാജാവിന്റെ അടുത്തുചെന്നു പറഞ്ഞു: അങ്ങയുടെ ദാസൻമാർ ആലയത്തിലുണ്ടായിരുന്ന പണം മുഴുവൻ ദേവാലയത്തിന്റെ മേൽനോട്ടക്കാരെ ഏൽപിച്ചു.
10പുരോഹിതൻ ഹിൽക്കിയാ ഒരു ഗ്രന്ഥം തന്നയച്ചിട്ടുണ്ട്. ഷാഫാൻ അതു രാജാവിന്റെ മുൻപിൽ വായിച്ചു.
11നിയമഗ്രന്ഥം വായിച്ചുകേട്ടപ്പോൾ രാജാവ് വസ്ത്രം കീറി.
12പുരോഹിതൻ ഹിൽക്കിയാ, ഷാഫാൻെറ പുത്രൻ അഹീക്കാം, മിക്കായായുടെ പുത്രൻ അക്ബോർ, കാര്യസ്ഥൻ ഷാഫാൻ, രാജസേവകൻ അസായാ എന്നിവരോടു രാജാവ് കൽപിച്ചു:
13എനിക്കും ജനത്തിനും യൂദാമുഴുവനുംവേണ്ടി നിങ്ങൾ പോയി കണ്ടുകിട്ടിയ ഈ ഗ്രന്ഥത്തിലെ വചനങ്ങളെക്കുറിച്ച് കർത്താവിനോട് ആരായുവിൻ. നമ്മൾ ചെയ്യണമെന്ന് ഈ ഗ്രന്ഥത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ നമ്മുടെ പിതാക്കൻമാർ അനുസരിക്കാതിരുന്നതിനാൽ കർത്താവിന്റെ ഉഗ്രകോപം നമുക്കെതിരേ ജ്വലിക്കുന്നു.
14അതിനാൽ, പുരോഹിതൻ ഹിൽക്കിയാ, അഹീക്കാം, അക് ബോർ, ഷാഫാൻ, അസായാ എന്നിവർ ഹാർഹാസിൻെറ പൗത്രനും തിക്വായുടെ പുത്രനും വസ്ത്രം സൂക്ഷിപ്പുകാരനും ആയ ഷല്ലൂമിൻെറ ഭാര്യ ഹുൽദാപ്രവാചികയുടെ അടുത്തുചെന്ന് അവളോടു സംസാരിച്ചു. അവൾ ജറുസലെമിൻെറ പുതിയ ഭാഗത്താണ് താമസിച്ചിരുന്നത്.
15അവൾ പറഞ്ഞു: കർത്താവ് അരുളിച്ചെയ്യുന്നു,
16 യൂദാരാജാവു വായിച്ച ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന ശിക്ഷ ഈ സ്ഥലത്തിന്റെയും അതിലെ നിവാസികളുടെയുംമേൽ ഞാൻ വരുത്തുമെന്ന് ഇസ്രായേലിന്റെ കർത്താവ് അരുളിച്ചെയ്യുന്നുവെന്ന് നിങ്ങളെ എന്റെ അടുത്ത് അയച്ചവരോടു പറയുക.
17അവർ എന്നെ ഉപേക്ഷിച്ച് അന്യദേവൻമാർക്കു ധൂപാർച്ചന നടത്തി; തങ്ങളുടെ കരവേലകളാൽ അവർ എന്നെ പ്രകോപിപ്പിച്ചു. അതിനാൽ, എന്റെ കോപം ഈ സ്ഥലത്തിനെതിരേ ജ്വലിക്കും; അതു ശമിക്കുകയില്ല.
18എന്നാൽ, കർത്താവിന്റെ ഹിതം ആരായാൻ നിങ്ങളെ അയച്ച യൂദാരാജാവിനോടു പറയുക: ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു:
19നീ ഈ വചനം കേൾക്കുകയും പശ്ചാത്തപിക്കുകയും കർത്താവിന്റെ മുമ്പിൽ സ്വയം വിനീതനാവുകയും ചെയ്തു; ഈ ദേശത്തിനും ഇതിലെ നിവാസികൾക്കും എതിരേ അവർ ശൂന്യതയും ശാപവും ആകുമെന്നു ഞാൻ അരുളിച്ചെയ്തപ്പോൾ നീ വസ്ത്രം കീറി എന്റെ മുൻപിൽനിന്നു കരഞ്ഞു. നിന്റെ വിലാപം ഞാൻ കേട്ടിരിക്കുന്നുവെന്നു കർത്താവ് അരുളിച്ചെയ്യുന്നു.
20അതിനാൽ, ഞാൻ നിന്നെ പിതാക്കൻമാരോടുചേർക്കും. നീ സമാധാന പൂർവം കല്ലറപൂകും. ഞാൻ ഈ സ്ഥലത്തിനു വരുത്തുന്ന അനർഥങ്ങൾ നിനക്കു കാണേണ്ടിവരുകയില്ല. അവർ ഈ വചനം രാജാവിനെ അറിയിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്