Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 രാജാക്കന്മാർ 12

അധ്യായങ്ങൾ

യോവാഷ് യൂദാരാജാവ്

1യേഹുവിൻെറ ഏഴാം ഭരണവർഷം യോവാഷ് വാഴ്ച തുടങ്ങി. അവൻ ജറുസലെമിൽ നാൽപതു വർഷം വാണു. ബേർഷെബാക്കാരി സിബിയാ ആയിരുന്നു അവന്റെ മാതാവ്.
2പുരോഹിതൻയഹോയാദായുടെ ശിക്ഷണത്താൽ യോവാഷ് കർത്താവിന്റെ മുൻപിൽ നീതിപൂർവം വർത്തിച്ചു.
3എങ്കിലും അവൻ പൂജാഗിരികൾ നശിപ്പിച്ചില്ല. ജനം അവിടെ ബലിയർപ്പണവും ധൂപാർച്ചനയും നടത്തി.
4യോവാഷ് പുരോഹിതൻമാരോടു പറഞ്ഞു: കർത്താവിന്റെ ഭവനത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധവസ്തുക്കളുടെ വിലയും ഓരോരുത്തർക്കും നിശ്ചയിച്ചിരിക്കുന്നതുകയും സ്വാഭീഷ്ടക്കാഴ്ച കളും
5പുരോഹിതൻമാർ തങ്ങളെ സമീപിക്കുന്നവരിൽനിന്നു വാങ്ങി, ദേവാലയത്തിനുവേണ്ട അറ്റകുറ്റപ്പണികൾ നിർവഹിക്കണം.
6യോവാഷിൻെറ ഇരുപത്തിമൂന്നാം ഭരണവർഷംവരെ പുരോഹിതൻമാർ ദേവാലയത്തിന് അറ്റകുറ്റപ്പണികൾ ഒന്നും ചെയ്തില്ല.
7അതിനാൽ, യോവാഷ് രാജാവ്യഹോയാദായെയും മറ്റു പുരോഹിതൻമാരെയും വരുത്തി ചോദിച്ചു. ദേവാലയത്തിന് ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യാത്തതെന്ത്? ഇനിമേൽ നിങ്ങളെ സമീപിക്കുന്നവർ തരുന്ന പണം നിങ്ങൾ എടുക്കാതെ അറ്റകുറ്റപ്പണികൾക്കായി വിട്ടുകൊടുക്കുവിൻ.
8അങ്ങനെ, ജനത്തിൽനിന്നു പണം വാങ്ങി പുരോഹിതൻമാർ അറ്റകുറ്റപ്പണി ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു.
9പുരോഹിതൻയഹോയാദാ, അടപ്പിൽ ദ്വാരമിട്ട ഒരു പെട്ടി ദേവാലയത്തിൽ പ്രവേശിക്കുന്നവന്റെ വലത്തുവശത്ത് ബലിപീഠത്തിനുസമീപം സ്ഥാപിച്ചു. കർത്താവിന്റെ ഭവനത്തിൽ ലഭിച്ച പണം വാതിൽ കാക്കുന്ന പുരോഹിതൻമാർ അതിൽ നിക്ഷേപിച്ചു.
10പെട്ടി നിറയുമ്പോൾ രാജാവിന്റെ കാര്യവിചാരകനും പ്രധാനപുരോഹിതനും പണം എണ്ണി സഞ്ചികളിൽ കെട്ടിവയ്ക്കും.
11ദേവാലയത്തിലെ ജോലികളുടെ മേൽനോട്ടം വഹിക്കുന്നവരെ അവർ ആ പണം ഏൽപിക്കും.
12അവർ അതു കർത്താവിന്റെ ഭവനത്തിലെ മരപ്പണിക്കാർ, ദേവാലയശിൽപികൾ, കൽപണിക്കാർ, കല്ലുവെട്ടുകാർ എന്നിവർക്കു കൂലി കൊടുക്കുന്നതിനും അറ്റകുറ്റപ്പണികൾക്കായി തടിയും ചെത്തിയെടുത്ത കല്ലും വാങ്ങുന്നതിനും മറ്റു ചെലവുകൾക്കുമായി വിനിയോഗിച്ചു.
13കർത്താവിന്റെ ഭവനത്തിൽ വരുന്ന പണംകൊണ്ട് വെള്ളിപ്പാത്രങ്ങൾ, തിരിക്കത്രികകൾ, കോപ്പകൾ, കാഹ ളങ്ങൾ, സ്വർണമോ വെള്ളിയോ കൊണ്ടുള്ള മറ്റു പാത്രങ്ങൾ ഇവയൊന്നും വാങ്ങിയില്ല.
14കർത്താവിന്റെ ഭവനത്തിലെ അറ്റ കുറ്റപ്പണി ചെയ്യുന്നവർക്ക് അതു നൽകി.
15ജോലിക്കാർക്കുള്ള പണം ഏറ്റുവാങ്ങിയവർ കണക്കു കൊടുക്കേണ്ടിയിരുന്നില്ല; വിശ്വസ്തതയോടെയാണ് അവർ പണം ചെ ലവാക്കിയത്.
16പ്രായശ്ചിത്തബലിയായും പാപപരിഹാരബലിയായും ലഭിച്ച പണം ദേവാലയത്തിൽ നിക്ഷേപിച്ചില്ല; അത് പുരോഹിതൻമാർക്കുള്ളതായിരുന്നു.
17അക്കാലത്ത് സിറിയാരാജാവായ ഹസായേൽയുദ്ധംചെയ്ത് ഗത്തു പിടിച്ചടക്കി. അവൻ ജറുസലെമിനെതിരേ പുറപ്പെടാൻ ഭാവിച്ചു.
18അപ്പോൾ, യൂദാരാജാവായ യോവാഷ് തൻെറ പിതാക്കൻമാരും യൂദാരാജാക്കൻമാരുമായയഹോഷാഫാത്ത്,യഹോ റാം, അഹസിയാ എന്നിവർ അർപ്പിച്ച കാഴ്ചദ്രവ്യങ്ങളും തൻെറ കാഴ്ചകളും ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭൺഡാരങ്ങളിലെ സ്വർണനിക്ഷേപങ്ങളും എടുത്ത് സിറിയാരാജാവായ ഹസായേലിന് അയച്ചുകൊടുത്തു.
19അങ്ങനെ, ഹസായേൽ ജറുസലെംവിട്ടു. യോവാഷിൻെറ മറ്റു പ്രവർത്തനങ്ങൾ യൂദാരാജാക്കൻമാരുടെ ദിനവൃത്താ ന്തത്തിൽ എഴുതപ്പെട്ടിട്ടുണ്ടല്ലോ.
20യോവാഷ് സില്ലായിലേക്കു പോകുംവഴി മില്ലോയിലുള്ള ഭവനത്തിൽവച്ചു ഭൃത്യൻമാർ ഗൂഢാലോചന നടത്തി അവനെ വധിച്ചു.
21ഷിമെയാത്തിൻെറ പുത്രൻ യൊസാക്കാറും ഷോമറിൻെറ മകൻ യഹോസബാദും ആണ് അവനെ വധിച്ചത്. അവനെ ദാവീദിന്റെ നഗരത്തിൽ പിതാക്കൻമാരോടുകൂടെ സംസ്കരിച്ചു. പുത്രൻ അമാസിയാ രാജാവായി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്