2 രാജാക്കന്മാർ 14
അധ്യായങ്ങൾ
അമസിയാ യൂദാരാജാവ്
1ഇസ്രായേൽ രാജാവായയഹോവാഹാസിൻെറ പുത്രൻ യഹോവാഷിന്റെ രണ്ടാംഭരണവർഷം യൂദാരാജാവായ യോവാഷിൻെറ പുത്രൻ അമസിയാ ഭരണമേറ്റു.
2അപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സുണ്ടായിരുന്നു. അവൻ ജറുസലെമിൽ ഇരുപത്തൊൻപതുവർഷം ഭരിച്ചു. ജറുസലെമിലെയഹോവദിൻ ആയിരുന്നു അവന്റെ അമ്മ.
3അവൻ കർത്താവിന്റെ മുൻപിൽ നൻമചെയ്തെങ്കിലും പിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല. അവൻ പിതാവായ യോവാഷിൻെറ പ്രവൃത്തികൾ പിൻതുടർന്നു; പൂജാഗിരികൾ നശിപ്പിച്ചില്ല.
4ജനം അവയിൽ ബലികളും ധൂപാർച്ചനയും തുടർന്നു.
5രാജാധികാരം ഉറച്ചയുടനെ അവൻ തൻെറ പിതാവിനെ നിഗ്രഹിച്ച ഭൃത്യൻമാരെ വധിച്ചു.
6എന്നാൽ, അവൻ ആ ഘാതകരുടെ മക്കളെ കൊന്നില്ല. മോശയുടെ നിയമഗ്രന്ഥത്തിൽ എഴുതിയിരുന്നതനുസരിച്ചാണ് ഇത്. അതിൽ കർത്താവ് അരുളിച്ചെയ്തിരിക്കുന്നു: മക്കളുടെ തെറ്റിനു പിതാക്കൻമാരോ പിതാക്കൻമാരുടെ തെറ്റിനു മക്കളോ വധിക്കപ്പെടരുത്. വധിക്കപ്പെടുന്നത് ഓരോരുത്തരുടെയും പാപത്തിനു ശിക്ഷയായിട്ടായിരിക്കണം.
7അവൻ പതിനായിരം ഏദോമ്യരെ ഉപ്പുതാഴ്വരയിൽവച്ചു കൊല്ലുകയും മിന്നലാക്രമ ണത്തിലൂടെ സേലാ പിടിച്ചടക്കുകയും ചെയ്തു. അത് ഇന്നും യോക്തേൽ എന്ന് അറിയപ്പെടുന്നു.
8അനന്തരം, അമസിയാ യേഹുവിൻെറ പൗത്രനുംയഹോവാസിൻെറ പുത്രനും ഇസ്രായേൽരാജാവുമായയഹോവാഷിനെ കൂടിക്കാഴ്ചയ്ക്കു ദൂതൻമാരെ അയച്ചു ക്ഷണിച്ചു.
9ഇസ്രായേൽരാജാവായയഹോവാഷ് യൂദാരാജാവായ അമസിയായ്ക്ക് ഈ സന്ദേശമയച്ചു: ലബനോനിലെ ഒരുമുൾച്ചെടി, ലബനോനിലെ കാരകിലിനോട് ഇങ്ങനെ പറഞ്ഞയച്ചു, നിന്റെ പുത്രിയെ എന്റെ പുത്രനു ഭാര്യയായി നൽകുക. ലബനോനിലെ ഒരു വന്യമൃഗം ആ വഴി വന്ന് മുൾച്ചെടിയെ ചവിട്ടിത്തേച്ചുകളഞ്ഞു. നീ ഏദോമിനെ തകർത്തു.
10അതിൽ നീ അഹങ്കരിക്കുന്നു. കിട്ടിയ പ്രശസ്തിയും കൊണ്ട് അടങ്ങിക്കഴിയുക. നിനക്കും യൂദായ്ക്കും എന്തിനു നാശം വിളിച്ചുവരുത്തുന്നു?
11എന്നാൽ, അമസിയാ കൂട്ടാക്കിയില്ല. അതിനാൽ, ഇസ്രായേൽരാജാവായയഹോവാഷ്യുദ്ധത്തിനു പുറപ്പെട്ടു. യൂദായിലെ ബത്ഷേമെ ഷിൽവച്ച് അവർ ഏറ്റുമുട്ടി.
12 യൂദാ തോറ്റോടി.
13ഇസ്രായേൽരാജാവായയഹോവാഷ് ബത്ഷേമെഷിൽവച്ച് അഹസിയായുടെ പൗത്രനും യോവാഷിൻെറ പുത്രനും യൂദാരാജാവുമായ അമസിയായെ ബന്ധിച്ച് ജറുസലെമിൽ കൊണ്ടുവന്നു. ജറുസലെംമതിൽ എഫ്രായിം കവാടം മുതൽ കോൺകവാടംവരെ നാനൂറു മുഴം ഇടിച്ചു തകർത്തു.
14അവൻ ദേവാലയത്തിലെയും രാജഭൺഡാരത്തിലെയും സ്വർണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ചു; തടവുകാരെയും സമരിയായിലേക്കു കൊണ്ടുപോയി.
15യഹോവാഷിൻെറ മറ്റു പ്രവർത്തനങ്ങളും ശക്തിപ്രാഭ വവും യൂദാരാജാവായ അമസിയായോടു ചെയ്തയുദ്ധവും ഇസ്രായേൽരാജാക്കളുടെ ദിനവൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
16യഹോവാഷ് പിതാക്കൻമാരോടു ചേർന്നു. ഇസ്രായേൽ രാജാക്കൻമാരോടൊപ്പം സമരിയായിൽ സംസ്കരിക്കപ്പെട്ടു. പുത്രൻ ജറോബോവാം ഭരണമേറ്റു.
17 യൂദാരാജാവായ യോവാഷിൻെറ പുത്രൻ അമസിയാ, ഇസ്രായേൽ രാജാവായ യഹോവാഹാസിന്റെ പുത്രൻ യഹോവാഷിന്റെ മരണത്തിനുശേഷം പതിനഞ്ചുകൊല്ലം ജീവിച്ചു.
18അമസിയായുടെ മറ്റു പ്രവർത്തനങ്ങൾ യൂദാരാജാക്കൻമാരുടെ ദിനവൃത്താന്തത്തിൽരേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
19ജറുസലെ മിൽ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതറിഞ്ഞ് അവൻ ലാഖിഷിലേക്കു പലായനം ചെയ്തു. അവർ അവനെ അനുധാവനം ചെയ്ത്,
20ലാഖിഷിൽവച്ചു വധിച്ചു. അവർ അവനെ കുതിരപ്പുറത്തുകൊണ്ടുവന്ന് ദാവീദിന്റെ നഗരമായ ജറുസലെമിൽ പിതാക്കൻമാരോടൊപ്പം സംസ്കരിച്ചു.
21അനന്തരം, യൂദാനിവാസികൾ പതിനാറു വയസ്സുള്ള അസറിയാരാജകുമാരനെ പിതാവായ അമസിയായുടെ സ്ഥാനത്ത് അവരോധിച്ചു.
22പിതാവിന്റെ മരണത്തിനുശേഷം അസറിയാ ഏലാത്ത് വീണ്ടെടുത്തു പുതുക്കിപ്പണിതു.
ജറോബോവാം രണ്ടാമൻ ഇസ്രായേൽരാജാവ്
23 യൂദാരാജാവായ യോവാഷിൻെറ പുത്രൻ അമസിയായുടെ പതിനഞ്ചാം ഭരണവർഷം ഇസ്രായേൽ രാജാവായയഹോവാഷിൻെറ പുത്രൻ ജറോബോവാം സമരിയായിൽ ഭരണം തുടങ്ങി. അവൻ നാൽപത്തൊന്നു വർഷം ഭരിച്ചു.
24അവൻ കർത്താവിന്റെ ദൃഷ്ടിയിൽ തിൻമ പ്രവർത്തിച്ചു. നെബാത്തിൻെറ പുത്രനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽ നിന്ന് അവൻ പിന്തിരിഞ്ഞില്ല.
25അവൻ ഇസ്രായേലിന്റെ അതിർത്തി, ഹമാത്ത്കവാടംമുതൽ അരാബാക്കടൽവരെ പുനഃസ്ഥാപിച്ചു. ഇത് അമിത്തായിയുടെ പുത്രനും ഗത്ഹേ ഫറിൽനിന്നുള്ള പ്രവാചകനും കർത്താവിന്റെ ദാസനുമായ യോനാ വഴി ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്തത് അനുസരിച്ചാകുന്നു.
26ഇസ്രായേലിന്റെ ദുരിതം കഠിനമാണെന്നു കർത്താവ് കണ്ടു. സ്വതന്ത്രനോ അടിമയോ ആയി ആരും അവശേഷിച്ചില്ല; ഇസ്രായേലിനെ സഹായിക്കാൻ ആരുമില്ലായിരുന്നു.
27ഇസ്രായേലിന്റെ നാമം ഭൂമിയിൽനിന്നു തുടച്ചുമാറ്റുമെന്നു കർത്താവ് പറഞ്ഞിരുന്നില്ല. അതിനാൽ, അവിടുന്ന്യഹോവാഷിൻെറ പുത്രനായ ജറോബോവാമിന്റെ കരങ്ങളാൽ ഇസ്രായേ ലിനെ രക്ഷിച്ചു.
28ജറോബോവാമിന്റെ മറ്റു പ്രവർത്തനങ്ങളും ശക്തിപ്രാഭവവുംയുദ്ധങ്ങളും ദമാസ്ക്കസിനെയും ഹമാത്തിനെയും യൂദായുടെ അധീനതയിൽനിന്നു വീണ്ടെടുത്ത് ഇസ്രായേലിനോടു ചേർത്തതും ഇസ്രായേൽ രാജാക്കൻമാരുടെ ദിനവൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
29ജറോബോവാം ഇസ്രായേൽരാജാക്കൻമാരായ തൻെറ പിതാക്കൻമാരോടു ചേർന്നു. പുത്രൻ സഖറിയാ ഭരണമേറ്റു.