Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 രാജാക്കന്മാർ 11

അധ്യായങ്ങൾ

യൂദാരാജ്ഞി അത്താലിയ

1അഹസിയായുടെ അമ്മ അത്താലിയാ, മകൻ മരിച്ചു എന്നുകേട്ടപ്പോൾ, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു.
2എന്നാൽ, അഹസിയായുടെ സഹോദരിയും യോറാം രാജാവിന്റെ പുത്രിയുമായയഹോഷേബാ, രാജകുമാരൻമാർ വധിക്കപ്പെടുന്നതിനുമുൻപ് അഹസിയായുടെ പുത്രൻ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയിൽ ഒളിപ്പിച്ചു. അങ്ങനെ അവൻ വധിക്കപ്പെട്ടില്ല.
3അത്താലിയായുടെ ആറുകൊല്ലത്തെ ഭരണ കാലമത്രയും അവൻ കർത്താവിന്റെ ഭവനത്തിൽ ധാത്രിയോടുകൂടെ ഒളിവിൽ വസിച്ചു.
4ഏഴാംവർഷംയഹോയാദാ കെരേത്യരുടെയും അംഗരക്ഷകരുടെയും നായകൻമാരെ കർത്താവിന്റെ ഭവനത്തിലേക്കു വിളിപ്പിച്ചു. അവിടെ അവൻ അവരെക്കൊണ്ടു സത്യം ചെയ്യിക്കുകയും അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. അനന്തരം, അവൻ രാജകുമാരനെ അവർക്കു കാണിച്ചുകൊടുത്തു;
5അവൻ കൽപിച്ചു; നിങ്ങൾ ചെയ്യേണ്ടതിതാണ്; സാബത്തിൽ തവണയ്ക്കു വരുന്ന മൂന്നിലൊരുഭാഗം ആളുകൾ കൊട്ടാരം കാക്കണം.
6ഒരു വിഭാഗം സൂർകവാടത്തിലും മൂന്നാമത്തെ ഭാഗം അംഗരക്ഷകൻമാരുടെ പുറകിലുള്ള കവാടത്തിലും നിൽക്കണം.
7സാബത്തിൽ തവണവിടുന്ന രണ്ടു വിഭാഗങ്ങൾ
8ആയുധമേന്തി കർത്താവിന്റെ ആലയത്തിൽ എപ്പോഴും രാജാവിനോടൊപ്പം ഉണ്ടായിരിക്കണം. സൈന്യത്തെ സമീപിക്കുന്നവൻ ആരായാലും അവൻ കൊല്ലപ്പെടണം.
9നായകൻമാർ, പുരോഹിതൻയഹോയാദായുടെ കൽപന അനുസരിച്ചു; അവർ സാബത്തിൽ തവണവന്നവരും വിട്ടവരുമായ തങ്ങളുടെ സൈന്യത്തെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
10പുരോഹിതൻ കർത്താവിന്റെ ഭവനത്തിൽ സൂക്ഷിച്ചിരുന്ന ദാവീദുരാജാവിന്റെ കുന്തങ്ങളും പരിചകളും നായകൻമാരെ ഏൽപിച്ചു.
11കാവൽഭടൻമാർ ആയുധധാരികളായി തെക്കുവശം മുതൽ വടക്കുവശംവരെ ബലിപീഠത്തിനും ആലയത്തിനും ചുറ്റും നിലകൊണ്ടു.
12അനന്തരം, അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്നു. കിരീടമണിയിച്ച് അധികാരപത്രവും നൽകി. അവർ അവനെ രാജാവായി പ്രഖ്യാപിച്ച്, അഭിഷേകം ചെയ്തു. അവർ കരഘോഷത്തോടെ രാജാവു നീണാൾ വാഴട്ടെ എന്ന് ഉദ്ഘോഷിച്ചു.
13കർത്താവിന്റെ ആലയത്തിൽ ജനത്തിന്റെയും കാവൽക്കാരുടെയും ശബ്ദം കേട്ട് അത്താലിയാ അങ്ങോട്ടുചെന്നു.
14രാജാവ് ആചാരമനുസരിച്ച് തൂണിന്റെ സമീപം നിൽക്കുന്നത് അവൾ കണ്ടു. സേനാനായകൻമാരും കാഹളം മുഴക്കുന്നവരും രാജാവിന്റെ അടുത്തു നിന്നിരുന്നു. ജനങ്ങളെല്ലാം ആ നന്ദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. അത്താലിയാ വസ്ത്രംകീറി രാജദ്രോഹം, രാജദ്രോഹം എന്നു വിളിച്ചുപറഞ്ഞു.
15പുരോഹിതൻയഹോയാദാ സേനാപതികളോടു കൽപിച്ചു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിൻ. അവളുടെ പക്ഷം ചേരുന്നവരെ വാളിനിരയാക്കുവിൻ. ദേവാലയത്തിൽവച്ച് അവളെ വധിക്കരുത്.
16അവർ അവളെ പിടിച്ചു കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കൽ കൊണ്ടുവന്ന്, അവിടെവച്ചു വധിച്ചു.
17തങ്ങൾ കർത്താവിന്റെ ജനം ആയി രിക്കും എന്നു രാജാവിനെയും ജനത്തെയും കൊണ്ടു കർത്താവുമായിയഹോയാദാ ഉട മ്പടി ചെയ്യിച്ചു; രാജാവും ജനവും തമ്മിലും ഉടമ്പടി ചെയ്യിച്ചു.
18ദേശത്തെ ജനം ഒരുമിച്ചു ബാൽഭവനത്തിൽ കടന്ന് അതു തകർത്തു. ബലിപീഠവും വിഗ്രഹങ്ങളും തച്ചുടയ്ക്കുകയും ബാലിന്റെ പുരോഹിതൻ മത്താനെ ബലിപീഠത്തിനു മുൻപിൽവച്ചു കൊല്ലുകയും ചെയ്തു. അനന്തരം, പുരോഹിതൻ കർത്താവിന്റെ ഭവനം സൂക്ഷിക്കാൻ കാവൽക്കാരെ ഏർപ്പെടുത്തി.
19അവൻ കാവൽസൈന്യത്തിൻെറ കവാടത്തിലൂടെ പട നായകൻമാർ, കരീത്യർ, കാവൽക്കാർ എന്നിവരുടെയും ജനത്തിന്റെയും അകമ്പടിയോടെ രാജാവിനെ ദേവാലയത്തിൽനിന്നു കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവൻ സിംഹാസനത്തിൽ ഉപവിഷ്ടനായി.
20ജനം ആഹ്ളാദഭരിതരായി. കൊട്ടാരത്തിൽവച്ച് അത്താലിയാ വധിക്കപ്പെട്ടപ്പോൾ നഗരം ശാന്തമായി.
21ഭരണമേൽക്കുമ്പോൾ യോവാഷിന് ഏഴുവയസ്സായിരുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്