Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജ്ഞാനം 15

അധ്യായങ്ങൾ
1ഞങ്ങളുടെ ദൈവമേ, അവിടുന്ന് ദയാലുവും വിശ്വസ്തനും ക്ഷമാശീലനുമാണ്. അവിടുന്ന് എല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു.
2ഞങ്ങൾ പാപികളെങ്കിലും അങ്ങയുടെ ജനമാണ്; ഞങ്ങൾ അവിടുത്തെ ശക്തി അറിയുന്നു. അങ്ങ് ഞങ്ങളെ, സ്വന്തമായി കണക്കാക്കിയെന്ന് അറിയുന്നതിനാൽ ഞങ്ങൾ പാപം ചെയ്യുകയില്ല;
3അങ്ങയെ അറിയുന്നതാണ് നീതിയുടെ പൂർണ ത. അങ്ങയുടെ ശക്തി അറിയുന്നതാണ് അമർത്യതയുടെ ആരംഭം.
4മനുഷ്യന്റെ കരവേലയുടെ ദുഷ്പ്രേരണയോ, ചിത്രകാരന്റെ നിഷ്ഫലയത്നമായ നാനാവർണാഞ്ചിതമായ ചിത്രങ്ങളോ ഞങ്ങളെ വ്യതിചലിപ്പിക്കുകയില്ല.
5അവയുടെ രൂപം മൂഢരെ ആവേശം കൊള്ളിക്കുന്നു. നിർജീവവിഗ്രഹങ്ങളുടെ ജഡരൂപം അവരെ മോഹിപ്പിക്കുന്നു.
6അവനിർമിക്കുകയോ ആഗ്രഹിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നവർ തിൻമയുടെ കമിതാക്കളാണ്; അവയിൽ കവിഞ്ഞഒന്നിലും ആശ്രയിക്കാൻ അവർക്ക് അർഹ തയില്ല.
7കുശവൻ കളിമണ്ണു കുഴച്ച്, കിണഞ്ഞു പരിശ്രമിച്ച്, ഉപയോഗയോഗ്യമായ പാത്രങ്ങളുണ്ടാക്കുന്നു. ഒരേ മണ്ണിൽ നിന്ന് ഒരേ രീതിയിൽ അവൻ ശുദ്ധവും അശുദ്ധവുമായ ഉപയോഗങ്ങൾക്കു പാത്രങ്ങളുണ്ടാക്കുന്നു; ഓരോന്നിൻെറയും ഉപയോഗം അവനാണ് നിർണയിക്കുന്നത്.
8അൽപകാലം മുൻപ് മണ്ണുകൊണ്ടു നിർമിക്കപ്പെട്ടവനും, അൽപകാലം കഴിയുമ്പോൾ, തനിക്കു കടമായി ലഭിച്ച ആത്മാവിനെ ദാതാവ് ആവശ്യപ്പെടുമ്പോൾ തിരിച്ചേൽപിച്ച് മണ്ണിലേക്ക് മടങ്ങേണ്ടവനുമായ മനുഷ്യനാണ് വിഫലമായി അതേ മണ്ണിൽനിന്ന് വ്യാജദൈവത്തെ മെനയുന്നത്.
9തനിക്കു മരണമുണ്ടെന്നോ തൻെറ ജീവിതം ഹ്രസ്വമെന്നോ അവൻ ചിന്തിക്കുന്നില്ല. എന്നാൽ അവൻ സ്വർണം, വെള്ളി എന്നിവയിൽ പണിയുന്നവരോടു മത്സരിക്കുന്നു; ചെമ്പുപണിക്കാരെ അനുകരിക്കുന്നു. വ്യാജദൈവങ്ങളെ ഉണ്ടാക്കുന്നതിൽ അഭിമാനിക്കുന്നു.
10അവന്റെ ഹൃദയം ചാ മ്പലും, പ്രത്യാശ കുപ്പയെക്കാൾ വിലകുറഞ്ഞതും, ജീവിതം കളിമണ്ണിനെക്കാൾ നിസ്സാരവുമാണ്.
11തന്നെ സൃഷ്ടിക്കുകയും പ്രവർത്തനനിരതമായ ആത്മാവിനാൽ പ്രചോദിപ്പിക്കുകയും ജീവചൈതന്യത്തെ തന്നിലേക്കു പ്രവേശിപ്പിക്കുകയും ചെയ്ത ദൈവത്തെ അറിയാൻ അവൻ വിസമ്മതിച്ചു.
12നമ്മുടെ അസ്തിത്വത്തെ അലസവിനോദമായും ജീവിതത്തെ ആദായകരമായ ഉത്സവമായും പരിഗണിച്ചു. ഹീനമാർഗങ്ങളിലൂടെപ്പോലും മനുഷ്യൻ കഴിയുന്നത്ര പണം സമ്പാദിക്കണമെന്നാണ് അവൻ പറയുന്നത്.
13ജഡപദാർഥത്തിൽനിന്നു ദുർബ ലപാത്രങ്ങളും കൊത്തുവിഗ്രഹങ്ങളും നിർമിക്കുമ്പോൾ താൻ പാപം ചെയ്യുകയാണെന്ന് അവൻ എല്ലാവരെയുംകാൾ നന്നായി അറിയുന്നുണ്ട്.
14ശിശുക്കളുടേതിനെക്കാളും ബുദ്ധിഹീനവും ശോചനീയവുമാണ്, അങ്ങയുടെ ജനത്തെ മർദിക്കുന്ന ശത്രുക്കളുടെ നില.
15കാ ഴ്ചയില്ലാത്ത കണ്ണുകളും ശ്വസിക്കാത്തനാസാരന്ധ്രങ്ങളും കേൾക്കാത്ത ചെവികളും സ്പർശനം സാധ്യമല്ലാത്ത വിരലുകളും നടക്കാൻ ഉപകരിക്കാത്ത പാദങ്ങളും ഉള്ളമ്ലേച്ഛവിഗ്രഹങ്ങൾ ദേവൻമാരാണെന്ന് അവർ വിചാരിക്കുന്നു.
16വായ്പ വാങ്ങിയചൈതന്യം മാത്രമുള്ള മനുഷ്യൻ ഉണ്ടാക്കിയതാണ് അവ. തന്നെപ്പോലെതന്നെയുള്ളദൈവത്തെ സൃഷ്ടിക്കുക ഒരുവനും സാധ്യമല്ലല്ലോ. അവൻ മർത്യനാണ്,
17അവന്റെ അനുസരണമില്ലാത്ത കരങ്ങൾ നിർമിക്കുന്നതും മൃതമാണ്. അവൻ ആരാധിക്കുന്ന വസ്തുക്കളെക്കാൾ അവൻ ഉത്കൃഷ്ടനാണ്; അവനു ജീവനുണ്ട്, അവയ്ക്ക് അതില്ല.
18അങ്ങയുടെ ജനത്തിന്റെ വൈരികൾ നികൃഷ്ട ജന്തുക്കളെപ്പോലും ആരാധിക്കുന്നു. ബുദ്ധിഹീനതനോക്കുമ്പോൾ അവ മറ്റുള്ള എല്ലാറ്റിനെയുംകാൾ മോശമാണ്.
19മൃഗങ്ങൾ എന്ന നിലയ്ക്കുപോലും അവ കാഴ്ചയിൽ അനാകർഷകമാണ്. ദൈവത്തിന്റെ മതിപ്പോ അനുഗ്രഹമോ അവയെ സ്പർശിച്ചിട്ടില്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്