Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജ്ഞാനം 13

അധ്യായങ്ങൾ

വിഗ്രഹാരാധന

1ദൈവത്തെ അറിയാത്തവർ സ്വതേ ഭോഷരാണ്. ദൃഷ്ടിഗോചരമായ നൻമകളിൽ നിന്ന് ഉൺമയായവനെ തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ല. ശിൽപങ്ങളിൽ ശ്രദ്ധപതിച്ച അവർ ശിൽപിയെ തിരിച്ചറിഞ്ഞില്ല.
2അഗ്നി, വായു, കാറ്റ് നക്ഷത്രവലയങ്ങൾ, ക്ഷോഭിച്ച സമുദ്രം, ആകാശതേജസ്സുകൾ ഇവ ലോകത്തെ ഭരിക്കുന്ന ദേവൻമാരായി അവർ കരുതി.
3അവയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് മനുഷ്യർ അവയെ ദേവൻമാരായി സങ്കൽപിച്ചെങ്കിൽ, അവയെക്കാൾ ശ്രേഷ്ഠനാണ് അവയുടെ കർത്താവെന്ന് അവർ ഗ്രഹിക്കട്ടെ! സൗന്ദര്യത്തിന്റെ സ്രഷ്ടാവാണ് അവയുണ്ടാക്കിയത്.
4അവയുടെ ശക്തിയും പ്രവർത്തനവും മനുഷ്യരെ വിസ്മയിപ്പിച്ചെങ്കിൽ, അവയുടെ സ്രഷ്ടാവ് എത്രയോ കൂടുതൽ ശക്തനെന്ന് അവയിൽനിന്ന് അവർ ധരിക്കട്ടെ!
5സൃഷ്ടികളുടെ ശക്തിസൗന്ദര്യങ്ങളിൽനിന്ന് അവയുടെ സ്രഷ്ടാവിന്റെ ശക്തിസൗന്ദര്യങ്ങളെക്കുറിച്ച് അറിയാം.
6ദൈവത്തെ അനേ്വഷിക്കുകയും കണ്ടെത്താൻ ഇച്ഛിക്കുകയും ചെയ്യുമ്പോഴാകാം അവർ വ്യതിചലിക്കുന്നത്. അവരെ തികച്ചും കുറ്റപ്പെടുത്താൻ വയ്യാ.
7അവിടുത്തെ സൃഷ്ടികളുടെ മധേ്യ ജീവിച്ച് അവർ അനേ്വഷണം തുടരുകയാണ്, ദൃശ്യവസ്തുക്കൾ മനോഹരമാകയാൽ അവർ അതിൽ പ്രത്യാശയർപ്പിക്കുന്നു;
8എങ്കിലും, അവർക്കുന്യായീകരണമില്ല.
9ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാൻ കഴിഞ്ഞെങ്കിൽ ഇവരുടെയെല്ലാം ഉടയവനെ കണ്ടെത്താൻ വൈകുന്നത് എന്തുകൊണ്ട്?
10സ്വർണം, വെള്ളി ഇവയിൽ നിർമിച്ച രൂപങ്ങളെയോ മൃഗങ്ങളുടെ രൂപങ്ങളെയോ, പണ്ടെങ്ങോ നിർമിച്ച നിരുപയോഗമായ ശിലയെയോ ദേവൻമാരാക്കി നിർജീവമായ അവയിൽ പ്രത്യാശയർപ്പിക്കുന്നവരുടെ നില ശോചനീയമാണ്.
11മരത്തിൽ പണിയുന്ന വിദഗ്ധശിൽപി എളുപ്പം മുറിക്കാവുന്ന മരം അറുത്ത് തൊലി നീക്കി ഉപയോഗപ്രദമായ പാത്രങ്ങൾ ഉണ്ടാക്കുന്നു.
12തള്ളിക്കളഞ്ഞകഷണങ്ങൾ കത്തിച്ച് ഭക്ഷണം പാകം ചെയ്ത്, നിറയെ തിന്നുന്നു.
13നിരുപയോഗമായി ശേഷിക്കുന്ന വളഞ്ഞു പിരിഞ്ഞമുട്ടുകൾ നിറഞ്ഞകഷണം എടുത്ത് സൂക്ഷ്മതയോടെ കൊത്തുപണിചെയ്ത് വിശ്രമസമയംപോക്കുന്നു. അങ്ങനെ അതിനു മനുഷ്യരൂപം നൽകുന്നു.
14അഥവാ, ഏതെങ്കിലും ക്ഷുദ്രമൃഗത്തിന്റെ രൂപം കൊത്തി ചായം പൂശി ചെമപ്പിച്ച്, കുറവുകൾ ചായംകൊണ്ടു മറയ്ക്കുന്നു.
15അവൻ അത് ഉചിതമായ സ്ഥാനത്ത് ഭിത്തിയിൽ ആണികൊണ്ട് ഉറപ്പിക്കുന്നു.
16അത് അതിനെത്തന്നെ സംരക്ഷിക്കാൻ ശക്തിയില്ലാത്തതായതുകൊണ്ട്, പരസഹായം വേണമെന്നറിയാവുന്നതുകൊണ്ട്, അവൻ അതു വീണുപോകാതെശ്രദ്ധിക്കുന്നു.
17എങ്കിലും സമ്പത്തിനും വിവാഹത്തിനും മക്കൾക്കും വേണ്ടി പ്രാർഥിക്കുമ്പോൾ നിർജീവമായ അതിനെ വിളിച്ചപേക്ഷിക്കാൻ അവനു ലജ്ജയില്ല.
18ആരോഗ്യത്തിന് ദുർബലവസ്തുവിനോടും, ജീവന് നിർജീവവസ്തുവിനോടും, സഹായത്തിന് അനുഭവജ്ഞാനമില്ലാത്തതിനോടും,യാത്രാമംഗളത്തിന് അചരവസ്തുവിനോടും, അവൻ പ്രാർഥിക്കുന്നു.
19ധനസമ്പാദനത്തിനും ജോലിക്കും പ്രവൃത്തികളിലുള്ള വിജയത്തിനും വേണ്ടിയുള്ള ശക്തിക്ക്, ശക്തിഹീനമായ കരത്തോടു പ്രാർഥിക്കുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്