Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

എസ്തേർ 17

അധ്യായങ്ങൾ

യഹൂദർക്കു സംരക്ഷണം

1അന്ന് അഹസേ്വരൂസ് രാജാവ് യഹൂദരുടെ ശത്രുവായ ഹാമാന്റെ ഭവനം എസ്തേർ രാജ്ഞിക്കു നൽകി. മൊർദെക്കായ് രാജ സന്നിധിയിലെത്തി; അവൻ തനിക്ക് ആരാണെന്ന് എസ്തേർ പറഞ്ഞിരുന്നു.
2രാജാവ് ഹാമാനിൽ നിന്നെടുത്ത തൻെറ മുദ്രമോതിരം മൊർദെക്കായ്ക്കു കൊടുത്തു; എസ്തേർ മൊർദെക്കായെ ഹാമാന്റെ ഭവനം ഏൽപിച്ചു. എസ്തേർ രാജാവിനോടു വീണ്ടും സംസാരിച്ചു.
3അവൾ അവന്റെ കാൽക്കൽ വീണ്, യഹൂദർക്കെതിരേ അഗാഗ്വംശജനായ ഹാമാൻ നടത്തിയ ഗൂഢാലോചനയുടെ ഫലമായ വിപത്തിൽനിന്നു രക്ഷിക്കണമെന്ന് കണ്ണീരോടെ അപേക്ഷിച്ചു.
4രാജാവു സ്വർണച്ചെങ്കോൽ അവൾക്കുനേരേ നീട്ടി;
5എസ്തേർ എഴുന്നേറ്റു രാജാവിന്റെ മുൻപിൽ നിന്നു. അവൾ പറഞ്ഞു: രാജാവിന് ഇഷ്ടമാണെങ്കിൽ, എന്നോടു പ്രീതിയുണ്ടെങ്കിൽ, ശരിയെന്ന് തോന്നുന്നെങ്കിൽ, അങ്ങേക്കു ഞാൻ പ്രിയപ്പെട്ടവളാണെങ്കിൽ രാജാവിന്റെ സകല പ്രവിശ്യകളിലുമുള്ള യഹൂദരെ നശിപ്പിക്കാൻവേണ്ടി ഹമ്മേദാഥായുടെ മകനും അഗാഗ്വംശജനുമായ ഹാമാൻ ഉണ്ടാക്കിയ എഴുത്തുകൾ പിൻവലിക്കുന്ന ഒരു കൽപന പുറപ്പെടുവിച്ചാലും.
6എങ്ങനെയാണ് ഞാൻ എന്റെ ജനത്തിന്റെ നാശം കണ്ടിരിക്കുക? ബന്ധുജനങ്ങളുടെ നാശം ഞാനെങ്ങനെ സഹിക്കും?
7അപ്പോൾ അഹസേ്വരൂസ്രാജാവ് എസ്തേർരാജ്ഞിയോടും യഹൂദനായ മൊർദെക്കായോടും പറഞ്ഞു: ഇതാ, ഹാമാന്റെ ഭവനം ഞാൻ എസ്തേറിനു വിട്ടുകൊടുത്തിരിക്കുന്നു. യഹൂദരെ വധിക്കാൻ ഉദ്യമിച്ചതുകൊണ്ട് അവർ അവനെ കഴുവിലേറ്റി.
8 യഹൂദരുടെ കാര്യത്തിൽ നിങ്ങൾക്കിഷ്ടമുള്ളതുപോലെ രാജാവിന്റെ നാമത്തിൽ എഴുതുകയും രാജാവിന്റെ മോതിരംകൊണ്ടു മുദ്രവയ്ക്കുകയും ചെയ്യുക. രാജനാമത്തിൽ എഴുതപ്പെട്ട് രാജമോതിരത്താൽ മുദ്രവയ്ക്കപ്പെടുന്ന വിളംബരം ആർക്കും ദുർബലമാക്കാനാവുകയില്ല.
9അക്കാലത്ത്, മൂന്നാംമാസം - സിവാൻമാസം - ഇരുപത്തിമൂന്നാംദിവസം രാജാവിന്റെ എഴുത്തുകാരെ വിളിച്ചുവരുത്തി ഇന്ത്യമുതൽ എതേ്യാപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലെ ഭരണാധിപൻമാർക്കും ദേശാധിപതികൾക്കും പ്രഭുക്കൻമാർക്കും യഹൂദരെ സംബന്ധിച്ചു മൊർദെക്കായ് കൽപിച്ചതൊക്കെയും അനുസരിച്ച് ഒരു കൽപന എഴുതി അയച്ചു. ഓരോ പ്രവിശ്യയ്ക്കും അതിന്റെ ലിപിയിലും ഓരോ ജനതയ്ക്കും അതിന്റെ ഭാഷയിലും ആണ് അത് എഴുതിയത്.
10ഇത് അഹസേ്വരൂസ്രാജാവിൻെറ നാമത്തിൽ എഴുതി മുദ്രവച്ചു. രാജാവിന്റെ ലായത്തിൽ വളർന്നവയും രാജകീയാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നവയും വേഗ തയേറിയവയുമായ കുതിരകളുടെ പുറത്തു കയറി ദൂതൻമാർ കത്തുകൾ കൊണ്ടുപോയി.
11അഹസേ്വരൂസ്രാജാവിൻെറ
12സകല പ്രവിശ്യകളിലും പന്ത്രണ്ടാം മാസമായ ആദാർ പതിമൂന്നാം ദിവസം ഓരോ നഗരത്തിലും യഹൂദർ ഒരുമിച്ചുകൂടാനും തങ്ങളെ ആക്രമിക്കുന്ന ഏതു പ്രവിശ്യയുടെയും ജനതയുടെയും ആയുധസജ്ജമായ ശക്തിയെ ചെറുക്കാനും അവരെ, കുട്ടികളും സ്ത്രീകളുമടക്കം നശിപ്പിക്കാനും കൊല്ലാനും, അവരുടെ വസ്തുക്കൾ കൊള്ളയടിക്കാനും പ്രസ്തുത കത്തുകൾ വഴി രാജാവ് യഹൂദർക്ക് അനുവാദം നൽകി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്