എസ്തേർ 11
അധ്യായങ്ങൾ
എസ്തേറിൻെറ പ്രാർഥന
1എസ്തേർരാജ്ഞി മരണതുല്യമായ ഉത്കണ്ഠയ്ക്ക് അധീനയായി കർത്താവിങ്കലേക്ക് ഓടി.
2അവൾ വസ്ത്രാഡംബരങ്ങൾ ഉപേക്ഷിച്ച് ദുഃഖത്തിൻെറയും വിലാപത്തിന്റെയും വസ്ത്രം ധരിച്ചു. വിലയേറിയ സുഗന്ധ വസ്തുക്കൾക്കു പകരം ചാരവും ചാണകവും കൊണ്ട് അവൾ തല മൂടി; ശരീരത്തെ അത്യന്തം എളിമപ്പെടുത്തി; അലങ്കരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ശരീരഭാഗങ്ങൾ താറുമാറായ തലമുടികൊണ്ടു മറച്ചു.
3അവൾ ഇസ്രായേലിന്റെ ദൈവമായ കർത്താവിനോടു പ്രാർഥിച്ചു: എന്റെ കർത്താവേ, അങ്ങ് മാത്രമാണു ഞങ്ങളുടെ രാജാവ്; അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ!
4അപകടം എന്റെ കൈപ്പാട്ടിലെത്തിയിരിക്കുന്നു.
5കർത്താവേ, അങ്ങ് സകല ജനതകളിലുംനിന്ന് ഇസ്രായേലിനെ തിരഞ്ഞെടുത്തുവെന്നും, ഞങ്ങളുടെ പിതാക്കൻമാരെ അവരുടെ എല്ലാ പൂർവികൻമാരിലുംനിന്ന് ഒരു ശാശ്വതാവകാശമായി തിരഞ്ഞെടുത്തുവെന്നും, അവരോടു വാഗ്ദാനം ചെയ്തതെല്ലാം അങ്ങ് നിറവേറ്റിയെന്നും ജനനം മുതൽ ഞാൻ കുടുംബഗോത്രത്തിൽ പറഞ്ഞുകേട്ടിട്ടുണ്ട്.
6ഇപ്പോൾ ഞങ്ങൾ അവിടുത്തെ മുൻപിൽ പാപംചെയ്തിരിക്കുന്നു; അങ്ങ് ഞങ്ങളെ ഞങ്ങളുടെ ശത്രുക്കളുടെ കരങ്ങളിൽ ഏൽപിച്ചുകൊടുത്തു.
7കാരണം, ഞങ്ങൾ അവരുടെ ദേവൻമാരെ മഹത്വപ്പെടുത്തി.
8കർത്താവേ, അങ്ങ് നീതിമാനാണ്.
9ഞങ്ങൾ അതികഠിനമായ അടിമത്തം അനുഭവിക്കുന്നതുകൊണ്ടുമാത്രം അവരിപ്പോൾ തൃപ്തരാകുന്നില്ല;
10അങ്ങ് കൽപിച്ചവയെ ഇല്ലാതാക്കാനും, അങ്ങയുടെ അവ കാശം നശിപ്പിക്കാനും, അങ്ങയെ സ്തുതിക്കുന്നവരുടെ അധരങ്ങളെ തടയാനും, അങ്ങയുടെ ബലിപീഠത്തിലെ അഗ്നി കെടുത്താനും, അങ്ങയുടെ ഭവനത്തിൻെറ മഹത്വം ഇല്ലാതാക്കാനും, വ്യർഥ വിഗ്രഹങ്ങൾക്കു സ്തുതിപാടാൻ ജനതകളുടെ അധരങ്ങൾ തുറക്കാനും, മർത്യനായ ഒരു രാജാവിനെ എന്നേക്കും മഹത്വപ്പെടുത്താനും, അവർ തങ്ങളുടെ വിഗ്രഹങ്ങളോട് ഉടമ്പടി ചെയ്തിരിക്കുന്നു.
11കർത്താവേ, അസ്തിത്വമില്ലാത്ത ഒന്നിന് അങ്ങയുടെ ചെങ്കോൽ അടിയറവയ്ക്കരുതേ! ഞങ്ങളുടെ പതനത്തിൽ ഞങ്ങളെ പരിഹസിക്കാൻ അവരെ അനുവദിക്കരുതേ! അവരുടെ പദ്ധതി അവർക്കെതിരേ തിരിക്കണമേ! ഞങ്ങൾക്കെതിരേ ഇങ്ങനെ തുനിഞ്ഞവനെ മറ്റുള്ളവർക്ക് ഒരു പാഠ മാക്കണമേ!
12കർത്താവേ, അങ്ങ് ഇതെല്ലാം ഓർക്കണമേ; ഞങ്ങളുടെ ഈ കഷ്ടദിനങ്ങളിൽ അങ്ങ് അങ്ങയെ വെളിപ്പെടുത്തണമേ! ദേവൻമാരുടെ രാജാവേ, സകലാധികാരത്തിന്റെയും അധിപനേ, എനിക്കു ധൈര്യംപകരണമേ.
13സിംഹത്തിന്റെ മുൻപിൽ എനിക്ക് ഭാഷണചാതുര്യം നൽകണമേ; ഞങ്ങൾക്കെതിരേ പൊരുതുന്നവനെ വെറുക്കേണ്ടതിന് അവനു മനംമാറ്റം വരുത്തണമേ! ശത്രുവും അവനോടു ചേർന്നവരും നശിക്കട്ടെ.
14ഞങ്ങളെ അങ്ങയുടെ കരത്താൽ രക്ഷിക്കണമേ! കർത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ! അങ്ങ് എല്ലാം അറിയുന്നുവല്ലോ.
15ഞാൻ ദുഷ്ടൻമാരുടെ പ്രതാപത്തെയും, അപരിച്ഛേദിതന്റെയും വിദേശിയുടെയും കിടക്കയെയും വെറുക്കുന്നുവെന്ന് അങ്ങേക്ക് അറിയാമല്ലോ.
16അപരിഹാര്യമായ എന്റെ അവസ്ഥ അങ്ങ് അറിയുന്നു. ജനമധ്യത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ശിര സ്സിലണിയുന്ന എന്റെ ഉന്നതസ്ഥാനത്തിൻെറ ചിഹ്നത്തെ ഞാൻ വെറുക്കുന്നു; ഞാൻ അതിനെ മലിനമായ പഴന്തുണിപോലെ വെറുക്കുന്നു; ഔദേ്യാഗികമല്ലാത്ത അവ സരങ്ങളിൽ ഞാനതു ധരിക്കുന്നില്ല.
17അങ്ങയുടെ ദാസി ഹാമാന്റെ മേശയിൽനിന്ന് ഭക്ഷിച്ചിട്ടില്ല;രാജാവിന്റെ വിരുന്നുകളെ ഞാൻ ബഹുമാനിച്ചിട്ടില്ല; വിഗ്രഹാർപ്പിതമായ വീഞ്ഞു ഞാൻ കുടിച്ചിട്ടില്ല.
18അബ്രാഹത്തിന്റെ ദൈവമായ കർത്താവേ, എന്നെ ഇവിടെ കൊണ്ടുവന്ന നാൾ മുതൽ ഇതുവരെ, അങ്ങിലല്ലാതെ ഈ ദാസിക്ക് ആനന്ദമില്ലായിരുന്നു.
19എല്ലാറ്റിനെയും ഭരിക്കുന്ന ദൈവമേ, ആശയറ്റവരുടെ ശബ്ദം കേൾക്കണമേ! തിൻമ ചെയ്യുന്നവരുടെ കരങ്ങളിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ! എന്നെ ഭയത്തിൽനിന്നു മോചിപ്പിക്കണമേ.